അതോണ്ടാണ് കഴിഞ്ഞ മാസം പോസ്റ്റ് ഇടാണ്ടെ ഇരുന്നേ...ഈ ഹെഡിംഗ് ന് വേണ്ടിട്ടിള്ള തയാറെടുപ്പിലാരുന്നു...ന്നിട്ട് ആരെങ്കിലും ഒന്ന് അന്വേഷിച്ചോ "ഈ കൊച്ച് എവിടെ പോയി,ഇതിനു എന്ത് പറ്റീന്നെങ്ങാനും???"
എനിവേ....
ഇങ്ങനെ ഒക്കെ ആരുന്നു കാര്യങ്ങള്‍....
ലിവര്‍പൂളിലെ ഞങ്ങടെ ഇടുങ്ങിയ ഫ്ലാറ്റ്. ലേബര്‍ പെയിന്‍ വന്നാല്‍ ഒന്ന് സമാധാനത്തോടെ കെടന്നു നിലവിളിക്കാന്‍ പോലും സ്ഥലം ഇല്ലാത്ത കോപ്പിലെ ടൂ ബെഡ്രൂം ഫ്ലാറ്റ്; എന്‍റെ കെട്ടിയോന്‍ വല്യ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാ. രണ്ടു പേര്‍ക്ക് ഒരുമിച്ച് ഒന്ന് നടക്കാന്‍ പറ്റില്ല്യ അവിടെ. കുഞ്ഞ് ഇണ്ടാവണേനെ മുന്നേ ഇത്തിരിക്കൂടെ വല്യ ഒരു വീട് കണ്ടുപിടിക്കാന്‍ ഞാനും അമ്മേം അങ്ങേരോട് പറയാന്‍ തുടങ്ങീട്ടു കാലം കൊറേ ആയി.
എവിടെ, ആര് കേള്‍ക്കാന്‍???അതും ഇനി പെറ്റെണീച്ചിട്ട് ഞാന്‍ തന്നെ ചെയ്യണാരിക്കും!
ഏക്കറു കണക്കിന് പരന്നു കെടക്കണ എന്‍റെ വീട്ടില് മതി ആദ്യത്തെ പ്രസവംന്നു എന്‍റെ അമ്മേം ചേട്ടന്‍റെ അമ്മേം ബാക്കി റിലേറ്റീവ്സും ഒക്കെ പറഞ്ഞതാ. ഭാര്യമാരെ നാട്ടില്‍ പ്രസവിക്കാന്‍ പറഞ്ഞയച്ചിട്ട് ലവന്മാര് കാണിക്കണ പലതരം വിക്രിയകള് മലയാളി വിമന്‍സ് ക്ലബ്ബിലെ ചേച്ചിമാര് പറയണത് ഞാന്‍ കേട്ടിട്ടിണ്ട്. പിന്നെ എന്‍റെ ഭര്‍ത്താവയോണ്ട് പറയല്ല...ആള് വേന്ദ്രനാ...ഞാന്‍ കുഞ്ഞിനേം കൊണ്ട് വരുമ്പളെക്കും വേറെ രണ്ടെണ്ണത്തിനെ സെയിം പ്രോസസ്സിനു നാട്ടിലിക്ക് അയക്കും കക്ഷി. പ്രസവത്തിനു ഞാന്‍ നാട്ടില്‍ പോണത് അങ്ങേരു മനസ്സില്‍ കണ്ടത് ഞാന്‍ മാനത്ത് കണ്ടു; ഒന്നൂല്ലേലും രണ്ടു മൂന്നു വര്‍ഷം അയാള്‍ടെ കൂടെ ജീവിച്ചതല്ലേ.നാത്തൂന്മാരടെ സപ്പോര്‍ട്ടും കൂടെ ആയപ്പോ പിന്നെ സായിപ്പിന്‍റെ നാട്ടീ തന്നെ മതി പ്രസവംന്നു അങ്ങ് ഉറപ്പിച്ചു.
അമ്മക്കാകെ ടെന്‍ഷന്‍! ടെന്ഷനോട് ടെന്‍ഷന്‍!! ന്നാ പിന്നെ അവിടെ കെടന്നു BP കൂട്ടണ്ട, ഇങ്ങട് പോരാന്‍ പറഞ്ഞു. പറഞ്ഞെന്റെ തൊട്ടടുത്ത ആഴ്ച ആള് സ്ഥലത്തെത്തി.വരണേനെ മുന്നേ നാട്ടില്‍ ഏതോ ആയുര്‍വേദ വൈദ്യന്‍ പറഞ്ഞത് അനുസരിച്ച് പറമ്പില്‍ നിന്ന കാടും പടലോം ഒക്കെ വെട്ടി ചാക്കിലാക്കി ആണ് പോന്നത്. മോള്‍ടെ സുഖപ്രസവം, ഗ്രാന്‍ഡ് ചൈൽഡിന്റെ കോമ്പ്ലക്ഷന്‍, പ്രസവാനന്തര ശുശ്രൂഷകള്‍ etc etc ഒക്കെത്തിനും ഇള്ള പരിഹാരം അമ്മടെ കൂടെ ഇങ്ങോട്ട് പറന്നു. ഇതൊക്കെ വിമാനത്തില്‍ കൊണ്ട് കേറാംന്നു തന്നെ ഞാന്‍ ഇപ്പളാണ് അറിഞ്ഞത്.
