Sunday, March 15, 2009

കേശഭാരം!

എന്താരുന്നു എന്‍റെ മുടിടെ ഒരു സ്ട്രക്ചര്‍ ന്നാ...!!! ഇടക്കൊന്നു സ്ട്രയിട്ടന്‍ ചെയ്യേം കൂടി ചെയ്തപ്പോള്‍ പിന്നെ പറയണ്ട...ഹൊ! dance ക്ലാസ്സ് ലൊക്കെ പോയി അതും കൊണ്ടു ഒരു ആട്ടു ആട്ടും ഞാന്‍! ആരേം കാണിക്കാനോന്നും അല്ലാട്ടോ...ചുമ്മാ...ഒരു രസത്തിനു...എന്റെ മംഗോളിയന്‍ ലുക്ക് ഡെവലപ്പ് ചെയ്തു എടുക്കാന്‍ മുടി കുറച്ചൊന്നും അല്ല സഹായിച്ചത്.

അങ്ങനെ അര്‍മാദിച്ചു കൊണ്ടിരുന്ന സമയത്ത് ബാകിള്ള കലാ പരിപാടികള്‍ ഒക്കെ അങ്ങ് സിങ്കാര ചെന്നൈയില്‍ വന്നു പയറ്റാം ന്നു വിചാരിച്ചു ഇങ്ങോട്ട് കെട്ടി എടുത്തു. റിസീവ് ചെയ്യാന്‍ സ്റ്റേഷനില്‍ ഒരു വന്‍ പട തന്നെ ഇണ്ട്. ബിന്ദു ചേച്ചി, ചേട്ടന്‍, കുട്ടിസ്, അമ്മേടെ മൂന്നു സ്ടുടെന്റ്സ്... എന്നെക്കണ്ടതും വളരെ സ്നേഹത്തോടെ ചേച്ചിടെ കമന്റ്, "അയ്യോ നിന്റെ മുടി ഒക്കെ പോവുലോടി അന്‍സു... " ഓ നാക്കെടുത്ത് വളച്ചു. കുശുംബതി!! നാണം ഇല്ലല്ലോ.. രണ്ടു പിള്ളരായി, എനിട്ടും അസൂയക്ക്‌ കുറവൊന്നും ഇല്ല. ആകപ്പാടെ ഇള്ള എലിവാലില്‍ ഇല്ലാത്ത ഫാഷന്‍ ഒകെ കാണിച്ചു വെചെക്കാ. അപ്പളക്ക് ഭാര്യാസ്നേഹി ആയി വേണു ചേട്ടന്‍ അമ്മേനോട്, "ഇവിടെ വന്നാല്‍ മുടി ഒന്നും സൂക്ഷിക്കാന്‍ പറ്റില്ല ചേച്ചി...". അമ്മേടെ നെഞ്ച് കെടന്നു പെടക്കനത് ഈ മഹാപാപികള്‍ ഇണ്ടോ അറിയുന്നു.

അങ്ങനെ ഒരു അന്യായ കോളേജ് ഇല്‍ ഒകെ പോയി ഷൈന്‍ ചെയ്തോണ്ടിരുന്നപ്പോള്‍ ഫസ്റ്റ് ഓണം ഇന്‍ ചെന്നൈ വന്നു. എങ്കില്‍ പിന്നെ സൌന്ദര്യം ഒന്നു കൂട്ടിക്കളയാംന്നു വച്ചു ഒരു ബ്യുടി പാര്‍ലൌര്‍ലിക്ക് പോയി .മുടി ഒന്നു ട്രിം ചെയ്യണന്നൊരു ഉദ്ദേശം മാത്രേ ഇണ്ടാരുനുള്ളു. ഒരു രണ്ടിഞ്ചു വെട്ടി കളയനോണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. അങ്ങനെ എന്റെ ആത്മ സുഹൃതിനേം (ആ സു) വിളിച്ചോണ്ട് ഫൂട്ടി പാര്‍ലര്‍ലോട്ട് പോയി പോയി. അവിടത്തെ ബൂട്ടിസന്‍ ചേച്ചിക്ക് വേണ്ട ഇന്‍സ്ട്രക്ഷന്‍സ് ഒകെ കൊടുത്തു. ഈ രണ്ടിഞ്ചു എന്ന് വച്ചാല്‍ അത് എത്ര ആണ് എന്നൊക്കെ സ്കെയില്‍ എടുതൊക്കെ കാണിച്ചു കൊടുത്തു. രണ്ടിഞ്ചുന്നു 1mm കൂടുതല്‍ വെട്ടിയാല്‍ ചേച്ചിടെ കൈ വെട്ടിക്കളഞ്ഞെക്കാന്‍ എന്റെ ആസുനു order കൊടുത്തു.ഞാന്‍ പറഞ്ഞതൊക്കെ ചേച്ചിക്ക് ok. ചേച്ചി എന്നെ വല്യ ഒരു കസേരലോട്ടു പിടിച്ചു ഇരുത്തി,കത്രികയും കോലും ഒകെ എടുത്തോണ്ട് വന്നു.

