എന്റെ പ്രാണന്‍റെ പ്രാണനായ ജീനൂട്ടാ,
നിനക്ക് സുഖമാണോ എന്ന് ചോദിക്കുന്നില്ല. കുഷ്ഠരോഗം പിടിച്ച് ആരും അടുപ്പിക്കാത്ത മറ്റനേകം തുണികളോടൊപ്പം നീയിപ്പോൾ ആ നെറ്റിനകത്ത് വീര്‍പ്പുമുട്ടുകയായിരിക്കും എന്നെനിക്കറിയാം. നിന്റെ ഈ അവസ്ഥക്ക് ഞാന്‍ മാത്രമാണല്ലോ ഉത്തരവാദി...എന്നോട് ക്ഷമിക്കൂ ഡിയര്‍...
എന്‍റെ മധുര പതിനഞ്ചിൽ, ഫാഷന്‍റെ മാസ്മരിക ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയപ്പോള്‍, സ്കൂളിലെ സീനിയര്‍ ചേച്ചിമാരും സിനിമയിലെ ചേച്ചിമാരും ആദ്യമായി നിന്നെ എനിക്ക് പരിചയപ്പെടുത്തി. എറണാകുളം ജയലക്ഷ്മിയുടെ 4th ഫ്ലോറിലെ ഒരു മൂലയില്‍ ആദ്യമായി നിന്നെ ഞാന്‍ കണ്ടുമുട്ടി. ടൈറ്റാനിക്കിന്റെ മുകളിലേക്ക് നോക്കിയ ജാക്കിനെ ഒറ്റ നോട്ടം കൊണ്ട് വീഴ്ത്തിയ റോസിനെപ്പോലെ, ആദ്യ കാഴ്ചയില്‍ തന്നെ നീ എന്നെ കീഴ്പ്പെടുത്തി...ആ നീല നിറവും റഫ് ആന്‍ഡ് ടഫ് ഭാവവുംഎല്ലാം ഇന്നും എന്‍റെ മനസ്സില്‍ മായാതെ നിക്കുന്നു. ആ പ്രായത്തില്‍ മനസ്സിന് ഉണ്ടായേക്കാവുന്ന ഒരു ചാഞ്ചാട്ടമായിരിക്കുമതെന്നു എന്‍റെ അമ്മയടക്കം പലരും വിശ്വസിച്ചു. നിന്നിലേക്ക് കൂടുതല്‍ അടുക്കേണ്ടെന്നു പലരും എന്നെ ഉപദേശിച്ചു, ഒരുപാട് വിലക്കുകള്‍ വന്നു. പക്ഷെ ഞാന്‍ നന്നാവോ...? അങ്ങനെ എളുപ്പം ഉപേക്ഷിക്കാൻ കഴിയുന്ന ഒരു അടുപ്പം ആയിരുന്നില്ല എനിക്ക് നിന്നോട് തോന്നിയത്...
നീയുമായുള്ള ബന്ധം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. സ്നേഹം മൂർദ്ധന്യതയില്‍ എത്തിയ ഏതോ ഒരു ദുർബല നിമിഷത്തില്‍, നിന്‍റെ ശരീരത്തിന്‍റെ പല ഭാഗത്തും വെള്ള കളറടിച്ചു 'നരച്ച എഫ്ഫക്റ്റ് ' ഉണ്ടാക്കി തന്നു ഞാന്‍. നിന്‍റെ ഗ്ലാമര്‍ കൂടിയതേ ഉള്ളൂ. പിന്നൊരിക്കല്‍ സില്‍വര്‍ ബട്ടന്‍സും കളര്‍ നൂലുകളും ഉപയോഗിച്ച് പൂക്കളും ചിത്രശലഭങ്ങളും നിന്നില്‍ വരച്ചുപിടിപ്പിച്ചു.