ആദ്യത്തെ കുറച്ചൂസം ഒന്ന് പൊരുത്തപ്പെടാന്‍ ഒക്കെ വല്യേ വെഷമാരുന്നു. എല്ലാം കൂടെ തിരിച്ച് പാക്ക് ചെയ്യണ്ടി വരോന്നു സംശയിച്ചു ഞാന്‍ ആദ്യം...പിന്നെ അഡ്ജസ്റ്റ് ചെയ്തതാണോ അതോ ഞങ്ങള്‍ക്ക് വെഷമാവണ്ടന്ന് വെച്ച് പറയാണ്ടിരുന്നതാണോ അതോ ഇനിപ്പോ സായിപ്പിനേം മദാമ്മേനേം ഒക്കെ ഇഷ്ടപ്പെട്ടോ എന്താ കാര്യംന്നു മനസ്സിലായില്ല്യ. ഇനിപ്പോ പോണംന്നെങ്ങാനും പറഞ്ഞാലോന്ന് പേടിച്ചിട്ട് ഞാന്‍ ചോദിക്കാനൊന്നും പോയില്ല്യ. അമ്മേടെ റോള്‍ ചെയ്യാന്‍ അമ്മക്കന്നെ അല്ലെ പറ്റൂ...
മ്മടെ ഡേറ്റ് പതിനാലാരുന്നു ഡോക്റ്റര്‍ മാമന്‍ പറഞ്ഞത്. പത്താം തീയതി വരേം എല്ലാം പെര്‍ഫെക്റ്റ്‌ലി ആള്‍റൈറ്റ്. 11th ന് രാവിലെ തൊട്ട് ഒരു എന്താണ്ടോ പോലെ. ഒരു ഉച്ച-ഉച്ചര-ഉച്ചേമുക്കാലായപ്പളെ
OOh don't doooo...ഇത് കുട്ടിക്കളി അല്ലാ..
പിശുക്കനാണെന്ന് അറിയാം; പ്രേമിച്ച് നടന്ന കാലത്ത് പോലും ഒരു അഞ്ചു പൈസേടെ മിട്ടായി വാങ്ങിച്ചു തന്നിട്ടില്ല്യ. എന്തെങ്കിലും പറഞ്ഞു പോയാല്‍ പിന്നെ,
"എന്‍റെ സ്നേഹം നിനക്ക് മനസ്സിലാവില്ലേ സുമാ, നിനക്ക് എന്തെങ്കിലും ഷോ പീസസ് വാങ്ങിക്കുന്നതിലോ ഗ്രീറ്റിംഗ് കാര്‍ഡ്സ് വാങ്ങിക്കുന്നതിലോ അല്ല സുമാ സ്നേഹം...ആ കാശൊക്കെ നമുക്ക് കൂട്ടി വെക്കാം...പിള്ളേര്‍ക്ക് സ്നഗ്ഗി വാങ്ങിക്കാന്‍ പോലും ഇപ്പൊ എന്താ ചെലവ്..."
ഉവ്വ...ന്നു വെച്ച് ഇപ്പൊ...????
അയ്യോടാ...പാവം ചെക്കന്‍ ട്ടാ...വെര്‍തെ തെറ്റിദ്ധരിച്ചു. എന്‍റെ അമ്മേനെ വിളിക്കാന്‍ പോയതാ ഗഡി. ഒറ്റ നോട്ടത്തില്‍ അമ്മക്ക് കാര്യം പിടി കിട്ടി.
"കാറെടുക്ക് മോനെ...ആശൂത്രീ പോവാം..."
കേട്ട പാതി കാറിന്‍റെ കീയും തപ്പി എടുത്ത് ഇട്ടിരുന്ന നിക്കറു (i mean ബര്‍മുഡ) പോലും ഒന്ന് മാറ്റാതെ അങ്ങേര് ഓടിപ്പോയി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അമ്മ പെട്ടന്ന് കൊറേ തുണീം വേറെ ഏതാണ്ട് കിടിപിടീം ഒക്കെ വാരി ഇട്ട് ഒരു ബാഗിനേം എന്‍റെ വയറു പോലെ ആക്കി. അവിടെ പിന്നെ പ്രത്യേകിച്ച് റെഡി ആവണ്ട ആവശ്യോന്നുല്ല. 24/7 സാരി! സംഭവം എന്‍റെ ഉയിര് പോണ വേദന ആണേലും ഞാന്‍ ഓടിപ്പോയി ഒരു നല്ല ചുരിദാര്‍ ഒക്കെ വലിച്ചു കേറ്റി. ചത്ത് കെടന്നാലും ചമഞ്ഞു കെടക്കണംന്നിള്ള പോളിസി ആണ് എനിക്കും എന്‍റെ അമ്മൂമ്മക്കും!
