Thursday, May 28, 2009

I ♥ You ഡാ...

എനിക്ക് തന്നോടു ഭയങ്കര ലവ് ആണെടോ...എന്നെ ഞാന്‍ ആക്കിയ, ജീവിതത്തെ കുറിച്ച്ഒന്നുടെ വിശദം ആയിട്ട് പഠിപ്പിച്ച തന്നെ വിട്ടിട്ട് പോവാന്‍ എനിക്ക് ഭയങ്കര വെഷമാണെന്നേ ...ഇനി എന്നെങ്കിലും ഞാന്‍ തിരിച്ച് വരോന്നു അറീല്ല. പക്ഷെ തന്നെ ഞാന്‍ എന്നും ഓര്‍ക്കും...ഓര്‍ക്കാന്‍ മറന്നാലല്ലേ ല്ലേ...? താന്‍ എന്നും എന്‍റെ മനസ്സില്‍ ഇണ്ടാവും...ഓരോ നിമിഷവും...

ഇനീപ്പോ മറക്കണെന്ന് വെച്ചാലും നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല്യാല്ലോ. എങ്ങാനും വല്ല പനീം പിടിച്ച് ഒരു നേരം കുളിച്ചില്ലെങ്കില്‍ നാലുവശത്തുന്നും വിളി വരില്ല്യെ, "എടീ പാണ്ടീ നീ മലയാളികളടെ നാണം കെടുത്തുല്ലോടീ" ന്നും പറഞ്ഞിട്ട്. എങ്ങാനും ഒരു ഇത്തിരി തൈരും ചോറും കൂടെ ഒന്ന് കുഴച്ച് മ റിച്ചാല്‍ അപ്പളെക്കും വരുല്ലോ, "ഡീ പെണ്ണേ സാദങ്ങളൊന്നും ഇതുവരെ വിട്ടില്ലേ? മര്യാദക്ക് മനുഷ്യന്‍ തിന്നണ വല്ലതും തിന്നെടീ...". അതോണ്ട് ഞാന്‍ നിന്നെ മറന്നാലും നീ എന്നെ മറന്നാലും ബാക്കിള്ളോരു നമ്മള്‍ തമ്മിലിള്ള ആ ഒരു ഡിന്‍ഗോള്ഫിക്കെഷന്‍ മറക്കില്യ.

തന്നെ ഞാന്‍ വല്ലാണ്ട് മിസ്സ്‌ ചെയ്യുട്ടോ...ന്നാലും പോയല്ലേ പറ്റു. ജോലിം കൂലിം ഒന്നും ഇല്ല്യാണ്ട് ഇവിടിരുന്നു എന്ത് ചെയ്യാനാ...ഇനി എന്നാ മരീന ബീച്ചിലെ Angel Sea Food ലിക്ക്? ബസന്‍റ് നഗര്‍ കോഫി ഡേ?? ശ്രീകൃഷ്ണ സ്വീറ്റ്സിലെ നെയ്റോസ്റ്റ് ഒരു വര്‍ഷതിക്ക് ബള്‍ക്ക് ആയിട്ട് കൊണ്ട് പോവാനിള്ള എന്തേലും വകുപ്പ്ണ്ടോ? ശോ, ശരവണ ഭവനിലെ കുല്‍ഫി, ഹോട്ട് ചെന്ന, കാരമല്‍ കസ്ടാട്? റോയപ്പേട്ട പാലത്തിന്‍റെ അടീലെ തട്ടുകടെലത്തെ ഫ്രൈഡ്‌ റൈസ്?? നീല്‍ഗിരിസിന്റെ സയിഡില്‍ ഇള്ള ഉഴുന്ന് വട?? അതിന്‍റെ ഒപ്പോസിടിള്ള സൂപ്പ് കട? അതിന്‍റെ സയിടിലിള്ള ജൂസ് കട???!!! എനിക്ക് പോണ്ടേ...