ഇടക്കെപ്പോഴോ, ചക്കരമുത്തിലെ ജീവൻ ജോർജ്ജിനെപ്പോലെ , മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയെപ്പോലെ, ശരപഞ്ചരത്തിലെ ജയനെപ്പോലെ , എന്‍റെ ക്ലാസ്സില്‍പഠിച്ച ഒരു വില്ലന്‍ നമ്മുടെ ഇടയിലേക്ക് നുഴഞ്ഞു കയറി. അവന്‍റെ ഭീഷണികള്‍ക്ക് വഴങ്ങി ഞാന്‍ നിന്നെ ഉപേക്ഷിച്ചു. എന്‍റെ അവഗണനകള്‍ നിന്നെ വല്ലാതെ വേദനിപ്പിചിരിക്കുമെന്നു അറിയാം. ഞാന്‍ നിസ്സഹായയായിരുന്നു... പക്ഷെ എന്നും മനസ്സ് നിന്നോടോപ്പമായിരുന്നു...നിനക്ക് അറിയാന്‍ കഴിഞ്ഞില്ലേ? ഉമ്മര്‍ ശോഭയെ വലിച്ചെറിഞ്ഞ ലാഘവത്തോടെ [മോളേ ശോഭേ :( ] നമ്മുടെ ഇടയില്‍ വന്ന ആ സുന്ദരനായ വില്ലന്‍ എന്നെയും വലിച്ചെറിഞ്ഞപ്പോൾ തകര്‍ന്നിരുന്ന എന്നെ രണ്ടു കയ്യും (സോറി കാലും) നീട്ടി സ്വീകരിക്കാൻ നീ തയ്യാറായി. കഴിഞ്ഞതെല്ലാം മറന്നു എനിക്കൊരു പുതിയ ജീവിതം തന്ന നിന്നോട്എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
രണ്ടാം വരവിന് ശക്തി ഏറെ ആയിരുന്നു, അല്ലെ...? സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലാതയപ്പോ ഞാന്‍ ആദ്യം ചെയ്തത് എന്താണെന്ന് നിനക്ക് ഓര്‍മ്മയുണ്ടോ? നിന്നെ എന്നിലേക്കു ഞാൻ അടുപ്പിച്ചു, എന്‍റെ ഹൃദയത്തിന്‍റെ താളം മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്‍റെ ശ്വാസോച്ഛ്വാസങ്ങൾക്ക് ശക്തി വർദ്ധിക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളോടെ നിന്നെ നാലായിട്ട് മടക്കിയിട്ട്, കാലിന്‍റെ ഭാഗത്തുന്നു ഒരു 1/4th അങ്ങ് വെട്ടി കളഞ്ഞു; അത്രയും ഭാഗം മടക്കി മണ്ടേലോട്ടു കേറ്റി. എന്‍റെ കാലുകളേക്കാള്‍ നീളമുണ്ടായിരുന്ന നീ അങ്ങനെ ഒരു കുള്ളനായി. വേദനയോടെയെങ്കിലും, എന്നും പുതുമയെ ഇഷ്ടപ്പെടുന്ന നീ അതും എനിക്ക് വേണ്ടി സഹിച്ചു.
ഇതിനോടകം നിന്നെ എന്‍റെ പ്രാണനാഥനായി വാഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. നീ എനിക്ക് തന്ന സ്വാതന്ത്ര്യം...അതൊരു സാരിക്കോ പാവാടക്കോ ചുരിദാറിനോ തരാന്‍ കഴിയുന്നതല്ല. നന്ദി സൂചകമായി കണ്ടന്‍ പൂച്ചയുടെ ഉടമസ്ഥതയിലുള്ള മച്ചിന്റെ മേലേന്നു രണ്ടു എലിക്കുട്ടന്മാരെ വാടകക്ക് എടുത്തു ഞാന്‍ നിന്‍റെ നെഞ്ചത്തോട്ട് ഇട്ടു. അനുസരണയുള്ള അവന്മാര്‍ നിന്‍റെ കാലിന്‍റെ അറ്റങ്ങളും പോക്കറ്റും എല്ലാം നല്ല വൃത്തിയായി കടിച്ചു പറിച്ചു. യാചക നിരോധന മേഖലയില്‍ അതിക്രമിച്ചു കടക്കുന്നവര്‍ കണ്ടാല്‍ ഒരുപക്ഷെ നിനക്ക് വേണ്ടി അവകാശ വാദം ഉന്നയിച്ചു വന്നാലായി. സൂര്യമാനസത്തിലെ മമ്മൂട്ടിയെപ്പോലെ, അത്രയ്ക്ക് മനോഹരമായിരിക്കുന്നു നിന്നെ കാണാന്‍...!
ഒരു മാസത്തോളം, വേണമെങ്കില്‍ അതിലേറെയും (നമ്മുടെ മനസ്സിന്റെ ഒരു വലിപ്പം അനുസരിച്ച്) അലക്കാതെ അന്തസ്സായിട്ട് കൂടെ കൊണ്ട് നടക്കാന്‍ പറ്റുന്ന നിന്നോട് എനിക്ക് മുടിഞ്ഞ പ്രേമം ആണ്. നിനക്കു വേണ്ടി മാത്രമായി ഏഷ്യാനെറ്റ് ന്റെ 'യുവര്‍ ചോയിസ്' ല്‍ ഒത്തിരി സ്നേഹത്തോടെ "മുക്കാലാ മുക്കാബലാ.... " എന്ന പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ആ പാട്ടു കേട്ടാൽ തരളിതമാവാത്ത മനസുകളുണ്ടോ? ഒന്നു പ്രണയിക്കാൻ തോന്നാത്ത യുവാക്കളുണ്ടോ?
ഇല്ല, ഇനി ഒരിക്കലും നമ്മള്‍ പിരിയില്ല.( ബെല്‍റ്റിട്ടു കെട്ടി ഉറപ്പിച്ചിട്ടുണ്ട്. )
തല്‍ക്കാലം നിർത്തട്ടെ...മറുപടി പ്രതീക്ഷിച്ചു കൊണ്ട്...
സ്നേഹം,
സുമ
[ഒപ്പ്]
അറിയിപ്പ്: പോസ്റ്റിൽ വല്ല അലമ്പ് ഡയലോഗുകളും ഉണ്ടെങ്കിൽ അതിന്‍റെ പൂർണഉത്തരവാദിത്വം cALviN::കാല്‍വിന്‍ നു മാത്രം ആണ്
പാടു ഡെഡിക്കേറ്റ് ചെയ്തത് നന്നായി, ഫീലിങ്ങ്സ് ഫുള്‍ എക്സ്പ്രസ്സ് ചെയ്യാന്‍ പറ്റിയ പാട്ടും സെലക്ട് ചെയ്തു.