അങ്ങനെ ഹോസ്പിറ്റലിലോട്ടു വിട്ടു. നല്ല set-up സ്ഥലം. ഹോസ്പിറ്റല്‍ കണ്ടാ തന്നെ ആര്‍ക്കും തോന്നും ഒന്ന് പ്രസവിക്കാന്‍! പണ്ട് നിഷ്കളങ്കന്‍ പുള്ളിടെ ഭാര്യ നാട്ടിലെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റല്‍ല് പ്രസവിച്ച കഥ പോസ്ടീരുന്നു. അന്നേ വിചാരിച്ചതാ എവടെ പ്രസവിച്ചാലും നാട്ടീ പ്രസവിക്കൂലാന്നു [അതിന്‍റെ link തപ്പീട്ടു കിട്ടീല :( ]. എന്നെ കണ്ട പാടെ ഒരു ഉന്തുവണ്ടിലോട്ടു പിടിച്ച് ഇട്ടിട്ട് ലേബര്‍ റൂമിനകത്തൊട്ട് കേറ്റിക്കോളാന്‍ പറഞ്ഞു ഡോക്റ്റര്‍. പേടി ഇണ്ടാരുന്നോ ചോദിച്ചാ...സത്യം പറഞ്ഞാ ഇല്ലാരുന്നു...സുഖപ്രസവത്തിന് ഇത്തിരീം ഇമ്മിണീം കഷായം എങ്ങാനും ആണോ അമ്മ കുടിപ്പിച്ചത്?? നമ്മടെ ആയുര്‍വേദോം പാരമ്പര്യവൈദ്യോം ഒക്കെ തോറ്റു പോകാനോ?? ഉംഹും...never!!!
അല്ലേലും കൃഷ്ണകണിയാര് അമ്മേടെല് എഴുതിക്കൊടുത്ത് വിട്ടിട്ടിണ്ട് എനിക്ക് സുഖപ്രസവം ആരിക്കുംന്ന്. പിന്നെ ഇനിപ്പോ എന്ത് പേടിക്കാന്‍???
അപ്പൊ ആ സമയത്തെ വേദന...? ഓഹ് അത് അങ്ങ് മാറും...കൃഷ്ണക്കണിയാര് പറഞ്ഞാ പറഞ്ഞതാ...
സമയം ഏതാണ്ട് 8 മണി കഴിഞ്ഞുന്ന് തോന്നുണു. എന്‍റെ കാല്‍വിരലിന്റെ അറ്റം തൊട്ട് മുടിടെ തുമ്പ് വരെ വേദനോയോടു വേദന. ചെക്കന്‍ ഇറങ്ങി വരും വരും ന്ന് പറയണതല്ലാതെ ഇറങ്ങി വരണില്ല്യ. ഭര്‍ത്താവ് ചെക്കന്‍ നിന്ന് വിയര്‍ക്ക്ണു. അമ്മേനെ കണ്ടാല്‍ അമ്മക്കാണു പേറ്റു നോവ്‌ന്ന് തോന്നും! ബെസ്റ്റ് ആള്‍ക്കാരാണ് കൂടെ! ഞാന്‍ എത്ര സിനിമ കണ്ടിരിക്കുന്നു! ഈ പ്രസവം ന്നൊക്കെ പറഞ്ഞാല്‍ ചീള് കേസല്ലേ...പിന്നെ ചില സിനിമേലൊക്കെ ഇത്തിരി കൊമ്പ്ലിക്കെറ്റെഡ് ആവും; അത് ആ പെണ്ണിനെ എങ്ങനേലും ഒന്ന് കൊന്നു തള്ളീട്ടു വേണം അവള്‍ടെ ഭര്‍ത്താവിനു വേറെ പെണ്ണ് കെട്ടാന്‍. എന്‍റെ കേസില്‍ അങ്ങനെ അല്ലല്ലോ...എന്‍റെ ഭര്‍ത്താവ്....! ഇത്രേം തങ്കപ്പെട്ടൊരു മനുഷ്യനെ വേറെ എവിടന്നു കിട്ടും????അതോണ്ട് എല്ലാ ദൈവങ്ങളേം വിളിച്ച് ഭയങ്കര ബ്രേവ് ആയിട്ട് ഞാന്‍ അങ്ങനെ കെടന്നു.