പാനിപൂരി! എന്‍റെ പൊന്നു പാനിപൂരി ചേട്ടന്മാരെ, അനിയന്മാരേ...നിങ്ങള്‍ ആണ് ഈ ലോകത്തെ ഏറ്റവും വലിയ സംഭവങ്ങള്‍! ഈ ലോകത്തെ ഏറ്റവും വലിയ Cook'ers നിങ്ങളാണ്! നിങ്ങടെ ആ പവിത്രമായ കൈ കൊണ്ട് കുഴച് അളിച്ചു പിളിച്ച, മസാല എന്ന് വിളിക്കപ്പെടുന്ന 'ആ' സാധനം ഒരു കുഞ്ഞി പൂരിന്റകത്ത് കേറ്റി ആ മല്ലിവെള്ളത്തില്‍ മുക്കി തരുമ്പോള്‍...!!! നിങ്ങടെ ഷര്‍ട്ടിന്റെ ഒരറ്റവും കൂടെ ആ വെള്ളത്തില്‍ മുങ്ങിയാല്‍ ഗംഭീരം!! അമ്മേനെ നിങ്ങടെ അടുത്തിക്ക് ഒരു രണ്ടു മാസം ടൂഷന് വിട്ടാലോന്നു ആലോചിക്കാ...

ഹുമ്മ്...ഓരോരുത്തമ്മാര് ചാറ്റ് കോര്‍ണര്‍, ഹോട്ടല്‍ന്നൊക്കെ പറഞ്ഞു അവിടേം ഈ സെയിം ഐറ്റം തരും. ഒരു പ്ലേറ്റിനു 15-60 രൂപ ഒക്കെയാ. തരണതു 4-6 പീസ്‌. ഫൂ..ആര്‍ക്കു വേണം??? പഠിക്കണ കുട്ടികളാന്നൊരു കണസഷന്‍ പോലും ഇല്ലാ. കണ്ണില്‍ ചോര ഇല്ലതോമ്മാര്. നിങ്ങളാണ് ഭായിയോം താരങ്ങള്‍! ഒരു ഉന്തുവണ്ടി/ സ്ടൂള്‍, പാനിപൂരിക്ക് വേണ്ട ഇന്ഗ്രീടിയന്റ്സ്! ഹൌ സിമ്പിള്‍! ആ നിപ്പിനു തരണം കാശ്! അഞ്ചു രൂപയ്ക്കു എട്ടെണ്ണം തരണ നിങ്ങടെ വിശാലമനസ്കത വല്ലതും മറ്റവന്മാര്‍ക്കിണ്ടാ? ഇനി എന്നാ അങ്ങനെയൊക്കെ?

എന്നെ ഞാന്‍ ആക്കിയത് നീയാണ്, നീ മാത്രം ആണ്. ഒരു നാലാള് കേട്ടാല്‍ ''ആമാ ആന്ത പൊണ്ണ്.../ ഓഹ് ആ കുട്ടി.../ Oh yes...Suma...'' ന്നൊക്കെ ഒരു അവസ്ഥ വന്നത് ഇവിടെ നിന്‍റെ കൂടെ കൂടിയോണ്ട് മാത്രാണ്...ഒരു താങ്ക്സിലൊന്നും തീരില്ല്യന്നു അറിയാം; ന്നാലും താങ്ക്സ് ട്ടാ ഗഡി...ഇനി എന്നാ മ്യൂസിക്‌ അകാദെമിടെം നാരദഗാന സഭേടെം ഒക്കെ സ്ടേജിലിക്ക്? 'രസികമണ്ട്രങ്ങള്‍' എന്നെ മറക്ക്വോ? അയ്യോഡോ അങ്ങനൊന്നും ഒരു അവസ്ഥ ഇണ്ടാക്കല്ലേ. എനിക്ക് സത്യായിട്ടും സഹിക്കാന്‍ പറ്റില്ല്യട്ടോ. വല്ലപ്പോളെങ്കിലും ഓര്‍ക്കാന്‍ പറ്റിയ കുറച്ച നല്ല കച്ചേരികള്‍ ഞാന്‍ കൊടുത്തിട്ട്ല്യെടോ അവര്‍ക്ക്...