ഒരു...ഒരു മിനിറ്റ്...കരും കിരും ന്നു കുറച്ച് ശബ്ദം ഒകെ കേട്ടു. എന്തായി അവസ്ഥ ന്നു ഒന്നു അറിയണം ന്നു തോന്നി. ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. എന്റെ ഈശ്വരാ... !!ചേച്ചി ദേ ഒരു കാല്‍ മീടെര്‍ മുടിം കയ്യില്‍ പിടിച്ചോണ്ട് നിക്കുന്നു!! എടി കാലമാടതി...എന്റെ കണ്ണില്‍ നയാഗ്രടെ ഒരു ചെറിയ വേര്‍ഷന്‍ ഫോം ആയി. പിന്നെ അവിടെ നല്ല തിരക്കാരുന്ന കാരണം അതിനെ മൊത്തത്തില്‍ ഞാന്‍ എന്റെ കര്‍ചീഫിലോട്ടു അങ്ങ് ആവാഹിച്ചു. മതി പെണ്ണെ നിന്‍റെ സേവനന്നു പറഞ്ഞു ഞാന്‍ ചാടി എനിറ്റപ്പോ അത് എന്നെ പിന്നേം അവിടെ പിടിച്ച് ഇരുത്തി. അവള്ക്ക് മുടി ഷേപ്പ് ചെയ്യണത്രേ. ചെയ്യടീ നീ ചെയ്...ഇനി ഇപ്പൊ അതായിട്ടു ബാകി വെക്കണ്ട. ആ പെണ്ണ് ഈ മഹാപാപം ചെതോണ്ട് ഇരുന്ന സമയത്ത് എന്‍റെ ആസുന്‍റെ നാക്ക് എവിടെ ആരുന്നു എനിക്കിപ്പളും ഒരു പിടിം കിട്ടണില്ല .