ReplyDeleteഅല്ല, പത്തു ഇരുപതു കൊല്ലം മുമ്പ് വന്ന ജീനൂട്ടാ, നിന്നെ ഇപ്പം എങ്ങനെ ബെല്‍റ്റില്‍ തള്ളച്ചൂ ??? എത്ര ബെല്‍റ്റ് വേണ്ടി വന്നു ?
പോസ്റ്റ് കണ്ടപ്പോലെ തോന്നിച്ചു വല്ല ചെന്നായോ, പട്ടിയോ, പൂച്ചയോ ഒക്കെ ആയിരിക്കുംന്ന്...
ReplyDeleteഹി ഹി.. ഇതിപ്പോ ജീനായി പോയി... പാവം ജീനിന്റെ ഒരു ഗതികേടെ... ഇതിലും ഭേതം കുഷ്ഠരോഗം തന്നെയാവും...
ഡോ കല്വിനേ, നീ അലബാണെന്നെല്ലേ സുമ പറഞ്ഞത്...?????? ച്ഛായ്... :D
ഞാന്‍ ഇന്നും ഓര്‍ക്കുന്നു.. ജയലക്ഷ്മിയുടെ നാലാം നിലയില്‍ നിന്നെ ആദ്യം കണ്ട ദിവസം..
ReplyDeleteഎനിക്കു നിന്നെ കണ്ടപ്പോഴെ പിടികിട്ടിയിരുന്നു ഇതു ഒരു നടക്കു പോകുന്ന കേസല്ലെന്ന്. ബാക്കി തുണികളുടെ ഇടയില്‍ ഒളിച്ചിരുന്ന എന്നെ ആ ചേച്ചി എടുത്തു നിന്റെ കയില്‍ വച്ചു തന്നു.. (ദുഷ്ട)..
ഞാന്‍ ഒന്നും മിണ്ടാതെ നിന്റെ കൂടെ വന്നു.. എന്തായിരുന്നു അന്നു നിനക്കെന്നോടു സ്നെഹം..
നീ നടക്കുമ്പോള്‍ എന്റെ കാലിന്റെ അറ്റം നിന്റെ ചെരുപ്പിന്റെ ഇടയില്‍ കിടന്നു ഞെരിഞമര്‍ന്നു കീറിപ്പൊയതൊന്നും നീ അരിഞ്ഞില്ല.. അതോ അറിഞ്ഞിട്ടും അരിയാത്ത മാതിരി നടിച്ചതോ. കണ്ട ചെളിവെള്ളം കെട്ടികിടക്കുന്ന വഴികളിലൂടെ നീ എന്നെ വലിച്ചു കൊണ്ടു നടന്നു.. എപ്പോഴെങ്കിലും എന്നെ ഒന്നും വെള്ളം(ചെളിവെള്ളം അല്ല) കാണിക്കണം എന്നു നിനക്ക് തോന്നിയോ? ദുബായില്‍ നിന്നും വന്ന ആരോ തന്ന ഏതോ ഒരു സ്പ്രേ ഇടക്ക് അടിച്ചു തരുന്നതല്ലാതെ വല്ലതും ചെയ്തിട്ടുണ്ടൊ?
അതെല്ലാം പോട്ടെ, സ്റ്റൈല്‍ എന്നും പറഞ്ഞ് നീ എന്റെ ദേഹത്ത് കളറും മറ്റും തേച്ചു പിടിപ്പിച്ചതാണു എനിക്കു സഹിക്കാന്‍ പറ്റാഞ്ഞതു, ഒരു മാതിരി ബ്ലീച് ചെയ്ത മൈക്കല്‍ ജാക്സണെ പോലെ ആക്കിയില്ലെ നീ..
സത്യത്തില്‍ നീ പറഞ്ഞ ആ ഈപ്പന്‍ പാപ്പച്ചി ചേട്ടനെ ഞാന്‍ മനസ്സു കൊണ്ട് ആരാധിക്കുന്നു. അങ്ങേരു കാരണം അല്ലെ നീ എന്നെ കുറച്ചു കാലമെങ്കിലും വെറുതെ വിട്ടത്. പരോള്‍ കിട്ടിയ ജയില്‍ പുള്ളിയെ പോലെ കുറച്ചു കാലം ഞാന്‍ സുഖിച്ചു വാഴുന്ന കണ്ടപ്പോള്‍ നിനക്കു സഹിച്ചില്ല അല്ലേ??
ഗ്വണ്ടനാമോ ജയിലില്‍ തടവുകാരെ പീഡിപ്പിച്ചിരുന്നതിനേക്കാള്‍ മാരകമായല്ലെ നീ പിന്നെ എന്നെ പീഡിപ്പിച്ചതു. അതെല്ലാം ഓറ്ക്കുമ്പോഴെ പേടിയാകുന്നു..
ഇത്രക്കകം എന്നെ ഉപ്ദ്രവിച്ചിട്ടു ഇവിടെ അതെല്ലാം പൊക്കി എഴുതി കമന്റുകള്‍ വാരിക്കൂട്ടാന്‍ ലജ്ജയില്ലെ നിനക്ക്??
ഇതിനും മാത്രം എന്ത് തെറ്റാ ഞാന്‍ ചെയ്തതു?