ഇത്തിരി കഴിഞ്ഞപ്പളെക്കും...ദേ...ഈശോ...
"എനിക്ക് വേദന സഹിക്കാന്‍ വയ്യേ....ചേട്ടാ ഡോക്ടറോട് എന്‍റെ ബോധം കെടുത്താന്‍ പറയേ.....യ് യ് യ് യ് യ് യ്....എന്നെ ബോധം കെടുത്താന്‍ പറയു ചേട്ടാ...ഞാനിപ്പോ ചാവും....ഉയ്യൂ ഹൂ...."
വേദന കാരണം ഏതാണ്ട് പകുതി ബോധം ആയി..."ബാക്കിം കൂടെ ഒന്ന് പോയിക്കിട്ടിരുന്നെങ്കില്‍ തമ്പുരാനേ..." ന്നായി.
ഡോക്ടര്‍ ടെ മുഖത്ത് എന്തോ ഒരു പന്തികേട്. അങ്ങേര്‍ക്കു ഒരു ആത്മ വിശ്വാസക്കുറവ് പോലെ....അങ്ങേര് നേഴ്സ്മാരോട് എന്തോ രഹസ്യം പറയലും കാര്യങ്ങളും ഒക്കെ. അവസാനം ഞാന്‍ ഡോക്ട്ടറൊട് കഷ്ട്ടപ്പെട്ടു കുറച്ച് ഇംഗ്ലീഷ് വാക്കൊക്കെ തപ്പിപിടിച്ച് എന്‍റെ ബോധം ഒന്നും കളഞ്ഞു തരാന്‍ പറഞ്ഞു. എവടെ? അങ്ങേര് കേക്കണ്ടേ....എനിക്കിപ്പോ anesthetics ഒന്നും തരാന്‍ പാടില്ലത്രേ...!
പിന്നെ??? ഞാന്‍ ഈ വേദന ഫുള്‍ സഹിച്ച് ഇവിടെ കടക്കണോ???ചെക്കനാണേല്‍ വേഗം അങ്ങട് ഇറങ്ങി വരണൂല്ല...ദൈവമേ ഇത് എന്തൊരു പരീക്ഷണം??
സായിപ്പിന്‍റെ ടെന്‍ഷന്‍ കൂടുന്നു!
അടുത്ത് കാണുന്ന സ്ക്രീന്‍ല് നോക്കി അങ്ങേരും സിസ്ടര്‍മാരും കൂടെ നെടുവീര്‍പ്പിടുന്നു!
എന്‍റെ ഭര്‍ത്താവ് ഒന്നും മനസ്സിലാവാതെ അങ്ങനെ നിക്കുണു!
അമ്മ ഇപ്പൊ തല കറങ്ങി വീഴണോ അതോ കുറച്ചൂടെ കഴിഞ്ഞു വീഴണോ സംശയിച്ചു നിക്കുണു !
എനിക്കാണേല്‍ പണ്ടാരടങ്ങാന്‍ ആവശ്യല്ല്യാത്ത നേരത്ത് വല്ലാത്ത ബോധാണ്!
ഒരു നീഗ്രോക്കാരി നേഴ്സ് ചേച്ചി കൊറേ പേപ്പേര്‍സും ആയിട്ട് കെട്ടിയോന്റെ അടുത്തോട്ടു വന്നു. ഡോക്റ്റര്‍ മാമനും പുള്ളിടെ അടുത്തിക്ക് ഒന്ന് വന്നു അടിമുടി ഒന്ന് നോക്കി. ഇടതു കൈ ചെക്കന്റെ തോളിലോട്ടു ഇട്ട്, വലത്തേ കയ്യിലെ ഇന്‍ഡെക്സ് ഫിങ്കറും മിഡില്‍ ഫിങ്കറും നീട്ടി വെച്ച് ഒരെണ്ണത്തില്‍ തൊടാന്‍ പറഞ്ഞുവോ? ഓഹ് ഭാഗ്യം ഇല്ല...! അത്രയ്ക്ക് മനുഷ്യത്വം ഇല്ലാത്തോന്‍ അല്ലാരുന്നു അങ്ങേര്...
ന്നാലും ചെക്കന്റെ തോളത്തു കയ്യിട്ടു, ന്നിട്ട് അടുത്തോട്ടു ചേര്‍ത്ത് നിര്‍ത്തിട്ടു മെല്ലെ പറഞ്ഞു,
"മോനെ, വളരെ കോമ്പ്ലിക്കേറ്റഡ് ആണ് നിന്‍റെ പെണ്ണുംപിള്ളേടെ കാര്യം. വളരെ കഷ്ട്ടാണ്, ഞങ്ങള്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഭാര്യക്കും മോനും ഒരേ വാശി! കത്തി വെച്ചാലെ ഇനി രക്ഷ ഒള്ളു.വല്യ ഉറപ്പൊന്നും ഇല്ല. ആരെങ്കിലും ഒരാളെ എന്തായാലും കയ്യില്‍ തരാം; അമ്മേനെ വേണോ കുഞ്ഞിനെ വേണോ??"
