Monday, August 24, 2009

ഒരാണില്ല, പത്തുപെണ്ണുങ്ങൾ


-(ഫ്രഞ്ച് നിയോലിബറൽ സിനിമാ തിരക്കഥ)-

ഈ ആണുങ്ങള് വന്‍ പുലികളാണല്ലോ...

ആണോ??

ആണെന്ന് തോന്നുന്നു!

അവന്മാരടെ ഓരോരോ കണ്ടുപിടിത്തങ്ങളേ....!

അസൂയ, കുശുമ്പ് തുടങ്ങിയ വികാരങ്ങള്‍ കണ്ടുപിടിച്ചതന്നെ പെണ്ണുങ്ങളാണെന്നല്ലേ ലവന്മാരടെ ഒരു വാദം...!

ഉവ്വോ??
പെണ്ണുങ്ങള്‍ക്ക്‌ മാത്രം വരുന്ന കുന്തങ്ങളാണോ ഇതൊക്കെ?

അമ്പടാ അതങ്ങ് പള്ളീ പോയി പറഞ്ഞാ മതി...

ആണുങ്ങള് മിക്കവന്മാരും അസൂയ കൂമ്പാരങ്ങളാണ്.
Complexed Guyssss!!!
പിന്നെ കഴിവതും അത് പുറത്തു കാണിക്കില്ലാന്നെള്ളൂ...


അപ്പ പെണ്ണുങ്ങളോ??

ആങ്ങ്‌ അദ്ദാണ്...ഞങ്ങള്‍ക്കങ്ങനെ ഉള്ളിലൊന്നു വെച്ച പുറത്ത്‌ വേറൊന്ന് കാണിക്കുന്ന സ്വഭാവം ഒന്നുല്ല..
സ്നേഹം എങ്കില്‍ സ്നേഹം
അസൂയ എങ്കില്‍ അസൂയ!!

ഉം...അസൂയ...അല്ല, അതിപ്പോ എന്തിനാന്നാ??


അങ്ങനെ പ്രത്യേകിച്ച് ഒരു കാരാണോന്നുല്ല...എപ്പോ വേണേലും ആരോട് വേണേലും അത് ഞങ്ങള്‍ക്ക് അങ്ങ് തോന്നും.

For example:


1)
ഒരിടത്തൊരിടത്തൊരിടത്ത് ഒരു ചേച്ചിം അനിയത്തീം ഇണ്ടാരുന്നു (അല്ല ...ഇതൊന്നും ശെരിക്ക് ഇണ്ടാവണന്നില്ല..എന്നാലും ചുമ്മാ വെച്ചോ...) മൂത്തവളെ കെട്ടിച്ചയച്ചു, നവ് ഷീ ഈസ്‌ എ ഫാമിലി വുമന്‍! അമ്മാ‍യിഅമ്മേം നാത്തൂനും കൂടെ ആ കൊച്ചിനെ അങ്ങ് ചീത്തയാക്കിയെന്നു പറഞ്ഞാ മതിയല്ലോ ...


ഏയ്‌ പുള്ളിക്കാരി ഡീസന്റ് ആരുന്നു (സത്യായിട്ടും !) കെട്ടിച്ചയക്കണേനെ മുന്നേ ..പിന്നെ അവള്‍ടെ കേട്ടിയോന്റെ വീട്ടുകാര് ഏതാണ്ട് കൈവെഷം കൊടുത്താതാ . അന്ന് അവള്‍ക്കു കൊടുത്ത 111 പവനീന്നു ഒരു പവന്‍ കൂടുതല്‍ ഇളയവള്‍ക്കു കൊടുത്താല്‍ വന്‍ കലിപ്പാവും.


മൂത്തവള്ടെ കേട്ടിയോനെക്കാള്‍ ഇത്തിരി വെളുപ്പ്‌ കൂടുതലല്ലേ ഇളയവക്ക് കണ്ടു വെച്ചെക്കണോന്??

അതേ..അവനു നല്ല തുമ്പപ്പൂവിന്റെ നിറം ആണ് !

അത് അച്ഛനും അമ്മേം കൂടെ മനഃപൂര്‍വ്വം ഒപ്പിച്ചതല്ലേ ...??

അതെ ! അച്ഛനും അമ്മയ്ക്കും പണ്ടേ അവളോട്‌ ഇത്തിരി സ്നേഹം കൂടുതലാണ് . ഹും പുന്നാര മോള്‍ക്ക്‌ ഒരുത്തനെ തേടിക്കൊണ്ട് വന്നെക്കണ്. :-/

ഏഹ്.. !! ഒറ്റമോനാണെന്നോ??
മാസം പത്തറുപതിനായിരം രൂപ ശമ്പളം ന്നോ ???


2)
രാജൂന്റെ ഭാര്യക്ക് സൗന്ദര്യം ഇത്തിരി കൂടുതലാണെന്നും പറഞ്ഞു രാധ ബഹളം ഇണ്ടാക്കണതു ശെരിയാണോ ?? അവള് സുന്ദരി ആയിക്കൊട്ടെടീ രാധേ ..നിന്‍റെ സ്വന്തം നാത്തൂനല്ലേ...


ശ്യോ എടി രാധേ അവള് മെലിഞ്ഞിരിക്കണത് തിന്നണതൊന്നും ദേഹത്ത്‌ പിടിക്കതോണ്ടാ ..അല്ലാതെ സ്ലിം ബ്യൂട്ടി ആവാന്‍ ജിമ്മില്‍ പോയി കെടന്നിട്ടല്ല ...

രാവിലെ എണീറ്റ്‌ കുറ്റിചൂല് കൊണ്ട് വീടും മുറ്റോം അടിച്ചു വാരെടീ .....


3)
കൂട്ടുകാരന് ഒരു കാമുകി വന്നാല്‍ കൂട്ടുകാരിക്ക് എന്താ ഇത്ര കണ്ണുകടി ?? എടീ കൂട്ടുകാരീ നിന്‍റെ കൂട്ടുകാരനും വേണ്ടേ ഒരു ജീവിതം ? അവന്‍ പഠിക്കട്ടെടി ജീവിതം എന്താണെന്ന് !! അവന്‍ അനുഭവിക്കട്ടെ !! എന്നും ഇങ്ങനെ നിന്‍റെ കാമുകന്മാരെ കണ്ടു വെള്ളം ഇറക്കിയാ മതിയോ ??