അങ്ങനെ അതും വച്ചോണ്ട് അലഞ്ഞു തിരയല്‍ ആണ് ഇപ്പളത്തെ പരിപാടി. പല പ്രാവശ്യം ആയിട്ട് ട്രിം ചെയ്തു ട്രിം ചെയ്തു ഒരു വഴി ആയി ഇപ്പൊ. ഇതിന്റെ ഇടയില്‍ എങ്ങാനുംവല്ലപ്പളും നാട്ടിലിക്ക് പോയാല്‍ "ഈശ്വരാ എന്നാലും എങ്ങോട്ട് വരന്‍ തോന്നിച്ചല്ലോ " ന്നിള്ള അവസ്ഥ ആക്കും എന്റെ കോമ്പ്ലാന്‍ മമ്മിയും ഗാങ്ങും. അമ്മ ആരോഹണ ക്രമത്തില്‍ അങ്ങനെ തുടങ്ങും. പിന്നെ കൊറേ നേരം മേലത്തെ 'സ' യിലിട്ടു പിടിക്കും. അത് കുറച്ച് ഓവര്‍ ആവുമ്പോള്‍ എന്റെ ടെമ്പെര് തെറ്റും. അവസാനം "അമ്മേടെ മോളല്ലേ ഞാന്‍...എനിക്കിത്ര മുടി ഒക്കെ കാണു" ന്നു ഞാന്‍ വിളിച്ചു കൂവും. അവിടം കൊണ്ടു തീര്‍ന്നില്ല....
"വയസ്സ് ചെന്ന പെണ്ണുങ്ങളും ആയിട്ട് മല്‍സരിക്കാന്‍ നിക്കാതെ നിന്‍റെ പ്രായത്തിലുള്ള കൊച്ചുങ്ങളെ ഒകെ ഒന്നു ഇറങ്ങി നോക്കെടീ... " (ഓ ഞാന്‍ ഇതുവരെ എന്‍റെ പ്രായത്തില് വേറെ ആരേം കണ്ടിട്ടില്ലല്ലോ...ഒന്നു പോ അമ്മാ)... "...പിന്നെ എന്‍റെ വീട്ടിലാവട്ടെ നിന്‍റെ അച്ഛന്റെ വീട്ടിലാവട്ടെ, എല്ലാര്ക്കും നിന്‍റെ പ്രായത്തില്‍ നല്ല പനങ്കുല പോലത്തെ മുടി ആരുന്നു!!!" (അപ്പൊ ഞാന്‍ ഈ രണ്ടു വീട്ടിലേം അല്ലെ???) ആഹാ, വന്നല്ലോ പനങ്കുല!!! ഞാന്‍ അതിന് വെയിറ്റ് ചെയ്യാരുന്നു. ഈ കൊലയെപറ്റി അമ്മ പണ്ടേ പറയണതാ. പക്ഷെ ഒരിക്കലും കാണാന്‍ പറ്റിട്ടില്ല or ശ്രദ്ധിച്ചിട്ടില്ല. എന്തായാലും ഇത് എന്താണ് സംഭവന്നു അറിയാന്‍ ഒരിക്കല്‍ അമ്മേടെ വീട്ടില്‍ പോയപ്പോള്‍ കസിനേം വിളിച്ചോണ്ട് പന തപ്പി ഇറങ്ങി. കുറച്ച് നടന്നപ്പലെക്കും അവള്‍ വിളിച്ചു കൂവുന്നു, "ദേണ്ടെ ഡീ ഒരു പന വിത്ത് കുല!!!" ഹൊ, grand!!! എന്‍റെ പൊന്നമ്മൊ എന്നാലും ഇതും ആയിട്ടിള്ള കമ്പാരിസണ്‍ കുറച്ചു കടുത്തു. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കേട്ടുവോ? ആ കേട്ടുവാരിക്കും, എന്‍റെ അല്ലെ അമ്മ..അച്ഛനെ വരെ കെട്ടി, പിന്നെയാ ഒരു ആന...അമ്മക്ക് ഇതൊക്കെ ചീള് കേസ്. ഹം...അമ്മ പറഞ്ഞതു ഞാന്‍ അങ്ങ് വിശ്വസിച്ചു..പനങ്കുല പോലെങ്കില്‍ പനങ്കുല പോലെ...

കഴിഞ്ഞ ആഴ്ച ഞാന്‍ കോളേജ് വരെ ഒന്നു പോയി. ഗേറ്റ് അങ്ങോട്ട് കടന്നതും ദേ വരുന്നു എന്‍റെ സായിപ്പ് ചേട്ടന്‍, ക്രി _ _ _ ര്‍; ഫുള്‍ നയിം ഞാന്‍ എവിടെ പറയാന്‍ പാടില്ലല്ലോ.പുള്ളിടെ അപ്ലി ഞാന്‍ പണ്ടേ റിജക്ടു ചെയ്തതാ. എങ്കിലും പുള്ളിക്ക് ഇപ്പളും എന്തോ ഒരു ചെറിയ ഹോപ് ഇള്ളത് പോലെ. അല്ല, അതിന് അവനെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. ഹി ഹി... ഞങ്ങള്‍ അങ്ങനെ നടന്നു...നടക്കാന്‍ കുറച്ച് ഇണ്ടേ... കൈ കോര്‍ത്തില്ലട്ടോ, മോശായി പോയി ല്ലേ.. ആഹ് സാരില്ല അടുത്ത പ്രാവശ്യം ആവട്ടെ..അങ്ങനെ നടന്നു നടന്നു പുള്ളിടെ ക്ലാസ്സിന്‍റെ അടുത്ത് എത്തി. Ta taa bye byee ഒക്കെ പറഞ്ഞു പുള്ളി തിരിഞ്ഞു അങ്ങട് നടന്നപ്പളല്ലേ...എന്‍റെ ദൈവം തമ്പുരാനേ!!! ഭാഗ്യം, ഇവനോട് അന്ന് 'yes' പറയാണ്ടിരുന്നത്. ഇല്ലെങ്കില്‍ ഞാന്‍ ഇപ്പൊ inferiority complex കൊണ്ടു ചത്തേനെ! അവന്‍റെ മുടിടെ ഒരു നീളം!!! എന്തായാലും എന്‍റെ മുടിയെക്കാളും കുറഞ്ഞത് ഒരു ഇഞ്ച്‌ എങ്കിലും കൂടുതല്‍ കാണും! എനിട്ട് ഇവനെ ഞാന്‍ പ്രേമിക്കണം ന്നു!! അത് മോന്‍ അങ്ങ് പള്ളി പോയി പറഞ്ഞാ മതി. ഇനി വാടാ നീ പഞ്ചാരേം കൊണ്ട്...അഹങ്കാരീ...