കുഴഞ്ഞല്ലോ തമ്പുരാനേ....ദൈവവിദ്വേഷിയായ എന്‍റെ ഭര്‍ത്താവ് സകല ദൈവങ്ങളേം വിളിച്ചു!
"സത്യം പറഞ്ഞാല്‍ പ്രെശ്നാവൊ?? ഇങ്ങനെ ഒരു ഓപ്ഷന്‍ കിട്ടും ന്ന് മുന്നേ അറിഞ്ഞിരുന്നെങ്കില്‍ അമ്മായിഅമ്മേനെ വരുത്തൂലാരുന്നല്ലോ എന്‍റെ കൊയിലാണ്ടി അപ്പാ..."
ഡോക്റ്റര്‍ പുള്ളിടെ മുഖത്തിക്കന്നെ നോക്കിക്കൊണ്ട് നിക്കാ...
"അത് പിന്നെ ഡോക്റ്റര്‍....എന്‍റെ മോന്‍....ഞാന്‍ ഒരുപാട് സ്വപ്നം കണ്ടു പോയി...അവനു ഞാന്‍ ഒരു കൂട നിറയെ സ്നഗ്ഗി വാങ്ങിച്ചു വെച്ചിട്ടിണ്ട്, അവനു വേണ്ടി ഞാന്‍ ഒരു ബ്ലോഗും ഇ-മെയില്‍ അയിടീം വരെ ഇണ്ടാക്കി! ഇനിപ്പോ അതൊക്കെ വെയിസ്റ്റ് ആവൂല്ലോന്നു ആലോചിക്കുമ്പോള്‍...."
ഉടന്‍ ഉഷാദേവി ഇടത്തു കയ്യാ-
ലഴിഞ്ഞ വാര്‍ പൂങ്കുഴലൊന്നൊതുക്കി.... മരുമോനെ ഒരു നോട്ടം!!!! ഗര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....
"പ്ഹാ പന്ന ____(muted)____ നിന്റെയൊക്കെ കൂടെ എന്‍റെ കുഞ്ഞിനെ പറഞ്ഞയച്ച എന്നെ വേണം അടിക്കാന്‍.....
ആ കൃഷ്ണക്കണിയാനെ ഒന്ന് കാണ്‌ന്നൊണ്ട് ഞാന്‍ന്‍ന്‍ന്‍ന്‍ ..."
"ആബ്...മ്...ഡോക്റ്റര്‍...ഓ ഡോക്റ്റര്‍...ഓമന ഡോക്റ്റര്‍....സുമ മതി...സുമ മാത്രം മതി....സുമയില്ലാതെ എനിക്കെന്തു ജീവിതം ഡോക്റ്റര്‍....പ്ലീസ് ഡോക്റ്റര്‍ എന്‍റെ സുമയെ രക്ഷിക്കൂ ഡോക്റ്റര്‍..."
"Okay Man..Okay...Relax....
എന്‍റെ പൊന്നു മോനെ ഭര്‍ത്താവേ എനിക്ക് പകുതി ബോധം ഇണ്ടന്നിള്ളത് കുട്ടന്‍ അങ്ങ് മറന്നല്ലേ...ഞാന്‍ എങ്ങാനും തിരിച്ച് വീട്ടിലെത്യാല്‍ നീ നോക്കിക്കോ....ചെവീല്‍ നുള്ളിക്കോ മോനെ...ഞാന്‍ പഴയ കളരിയാണേ...
പേപ്പര്‍ ഒപ്പിട്ടു കിട്ടിയ വഴിക്ക് ഒരു നേഴ്സ് തള്ള വല്യേ ഒരു സിറിഞ്ചും സൂചീം കൊണ്ടന്നു എന്നെ ചരിച്ചിട്ട് നട്ടെല്ലിന് ഇട്ട് ഒറ്റ കുത്ത്!
പോയി....!!!
ബോധം പോയി!!!!
***
"സുമാ...സുമാ..."ആരോ എന്‍റെ കയ്യില് മെല്ലെ തട്ടി വിളിക്ക്ണു...
പ്രയാസപ്പെട്ടു ഞാന്‍ കണ്ണ് തുറന്നു...ദേഹം മുഴുവന്‍ വല്ലാത്ത വേദനയാരുന്നു...
"സുമാ..."
"എഹ്! Chris!! എപ്പോ വന്നു?"
"എടീീീീീീീീീ"
"ഉം....ഇതാരാ ഭൂമിടെ അടീന്നൊക്കെ വിളിക്കണേ....
.........ഓഹ് ശ്രുതി...!!! Hii ഡീ..."