ആങ്ങളമാരെ ദത്തെടുത്ത പെങ്ങമ്മാരെ ...എന്‍റെ പൊന്നാങ്ങള അങ്ങനെ ഇങ്ങനെ ന്നും പറഞ്ഞു ഒരുപാട് നമ്പര്‍ ഇറക്കണതല്ലേ ? ലവന്‍ എന്ത് തെണ്ടിത്തരം കാണിച്ചാലും നിനക്കത്‌ ഈ ലോകത്തേക്കും വല്യ ശെരിയാണ് ! മിടുക്കനായ നിന്‍റെ ആങ്ങള അവന്‍റെ ബെറ്റര്‍ ഹാഫ് നെ കണ്ടുപിടിക്കുമ്പോ മാത്രം നിനക്കെന്താ പെണ്ണേ അവനെ ഒരു വിശ്വാസക്കുറവ് ?
അവന്‍റെ കാമുകി /ഭാര്യ നിനക്കും ഒരു നല്ല കൂട്ടുകാരി ആരിക്കും ന്നു വിശ്വസിക്ക്...


4)
എടീ കാമുകീ നീ ഒന്ന് ക്ഷമിക്കു ...
അവള്‍ അവന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ആണ് അല്ലെങ്കില്‍ അവന്‍ ദത്തെടുത്ത അവന്‍റെ പ്രിയപ്പെട്ട സഹോദരി ആണ് . എന്തിനും ഏതിനും ആ പാവം ചെക്കനെ ഇങ്ങനെ തെറ്റിദ്ധരിക്കല്ലെടി ...


ആ കൂട്ടുകാരി ഇത്തിരി സുന്ദരി ആയിപ്പോയത്‌ അവന്‍റെ കുറ്റം ആണോ ??
അവള്‍ടെ കുറ്റം ആണോ ??
പോട്ടെ ...ലവള്‍ടെ അച്ഛന്റേം അമ്മേടേം കുറ്റം ആണോ ??
ഇതിനൊന്നും അസൂയ ഒരു ഒരു പരിഹാരമല്ല മോളെ ദിനേശീ......


5)
ഓഹ്‌ നോ ...അവള്‍ടെ പാരെന്റ്സ് ടീച്ചേര്‍സ് നെ സോപ്പ് ഇട്ട് ക്വെസ്ട്യന് പേപ്പേര്‍സ് ആദ്യമേ അടിച്ചെടുത്തോണ്ടല്ല അവള്‍ക്കു 1st റാങ്ക് കിട്ടിയത്‌ . അവള്‍ നിന്നെക്കാള്‍ ബ്രില്യന്റ്റ്‌ ആരിക്കും ,ഹാര്‍ഡ്‌വര്‍ക്ക്‌ ചെയ്യാരിക്കും ...അതൊക്കെ ഒന്ന് സമ്മതിച്ചു കൊടുത്തേക്ക് ...


ഒന്‍സ് ഇന്‍ എ ബ്ലൂ മൂണ്‍ മറ്റേ ലവന് ഫസ്റ്റ് റാങ്ക് കിട്ടുമ്പോ മാത്രം നിനക്ക് പുകഴ്ത്തിയാലും പുകഴ്ത്തിയാലും തീരില്ലല്ലോ ...
ഓരോ മനുഷ്യന് ഓരോ കഴിവല്ലേ ദൈവം കൊടുക്കണത് ...അത് മനസ്സിലാക്ക് കൊച്ചെ ..
നിന്‍റെ ഉള്ളില്‍ ഒരു കൊച്ചു K S Chithra ഒളിച്ചിരിക്ക്ന്നുണ്ടോന്നു ഒന്ന് നോക്കിയേ ...
മനസ്സ് മുഴുവന്‍ അസൂയേം കുശുമ്പും കൊണ്ട് നിറച്ചാല്‍ ചിത്രയ്ക്ക് അവിടിരുന്നു ശ്വാസം മുട്ടും.


6)
ദേ പിന്നേം ...അവള്‍ ഒരു നല്ല കലാകാരി ആരിക്കും ...idea star singer ല് അവിടെ ഇരിക്കണ judges നെ ക്കാള്‍ കഷ്ടാണല്ലോ നിന്‍റെ കാര്യം . ലവള്‍ടെ ഒരു സംഗതീം നിനക്ക് ശെരിയാവില്ല ;ഫുള്‍ പിച്ച്‌ ഔട്ട്‌ . ഒന്നുല്ലേലും കൊറേക്കാലം ഒരു ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചവരല്ലേ നിങ്ങള്‍ ??ആ മൊബൈല്‍ എടുത്തു ഒരു 3 രൂപ കളഞ്ഞു അവള്‍ക്കൊരു sms അയക്കെടീ ...


അരുണ്‍ ഗോപന് sms അയക്കാന്‍ മൊബൈല്‍ ബാലന്‍സ് ഇല്ലാണ്ട് അപ്പന്‍റെ പോക്കറ്റ്‌ന്നു 100 രൂപ ആണെന്ന് തെറ്റിദ്ധരിച്ച് 500 രൂപ എടുത്തു മൊബൈല്‍ റീചാര്‍ജ്‌ ചെയ്തവളല്ലേടീ നീ...???


7)
ശ്യോ തള്ളേ നിങ്ങള്‍ ഇങ്ങനെ കെടന്നു പെടക്കാതെ . മോനും മരുമോളും ഒരു പടം ഒക്കെ കണ്ടു പുറത്തൂന്നു ഡിന്നര്‍ ഒക്കെ കഴിഞ്ഞു ഇങ്ങെത്തുംന്നെ ..Newly married ആല്ലേ ...കുറച്ച് കാലം ഇങ്ങനൊക്കെ നടക്കും ..ഒരു രണ്ടു വര്‍ഷം കഴിഞ്ഞാ പിന്നെ മുഖത്തോട് മുഖം നോക്കില്ല ...


എന്ത് ??
നിങ്ങടെ മോളെ കൊണ്ട് പോയില്ലന്നോ ??