എനിക്ക് അറിയാന്‍ പാടില്ലാത്ത അമ്പലങ്ങള്‍ ഇണ്ടോടോ ഇവിടെ? അവിടൊക്കെ പ്രദക്ഷിണം വേക്കുംപോള്ള ഒരു സുഖം! ഇനി എന്നാ..?? ഇള്ള സമയം കൊണ്ട് എല്ലാടത്തും ഒന്നുടെ പോണംന്നിണ്ട്...അങ്ങനേം ഇങ്ങനേം ഒന്നും തീരണ പരിപാടി അല്ലല്ലോ അത്! എല്ലാ കല്ലിനേം പിടിച് ഓരോ ദൈവാക്കി വെച്ചേക്കല്ലേ. കൊറേ ഒക്കെ തമാശ ആണേ തന്‍റെ കാര്യം...ഇവിടത്തെ ചേച്ചിമാരോടൊക്കെ ഇങ്ങന കണ്ട കാട്ട്ചെടികളൊക്കെ എടുത്തു തലേല് വെക്കല്ലേന്നു പറയെടോ... നാണക്കേട്‌! അത് കണ്ടു കണ്ടു മുല്ലപ്പൂവിന്‍റെ ഫാന്‍ ആരുന്ന ഞാന്‍ അതുപോലും വെറുത്തു.

പിന്നെ നീ കാരണം എനിക്കിണ്ടായ ഒരു ഭാഗ്യം, എന്‍റെ MCC. നല്ലതും ചീത്തയുമായിട്ട് ഒരുപാട് അനുഭവങ്ങള്‍ തന്ന എന്‍റെ കോളേജ്. ഇന്ടായ കാര്യങ്ങളൊക്കെ ഒരു ത്രാസില്‍ വെച്ച് നോക്കിയാല്‍ ഉറപ്പായിട്ടും ചീത്ത സംഭവങ്ങള്‍ വെചെക്കണ തട്ട് നിലത്തു വന്നു ' ഇടിക്കും. എന്നാലും കൊറേ ബായി ഫ്രെണ്ട്സും ഫാന്‍സും ഒക്കെ ആയിട്ട് ആകെ ബഹളം ആരുന്നേ... ഇനി ഒരു ഡീപ് വൂട്സ്‌ കാണണെങ്കില്‍ ഞാന്‍ 'Outsider's pass' കാശ് കൊടുത്ത് വാങ്ങിക്കണം! മ്യൂസിക്‌ ക്ലബ്ബിലിക്ക് ഇനി 'No Entry'! രണ്ടു വര്‍ഷം ക്ലാസ്സിലിരുന്നെനെക്കാട്ടിം ക്ലബ്‌ റൂമില് ഇരുന്നിണ്ടാവും. ഇനി എന്ന് എന്‍റെ HOD ടെന്ന് ചീത്ത വിളി കേള്‍ക്കും??? എന്നെ ഒരുപാട് സ്നേഹിച്ച, എന്‍റെ എല്ലാ സ്റ്റാന്‍ഡേര്‍ട് ഇല്ലാത്ത തമാശക്കും മനസ്സ് തുറന്നു ചിരിച്ചു തന്ന എന്‍റെ ക്ലാസ്സ്‌ മേറ്റ്സ്നെ ഇനി എന്ന് കാണും?

എന്‍റെ റൂം, എന്‍റെ റൂം മേറ്റ്സ്, എന്‍റെ കട്ടില്‍, എന്‍റെ അലമാര...ഒക്കെ വേറെ ആരുടെയോ ആണ് അടുത്ത ആഴ്ച തൊട്ട്...എടാ അലമാരെ, നിന്നെ ഞാന്‍ നോക്കിയാ പോലെ വേറെ ആരേലും നോക്കുംന്നു തോന്നിണ്ടോ?? വേണെങ്കി ആ ചുവരീന്നു ഇറങ്ങി എന്‍റെ കൂടെ വീട്ടിലിക്ക്‌ പോന്നോളൂ. എടീ സഹമുറിയത്തികളെ നീയൊക്കെ അറിയാന്‍ പോണേ ഒള്ളു എന്‍റെ വില! വേറെ ഏതെങ്കിലും അവളുമാര് ഇങ്ങോട്ട് വന്നു കേറും, നിന്നെ ഒക്കെ കൊല്ലാതെ കൊല്ലും! നോക്കിക്കോ...! ഞാനും എന്‍റെ നേപാളി റൂമീം തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രിയാ! അവളും അവള്‍ടെ അമ്മേം ഞാന്‍ ഒരു പാവം മല്ലു ഗാള്‍ ആണെന്ന് പറഞ്ഞാല്‍ തല്ലിക്കൊന്നാല്‍ വിസ്വസിക്കില്ല്യ. അവള്‍ടെ ഒരു അമ്മാവന്‍ പണ്ടെങ്ങാണ്ട് മിലിട്ടറില്‍ ആരുന്ന കാലത്ത്‌ കേരളം വഴിയെങ്ങണ്ടോ പോയിട്ടിനെടെന്നും പറഞ്ഞു എന്‍റെ അമ്മേനെ വരെ അവള്‍ടെ വീട്ടുകാര്‍ക്ക് സംശയം ആണ്!