എന്നു സ്വന്തം
ജീന്മോന്‍
സണ്‍ ഓഫ് ജേകബ് ഡേവിസ് ആന്‍ഡ് ലിവൈ സ്ട്രോസ്സ്
ഇല്ല..ഇതിനു കമ്മന്റ് ഇല്ല. ചെയ്യില്ല.. കമ്മന്റ് ചെയ്യില്ല.
ReplyDeleteജന്മത്ത് ഈ സാധനം ഉപയോഗിച്ചിട്ടില്ലാന്നും ഇനി ഉപയോഗിക്കുകേലാന്നും മനസ്സിലായി :)
ReplyDeleteഹോ... ഒരു ജീന്സിനോടൊക്കെ ഇത്രേം ഒക്കെ ക്രൂരത ചെയ്യാന്‍ കഴിയുമോ.... ആ കമ്പനിക്കാര് അറിഞ്ഞിരുന്നെങ്കില്‍ ...ഇരട്ടി കാശ് തന്നു തിരികെ വാങ്ങിക്കൊണ്ടു പോയേനെ
ReplyDeleteഎന്റെ ഗരുഡഭഗവാനേ!
ReplyDeleteപപ്പുവമ്മാവാ!!!! (ശ്രീകൃഷ്ണപ്പരുന്തിലെ ലാലേട്ടന്റെ ശബ്ദത്തിൽ)
കണ്ട തല്ലുകൊള്ളിത്തരങ്ങളൊക്കെ എഴുതി വെച്ചിട്ട് അടിയിൽ ഉത്തരവാദിയായി നമ്മടെ പേരോ?? നീ ജീവിതകാലം മുഴുവൻ സാരി ഉടുക്കുമെടീ നോക്കിക്കോ. നിന്റെ കെട്ട്യോനാവാൻ പോണ ലവൻ (ലെവനോ ലവൻ!) നിന്നെ ജീൻസ് പോയിട്ട് ഒരു സൽവാർ കമ്മീസ് പൊലും ഇടാൻ സമ്മതിക്കില്ല..ഗണപതിബഗവതിഭഗവാനാണേ... നീ മൂക്കില് നുള്ളിക്കോ ;)
ഓൺ ജീൻസ് ടോപിക്:
ജീൻസ് കേരളത്തിന്റെ ദേശീയവസ്ത്രം ആയി പ്രഖ്യാപിക്കുകയും മാവേലി സ്റ്റോറു വഴി സബ്സിഡിയൊടെ ജീൻസ് എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു.
ജീൻസ്... എന്റെ ജീനൂട്ടീ.. ഐ ഡബ്ല്യൂ... ഐ ഡബ്ലൂ എ ലോട്... വർഷത്തിലൊരിക്കൽ അലക്കിയാൽ മതി... പെർഫക്ട് ഫിറ്റ്,... മോസ്റ്റ് കംഫർട്ടബിൾ... യാത്രയിലാവട്ടെ, പാർട്ടിയിലാവാട്ടെ.. ക്ലാസിലാവട്ടെ ഓഫീസിലാവട്ടെ.... ജീൻസാണ് താരം... ട്രെയിനിൽ പോവുമ്പോ ജീൻസിന്റെ പോക്കറ്റിൽ വോളറ്റ് വെച്ച് കിടന്നുറങ്ങിയാൽ ഉറക്കത്തിൽ താഴെ പോകുമെന്നോ വല്ലവനും അടിച്ചോണ്ട് പോകുമെന്നോ പേടിക്കേണ്ട.. പഴയ ജീൻസ് മടക്കി വെച്ചാൽ തലയിണയാക്കാം... മെലിഞ്ഞവർക്കും തടിച്ചവർക്കും ഇടാം... അങ്ങടോ ഇങ്ങടോ നീങ്ങിപ്പോകുമെന്ന് പേടിക്കേണ്ട.. ഓടാം ചാടാം... ഗുസ്തി പിടിക്കാം... ഏതു കാലാവസ്ഥയിലും ധരിക്കാം... തണുപ്പത്ത് ചൂടു നൽകും ചൂടത്ത് തണുപ്പും... മമ്മീ... ഐ ലവ് യൂ ജീനൂട്ടീ... :)
ഒരു നരച്ച ജീൻസും, ഇളം കളറിൽ ഒരു ഫുൾ സ്ലീവ് ടീ ഷർട്ടും ഇട്ടാൽ ഉള്ള ഒരു സുഖം, സന്തോഷം! :)
മക്കളേ സുധീഷേ, നീ ഓവറായി എഴുതാപ്പുറം വായിക്കണ്ടാ ട്ടാ ;)
ReplyDeleteപാവം ജീന്‍സ് ...:)
ReplyDeleteBlistering barnacles!!!!
ReplyDeleteമറുപടി എന്റെ ബ്ലോഗില്‍ എങ്ങനെ വന്നു ???ഈ ജീനൂട്ടന്റെ ഒരു കാരിയം !!! ശോ!!
http://aakramanam.blogspot.com/2009/07/with-love.html
സുമേ..,പാവം ജീനൂട്ടനെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയത് എന്നു എഴുത്ത് വായിച്ചപ്പോള്‍ മനസ്സിലായി...ഒരിടക്കാലത്ത് സുഖവാസം കിട്ടിയെങ്കിലും വീണ്ടും ജീനൂട്ടനിലേക്ക് തന്നെ മടങ്ങേണ്ടി വന്നുല്ലേ..:)
ReplyDeleteഹ..ഹ..ഹ
ReplyDeleteഎന്തോന്നിത്??