എന്‍റെ കണ്ണ് ഒക്കെ നിറഞ്ഞു ഒഴുകി....
"I'm so lucky to have you my dear friends...എന്നെക്കാണാന്‍ എന്നാലും നിങ്ങള് ഇത്രേം കാശും ചിലവാക്കി ഇക്കണ്ട ദൂരം മുഴുവന്‍ ട്രാവല്‍ ചെയ്തു വന്നല്ലോ....എവിടെ മോനും അമ്മേം കുഞ്ചൂം?? മോനെ വെയില് കൊള്ളിക്കാന്‍ പോയെക്കണോ??അവനു മഞ്ഞ വല്ലതും ഇണ്ടോ ദേഹത്ത്??
"എടീീീീീീ എന്തോന്നാടീ പിച്ചും പേയും പറയണേ??എണീറ്റ് വാടീ??"
"!!!!!!
ഒരു കോമ്പ്ലികേറ്റഡ് പ്രസവം കഴിഞ്ഞു കെടക്കണ എന്നോട് എണീക്കാനോ??ഹൌ ഡെയര്‍ യൂ ശ്രുതീ...."
ഒരു അരിശത്തിനു ചാടി അങ്ങ് എണീറ്റു!
"Oooopss bullshitttt....ഇതാരാ എന്‍റെ കട്ടിലിന്റെ മേലെ ഈ ട്രെയിനിന്‍റെ മേല്‍ക്കൂര കൊണ്ടന്നു വെച്ചേ..."
"സുമാ...ഇറങ്ങി വാടീ...മുടി ഒക്കെ പിന്നെ കെട്ടാം...സ്റ്റേഷന്‍ ആയി...."
"യ്യോ ശ്രുതീ എന്‍റെ ബാഗ്സ്....???"
"ക്രിസ് എടുത്തെടി...ഇറങ്ങി വാടീീീീീ..."
OT: എന്‍റെ അല്ലെ കൊച്ച്!! ഏതാ ഇനം ന്നാ!!! ലവന്‍ ലവന്‍റെ ആത്മകഥയും publish ചെയ്തു!!!! [മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്യാല്ലോ...
ഹ ഹ ഹ
ReplyDeleteഹോ...... ക്ലൈമാക്‌സ് വായിച്ചപ്പോഴാ ശരിക്കും എന്റെ ഗ്യാസ് പോയത്. വധിച്ചു കളഞ്ഞു..
ReplyDeleteഈശ്വരാ ഭഗവാനെ .... യെവളെ എന്റെ മുന്നേ കൊണ്ട് ഒരിക്കലും നിറുത്തരുതേ ..
ReplyDeleteതല്ലി കൊന്നു പോവും അതോണ്ടാ !!
ലവള്‍ടെ ഒരു "ട്വിസ്റ്റ്"
ഫുട്ബോള്‍ കണ്ടു ഒരു "ഗ്ലബ്" ന്റെ പേരും പടിചോണ്ട് ഏറന്ങികൊളും !
പണ്ട് പുരാതന കാലത്ത് ഞാനും ഒരു "ട്വിസ്റ്റ്" ഒണ്ടാക്കാന്‍ നോക്കിയാരുന്നു ദിവിടെ :
എന്റെ നുണക്കഥകള്‍ | ente nunakkathakal: ഓണ്‍ സൈറ്റ്
ഇങ്ങനെ പയര്‍ പോലെ തുള്ളി കളിച്ചു നടന്ന പെണ്ണ് പെട്ടന്ന് എങ്ങനെ കെട്ടി വയറ്റിലായി എന്ന് ഒന്നു ചിന്തികാതിരുന്നില്ല ;) . എന്തായാലും തിരിച്ചു പോവുമ്പോ ഒന്നൂടെ ശ്രമിക്കു ..കുട്ടി ആണാണോ ..പെണ്ണാണോ എന്നറിയാലോ ..!
ReplyDeleteഇത് പോലെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു ... അപ്പോള്‍ ലിവര്‍പൂളില്‍ ആണ് കക്ഷി, അല്ലെ?
ReplyDeleteനല്ല പേര് .. കുഞ്ചു .. :)
സുമ കുഞ്ചു .. എന്തൊരു ചേര്‍ച്ച .. ഇനി മുതല്‍ അങ്ങനെ ആക്കാം വിളി ... വെളുപ്പാം കാലത്താണോ സ്വപ്നം കണ്ടത് ?
ചെന്നൈയില്‍ എങ്ങനാ? മഴയൊക്കെ ഉണ്ടോ?
ഗരുഡഭഗവാനേ!!!