ഞാന്‍ താമസിക്കണ ഫ്ലാറ്റിന്‍റെ ചുറ്റും ഇള്ള ഫ്ലാറ്റുകളീ താമസിക്കണ ചുള്ളന്മാരേ, നിങ്ങള്‍ ആരും വെഷമിക്കരുത് പ്ലീസ്‌; എനിക്കത്‌ സഹിക്കാന്‍ പറ്റില്യ...എവടെലും വെച് ഇനിം കാണാം...!

I always love you daa...പറയാന്‍ വാക്കുകളില്ല...I 'll miss you very very very badly...

I love you my dear Chennai...

ഒരു ജീവിതം മുഴുവന്‍ നിനക്ക് തരണംന്നിണ്ട്. പക്ഷെ അതും ഞാന്‍ മാത്രം വിചാരിചിട്ട് കാര്യല്ല്യല്ലോ...മാത്രല്ല നിനക്ക് ഒടുക്കത്തെ ചൂടാണ്! ആ ചൂടില്‍ ഞാനും എന്‍റെ ഭര്‍ത്താവും എന്‍റെ മക്കളും കുടുംബത്തോടെ കരിഞ്ഞു പോവും!

Hope we 'll meet soon...Take care!
Ta taaaaaaaaaa

Saturday, May 16, 2009

എന്‍റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു!

രാഷ്ട്രീയവും വിവാദങ്ങളും വേണ്ടാ വേണ്ടാന്നു വെച്ചാല്‍ രവന്മാര് സമ്മതിക്കില്ല്യ. ഒരുപാട് പോസ്റ്റ്സ് ഇപ്പൊ വരും ഇലെക്ഷന്‍ റിസല്‍റ്റ്‌സ്നെ പറ്റി ; എന്നാലും ഞാന്‍ പറയാനിള്ളത് ഒന്ന് പറയട്ടെ. ഇവിടെ എന്‍റെ റൂം മേറ്റ്സ്നോട് പറഞ്ഞാല്‍ അവളുമാര് വിചാരിക്കും എന്‍റെ ഒരു എട്ടു പിരി ലൂസായിന്നു. ഒട്ടുമിക്ക കൂട്ടുകാര്‍ക്കും എന്‍റെ രാഷ്ട്രീയ കത്തി വല്യ താല്പര്യം ഇല്ല.പിന്നെ ഇനിപ്പോ എല്ലാത്തിനും സാക്ഷി ആവാന്‍ എന്‍റെ ബ്ലോഗും നിങ്ങളും മാത്രേള്ളു.

അപ്പെന്തന്നാ...കേരളം UDF തൂത്തുവാരി...
ഒരു അതിശയവും ഇല്ല...
ഇത് നമ്മടെ നാട്ടില്‍ സ്ഥിരം നടക്കണ ഒരു കാര്യല്ലേ...
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരാളേം സഹിക്കാന്‍ നമ്മടെ നാട്ടുകാര്‍ക്ക്‌ പറ്റില്ലല്ലോ; അല്ല, അതിന്‍റെ ആവശ്യവും ഇല്ല...
എന്നാലും എന്തിനും ഇണ്ട് ഒരു പരിധി!