കലക്കീട്ടുണ്ട് കേട്ടോ
സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല :(
ReplyDeleteഒരു മാസം മാത്രമേ അലക്കാതെ ഉപയോഗിക്കാറുള്ളൂ ? ഛെ മോശം.....!
പിന്നെ കമന്റ്സ് മൊത്തം ഇവിടെയും തെറി മുഴുവന്‍ കാല്‍വിനും... ???!!
@ കാല്‍വിന്‍ ---- എന്തെരെടെ ഇത് ? :D
എന്നാലും എന്റെ (സോറി..സുമേടെ) ജീനേ..
ReplyDeleteനീ എന്തോരം സഹിച്ചു!!!!!
@അഭി,
ReplyDeleteതല്ല് ചെണ്ടക്കും കാശു മാരാർക്കും എന്നു കേട്ടിട്ടില്ലേ? ഇത് അദന്നെ കദ... :(
Captain Haddock,
ReplyDeleteപാട്ട് സെലെക്ഷനില് ഞാന്‍ പണ്ടേ ടോപ്പാ... ;)
പിന്നെ, ആ പത്തിരുപത് കൊല്ലത്തിന്‍റെ കണക്കു മനസ്സിലായില്ല... :-/
Sudheesh|I|സുധീഷ്,
ജീനിന്‍റെ ഗതികേടോ??? :P
ശ്യോ കാല്‍വിനെ പറ്റി ഞാന്‍ അങ്ങനെ ഒന്നും മനസ്സില്‍ പോലും വിചാരിചിട്ട്ല്യ... :P :D
കിഷോര്‍ലാല്‍ പറക്കാട്ട്,
ജീന്മോന്റെ വല്യപ്പച്ചാ...താങ്ക് യു... :D
പിന്നെ ജീന്മോനെ,
നിന്നോട് അന്നിണ്ടാരുന്ന സ്നേഹം എനിക്കിപ്പളും ഇണ്ട്. ഇല്ലെങ്കില്‍ ഇങ്ങനെ നാട്ടാര് കാണെ ലവ് ലെറ്റര്‍ എഴുതോ?? :-/
പാപ്പച്ചിയെ നീ ആരാധിക്കും! ഉവ്വ! നിന്‍റെ മുട്ടുകാലു ഞാന്‍ തള്ളി ഒടിക്കും പറഞ്ഞില്ലാന്നു വേണ്ട... :-/
കരിങ്കണ്ണന്‍!! എന്‍റെ കമന്‍റ് ബോക്സിനെ കണ്ണ് വെക്കല്ലെടാ... :O
Shravan | ശ്രവണ്‍,
ശ്യോ ഡാ...അതിനു മാത്രം ഇപ്പൊ എന്തിണ്ടായി???
ശ്രീ,
ആ ചിരി കണ്ടതില്‍ സന്തോഷം... :)
താങ്ക്സ് ട്ടോ വന്നതിനു...
ദൈവം,
ReplyDeleteശ് ശ്..മനസ്സിലായല്ലേ... :P
ന്നാലും അത് ഇവിടെ വിളിച്ചു പറയണ്ട വല്ല ആവശ്യോം ഇണ്ടാരുന്നോ..?? :-/
കണ്ണനുണ്ണി,
ജീന്‍സിനോട് വേണെങ്കില്‍ ഇതിനെക്കട്ടിം ക്രൂരത കാണിക്കാം...ഞാന്‍ ഒക്കെതും ഇവിടെ വിളിച്ചു പറഞ്ഞില്ലന്നെള്ളൂ... ;) :P
cALviN::കാല്‍വിന്‍,
ശ്യോ നാക്കെടുത്ത് വളക്കല്ലേ ചെക്കാ..ഞാനും എന്‍റെ കെട്ട്യോനും കൂടെ എങ്ങനേലും ഒക്കെ അങ്ങ് ജീവിച്ചോളാം... :-/
ഹി ഹി...ജീന്മോനെ പറ്റി പറഞ്ഞതൊക്കെ കറകറക്റ്റ്... :D :D
സുധീഷിനു അല്ലെങ്കിലും ഫുള്‍ ടൈം തെറ്റിദ്ധരിക്കാലാ പരിപാടി...ഹരിക്ക് അറീല്ലെ ഞാന്‍ അങ്ങനെ ഒന്നും സ്വപ്നത്തില്‍ പോലും വിചാരിക്കില്ലന്നു... :-/
:P
[സ്പാനിഷ്‌കാരിയോട് സാരിന്നും പറഞ്ഞോണ്ട് ചെല്ല്..]
ശ്രീ..jith,
എനിക്കും അതന്ന്യാ ഏട്ടാ പറയാന്‍ ഇള്ളത് ;) :D
Rare Rose,
ReplyDeleteപിന്നെ...ജീനുട്ടനില്ലാതെ നമക്കെന്തു ജീവിതം... :D
കുമാരന്‍ | kumaran,
താങ്ക്യു ട്ടോ... :)
അരുണ്‍ കായംകുളം,
താങ്ക്യു അരുണേട്ടാ താങ്ക്യു... :D
abhi,
സസ്പെന്‍സ് ഉദ്ദേശിച്ചില്ലാരുന്നു ... :-/
ജീനുട്ടാന്നും വിളിച്ചല്ലേ തുടങ്ങിയെ...