ശോ..എനിക്ക് ആകെ ഫീലിങ്ങ്സ് ആയി. ബലൂനിനകത് വെള്ളം നിറച്ച പോലെ മനസ്സു അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല ന്നിള്ള മട്ടില്‍ നിക്കുന്നു. ചെറിയ ഒരു ഫോര്‍സ് കൊടുത്താല്‍ പൊട്ടിപ്പോവും. ഇത്രേം ദുര്‍ബല മനസ്സും ആയിട്ട് ക്ലാസ്സ് ലിക്ക് പോവാന്‍ എന്തായാലും പറ്റില്ല. ഈ അവസ്ഥയില്‍ ഇനി HOD ടെ Q&A session കൂടി അറ്റന്‍ഡ് ചെയ്യാന്‍ നിവര്‍ത്തി ഇല്ല. ഇത്രേം ദൂരം വരികേം ചെയ്തു. ഇനി... കാന്റീന്‍ ഇല്‍ പോണോ മാര്‍ട്ടിന്‍ ഹാള്‍ ഇല്‍ പോണോ എസ്തേര്‍ ന്റെ വീട്ടില്‍ പോണോ??? ടോസ് ഇട്ടു നോക്കിയപ്പോള്‍ കാന്റീന്‍ വന്നു.

അവിടെ ചെന്നിട്ടും ഒരു ഗ്രിപ്പ് കിട്ടില. എന്നാല്‍ പിന്നെ തിരിച്ചു ഹോസ്റ്റല്‍ ഇല്‍ പോവാന്ന് വിചാരിച്ചു റയില്‍വെ സ്റ്റേഷനില്‍ വന്നു. അവിടെ ഒരു മലയാളി മാമന്‍റെ ബുക്ക് സ്ടോല്‍ ഇണ്ട്. അത് കണ്ടപ്പോള്‍ പെട്ടന്ന്മലയാളത്തില്‍ എന്തെങ്കിലും വായിക്കാന്‍ ഒരു ആഗ്രഹം. എന്നാല്‍ ശെരി ഒരെണ്ണം വാങ്ങാംന്നു വച്ചു മാമന്‍റെ അടുത്ത് പോയി ഒരു ബോബനും മോളിയും തരാന്‍ പറഞ്ഞു. അപ്പൊ മാമന്‍ പറയാ അങ്ങേരടെല് ആകെ വനിത മാത്രേ ഉള്ളത്രെ.ശെരി അതെങ്കില്‍ അത്. കുറച്ച് രെസിപ്പിസ് എങ്കിലും കാണും. നല്ല പെടക്കുന ഒരു പതിനഞ്ചു രൂപ അങ്ങോട്ട് എണ്ണി കൊടുത്തിട്ട് മാമന്‍ തന്നെ വനിതയെ ഇങ്ങു വാങ്ങിച്ചു.