ആ ബെസ്റ്റ് ! നിങ്ങക്ക് നാണം ഇണ്ടോ തള്ളേ ..വീട്ടില് നിങ്ങടെം പെണ്മക്കടെം ശല്യം സഹിക്കാന്‍ വയ്യാണ്ടല്ലേ അവന്‍ ആ പെണ്ണിനേം വിളിച്ചോണ്ട് വല്ല തിയെറ്ററിലും പോണേ ...സിനിമ കാണാന്‍ ട്ടാ...


8)
എടി ഭാര്യേ നീയും അങ്ങ് ക്ഷമിച്ചു കള ...അല്ലെങ്കിലേ ഈ അമ്മമാര് ആണ്‍മക്കടെ കാര്യത്തില് ഇത്തിരി കൂടുതല്‍ ഉല്‍ക്കണ്ഠിക്കും. തികച്ചും അനാവശ്യം...എന്നാലും നീ അങ്ങ് വിട്ടുകള . ഇത്രേം കാലം തിന്നാനും കുടിക്കാനും കൊടുത്തു കൈ വളരുന്നോ കാലു വളരുന്നോ ന്നു നോക്കിയാ മഹന്‍ പെട്ടന്ന് നമ്മളെ കളഞ്ഞിട്ടു അങ്ങ് പോയിക്കളയുവോന്നിള്ള ഒരു പേടി ആണ് . അത് നിന്‍റെ കുഴപ്പം അല്ലെടീ ഭാര്യേ ...അമ്മച്ചിക്ക് അവരടെ മോനെ വിശ്വാസം ഇല്ലണ്ടാ ...നിന്‍റെ കെട്ടിയോനു നിന്നോട് സ്നേഹം ഇല്ലാണ്ടാവോ ?? നീ എങ്കിലും അവനെ ഒന്ന് വിശ്വസിക്ക്... ...


9)
ദേ പെണ്ണേ ..ഒരു ചുള്ളന്മാരേം നീ വായിനോക്കാറില്ലേ??
ലത് പോലല്ലേള്ളൂ ഒരു ചുള്ളത്തിയെ ലവന്മാര് നോക്കണതും...
എന്തൊക്കെയാ നിന്‍റെ ഡയലോഗ് ...?!

"ലവള്‍ ഫുള്‍ മേക്‌ അപ്പ്‌ ആണ് ", "എപ്പളും സൗന്ദര്യ സംരക്ഷണം ആണ് പണി ", "ആണുങ്ങളെ /ആള്‍ക്കാരെ കാണിക്കാന്‍ ഇങ്ങനെ ആട്ടി നടക്കുന്നു ", "ജാടക്ക് / അഹങ്കാരത്തിന് കയ്യും കാലും വെച്ചതാണ് "...സൗന്ദര്യം ഇള്ളവര് അത് കൊണ്ട് നടക്കട്ടെടീ ...എന്തിനും ഏതിനും ഇങ്ങനെ അസൂയപ്പെട്ടാലോ ???
പിന്നെ ...ഈ വായിനോട്ടം ഒക്കെ എത്ര കാലത്തേക്ക് ഇണ്ടാവാനാ???

നീ സമാധാനപ്പെട് ...


10)
അയ്യോ ഇത്തിരി ഹ്യൂമര്‍ സെന്‍സ് ഇള്ള പെണ്ണുങ്ങളൊക്കെ അലവലാതികള്‍ ആണെന്ന് നീയൊക്കെ തന്നെ അങ്ങ് പറഞ്ഞാലോ ??? നിന്‍റെ ബായി ഫ്രെണ്ട്സ്‌ നോട് നീ അവളെ പറ്റി എന്തോരം കുറ്റങ്ങളാ പറഞ്ഞേക്കണേ ?? ഇത്തിരി എന്തേലും ഒന്ന് ചിരിച്ചു മിണ്ടിപ്പോയാല്‍ പഞ്ചാര ഇല്ലെങ്കില്‍ ജാഡ അല്ലെ ??നിനക്കില്ലേ ആണ്സുഹൃത്തുക്കള്‍ ?? അത് പോലല്ലേ അവളും ??

അതെന്തിനാ മറ്റുള്ളവരുടെ ഫ്രെണ്ട്സ്‌ സര്‍ക്കിള്‍ നീയെപ്പളും തെറ്റായിട്ട് കാണണേ ??


നീ ചെക്കന്മാരോട് സംസാരിക്കുമ്പോ അത് ഫ്രെണ്ട്‌ലി , ഡൌണ്‍ ടു എര്‍ത്ത്‌ , ബ്ലാ ബ്ലാ ബ്ലാ‍ാ‍ാ‍ാ ...
അവള് സംസാരിക്കുമ്പോ അത് 'ആണുങ്ങളോട് കൊഞ്ചിക്കുഴയല്‍ '...! അല്ലെടീ...

ലവന് നീ നോട്ട് എഴുതി കൊടുക്കുമ്പോ അത് ഹെല്‍പിംഗ് മെന്റാലിറ്റി ...
കോപ്പാണ് !

ലവന് അവള്‍ ഒരു നോട്ട് എഴുതി കൊടുക്കുമ്പോ അത് അവനെ വളക്കാന്‍ ല്ലേ ???


അതൊക്കെ പോട്ടെ ...
അവള്‍ രണ്ടു ദിവസം ക്ലാസ്സ്‌ കട്ട്‌ ചെയ്തു ബോയ്‌ ഫ്രെണ്ട്ന്റെ കൂടെ കറങ്ങാന്‍ പോയാല്‍ അവള്‍ക്കു നീ നോട്ട് എഴുതി കൊടുക്ക്വോ???

ഇല്ലാ...

ക്ലാസ്സില്‍ കേറാതെ അവന്‍ വിളിച്ചപ്പളേക്കും പിന്നാലെ പോവാന്‍ അവളോട്‌ ആര് പറഞ്ഞു ല്ലേ ??

പക്ഷെ Mr. ആഭാസ്‌ കുമാറിന് നീ എഴുതും നോട്ട് !ഉറക്കം എണീറ്റ്‌ ഇരുന്നു അവന്‍റെ നോട്ട് നീ കമ്പ്ലീറ്റ്‌ ആക്കും ! നിന്‍റെ assignment സബ്മിറ്റ്‌ ചെയ്യാന്‍ പറ്റിലെങ്കിലും നീ അതങ്ങ് സഹിക്കും !!