ഉവ്വ! നന്നായിട്ട് പോണ കുടുംബത്തീ വന്നു അലമ്പ് കാണിക്കാതെ മാഷെ...
cALviN::കാല്‍വിന്‍ അതങ്ങ് സഹിക്കും...ബെസ്റ്റ് ഫ്രെണ്ട്സ് ആയാ അങ്ങനെയാ... B-)
കാലചക്രം,
ഇനി എന്തോരം സഹിക്കാന്‍ കെടക്കണൂ... :P :D
കുടുംബം ഒക്കെ ആയല്ലേ....? നല്ല കാര്യം...!
ReplyDeleteബെസ്റ്റ് ഫ്രണ്ട് അല്ലെ... ശരി... നടക്കട്ടെ.... നമ്മള്‍ ഒരു പാവം വഴിപ്പോക്കന്‍ !
നടക്കട്ടെ...നടക്കട്ടെ
ReplyDelete@abhi,
ReplyDeleteCID കൾ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ് ദാസാ ;)
കഴിഞ്ഞ ദിവസം ഒരു ജീനുട്ടനെ മേടിച്ചു .. ഇട്ടപ്പോ കീറി പോയി .. ലിവൈസ് ചേട്ടന്മാര്‍ സംഭവം മാറ്റി തന്നു ..
ReplyDeleteഅവരുടെ ജീവിതത്തില്‍ ജീനുട്ടന്‍ കീറി പോണത് കണ്ടിട്ടില്ലത്രേ .. ഹ്മം എന്നോടാ കളി . ?
abhi,
ReplyDeleteഉം.... :-/
Areekkodan | അരീക്കോടന്‍,
നടക്കുന്നു നടക്കുന്നു... :D
വല്ലപ്പോളും ഒക്കെ ഇങ്ങട് ഒന്ന് എത്തിനോക്കുട്ടോ...
cALviN::കാല്‍വിന്‍,
ഉവ്വ!!
ഹാഫ് കള്ളന്‍,
ങേഹ്...ഈ സംഭവം കീറുവോ?? :O :O
വാങ്ങിക്കുംപോ നല്ല ബ്രാന്‍ടെഡ് സാധനം കാശ് കൊടുത്തു വാങ്ങിക്കണം... ;) :D
എന്നെങ്കിലും സുമക്കുട്ട്യേ കണ്ടാൽ ഏൽപ്പിക്കണേ എന്ന് പറഞ്ഞ് തന്റെ ഒരു പഴയ സുഹൃത്ത് കണ്ണീരോടെ എന്റെ കൈവശം ഏൽപ്പിച്ച കത്ത്.
ReplyDeleteപ്രിയപ്പെട്ട കൂട്ടുകാരീ,
നിന്റെ സ്കൂൾ കൂട്ടുകാരികൾ എന്നോട് പറഞ്ഞിരുന്നു നിന്നെ വിശ്വസിക്കരുതെന്ന്. അവരെ നീ നിഷ്കരുണം ഉപേക്ഷിച്ചത്രെ, ഫാഷനില്ലെന്നും പറഞ്ഞ്.
അന്നൊന്നും ഞാനത് വിശ്വസിച്ചില്ല. ഞാൻ പഴഞ്ഞിയാവുകയോ (പഴഞ്ചൻ എന്നത് പുരുഷപ്രയോഗമല്ലെ, അതിനാൽ പഴഞ്ഞി എന്ന് പറയാം). നീയൊരിക്കലും എന്നെ കൈവിടില്ലെന്നായിരുന്നു എന്റെ വിശ്വാസം.
എന്നാണ് നമ്മളാദ്യം പരിചയപ്പെട്ടത്? നീ ആദ്യമായി കോളേജിൽ പോയത് എന്റെ കൂടെയല്ലെ. എന്നെ ഇസ്തിരിയിട്ട് സുന്ദരിയാക്കി, സെന്റടിച്ച് ഉന്മേഷവതിയാക്കി എന്നോടൊപ്പം കോളേജിലേക്ക് യാത്ര തിരിക്കുമ്പോൾ നിന്നെപ്പോലെ തന്നെ ഞാനും വിറയ്ക്കുകയായിരുന്നു. നീ സുന്ദരിയാണെന്ന് ബസ്സ്റ്റോപ്പിലെ പൂവാലന്മാർ പറഞ്ഞപ്പോൾ നീ സന്തോഷം ഉള്ളിലൊതുക്കിക്കൊണ്ടുതന്നെ അവരെ അവഗണിക്കുന്നുവെന്നു വരുത്തി. ഒരുപാട് ആകാംക്ഷയോടെയായിരുന്നു നമ്മൾ ആദ്യത്തെ ക്ലാസിലിരുന്നത്. നീ മാത്രമല്ല, ഞാനും സുന്ദരി തന്നെയാണെന്ന് നിന്റെ ക്ലാസ്‌മേറ്റ് പറഞ്ഞപ്പോഴാണ് എനിക്ക് ആശ്വാസവും ആത്മവിശ്വാസവും വന്നത്. അവളുടെ ധാവണി എന്നെ അസൂയയോടെ നോക്കുന്നതും ഞാൻ കണ്ടു. അന്നു തന്നെ ഞാൻ തീരുമാനിച്ചു, നാം ഒരിക്കലും പിരിയില്ലെന്ന്.