മാമാ..എന്നാലും എന്നോടിത് വേണ്ടാരുന്നു...മോങ്ങാനിരുന്ന നായിന്‍റെ തലയില്‍ തേങ്ങ വീണുന്നു പറയണ പോലെ...എന്താ സംഭവം ന്നാ...അതിന്‍റെ കവര്‍ പേജ്...ഹോ!!! സംവൃത സുനിലും വേറെ ഏതോ പെണ്ണും...വെറുതെ ഒന്നും അല്ല, ഇള്ള മുടി ഒക്കെകൂടെ വാരി ഫ്രെന്റിലോട്ടു ഇട്ടു ജെല്‍/സീറം തേച്ചു മിനുക്കി അയന്‍ ചെയ്തു ഇട്ടെക്കനു. ആഹാ ബെസ്റ്റ് ഓരോ ചെമ്പരത്തി പൂവും! ഈ സംവൃതാ.... എനിക്ക് അല്ലെങ്കിലെ ആ പെണ്ണിനെ കണ്ടുടാ...കോന്ത്രപ്പല്ലും അവളെക്കാള്‍ വലിയ കണ്ണും കൊറേ നീളവും പച്ചപനം തത്തെലെ അവള്‍ടെ ഒരു ആട്ടവും...ഫൂ..എനിക്ക് അറിയാന്‍ പാടില്ലതോണ്ട് ചോദിക്കാ, പെണ്ണുങ്ങള്‍ക്ക്‌ എന്തിനാ ഇത്രേം നീളം?? Ideal height ന്നു വച്ചാല്‍ അത് 159cm ആണ്. അതിന്നു ഒരു ഒരു സെന്റി മീടര്‍ കുറഞ്ഞാലും കൂടിയാലും തരക്കേടില്ല. കണ്ണിനു ഇത്തിരി വലിപ്പം കൂടുതലാണെന്ന് വച്ചു ഞാന്‍ കാണുന്നതിനെക്കാള്‍ കൂടുതലൊന്നും അവള്‍ കാണണില്ലല്ലോ. കോന്ത്രപ്പല്ല്-പല്ലു നന്നായാല്‍ പാതി നന്നയിന്നാ. അത് നല്ലതല്ലല്ലോ...പിന്നെ ഇപ്പൊ എന്തുട്ടാ...ഹും...!!!

കൂടെ വേറൊരുത്തി ഇരിക്കിനിണ്ട് , എന്താ ഞാന്‍ കൊല്ലുലെ ന്നിള്ള മട്ടില്‍!! ആഹ് കൊള്ളാം കൊള്ളാം നീയും കൊള്ളാം...പോട്ടെ...After all ഒരു കവര്‍ പേജ്. ഇതില്‍ ഒകെ ഇത്ര വികാരം കൊള്ളാന്‍ എന്തിരിക്കുന്നു. എങ്കിലും ഇനി മേല്‍ ഇങ്ങനത്തെ പരിപാടികള്‍ വല്ലതും കാണിച്ചാല്‍ 'report abuse' ക്ലിക്ക് ചെയ്യുംന്ന് മനോരമക്കാര്‍ക്ക് ഒരു വാണിംഗ് കൊടുത്തു. എന്നിട്ട് ഏത് ഫിലിം സ്റ്റാര്‍ന്‍റെ ബെഡ് റൂമിലിക്കാ ആ ആഴ്ച ഒളിച്ചു നോക്കിയെന്നറിയാന്‍ ഒരു രണ്ടു മൂന്നു പേജ് മറിച്ചു നോക്കി...വേണ്ടിരുന്നില്ലാ...കവര്‍ പേജ് കൊണ്ട് കഴിഞ്ഞിട്ടില്ലാ..ചുമ്മാ കയ്യിലിരുന്ന പതിനഞ്ചു രൂപ കൊടുത്തു ഞാന്‍ തന്നെ കടിക്കുന്ന നായനെ വാങ്ങിച്ചു. ഒരു പത്തിരുപത് പേജ് ഫുള്‍ ; 'ഹൊ '-കൊച്ചിയില്‍ നടന്ന മുടി മല്‍സരത്തിലെ ജേതാക്കള്‍, കാര്‍കൂന്തല്‍ രഹസ്യം, മുടി വളരാന്‍ എണ്ണകള്‍, മുഖത്തിന്‌ യോജിച്ച ഹെയര്‍ സ്ടയിലുകള്‍, etc, etc! തേങ്ങാക്കൊല...എല്ലാത്തിനേം കൂടെ ഞാന്‍ ട്രെയിനിന്‍റെ അടിലിട്ടു കൊല്ലും പറഞ്ഞില്ലാന്നു വേണ്ട...

അല്ല, ഇത് എങ്ങനെ നീട്ടി വളര്‍ത്തി വച്ചിട്ട് എന്തിനാ???
ഇതും വച്ചു പ്രത്യേകിച്ച് ഉപയോഗം ഒന്നുല്ലല്ലോ??
ഷോര്‍ട്ട് ഹെയര്‍ ആണ് നല്ലത്...അതാണ് ഇപ്പളത്തെ ട്രെന്‍ഡ്!!! ഫാഷന്‍!!!
മെയിന്റയിന്‍ ചെയ്യാനും ഈസി!
ഒരു സ്റ്റെപ്പ് കട്ട് ചെയ്തു കുറച്ച് പെയിന്റ്ഉം അടിച്ച് കൊടുത്താല്‍ എന്താ ഭംഗീ!!!