അവന്‍ ഓരോ ദിവസം ഓരോ പെണ്ണുങ്ങളെ ട്യൂണ്‍ ചെയ്തു കറങ്ങാന്‍ കൊണ്ട് പോണതും പ്രെശ്നല്ല ...എന്നിട്ട് "ആണുങ്ങള്‍ ആയാല്‍ അങ്ങനെ ഒക്കെ ആണ് , നമ്മള്‍ പെണ്ണുങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് " ന്നൊരു ഡയലോഗും .

നാണം ഇണ്ടോടി നിനക്കൊക്കെ????

***


ഇങ്ങനെ ഇങ്ങനെ ഇങ്ങനെ എത്ര വേണം ...
പെണ്ണുങ്ങളാണ് പെണ്ണുങ്ങള്‍ക്ക്‌ പാര പണിയണത്‌ന്ന് അപ്പൊ വെറുതെ പറയണത്‌ അല്ലല്ലേ ...???


ചേച്ചിന്നു ഒരുത്തി വിളിച്ചാല്‍ എന്താ ഇത്ര കുഴപ്പം ?? കൊച്ചു പിള്ളേര് ഒന്ന് ബഹുമാനിച്ചു പഠിക്കട്ടേന്നേ ...പ്രായത്തെ അംഗീകരിക്കു ചേച്ചിമാരെ...


ഏഹ്??

എന്ത്???

ഈ ബ്ലോഗ്‌ വായിക്കണതും കമന്റ്‌ ഇടണതും 95% ആണുങ്ങള്‍ ആണല്ലോന്നോ ???

ഞാന്‍ പെണ്ണായോണ്ടാണ് ആണുങ്ങള്‍ മാത്രം ഈ ബ്ലോഗ്‌ലിക്ക് വരണതുന്നോ ???

ഓഹ് അതിപ്പോ ഞാന്‍ എന്ത് ചെയ്യാനാ .. :-/

നമ്മടെ ചവറു വായിക്കാനും ആള്‍ക്കാര് ഇണ്ടെങ്കില്‍ അത് ഒരു വശത്ത് അങ്ങനെ നടക്കട്ടെന്നെ ...
***

എന്‍റെ പെണ്സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്‌ : അടിക്കാന്‍ വരരുത് പ്ലീസ്‌ , നിങ്ങളെ ആരേം ഉദ്ദേശിച്ചിട്ടല്ല ...മിക്കടത്തും നടക്കണ കാര്യങ്ങളല്ലേ ഇതൊക്കേ? ഒരു വാദത്തിനു വേണ്ടി മാത്രം വേണേങ്കില്‍ എതിര്‍ക്കാം . എങ്കിലും ഒന്ന് ആലോചിച്ചു നോക്കിയെ ...ശെരിയല്ലേ പറഞ്ഞതൊക്കെ ???

പിന്നെ ഒരു കാര്യം , ഇത് നമ്മള് പെണ്ണുങ്ങള്‍ക്ക്‌ മാത്രം ഇള്ളതൊന്നും അല്ല ..എല്ലാ മനുഷ്യനും അസൂയ , കുശുമ്പ് , കണ്ണ് കടി , etc. വികാരങ്ങള്‍ ഇണ്ട്.. അതിനു ആണാണോ പെണ്ണാണോന്നിള്ളതൊന്നും ഒരു വിഷയല്ല ...


ആണ്‍ സുഹൃത്തുക്കളുടെ ശ്രദ്ധക്ക് : അമ്പടാ ആദ്യത്തെ സെന്റെന്‍സ് കണ്ടപ്പളെ അങ്ങ് സുഖിച്ചല്ലേ ...ഇതൊക്കെ നമ്മടെ ഒരു നമ്പര്‍ അല്ലേ ..ഞാൻ ചുമ്മാ ഒരു പോസ്റ്റ്‌ അങ്ങ് ഇട്ടെന്നേള്ളൂ...ട്ടാ ...


എന്‍റെ ശ്രദ്ധയ്ക്ക്‌ : ഓടിക്കോാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ... [ലക്ഷം ലക്ഷം പിന്നാലേ ....]

52 comments:

 1. എന്തോന്ന് ഇത് ആധുനിക സാഹിത്യമോ ഹിഹിഹി പെണ്ണുങ്ങളെ മൊത്തം കൂടെ വാരി അലക്കി അല്ലേ ഹിഹിഹി ഇഷ്ട്ടപെട്ടു

  ReplyDelete
 2. ഹി..ഹി..ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ മനസിലാക്കാന്‍ പറ്റൂ എന്ന് പണ്ടാരോ പറഞ്ഞത് സുമേടെ ഈ പോസ്റ്റ് മുന്‍ കൂട്ടിക്കണ്ടാണെന്നു തോന്നുന്നു..;)
  ഇനി ആണ്മനസ്സുകളേം കൂടി ഇങ്ങനെ വാരി വലിച്ചു പുറത്തിട്ടേ..എന്നാലേ പെണ്‍ വായനക്കാര്‍ക്കു ഇത്തിരി ആശ്വാസാവുള്ളൂ..:)

  ReplyDelete
 3. അല്ല, ഇതില്‍ കുറെ തല്ലു കിട്ടാന്‍ /കൊടുക്കാന്‍ ചാന്‍സ്‌ ഉണ്ടല്ലോ (അതോ ഓള്‍ റെഡി വെലതും നടനോ ?)....ബ്ലൂ ബെല്‍ ടീം റെഡി അല്ലെ ? ഒബാമ USMC ഇറക്കുമോ ?

  ReplyDelete
 4. ഹി ഹി കൊള്ളാം .. അടി കൂടീതു കൊണ്ട് ഇട്ടതോ ? അതോ കിട്ടാന്‍ വേണ്ടി ഇട്ടതോ ?

  ReplyDelete
 5. ഹൊ.. ഇതാ‍വട്ടെ.. പെണ്‍പിള്ളേര്‍ക്കുള്ള പത്തു കല്പനകള്‍..
  ഈ പോസ്റ്റ് എനിക്കു പരിചയമുള്ളതും ഇനി പരിചയപ്പെടാന്‍ സാദ്ധ്യത ഉള്ളതുമായ സകല പെണ്‍പിള്ളേരും വയിക്കട്ടെ..