പിന്നീടെപ്പോഴോ നീയെന്നെ മറന്നു. പ്രിയ കൂട്ടുകാരീ.... അന്നു നീ ജയലക്ഷ്മിയിൽ പോയപ്പോൾ മറിച്ചൊന്നും ഞാൻ കരുതിയില്ല, കൂടിയാലൊരു ശാരി, അതേ ഞാൻ കരുതിയുള്ളു. എന്റെ സൗന്ദര്യം അവൾക്കില്ലാത്തതിനാൽ അധികകാലം നീ അവളെ നോക്കില്ലെന്ന് ഞാനറിഞ്ഞിരുന്നു.
നീലച്ച ആ പിശാചിനെ കണ്ട് നീ ആകൃഷ്ടയാകും എന്ന് ഞാൻ കരുതിയതേയില്ല. അവനെ, ആ ജീനൂട്ടനെ, നീ വാങ്ങിയപ്പോൾ എനിക്കു വിഷമം തോന്നി, പക്ഷെ എന്റെ സൗന്ദര്യത്തിൽ എനിക്കന്നും വിശ്വാസമായതിനാൽ പാവം, അവനും ജീവിച്ചോട്ടെ എന്ന് വിചാരിച്ചു.
കാര്യങ്ങൾ തകിടം മറിഞ്ഞത് വളരെ പെട്ടെന്നല്ലെ. പിന്നീട് നീ എന്നെ തിരിഞ്ഞു നോക്കിയതേയില്ല. പുറത്തേയ്ക്കു പോകുന്നതെല്ലാം ജീനൂട്ടന്റെ കൂടെ. ഞാൻ ആ പഴയ പീഞ്ഞപ്പെട്ടിയിലേക്കു താമസം മാറ്റി, അതോടെ എന്നെ ആർക്കും വേണ്ടാതായി.
ഞാൻ നിനക്ക് സ്വാതന്ത്ര്യം തരുന്നില്ലെന്ന് നീ നാടുമുഴുവൻ പറഞ്ഞു നടക്കുന്നതായി ഞാൻ കേട്ടു. ശരിയാണു സഖീ, നീ എന്റെ ഒരു ഒബ്സെഷൻ ആണ്. നിന്നെക്കൂടാതെ എനിക്കു ജീവിതമില്ല.
ഇന്നും ആ പാറ്റകയറുന്ന പഴയ പീഞ്ഞപ്പെട്ടിയിൽ നിന്നെയും കാത്തിരിക്കുകയാണു ഞാൻ. എന്നെങ്കിലും നീ വരും, എന്നെ പഴയതുപോലെ സ്നേഹിക്കും എന്ന വിശ്വാസത്തിൽ.
കാത്തിരിക്കുന്നു,
സ്വന്തം
ചിരുത.
കുട്ടി ആളാകെ മാറിയതിനാൽ കത്തിൽ മനസിലാകാത്ത എന്തെങ്കിലും ഉണ്ടോ സുമക്കുട്ട്യേ... ഉണ്ടെങ്കിൽ അറിവിനായി.
ചിരുത - ഇതെന്നെ ഏൽപ്പിച്ച കുട്ടി, ഏതെങ്കിലും വസ്ത്രത്തിന്റെ പേരുമായി സാമ്യമുണ്ടെങ്കിൽ സഹിക്കൂ.
ശാരി - പ്രേംനശീർ പറഞ്ഞതാണ്, തെറ്റിദ്ധരിക്കരുത്.
അപ്പൂട്ടാ അത് കലക്കി...ലവളടെ മനസ്സ് അപ്പൂട്ടന്‍ കണ്ടു!! :D എന്‍റെ പോസ്റ്റിനെ വലിച്ചു കീറി കളഞ്ഞു! കത്തില്‍ മനസ്സിലാവാത്തത് ശാരിയെ ആരുന്നു! അവസാനം അതും മനസ്സിലായി... :D :D
ReplyDeleteBytheby എന്‍റെ ലെറ്റര്‍ പൊട്ടിച്ചു വായിക്കാന്‍ ആര് പറഞ്ഞു??? B-)
ബസ് സ്റ്റോപ്പിലെ കാര്യം ഒക്കെ അറിഞ്ഞല്ലേ...ശ്യോ ലവന്മാരെ അങ്ങനെ അവഗണിച്ചതൊന്നും അല്ലന്നേ...ഒന്ന് വെയിറ്റ് ഇട്ടു നോക്കിയതല്ലേ; ആദ്യമേ കേറി നമ്മടെ തനി സ്വഭാവം കാണിച്ചാല്‍ അവന്മാര് ഓടിയേനെ... :P
ആഹ് പിന്നൊരു കാര്യം, ചിരുത എങ്ങനെ സുന്ദരി ആവാതിരിക്കും??ആരടയാ സെലക്ഷന്‍??