പാര്‍വതി കീ ജയ്!!

കാവ്യ മാധവന്‍ കീ ജയ്!!

16 comments:

 1. Nice Blog
  I enjoy this blog

  Pls visit my blog at:
  http://dalvindoorlando.blogspot.com

  Best Regard,
  OrLaNd
  @@@ INDONESIA @@@

  ReplyDelete
 2. എന്തൊക്കെ പറഞ്ഞാലും നീണ്ട മുടി ഉള്ള പെണ്ണിനെ കാണാന്‍ ഒരു പ്രത്യേക ഭംഗി + ഐശ്വര്യം + കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ച തന്നെയാ !!
  ഗോപിക കി ജയ് !
  മഞ്ജു വാര്യര്‍ കി ജയ് !

  ReplyDelete
 3. വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് ജോണ്‍ അബ്രഹാമിനെയും ധോണിയേയും ഒക്കെ കണ്ട് മുടി നീട്ടി നീട്ടി വളര്‍ത്തി സ്ട്റൈറ്റ് ചെയ്ത കഥയാ...( കാശു കുറച്ച് പൊടിഞ്ഞു)..

  ഹൊ അന്നത്തെ എന്റെ ഹയര്‍ സ്റ്റൈല്‍ കണ്ടിരുന്നേല്‍ താന്‍ എന്റെ അപ്ലി ഓണ്‍ ദ സ്പോട് റിജക്ട് ചെയ്തേനേ...( ഹല്ല ആ ഹെയര്‍ "സ്റ്റൈല്‍" കണ്ടാല്‍ ഒരു മാതിരി പെട്ട ഏതു പെണ്ണൂം റിജക്ട് ചെയ്തേനേ...)


  ധോണീടെ ഒരു എക്സ്റ്റന്‍സോ... ഇവന്മാര്‍ ഒക്കെ ഇന്റര്വ്യൂവില്‍ ഓരോന്ന് പറഞ്ഞോളും ബാക്കി ഉള്ളവനെ വടിയാക്കാന്‍....

  പിന്നെ പോസ്റ്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴി ആയി...

  "ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കേട്ടുവോ? ആ കേട്ടുവാരിക്കും, എന്‍റെ അല്ലെ അമ്മ..അച്ഛനെ വരെ കെട്ടി, പിന്നെയാ ഒരു ആന."

  വെച്ചലക്കുവാണല്ലോ...

  തകര്‍ത്തു! :)

  ReplyDelete
 4. പക്ഷെ ഈ റേസര്‍ കട്ട് കൊള്ളാം കെട്ടോ... വായ്നോട്ടത്തിന്നിടയില്‍ നമ്മള്‍ റെസര്‍ കട്ടുള്ള പ്പിള്ളേര്‍ക്ക് ഒരു സ്പെഷ്യല്‍ നോട്ടം കൊടുക്കാറുണ്ട്.. പിന്നെ ഇതു കമ്പ്ലീറ്റ് കുശുമ്പാണല്ലോ... മുടിയാട്ടം നന്നായിരുന്നൂ !

  ReplyDelete
 5. OrLand: ഹം...thanks... :)


  അഭി: അത്ര വല്യ കുളിരൊന്നും എനിക്കിതു വരെ തോന്നിട്ടില്ല... :-/


  ശ്രീഹരി: ഹി ഹി ഹി....അപ്പൊ എല്ലാ ചെക്കന്മാരും മുടി നീട്ടി വളര്‍ത്തി സ്ടയിട്ടന്‍ ചെയ്യല്‍ try ചെയ്തിട്ടിണ്ട് ല്ലേ..ഈ അഭി ഒരു കാലത്തു എന്താരുന്നു ഒരു perfomance ന്നു അറിയോ... :D :D

  പിന്നെ ചിരിച്ചു ചിരിച്ചു ഒരു വഴി ആയിന്നോ??എന്‍റെ അമ്മടെ കഷ്ടപ്പാട് ഓര്‍ത്തു ചിരി വന്നുല്ലേ... :P


  കുരുത്തം കെട്ടവന്‍: വന്നതില്‍ സന്തോഷം...അതെ ഈ റേസര്‍ കട്ട് ഒക്കെ നല്ല സ്ട്രെയിറ്റ് മുടി ഇല്ലവര്‍ക്ക് പറഞ്ഞിട്ടിള്ളതല്ലേ...എന്‍റെ മുടില്‍ അതൊക്കെ ചെയ്യാന്‍ പറഞ്ഞാല്‍ ബുട്ടിസന്‍ ചേച്ചി തെണ്ടി പോവും... :P

  പിന്നെ...ഈ കുശുമ്പ് ന്നു വച്ചാല്‍ എന്താ? കരിമ്പ്‌ ന്‍റെ റിലേഷനില്‍ പെട്ട ആരെങ്കിലും ആണോ???