പാര്‍ട്ടി മെംബെര്‍ഷിപ്‌ എടുക്കണം, നാട് നന്നാക്കണം നൊക്കെ ഭയങ്കര സ്വപ്നങ്ങളും ആയിട്ട് നടന്ന ഒരു അന്തസ്സുള്ള കമ്മ്യൂണിസ്റ്റ്‌കാരിയാണ് ഞാന്‍. പിന്നെ ചില പേര്‍സണല്‍ ഇഷ്യുസ്‌ കാരണം ഞാന്‍ കേരളം വിട്ടു (അത് എന്തായാലും നന്നായി). പാര്‍ട്ടി വിട്ടില്ല, എങ്കിലും കേരളം നന്നാക്കാംനിള്ള ആഗ്രഹം വിട്ടു. കാരണം വേറെ ഒന്നുല്ല, കേരളത്തില്‍ ജീവിക്കുന്ന ഒരുത്തനെ കേരളത്തെ അറിയാന്‍ പറ്റുള്ളൂ, കേരളീയന് എന്താണ് ആവശ്യം എന്ന് അറിയാന്‍ പറ്റുള്ളൂ. പക്ഷെ അവിടെ ഇള്ളവര്‍ക്ക് അങ്ങനെ അല്ലല്ലോ, സായിപ്പിന് എന്താ വേണ്ടെന്നു വരെ അവര് അവിടിരുന്നു ഗണിച്ചു കണ്ടു പിടിച്ചുകളയും! പുലികള്!

സ്വന്തം കാല്‍ ചുവട്ടിന്നു മണ്ണ് ഒലിച്ച് പൊയ്ക്കൊണ്ടിരിക്കണതു ഒരു പ്രശ്നം അല്ല.കേരളത്തിലെ പട്ടിണി, തൊഴിലില്ലായ്മ,തീവ്രവാദം, വര്‍ഗീയത, അഴിമതി, ഭൂമാഫിയ,ലോട്ടറി മാഫിയ ഒന്നും ഒരുത്തനും ഒരു പ്രശ്നം അല്ല. പക്ഷെ അന്താരാഷ്ട്ര കണക്ഷന്‍സ്‌ വേണം! അതോണ്ട് തിരോന്തരതുകാര് എല്ലാം കൂടെ കിളിമാനൂര്‍ സ്വന്തം മണ്ഡലതിലാണോ അല്ലെന്നു അറിയാതെ അവിടെ കേറി ആത്മാര്‍ത്ഥ പ്രചരണം നടത്തിയ ശശി തരൂരിനെ അങ്ങ് ജയിപ്പിച്ചു വിട്ടു! അതും നല്ല ഒന്നാന്തരം ഭൂരിപക്ഷത്തിന്. പെണ്ണുങ്ങള്‍ടേം യുവാക്കളുടെം വോട്ട് ആണത്രേ അങ്ങേരെ അങ്ങ് മന്ത്രി സഭേലോട്ടു കേറ്റി വിട്ടത്‌. അവിടത്തെ പെണ്ണുങ്ങള്‍ ഇത്രയ്ക്കു ആണുങ്ങളെ കണ്ടിട്ടില്ലേ? പ്ലാച്ചിമട മൂര്‍ദാബാദ്!

എന്തായാലും ഇവര് വിചാരിചോണ്ട് ഇനി അങ്ങേര്‍ക്കു മാസം രണ്ടു പ്രാവശ്യം സ്ഥിരം ആയിട്ട് ലോകം ചുറ്റിട്ട് വരാം, ജനത്തിന്‍റെ ചിലവില്‍...
കേരളം ഇത്തിരി നന്നായില്ലെങ്കിലെന്താ???
ഒരു മന്ത്രിയെ കിട്ടുല്ലോ!!!
ആഹാ...ഈ മന്ത്രി ഇനി എന്നാണ് കേരളത്തിലിക്ക് വരണെന്നു നമ്മടെ ജ്യോസ്ത്യന്മാര് കവടി ഉരുട്ടി കണ്ടു പിടിക്കും, കണ്ടോണം! അല്ലെങ്കില്‍ പിന്നെ സോണിയാമ്മ ഒരു ഓര്‍ഡര്‍ ഇടണം.

ജയിക്കാതെന്റെ കണ്ണുകടി ആണെന്നൊന്നും വിചാരിക്കണ്ട. അങ്ങനെ ഒന്നില്ല എനിക്ക്. കാരണം, UDF ഇതിനു അര്‍ഹരാണോ അല്ലെന്നോന്നും ഞാന്‍ പറയുന്നില്ല. പക്ഷെ LDF നു ഇത് തന്നെ വേണം. കിട്ടിയ നാല് സീറ്റും കൂടെ ഇല്ലെങ്കിലും കുറ്റം ഒന്നും പറയാനില്ല. അമ്മാതിരി പെര്‍ഫോമന്‍സ് ആരുന്നില്ലേ...എന്താ കഥ...!!!