  ReplyDelete
 6. അതേ സ്നേഹം വേണം വര്‍ഗ്ഗ സ്നേഹം; വര്‍ഗ്ഗ സ്നേഹം എന്ന ഒന്നുണ്ട്‌ അറിയാവ്വാ....അസ്സൂയയും കുശുമ്പുമൊന്നും ഇല്ലാത്ത പെണ്ണുങ്ങളെ ഞങ്ങള്‍ ആണുങ്ങള്‍ക്ക്‌ പലര്‍ക്കും സത്യത്തില്‍ ഇഷ്ടമില്ല ട്ടൊ.... ഇത്തിരി കുശുമ്പ്‌ ദേ ഇത്തിരി അസൂയ ദൊക്കെ ഇല്ലെങ്കി ഞങ്ങള്‍ ആണുങ്ങള്‍ക്ക്‌ പെണ്ണുങ്ങളെ താഴ്ത്തികെട്ടാന്‍ ഒരു കാരണവുമില്ലാതെ കുഴങ്ങേണ്ടിവരില്ലെ. ഇതൊക്കെയല്ലെ സുമെ ഒരു ഗ്രിപ്പ്‌. ഏത്‌...!!!??. (വെറുതെ.... ചുമ്മാതാ... പോസ്റ്റു നന്നായി സത്യം... അസൂയ കൊണ്ടെനിക്കിരിക്കാന്‍ വയ്യേ... )

  ReplyDelete
 7. ഹി ഹി ഹി ഇതിപ്പോഴാ വയിച്ചത് സുമേ ? നമ്മടെ ഒക്കെ സ്വഭാവമല്ലേ ഈ എഴുതി വെച്ചിരിക്കണതപ്പടി !!

  ReplyDelete
 8. ഒരു പെൺകുട്ടി തന്നെ ഇങ്ങനെ ഒക്കെ പറയുമ്പോ നമ്മളായിട്ട് എങ്ങിനാ എതിരു പറയുന്നത്. ഒക്കെ സമ്മതിച്ചിരിക്കുന്നു...ഈ അസൂയ, കുശൂമ്പ് മുതലായവ പെങ്കുട്യോൾടെ കൂടെപ്പിറപ്പുകളാണെന്ന സുമയുടെ ബില്ല് ആങ്കുട്ട്യോൾ ഒന്നടങ്കം എതിരില്ലാതെ കൈയടിച്ചു പാസാക്കിയിരിക്കുന്നു... ;););)

  ReplyDelete
 9. ഹി ഹി സുമ അപ്പൊ ആത്മകഥ എഴുതാന്‍ തീരുമാനിച്ച്ചല്ലേ .. കന്ന്ഗ്രാട്സ്...
  ഇനി എപ്പോഴാ അടുത്ത അദ്ധ്യായം....? :)

  ReplyDelete
 10. സുമാ, പറഞ്ഞതൊക്കെ നേര്.
  നമ്മള്‍ പെണ്ണുങ്ങള്‍, ശുദ്ധഗതിക്ക് മനസ്സില്‍ വരുന്നതൊക്കെ തുറന്നു പറയും.
  പക്ഷെ കണ്ടില്ലേ, അത് മുതലെടുത്ത്‌ ബില്‍ പാസ്സക്കാനാ ഓരോരുത്തര്‍ക്ക് തിടുക്കം!! :)

  ReplyDelete
 11. സുമേ ഇത്രയും പറഞ്ഞിട്ട് നിന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊന്നും ഒരു കുഴപ്പവുമില്ലല്ലോ .. അത് കൊണ്ട് നീ രക്ഷപ്പെട്ടു ..
  എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലത് തന്നെ ....

  ReplyDelete
 12. പോസ്റ്റു നന്നായി..പിന്നെ ഇതു കണ്ടിട്ട് വനിതാ സമാജങ്ങള്‍ ഒന്നും കോടി പിടിച്ചു വന്നില്ലല്ലോ..സുമെടെ ടൈം ബെസ്റ്റ് ടൈം...

  ReplyDelete
 13. Enthayithu... Ividentha nadakkunnathu?????

  ലക്ഷം ലക്ഷം പിന്നാലേ .... anganethanne....

  ((((Palareyum uddeshichalle ee post ennu samshayam, oru disclaimer koode vekkayirunnu...))))

  ReplyDelete
 14. achayaan,
  അച്ചായോ താങ്ക്സ് ഫോര്‍ ദി തേങ്ങ... :D

  വര്‍ഗ്ഗ ഗുണം കാണിച്ചതാ അച്ചായാ... :P
  സ്വന്തം കൂട്ടത്തിന്നു തന്നെ ഇട്ട് ഇളക്കി... :D

  Rare Rose,
  ആ അല്ല പിന്നെ...
  എനിക്കും ഒന്ന് ആശ്വസിക്കാന്‍ ആണ്മനസ്സുകളേം കൂടി ഇങ്ങനെ വാരി വലിച്ചു പുറത്തിട്ടേ പറ്റൂ...

  റോസ് മാത്രാണ് ആകെ എന്‍റെ posts വായിക്കണ സ്ഥിരം ബ്ലോഗ്ഗി :P
  ...താങ്ക്സ് ട്ടോ...