ReplyDeleteമൂന്നീസം ചെന്നൈക്ക് എന്നും പറഞ്ഞ് പോയത് ലിവർപൂളിൽ പ്രസവിക്കാനായിരുന്നോ? ആ ഇപ്പോ സ്കൂളിലേക്ക് എന്നു പറഞ്ഞ് വീട്ടിന്നിറങ്ങുന്ന കൊച്ചുങ്ങൾ വരെ സ്വിമ്മിംഗ് പൂളിൽ ചെന്ന് പ്രസവിച്ചിട്ട് വരണ കാലല്ലേ? ഒന്നും പറയാൻ പറ്റില്ല ;)
അതിരിക്കട്ടെ ഒന്നു മാത്രം മനസിലായില്ല. പ്രസവിച്ച് രണ്ടാം ദിവസം നിന്നെ ബാഗോടെ ട്രെയിനിൽ ഉപേക്ഷിച്ചതെന്തിനാ ഭർത്താവ്? ലേബർ റൂമിൽ കെടന്ന് വീട്ടിലെത്തട്ടെ കാണിച്ച് തരാം ഞാൻ പഴേ കളരിയാ എന്ന് പറഞ്ഞത് ഹബ്ബി കേട്ടിട്ടുണ്ടാവും അല്ലേ?;);)
ഞാൻ ഓടിയ വഴി ആരും കണ്ടിട്ടില്ലാ.....
ബൈദിബൈ
“എവിടെ മോനും അമ്മേം കുഞ്ചൂം??“
അപ്പോ ഹബ്ബീടെ പേര് കുഞ്ചൂ ന്നാ? സുമാ-കുഞ്ചൂ.... കുഞ്ചൂ-സുമാ കൊള്ളാം നല്ല മാച്ച്.... ആടും ആടലോടകോം പോലെ ഉണ്ട്...
ഞാൻ ഓട്ടം ഇത് വരെ നിർത്തിയിട്ടില്ലാാാാാാാാാാാാാാാാാാ
;)))))))
ശരിയാ പണിക്കരേ ഭയങ്കര ട്വിസ്റ്റ് ആയിപ്പോയി... പ്രസവിച്ച ഒടനേ പെണ്ണിന്റെ ട്രെയിനിൽ ഉപേക്ഷിക്കുക എന്നൊക്കെ പറഞ്ഞാൽ.... കുഞ്ചു ക്രൂരൻ തന്നെ...
ReplyDeleteഈ.എം.എസിന്റെ പേരും കുഞ്ചൂ ന്നായിരുന്നു. പുള്ളി സ്വത്തൊക്കെ ഉപേക്ഷിച്ച പോലെ വല്ലോം ആണോ എന്തോ?
:)))))
ഹേയ്, ഇത് ഏതെങ്കിലും arbit കുഞ്ചു ആയിരിക്കും, കാല്‍വിനെ..
ReplyDeleteബൈ ദി ബൈ, Mrs. സുമ കുഞ്ചു, മോന് 'സുകു' എന്നായിരിക്കുമോ പേര് ? കൂടുതല്‍ permutations നോക്കിയാല്‍ 'മകു', 'മഞ്ചു', 'സുഞ്ചു' ... :D
മോളാണേൽ ‘കുസും‘ എന്നിടാരുന്നു പണിക്കരേ ;)
ReplyDeleteസുമേ കുഞ്ഞിനു സുഖല്ലേ? ഓ കുഞ്ഞ് കുഞ്ചൂന്റെ കൂടെ ആണല്ലോ... ലവനോട് ചോയ്ച്ചോളാം... ;)
മനുഷ്യനെ ചുമ്മാ ആക്കല്ലെ
ReplyDeleteഇനി ട്രെയിനില്‍ പെറ്റാലും
ഞാന്‍ വരൂല്ല വായിക്കാന്‍
ഹല്ല പിന്നെ!!
ഉച്ച-ഉച്ചര-ഉച്ചേമുക്കാലായപ്പളെക്കും....
ReplyDeleteഹോ, നമിച്ചു മോളേ...
ഉണരാന്‍ നേരത്ത് കാണുന്ന സ്വപ്നം ഫലിക്കൂന്നാ.. ആ സീറ്റിന്റെ കീഴിലെങ്ങാനും തപ്പിനോക്കാന്‍ പാടില്ലാര്‍ന്നാ.. ചെലപ്പം ഫലിച്ചുപോയിട്ടുണ്ടെങ്കിലോ..
ReplyDeleteഎന്തായാലും താഴെ കിടക്കുന്ന ആളുകളുടെ മേലേക്കൊന്നും പ്രസവിച്ചില്ലല്ലോ അല്ലെ?
ReplyDeleteഭാഗ്യം
പണ്ടാരക്കാലി..
ReplyDeleteവെറുതേ മനുഷ്യേനെ പേടിപ്പിച്ചു..
ഹയ്യടാ..ലിവര്‍പൂളേ....വല്ല കോടാമ്പാക്കോം മതീന്നേ..