കേരളത്തിനേം LDF നേം ഈ ഗതി ആക്കിയ പിണറായിക്കും അങ്ങരെടെ എല്ലാ വാലുകള്‍ക്കും സല്യുട്ട് (കൊടിയേരിക്കും ശ്രീമതി മാഡത്തിനും രണ്ടു കോല് മിട്ടായിം കൂടെ)! കൂടെ ഇണ്ടാരുന്ന എല്ലാരേം പിണക്കി വിട്ടു. കുറച്ച 'നല്ല മനുഷ്യര്‍' ഇണ്ടാരുന്ന ഒരു കുഞ്ഞിയെ ഏരിയ ആരുന്നു വീരേന്ദ്ര കുമാറിന്‍റെ ജനതാദള്‍; അവരെ കുടുംബത്തോടെ പിണക്കി. കുറച്ചെങ്കിലും അന്തസ്സിള്ള ആള്‍ക്കാരാണ് CPI ക്കാര്, (താരതമ്യേന), അവരെയും പിണക്കി. എങ്കില്‍ ശെരി CPM നകത്ത് അവന്മാര് ഉലക്കയില്‍ കേടക്കോ അതും ഇല്ല. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇതിനെക്കാള്‍ നന്നായിട്ട് ഒരു നാടിനെ സഹായിക്കാന്‍ പ്രയാസം ആരിക്കും. കുറച്ചുടെ മനക്കട്ടി എനിക്കിണ്ടായെങ്കില്‍, എന്‍റെ വീട്ടില്‍ ഒരു 'പൈതലും' കൂടെ ഇണ്ടാരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ പോയി പിണറായിടെ തലേല് നാല് ബോംബ്‌ പൊട്ടിചേനെ.

കഴിഞ്ഞിട്ടില്ല്യ,

നമ്മടെ മുഖ്യനെ ഒന്ന് പോയി കാണും,
"അച്ചു മാമാ അച്ചു മാമാ, എന്തായാലും കുഴിലോട്ടു കാലും നീട്ടി ഇരിക്കല്ലേ...ഒരുപാട് വൃത്തികെട്ട രഹസ്യങ്ങള്‍ അറിയാല്ലോ..? എല്ലാം കൂടെ വിളിച്ചു പറഞ്ഞു അന്തസ്സായിട്ടു പോയി വടി ആയിക്കൂടെ? അവസാന കാലത്തെങ്കിലും ജനത്തിന് ഉപകരിക്കുന്ന ഒരു കാര്യം...പ്ലീസ്‌..." ന്നു പറയും.

പറ്റിയാല്‍ "ചുണയുള്ള പിള്ളേര് ഒരുപാടു ഈ നാട്ടിലിണ്ട്. അവര്‍ ആരെങ്കിലും നോക്കിക്കോളും ബാക്കി കാര്യങ്ങള്‍. നിങ്ങള്‍ ഒക്കെ ഒന്നു രാമനാമം ജപിച്ചു അടങ്ങ്‌" ന്നും കൂടെ പറയും.

ആര് ഭരിച്ചാല്‍ എന്താ...Onam come or Baby born, porridge for KORAN still in leaf...അതന്നെ...

അയ്യോടാ...ഇപ്പോ ദേ തുടങ്ങിട്ടിണ്ട്, എങ്ങനെ തോറ്റു, എന്തിനു തോറ്റുന്നും പറഞ്ഞിട്ട്...കണ്ടുപിടുത്തങ്ങള് ‍!

ദേണ്ടെ ഇവിടേം ഇവിടേം ഇവിടേം ഇവിടേം ഒക്കെ പോയി കുറച്ചുടെ വായിക്കൂ...