  ReplyDelete
 6. ente favourite subject aayathu kondu enikku karyamaayittu commentaan onnum thonnanilla.... ennalum paraya short hair thanneya nallathu... inippo mudi illengilum entha kuzhappum??? athum fashionaa... alla pinne...

  ReplyDelete
 7. അമ്മ ആരോഹണ ക്രമത്തില്‍ അങ്ങനെ തുടങ്ങും. പിന്നെ കൊറേ നേരം മേലത്തെ 'സ' യിലിട്ടു പിടിക്കും. അത് കുറച്ച് ഓവര്‍ ആവുമ്പോള്‍ എന്റെ ടെമ്പെര് തെറ്റും. അവസാനം "അമ്മേടെ മോളല്ലേ ഞാന്‍...എനിക്കിത്ര മുടി ഒക്കെ കാണു" ന്നു ഞാന്‍ വിളിച്ചു കൂവും. അവിടം കൊണ്ടു തീര്‍ന്നില്ല....
  "വയസ്സ് ചെന്ന പെണ്ണുങ്ങളും ആയിട്ട് മല്‍സരിക്കാന്‍ നിക്കാതെ നിന്‍റെ പ്രായത്തിലുള്ള കൊച്ചുങ്ങളെ ഒകെ ഒന്നു ഇറങ്ങി നോക്കെടീ... " (ഓ ഞാന്‍ ഇതുവരെ എന്‍റെ പ്രായത്തില് വേറെ ആരേം കണ്ടിട്ടില്ലല്ലോ...ഒന്നു പോ അമ്മാ)... "...പിന്നെ എന്‍റെ വീട്ടിലാവട്ടെ നിന്‍റെ അച്ഛന്റെ വീട്ടിലാവട്ടെ, എല്ലാര്ക്കും നിന്‍റെ പ്രായത്തില്‍ നല്ല പനങ്കുല പോലത്തെ മുടി ആരുന്നു!!!" (അപ്പൊ ഞാന്‍ ഈ രണ്ടു വീട്ടിലേം അല്ലെ???) ആഹാ, വന്നല്ലോ പനങ്കുല!!! ഞാന്‍ അതിന് വെയിറ്റ് ചെയ്യാരുന്നു. ഈ കൊലയെപറ്റി അമ്മ പണ്ടേ പറയണതാ. പക്ഷെ ഒരിക്കലും കാണാന്‍ പറ്റിട്ടില്ല or ശ്രദ്ധിച്ചിട്ടില്ല. എന്തായാലും ഇത് എന്താണ് സംഭവന്നു അറിയാന്‍ ഒരിക്കല്‍ അമ്മേടെ വീട്ടില്‍ പോയപ്പോള്‍ കസിനേം വിളിച്ചോണ്ട് പന തപ്പി ഇറങ്ങി. കുറച്ച് നടന്നപ്പലെക്കും അവള്‍ വിളിച്ചു കൂവുന്നു, "ദേണ്ടെ ഡീ ഒരു പന വിത്ത് കുല!!!" ഹൊ, grand!!! എന്‍റെ പൊന്നമ്മൊ എന്നാലും ഇതും ആയിട്ടിള്ള കമ്പാരിസണ്‍ കുറച്ചു കടുത്തു. ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കേട്ടുവോ? ആ കേട്ടുവാരിക്കും, എന്‍റെ അല്ലെ അമ്മ..അച്ഛനെ വരെ കെട്ടി, പിന്നെയാ ഒരു ആന...അമ്മക്ക് ഇതൊക്കെ ചീള് കേസ്. ഹം...അമ്മ പറഞ്ഞതു ഞാന്‍ അങ്ങ് വിശ്വസിച്ചു..പനങ്കുല പോലെങ്കില്‍ പനങ്കുല പോലെ...


  athre vendu.. ehehehehheheheheheheheheheheheheh

  ReplyDelete
 8. അല്ല പിന്നേ.. !!! Cheeeeeerrrsssssss Bachaaaaaaaaaa.......