  Captain Haddock,
  ഇതൊക്കെ എപ്പളും നടക്കണ കാര്യങ്ങള്‍ അല്ലെ...വാരഫലത്തില്‍ കണ്ടു ഈ ആഴ്ച കൊറേ കിട്ടാനും കൊടുക്കാനും ഒക്കെ യോഗം ഇന്ടെന്നു... :-/

  എന്തോന്ന് ഒബാമെടെ USMC!അതിനെക്കാള്‍ മുട്ടന്‍ കലിപ്പന്മാരെ അല്ലെ ബ്ലൂ ബെല്ല്സ് ല് തീറ്റിപോറ്റണെ... ;) :D :D

  ഹാഫ് കള്ളന്‍,
  കിട്ടാന്‍ വേണ്ടിട്ട്... :P :D

  ReplyDelete
 15. കിഷോര്‍ലാല്‍ പറക്കാട്ട്,

  കിഷോര്‍ന് പരിചയമുള്ളതും ഇനി പരിചയപ്പെടാന്‍ സാദ്ധ്യത ഉള്ളതുമായ
  സകല പെണ്‍പിള്ളേരെയും എന്‍റെ ബ്ലോഗ്‌ ഒന്ന് കാണിക്കു...
  ഒരു വിമെന്‍സ്‌ കോളേജ് തുടങ്ങാന്‍ ഇള്ള പെണ്പിള്ളരെ കിട്ടുല്ലോ... ;):D  സന്തോഷ്‌ പല്ലശ്ശന,
  അദ്ദാണ് പെണ്ണ്..! സ്വന്തം വര്‍ഗത്തിന് ഇട്ട് കുത്തി... :P

  പോസ്റ്റ്‌ നന്നായില്ലേ...
  താങ്ക്സ് ട്ടോ...
  ഇമ്മാതിരി ചവറിനൊന്നും കമന്റ്‌ ഇടില്ലന്നും പറഞ്ഞു ഇരിക്കിണ്ട് കൊറേ എണ്ണം... :-/


  മീര അനിരുദ്ധൻ
  ഹി ഹി...താങ്ക്സ് മീരാ..


  cALviN::കാല്‍‌വിന്‍,

  ഈ അസൂയ, കുശുമ്പ് മുതലായവ പെങ്കുട്യോൾടെ മാത്രം കൂടെപ്പിറപ്പുകളാണെന്നു ഒന്നും അല്ല പറഞ്ഞേക്കണേ...
  ബില്‍ പാസ്‌ ആക്കി പോലും...പോടോ ഉവ്വേ....
  :-/ :D:D:D:D

  ReplyDelete
 16. കണ്ണനുണ്ണി,
  ഉവ്വ് തീരുമാനിച്ചു... :D
  ഏഴാമത്തെ മാത്രം എനിക്ക് പരിചയം ഇല്ല്യ...എന്‍റെ മോന് കെട്ടുപ്രായം ആയിട്ടില്ല്യ... :P:D:D


  INDULEKHA,
  അദ്ദാണ്... :D:D
  ലവന്‍റെ ബില്‍ പാസ്‌ ആക്കല്‍ ഒക്കെ നല്ല നാല് സ്പാനിഷ്‌ അടി കിട്ടുമ്പോ മാറിക്കോളും...


  ശ്രീ..jith,
  ഹലോ ഏട്ടാ...
  പെണ്‍സുഹൃത്തുക്കള്‍ ഒക്കെ ഇതുവരെയും നോര്‍മല്‍ ആണ്...
  ഇപ്പൊ ബുള്ളറ്റ്‌ പ്രൂഫ്‌ ഡ്രസ്സ്‌ ഒക്കെയാ...പെണ്ണുങ്ങളെ അല്ലെ നോവിച്ചു വിട്ടേക്കണേ.. :D


  തൃശ്ശൂര്‍ക്കാരന്‍,
  താങ്ക്സ് ട്ടോ... :D
  കൊടി പിടിച്ച് ഒന്നും ആരും എത്തില ഇതുവരെ...
  കോടി ആരേലും കൊണ്ടുവാന്നാലായി, ഓണം ഒക്കെ അല്ലെ...


  Sudhi പൈപ്പിന്റെ ഉള്ളിലൊരു I സുധീ,
  അടി അടി...
  ആരേം ഉദ്ദേശിച്ചില്ല...
  സുധി എന്താ ഉദ്ദേശിച്ചേ..

  ReplyDelete
 17. സ്ത്രീക്ക് വാനപ്രസ്ഥം വേണ്ട, അമ്മയാകുന്നതോടെ അതായി എന്നു പറഞ്ഞ് ഋഷിയെ ഈ പോസ്റ്റൊന്നു കാണിക്കണം :)

  ReplyDelete
 18. പാവങ്ങള്‍ പെണ്ണുങ്ങള്‍ (?)

  ReplyDelete
 19. പെണ്ണിനു ശത്രു പെണ്ണ് തന്നെ !

  ReplyDelete
 20. നല്ല നിരീക്ഷണങ്ങള്‍ :)

  ReplyDelete
 21. Nalla anubhavangal...! Manoharamaya avatharanam..!
  Ashamsakal...!

  ReplyDelete
 22. ഇവൾ ‘ആണ്‘ ‘പെണ്ണ്‘ എന്നല്ലല്ലോ ഉദ്ദേശിച്ചത് ;)

  ReplyDelete
 23. ഡീ ക്ടാവേ...
  ങ്ങള്‌ അസൂയേം കുശുമ്പും ഒക്കെ കൊണ്ടക്കോ....
  ചൊറിയല്‌ വേണോങ്കി കൊറച്ചെഡ്ത്തൊ.....
  പൊഹവലിക്കും മദ്യപാനങ്കുടിക്കും കൂടെക്കൂടിക്കൊ (അധികെഡ്ത്താ മോന്തെടെ ഷേപ്പാ മാറ്റും)......
  ന്നാലും, ന്തൊക്കെ പർഞ്ഞാലും, കഷണ്ടീം പാരവെപ്പും മ്മള്‌ വിട്ടുതരൂല്ലാ. അദ്മ്മേ തൊട്ട്ള്ള കളി വേണ്ടാട്ടാ....

  ReplyDelete
 24. ദൈവം,
  അത് ഋഷി ഒരു തമാശ പറഞ്ഞതല്ലേ... :D


  പ്രജില്‍ ( അമന്‍ ),
  ആണല്ലേ... :-/


  ramanika,
  പിന്നല്ലേ... ;)


  abhi,
  ലത് തന്നെ... :D


  ധൂമകേതു,
  താങ്ക്സ് ട്ടോ... :)
  കൊറേക്കാലം ആയല്ലോ ഈ വഴി കണ്ടിട്ട്...