അവളടെ ഒരു ഒബ്സെഷന്‍..കുന്തം! എന്തായാലും വീഞ്ഞപ്പെട്ടിന്ന് പുറത്തു എടുക്കുന്ന കാര്യം ഞാനും ഒന്ന് ആലോചിക്കുന്നു. വീട്ടിലിരിന്നു തിന്നു കുടിച്ച് ഞാന്‍ ഒരു ചെറിയ വാട്ടര്‍ ടാങ്ക് ആയി, ജീനുട്ടന്‍ അടുപ്പിക്കുന്നില്ല... ;)
പിന്നെ അവക്കൊള്ള കത്ത് ഞാന്‍ വേറെ പോസ്റ്റ് ചെയ്തിട്ടിണ്ട്... :D :D
അപ്പൂട്ടാ....
ReplyDeleteപോയിന്റ് നമ്പർ വൺ : പ്രേം നസീർ അല്ല... പ്രേം നഷീർ...
പോയിന്റ് നമ്പർ ടൂ : ശാരിയല്ല.. ഷാരി.. ഷീലയുടെ ഷാരി.. ഷാരദയുടെ ഷാരി... യെന്റെ ജയഭാരതിയുടെ ഷാരി...
;)
എന്റെ കാൽവിനേ,
ReplyDeleteശായും ഷായും കൃത്യമായി തിരിച്ചറിയാൻ പാകത്തിൽ അദ്ദേഹം എന്നെങ്കിലും ഡയലോഗ് പറഞ്ഞിട്ടുണ്ടൊ? ഇതിനു രണ്ടിനും ഇടയിലെവിടെയോ ആണ് ആ അക്ഷരത്തിന്റെ സ്ഥാനം. അതെഴുതിപ്പിടിപ്പിക്കാന്മാത്രം മലയാളഭാഷ വളർന്നിട്ടില്ല. എഴുതാൻ പാകത്തിനു ശ ഉപയോഗിച്ചു എന്നേയുള്ളു.
ആദ്യം ഇത്തരം കാര്യങ്ങൾ എഴുതാൻ കഴിവുള്ളതായി മലയാളത്തെ പഠിപ്പിക്ക്, എന്നിട്ടുമതി നിത്യനുമായി ഏറ്റുമുട്ടാൻ വരവ്, ഹല്ല പിന്നെ
ഇനി പരാതിയുണ്ടെങ്കിൽ ശാപ്പിലോട്ടു വാ, ഒരു ഷാപ്പാടടിച്ചു ശായോ ഷായോ അല്ലെങ്കി പോട്ടെ, സായോ (എന്തൂട്ടു പണ്ടാറെങ്കിലും ആയ്ക്കോട്ടെ) ഉള്ള (ഷ,ശ,സ)ലാമത്താക്കാം, ന്തേയ്
ഹെന്റെ ഹമ്മേ.... ഹീ പാപിയെ ഷപിക്കരുതേ...
Just formatted a bit :)
BTW, Suma, can you do some magic on the template? It's tough to read the comments after the first few. Also, the font for comments look a bit too small for comfort.
വേറിട്ട ചിന്തകള്‍....
ReplyDeleteനന്നായി....
പ്രമേയത്തിലെ പുതുമയാല്‍ മനോഹരം...
ജീനുട്ടന്‍റേ ഫോട്ടൊ വേണ്ടിയിരുന്നു.... വെറുതെ ഒന്നു കാണാന്‍
ReplyDeletecALviN::കാല്‍വിന്‍,
ReplyDelete"യെന്റെ ജയഭാരതിയുടെ ഷാരി"...!!!
അതേതു ജയഭാരതി?? ;)
അപ്പൂട്ടന്‍,
പ്രേം നസീറിന്‍റെ ആത്മാവ് എന്നോട് ക്ഷെമിക്കട്ടെ... B-) :D
പിന്നെ ആ ഇംഗ്ലിഷില്‍ പറഞ്ഞ കാര്യം ഒന്നും എനിക്ക് മനസ്സിലായില്ല...ഇംഗ്ലിഷ് അറിയാന്‍ പാടില്ലാഞ്ഞിട്ടണോ html അറിയാന്‍ പാടില്ലാഞ്ഞിട്ടണോന്ന് എനിക്ക് അറിഞ്ഞൂടാ...
സബിതാബാല,
Thanks ട്ടോ...
ഇനിം വരണേ...
കുക്കു,
എന്താ ചിത്രകാരീ ഒരു പുഞ്ചിരി?? :->
സന്തോഷ് പല്ലശ്ശന,
ReplyDeleteDhoom II കണ്ടില്ലേ???
"ജീനൂട്ടനെ വേണം ജീനൂട്ടനെ വേണം" ന്നും പറഞ്ഞു ഐശ്വര്യ റായി എന്‍റെ വീടിന്‍റെ മുന്നില്‍ വന്നു കെടന്നു വന്‍ അലമ്പ് ആരുന്നു..സഹികെട്ട് ഞാന്‍ പിന്നെ OK ന്ന് പറഞ്ഞു...ന്നിട്ട് പണ്ട് വെട്ടിക്കളഞ്ഞ ഒരു 1/4th എടുത്തങ്ങു കൊടുത്തു..ആ സിനിമ ഒന്ന് കണ്ടു നോക്കിയെ...
@kalvin and Suma....
ReplyDeleterandum koode ente methu keri kalikkunno x-(
Satyam parajavante gathi pande inganaa...
Jeen kalakki ketto... Manoharam, Ashamsakal....!!!
ReplyDeletegooddd...........
ReplyDelete:):)
ReplyDelete