Monday, May 04, 2009

കിട്ടൂസ്‌ Vs ഇന്നൂസ്‌

കോ ഛെ...പോരാളി 1
പേര്: കിട്ടു
വയസ്സ്: 5 3/4
യോഗ്യത: ഒന്നാം ക്ലാസ്സ്‌

പോരാളി 2
പേര്: ഇന്നു | Innu [ഇന്ന്-നാളെ നൊന്നും പറഞ്ഞു കളിയാക്കണ്ട;അതിന്‍റെ അമ്മേനെ പറഞ്ഞാ മതില്ലോ | ഞാന്‍ എന്തായാലും അത് ഇംഗ്ലീഷില്‍ തന്നെ അങ്ങട് ടയിപാം]
വയസ്സ്: മൂന്ന്
യോഗ്യത: എല്‍ കെ ജി




അന്ത കാലം

രണ്ടും അന്യായ ഫ്രെണ്ട്സ്‌ രുന്നു! അങ്ങനെ കുറച്ചു വാക്കുകള്‍ നിരത്തി വിവരിക്കാന്‍ റ്റ രീതിയില്‍ ഒന്നും അല്ല. Innu ഒന്നു തുമ്മിയാല്‍ ഉടനെ കിട്ടു അറിയും. കിട്ടൂന് ഒന്നാം ക്ലാസ്സിലിക്ക് അഡ്മിഷന്‍ കിട്ടോ ഇല്ലെന്നൊക്കെ ടെന്‍ഷന്‍ അടിചോണ്ടിരുന്നത് രണ്ടും പേരും കൂടിട്ടാ. അവസാനം എന്തായാലും അത് കിട്ടി! പ്ലേ സ്കൂളിലെ ഓരോ എക്സാമിന് മുന്നേം കിട്ടുന്റെ ഒരു 'All the best' കിട്ടിലെങ്കില്‍ Innu നു വലാത്ത ഒരു വീര്‍പുമുട്ടല്‍ ആരുന്നു. പിന്നെ അങ്ങനെ ഒരു മുട്ട് വരാന്‍ കിട്ടു സമ്മതിചിട്ട്ല്യന്നിള്ളതാ; കിട്ടു ആരാ മോന്‍!

ഇവറ്റകള്‍ രണ്ടും കൂടിം ഓര്‍കുട്ടില്‍ കാണിച്ച അക്രമങ്ങള്‍ കണ്ടാല്‍ ഓര്‍ക്കുട്ട് ദൈവങ്ങള്‍ പൊറുക്കില്ല്യ. അന്തകാലത്തില്‍ കിട്ടു ഇല്ലാത്ത ഒരു പേജ് പോലും Innu നു ഡയറിയില്‍ ഇണ്ടാവാന്‍ വഴി ഇല്ല. കിട്ടുന്നു പിന്നെ അങ്ങനെ ഒരു ശീലം ഇല്ലാന്നാ തോന്നണേ. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബെറ്റ്‌! 'ബെറ്റ്‌ ലിസ്റ്റ്' ഒരെണ്ണം പ്രത്യേകം റെഡി ആക്കി വെച്ചിട്ടിണ്ടാരുന്നു (എല്ലാ ബെറ്റിലും കിട്ടു പൊട്ടിട്ടോ).

അങ്ങനെ സമാധാനം ആയിട്ട് പൊയ്ക്കൊണ്ടിരുന്ന സമയത്ത് Innu നു എല്‍ കെ ജി ക്ക് അഡ്മിഷന്‍ കിട്ടി. കഷ്ടകാലത്തിന് അത് കുറച്ച് ദൂരെഇള്ള ഒരു സ്ഥലത്തു ആയിപ്പോയി. അപ്പെന്തായി, ഡെയിലി ചാറ്റാനും/മെസ്സേജ് ചെയ്യാനും/ഫോണ്‍ ചെയ്യാനൊന്നും പറ്റാണ്ടായി. ഒരു പുതിയ സ്ഥലത്ത്‌ ഒക്കെ പോയി ഒന്നു സെറ്റില്‍ ആയി വരാന്‍ കുറച്ച് ടൈം എടുക്കും...ഇല്ലേ പിന്നെ???

പിന്നെ ഇവള്‍ ഒരു കുഞ്ഞു ജെന്നിഫര്‍ ലോപസ് ആയകാരണം വല്ലവന്മാരും ഒക്കെ ഒന്നു നോക്കിരിക്കും ഇവള്‍ തിരിച്ചും നോക്കിന്നിരിക്കും! പിന്നെ വായിനോട്ടം,പാരവെപ്പ്, വല്ലവരുടേം കയ്യിന്നു പാര റിസീവ് ചെയ്യല്‍ തുടങ്ങി ചില്ലറ തിരക്കുകള്‍ ഒന്നും അല്ലല്ലോ..അതൊക്കെ കിട്ടുനു ഒന്നു മനസ്സിലാക്കി കൂടെ? എവിടെ? രണ്ടു പേര്‍ക്കും യാതൊരു വിധ കോമ്പ്ലെക്സ്‌കളും ഇല്ലാത്ത കാരണം കലാപ പരിപാടികള്‍ ഒക്കെ നല്ല കാര്യായിട്ട് അങ്ങട് തുടങ്ങി.