  Sureshkumar Punjhayil,
  താങ്ക്യൂ താങ്ക്യൂ...:D


  Areekkodan | അരീക്കോടന്‍,
  പിന്നേ...വര്‍ഗ്ഗഗുണം കാണിച്ചു... :P


  cALviN::കാല്‍‌വിന്‍,
  ചെക്കാ‍ാ‍ാ‍ാ‍ാ പോയേ പോയേ... :-/

  [എന്നെക്കൊണ്ട് label മാറ്റിക്കല്ലേ :P]

  ReplyDelete
 25. അപ്പൂട്ടന്‍,
  ലപ്പൂട്ടാ...ലത് കലക്കി...എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു... :D :D
  കോളേജില്‍ പഠിക്കുമ്പോ കമന്‍റ് അടി ആരുന്നോ മെയിന്‍??
  തൊലിക്കട്ടി ഇണ്ടെങ്കില്‍ 'കഷണ്ടീം പാരവെപ്പും' വെച്ച് ഒരു പോസ്റ്റ്‌ അലക്ക് മാഷേ... :D


  [പിന്നേ എന്ത്ട്ടാന്നു??? മോന്തെടെ ഷേപ്‌ മാറ്റെ???
  അപ്പ ഞങ്ങടെ കയ്യെന്താ മാങ്ങ പറിക്കാന്‍ പോവോ??? B-|]

  ReplyDelete
 26. ആഹാ ..ഓഹോ ...ഓഹ് ഹി ....ടെമ്പ്ലേറ്റ് ഇപ്പളാ കാണുന്നെ ....ഓഫീസില്‍ നിന്ന് നോകുമ്പോള്‍ ഒന്നും കന്മാനില്ലയിരുന്നു....
  മുഗമ്ബു (& മുഗംബി ടൂ ) കുഷ്‌ ഹുവ!!

  ReplyDelete
 27. ടെമ്പ്ലേറ്റ് തേച്ചു മിനുക്കി മൈകാ ഒട്ടിച്ചു അല്ലെ .. കൊള്ളാം . :-)

  ReplyDelete
 28. കഷണ്ടി, എനിക്കില്ല.
  പിന്നെ പാരവെപ്പ്‌.... അതൊരു ഗോമ്പിറ്റീഷൻ ഐറ്റം ആയതോണ്ട്‌ ഗപ്പൊന്നും കിട്ടീല്ല. (അതുപിന്നെ ഞാൻ പണ്ടുമുതലേ അങ്ങിനാ, മൽസരിക്കാൻ ഇറങ്ങിയാൽ തോറ്റിട്ടേ മടങ്ങൂ, അതിനു കാവിലെ പാട്ടുമൽസരം വരെ കാത്തിരിക്കണമെന്നില്ല)
  ആകെ അറിയാവുന്നത്‌ ചുമ്മാ മണ്ടത്തരം എഴുന്നള്ളിക്കാനാ.... അതിലാണെങ്കിൽ ആരും ഗോമ്പിറ്റീഷൻ വെയ്ക്കുന്നുമില്ല. അപ്പൊ നമ്മളെ വിട്‌ മോളെ.... സവാരി ഗിരിഗിരി.

  വലിയ പോസ്റ്റിടാനുള്ള ഭാവനയൊന്നും നമുക്കില്ല കൊച്ചേ... അത്യാവശ്യം ഒരാൾ പറഞ്ഞാൽ അതിൽ എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കാനുള്ള വകുപ്പേ കയ്യിൽ ഉള്ളു. അതോണ്ടല്ലെ വെറുതെ പഴമ്പുരാണോം പറഞ്ഞു നടക്കണെ....

  കോളേജിൽ പഠിക്കുമ്പോൾ കമന്റടി പോയിട്ട്‌ വാചകമടി പോലുമില്ലായിരുന്നു. നുണ പറയും എന്നല്ലാതെ യാതൊരുവിധ ദുശ്ശീലങ്ങളുമില്ലാത്ത ഒരാളായിരുന്നു ഞാൻ.

  എന്നേക്കാൾ ആരോഗ്യം സുമയ്ക്കുണ്ടെന്ന് മനസിലാക്കിയതിനാൽ മോന്തേടെ ഷേപ്പ്‌ മാറ്റും എന്ന വാചകം ബ്യൂട്ടിപാർലറിൽ കൊണ്ടുപോകും എന്നാക്കി മാറ്റിയതായി അറിയിക്കുന്നു (രണ്ടും ഒന്നുതന്നെ :) )

  ടെംപ്ലേറ്റ്‌ മാറ്റിയത്‌ നന്നായി. എന്നേപ്പോലുള്ള കണ്ണുകടിയന്മാർക്ക്‌ നേരാംവണ്ണം വായിക്കാമല്ലൊ ഇപ്പോൾ

  ReplyDelete
 29. സുമാ ..എന്താ ഇത് ...!!എന്നാലും കൃത്യമായി എഴുതിയിട്ടുണ്ട്...ഇത് പോലെ ആര്‍ക്കെങ്കിലും ആണ്‍ മനസ്സ് തുറന്നു കാട്ടാന്‍ ധൈര്യമുണ്ടോ...?..പ്ലീസ് ആരെങ്കിലും എന്തെങ്കിലും ഒന്ന് എഴുതൂ.....
  പിന്നേ...
  കമന്റ്‌ ബോക്സ്‌ ല്‍... ..എനിക്കും കുറച്ചു സ്ഥലം വേണം..:)...
  എന്തായാലും എനിക്ക് ഈ പോസ്റ്റ്‌ .. ഇഷ്ട്ടപ്പെട്ടെ.....
  അടി ഒന്നും ഇത് വരെ കിട്ടിയില്ല എന്ന് വിചാരിക്കുന്നു
  ;)...
  .

  ReplyDelete
 30. പെണ്‍പിള്ളേര്‍ക്കിട്ട് ഇത്രയും പണിതിട്ടും നീ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ടല്ലേ... വന്ന് വന്ന് പെണ്‍പിള്ളാര്‍ക്കൊന്നും ഉശിരില്ലാതായോ?

  ReplyDelete
 31. സുമ,
  കമന്റ്‌ കണ്ടു. എന്റെ വകയും ഒരു ഓണാശംസ കിടക്കട്ടെ, ഒത്തിരി വൈകിയാണെങ്കിലും.
  ഓഫീസിൽ ജിമെയിൽ ബ്ലോക്ക്ഡ്‌ ആണ്‌, വീട്ടിലിരുന്നാണ്‌ പേഴ്സണൽ മെയിലുകൾ നോക്കാറ്‌. ഓഫീസ്‌ ഐഡിയിൽ നിന്നും പേഴ്സണൽ മെയിലുകൾ അയക്കാറില്ല.
  ഈ വാരാന്ത്യത്തിൽ ഞാൻ നാട്ടിൽ പോകുകയാണ്‌, അതിനാൽ തിങ്കളാഴ്ച മെയിലയക്കാം.
  അപ്പൂട്ടൻ

  ReplyDelete
 32. കൊള്ളാം പത്തുകൽ‌പ്പനകൾ..