  മോന്‍സ്,
  താങ്ക്സ് ഡാ..അതാണ് എന്‍റെ കോംപ്ലാന്‍ മമ്മി...!!!

  ReplyDelete
 9. mudi vetti poyathalle..
  chennaiyile vellathil kulichu kulichu mudi aake poya oru rakthasakshi anu njan

  ReplyDelete
 10. Hai....
  nannayittundu.....keep writing.......

  ReplyDelete
 11. adipoli tto! ingane chirippikkaruth!

  ReplyDelete
 12. ചുമ്മാ ബ്രൌസ് ചെയ്തു വന്നപ്പോള്‍ പിനെയും വായിച്ചു. പണ്ട് വായിച്ചതാ, എന്നാലും പിനെയും രസിച്ചു !!!

  " എനിക്ക് അല്ലെങ്കിലെ ആ പെണ്ണിനെ കണ്ടുടാ...കോന്ത്രപ്പല്ലും അവളെക്കാള്‍ വലിയ കണ്ണും കൊറേ നീളവും പച്ചപനം തത്തെലെ അവള്‍ടെ ഒരു ആട്ടവും...ഫൂ..എനിക്ക് അറിയാന്‍ പാടില്ലതോണ്ട് ചോദിക്കാ, പെണ്ണുങ്ങള്‍ക്ക്‌ എന്തിനാ ഇത്രേം നീളം?? Ideal height ന്നു വച്ചാല്‍ അത് 159cm ആണ്. അതിന്നു ഒരു ഒരു സെന്റി മീടര്‍ കുറഞ്ഞാലും കൂടിയാലും തരക്കേടില്ല. കണ്ണിനു ഇത്തിരി വലിപ്പം കൂടുതലാണെന്ന് വച്ചു ഞാന്‍ കാണുന്നതിനെക്കാള്‍ കൂടുതലൊന്നും അവള്‍ കാണണില്ലല്ലോ. കോന്ത്രപ്പല്ല്-പല്ലു നന്നായാല്‍ പാതി നന്നയിന്നാ. അത് നല്ലതല്ലല്ലോ...പിന്നെ ഇപ്പൊ എന്തുട്ടാ...ഹും...!!!"

  ശോ ...എന്താ ഒരു ..ഒരു...കോലം ?? അല്ലെ ? ഇങ്ങനെ ഉള്ള പിള്ളേരെ തൂകി കൊല്ലാന്‍ നിയമം വേണം, അല്ലെ ?

  ReplyDelete
 13. ot: Nice template !!liked the dolphin!!

  ReplyDelete
 14. കിഷോര്‍ലാല്‍ പറക്കാട്ട്,
  രക്തസാക്ഷികള്‍ അപ്പൊ കൊറേ ഇണ്ടല്ലേ..
  അപ്പൊ നമ്മളെല്ലാരും സിന്ദാബാദ്‌! ;)  Divyam,
  Thank you so much... :)  Anonymous,
  താങ്ക്സ് ട്ടോ... :)
  ഇനി വരുമ്പോ പേരോ നാളോ ഒക്കെ പറഞ്ഞിട്ട് പോണേ...  Captain Haddock,
  പിന്നേം വന്നതിനു താങ്ക്സ് ട്ടോ... :)
  അതേ, അങ്ങനെ ഒരു നിയമം വേണം... :-/
  എന്നെ പോലത്തെ പാവങ്ങള്‍ക്ക് ഈ നാട്ടില്‍ മനസമാധാനായിട്ട് ജീവിക്കണ്ടേ... B-)

  അതേ Ashly ഏട്ടാ...ആ ഡോള്‍ഫിന്‍ ആരോടാ സംസാരിക്കണേ?? :P എലി ആണോ?? :-/ എലിക്കു എന്താ വെള്ളത്തില്‍ കാര്യം??? :O

  ReplyDelete
 15. അതൊരു വെ.വെ എലിയാ (വെള്ളത്തിലെ വെളുത്ത എലി)

  സത്യം പറഞ്ഞാല്‍ എനിക്ക് മനസിലായില്ല, ചുമ്മാ കിടകട്ടെ ഒരു എലി എന്ന് വെച്ച് ഇട്ടതയിരിക്കും.

  ReplyDelete