എന്നിട്ട് ഇപ്പൊ എന്തായി???


ഇന്ത കാലം!!

അധികം എക്സ്പ്ലനഷന്‍ ഒന്നും ഇല്ല. ഫോട്ടോ ഒന്നു നോക്കിയെ...അത്രേള്ളൂ...


പണ്ടാരക്കാലന്റെ നോട്ടം കണ്ടില്ല്യേ. ചുമ്മാ ഇരിക്കുന്ന കൊച്ചിനെ അവന്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു പിരി കേറ്റും. പിന്നെ അവള്‍ എന്താ ജാതി, ചുമ്മാ ഇരിക്കോ???അല്ല, അങ്ങനെ ചുമ്മാ ഇരിക്കാന്‍ പാടുണ്ടോ??? കയ്യിലിരിക്കണ ഓരോ കൊണാണ്ട്രല്‍ ആയിട്ട് എടുത്തു പ്രയോഗിച്ചു തുടങ്ങും പിന്നെ രണ്ടും കൂടെ...



ഇതിന് ഇനി എന്നാ ഒരു അവസാനം???
[അതോ അവസാനം ഇല്ലേ???]



അപ്പൊ പറഞ്ഞു വന്നതേ...ഈ കൂട്ടുകാരന്മാരൊക്കെ എന്താ ഇങ്ങനെ? പോസ്സെസ്സിവ്നെസ്സ് ആണോ? അഥവാ ഇപ്പോ എന്തെങ്കിലും തെറ്റ് ചെയ്തുന്നു തന്നെ വെക്ക്; 'ക്ഷമിക്കുക' ന്നൊരു പരിപാടി ഇവര്‍ക്കൊന്നും അറിയാന്‍ പാടില്ലേ??? വല്യ കുട്ടികള്‍ ആയില്ലേ...!? ഡെയിലി കോണ്ടാക്റ്റ് ചെയ്തില്ല, ബോയ്‌ ഫ്രെണ്ടിനെ പറ്റി പറഞ്ഞില്ല, നാട്ടില്‍ പോണേനെ മുന്നേ/ പോയ ഉടനെ വിളിച്ചു പറഞ്ഞില്ല, etc., etc. ന്നൊക്കെ പറഞ്ഞു ഇങ്ങനെ തല്ലു കൂടാന്‍ പാടുണ്ടോ? എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഇണ്ടെങ്കില്‍ 'Cold War' നടതാണ്ട്‌ പറഞ്ഞു തീര്‍ത്താല്‍ പോരെ??? ചെക്കന്മാരൊക്കെ ഇങ്ങനെയാ???



തേപ്പാശാനെ തന്നെ തേച്ച എനിക്ക് ഹാര്‍ദ്ദമായ ആദരാഞ്ജലികള്‍...



ആര്‍ക്കേലും ഒക്കെ എന്തെങ്കിലും ഒക്കെ പറയാന്‍ ഇണ്ടെങ്കില്‍ പോയി എന്‍റെ 'മുന്നറിയിപ്പ്' ഒന്നുടെ വായിച്ചിട്ട് വരൂ. പിന്നെ ഫോട്ടോടെ പേരില്‍ തല്ലിണ്ടാക്കാന്‍ വന്നാലും ഞമ്മക്ക്‌ പുല്ലാണേ! പിന്നെ അത്രയ്ക്ക് പ്രശ്നം ഇള്ളവര് ഫോട്ടോ ഒന്നും നാട്ടുകാരു കാണെ വല്ലോടത്തും ഒക്കെ ഇട്ടിട്ട്
പോവരുത്.


ഫോട്ടോ കടപ്പാട്: Mr. ฬ เㄅサ (എന്‍റെ സ്വന്തം ആളാണ്; ഡീറ്റയില്‍സ് തരില്ല)