  ReplyDelete
 33. super yaar !! thakarku e jeevitham

  ReplyDelete
 34. സുമ.. ആദ്യായിട്ടാ ഇത് വഴി. കലക്കീട്ടോ. വരാന്‍ വൈകിയല്ലോ എന്ന ഒരു ദുഖം മാത്രം! :P

  ReplyDelete
 35. Captain Haddock,
  ഒരു നഗ്നസത്യം...! :D
  ചുള്ളമ്മാരു ഇല്ലാരുന്നെങ്കില്‍ ഞാന്‍ ഇതേ എന്നേ അടച്ചു പൂട്ടി സീല്‍ വെച്ചേനെ... ;)
  [Idea courtesy: cALviN::കാല്‍‌വിന്‍]  ഹാഫ് കള്ളന്‍,
  ങാ പിന്നല്ലാ... :D  അപ്പുട്ടോ...,
  ഹി ഹി ഹി....
  "എന്നേക്കാൾ ആരോഗ്യം സുമയ്ക്കുണ്ടെന്ന് മനസിലാക്കിയതിനാൽ മോന്തേടെ ഷേപ്പ്‌ മാറ്റും എന്ന വാചകം ബ്യൂട്ടിപാർലറിൽ കൊണ്ടുപോകും എന്നാക്കി മാറ്റിയതായി അറിയിക്കുന്നു (രണ്ടും ഒന്നുതന്നെ :) )"
  ---അന്ത ഭയം ഇരുക്കട്ടും!!!

  ബെസ്റ്റ്...ചിരുതടെ കത്തും ശാരി ചേച്ചിയേം ഒക്കെ എഴുതിയ ആള്‍ക്ക് ഭാവന ഇല്ലേ?? എന്തൊരു വിനയ കുനിയന്‍...!

  ശെരി ശെരി സവാള അരി അരി...പെണ്ണുംപിള്ളക്ക് എങ്കിലും ഒരു ഉപകാരം ആവട്ടെ...  കുക്കു,
  എവടെ അടി എത്താന്‍...നമ്മടെ വര്‍ഗ്ഗത്തിന് ഭയങ്കര സംഘബലം ആണെന്ന് പുടി കെടചാച്ചാ...

  അതേയ്...ആണ്‍ മനസ്സു തുറന്നു കാട്ടാന്‍ ഒരു ശ്രമം നടത്തി നോക്കുട്ടോ കുക്കൂ..
  [ഇത്തിരി പാടു പെടും...]  കുരുത്തം കെട്ടവന്‍,
  അദ്ദാണ് ഞങ്ങടെ ഒരു ഗുണം!! :D  Shravan | ശ്രവണ്‍,
  കണ്ടെടാ കണ്ടു...  VEERU
  Thank you... :)  Arun.B.Nair,
  Thank you...
  പിന്നല്ലാ...തകര്‍ത്തു തരിപ്പണം ആക്കിയേക്കാം... :D  raadha,
  ഹി ഹി...വെല്‍ക്കം ടു എന്‍റെ അലമ്പ് ലോകം...
  ഇനിം വല്ലപ്പളും വരുട്ടോ...

  ReplyDelete
 36. അപ്പൊ ഇങ്ങളാണല്ലേ മൂന്നു പെണ്ണുങ്ങളും നാലാണുങ്ങളും, രണ്ടാണുങ്ങളും അഞ്ചാറുപെണ്ണുങ്ങളും ന്നൊക്കെ പേരു വെച്ചു സിനിമ ഇട്ത്തത്‌? കണ്ടതില്‍ സന്തോഷം :-)

  ReplyDelete
 37. തന്നെ തന്നെ!

  "ലക്ഷം ലക്ഷം പിന്നാലെ"? - ലോട്ടറി കച്ചവടക്കാരാരേലും പുറകെ വരുന്നുണ്ട് എന്നാണോ ഉദ്ദേശിച്ചത്?

  ReplyDelete
 38. സംഭവമായി....
  ഇത് വായിച്ചപ്പോഴാ ഒന്ന് സമാധാനമായത്....
  നമ്മുടെ മനസ്സിലുള്ളതെല്ലാം സുമ എഴുതിക്കളഞ്ഞു...കിടിലം..

  ReplyDelete
 39. പാലക്കുഴി,
  വൈകിയാണെങ്കിലും നണ്ട്രി... :)


  ടിന്റുമോന്‍,
  ഓ കണ്ടു പിടിച്ചു കള്ളന്‍...
  National award കിട്ടിയേന്റെ അഹങ്കാരത്തിലാ... ;)


  shine അഥവാ കുട്ടേട്ടൻ,
  :-)


  ശ്രീ,
  ശ്യോ ഇത് എവിടെ ആരുന്നു?? :)


  ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌,
  Thank you Boosssss Thank you... :)


  Murali Nair I മുരളി നായര്‍,
  താങ്ക്സ് ട്ടോ...ഇനിം വരൂ ട്ടോ വല്ലപ്പളും...[പുതിയ പോസ്റ്റ്‌ വല്ലതും ഇട്ടാല്‍ വായിച്ചിട്ട് പോവാം...]

  ReplyDelete
 40. let me put the comment now.. will read the blog laterz... no time now.. bery bery busssyyyyy.... :)

  ithinokke enthonnaa parayande..?? entammachiye.. vishadamaayittu pinne parayaatto.. :D

  ReplyDelete
 41. കൊള്ളാം. സൂപ്പറായിട്ടുണ്ട്.

  ReplyDelete
 42. ഓടിക്കോാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ... [ലക്ഷം ലക്ഷം പിന്നാലേ ....]


  അടി കിട്ടാതെ സൂക്ഷിച്ചോ..............(ചുമ്മാ :) )

  ReplyDelete