അതു ശരി! ആക്കിയതാണല്ലേ. ഹി ഹി "പെറ്റ" തള്ള സഹിക്കൂല്ലാട്ടാ :))
ReplyDeleteHahahaha Kalakki...!
ReplyDeletemanoharam, ashamsakal...!!!
ഈ ട്വിസ്റ്റ് നിന്റെ സ്ഥിരം പരിപാടി ആയോണ്ട് ഞെട്ടിയില്ലാ... എന്നാലും സ്വപ്നത്തിനു ഫയങ്കര ഒറിജിനാലിറ്റി.... ഒരു സംശയം... അല്ലാ... ഒരു മാസം കൊണ്ട് ... അല്ലാ സമ്ഭവിക്കവുന്നതെ ഉള്ളൂ... കലികാലം അല്ല 'സുമകാലം' അല്ലെ? ചോദിച്ചെന്നെ ഉള്ളൂ...
ReplyDeleteട്രയിനിലെ സ്വപ്നത്തില്‍ പ്രസവം ലിവര്‍ പൂളില്‍.... ഹോ വിമാനത്തില്‍ പോകുമ്പോ നീ 'ചന്ദ്രനില്‍' പ്രസവിക്കുമല്ലോ സുമേ...
പാവം കുഞ്ചു... ഈ 'പഴയ' കളരി കൊച്ചിനേം കൊണ്ട് കൊറേ വലയും... കുഞ്ചു-വിന്റെ ആത്മശാന്തിക്ക്(സുഖ ജീവിതം) വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം... അല്ലെ സുമേ...
ഒരു സംശയം കൂടെ.... ആ ഏക്കര കണക്കിന് വീട് എന്ന് പറഞ്ഞു... ഉള്ളതാണോ? ഒറ്റ മോളാ അല്ലെ? സ്വത്ത് മുഴുവോന്‍ കേട്ടുന്നോന് അല്ലെ? കുഞ്ചൂഊഊഊഊ... dnt worry... നെക്സ്റ്റ് പ്രസവത്തിനു 'കുഞ്ഞ്' മതീന്ന് പറഞ്ഞാ മതി ;)
ഹി..ഹി.സ്വപ്നായാല്‍ ഇങ്ങനെ തന്നെ കാണണം.ഹോ.ഭാവിയില്‍ സുമക്കു ഇത്രേം ടെന്‍ഷന്‍ ഇനിയനുഭവിക്കേണ്ട വരില്ല.അതിനു മാത്രം ഇപ്പോഴേ കണ്ടു തീര്‍ത്തില്ലേ.;)
ReplyDeleteവായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അവസാനം ഇങ്ങനെ വല്ലതും ആയിരിക്കും എന്ന് അറിയാമായിരുന്നു. അത് കൊണ്ട് ക്ലൈമാക്സില്‍ ഞെട്ടല്‍ ഉണ്ടായില്ല...
ReplyDeleteപകല്‍ കാണുന്ന സ്വപ്നം ഫലിക്കുമെന്ന.... ഭാവിയില്‍ ഉടന്‍ തന്നെ ഒരു സുഖ പ്രസവം അനുഭവിക്കാനുള്ള എല്ലാ ആശംസകളും നേരുന്നു !
3 divasam kondu preg.. pinne delivery.. entammo.. sumee.. nee eethu vargham? manushyan thanna? enthoru originality.. evidennu kittanu ee panikkare okke? pinnaee ee liver pool ennu parayanathu eetu size pool aa? matte swimming poolinte aniyana??
ReplyDeletehariyettaaa kottayottam aayallo?
dhee mindathe irikkunna aa uppayi polum ingethi anushojanam ariyikkam..paavam ellam nirthittu poyatharnnu.. ini nee aayittu todangikkum.. pinne johnson and johnson marakkendattoo.. baby care kollangalaayittu avare kuthaka aan.. chris aano krish aano ennoru shanka.. krishnanee.. nammude krishnan.. shree krishnan.. 3 divasam kondokke ingane okke nadakkanel angeru thanne varanam.. allayoo sume?? : P
ReplyDeletekrishna-cilmelu aa pennumbulla parayana pole njan eppo ottam alla.. kalinte adil chakram kettivechirikkuva.. hariyeyum kadannu njan oodiii :D
ithrem vaayichappo enikkoru doubt veendum.. de nurse inject cheythu bhodham poyi ennu paranjee? pakse aa needle engine ninte nattellu vare ethi? :P tholikkatti tholikkatti :D
ReplyDeletealert alert alert :
ReplyDeletesuma policil securitykku apekshichirikkunnu..
1/2 kallante bheeshani.. suma njetti pedichu virachu.. pani pidichu ennoru vaarthayum prajarikkunnund..
ടൈറ്റില്‍ ഒക്കെ കണ്ടു ഒരു പ്രസവാശംസകള്‍ ഒക്കെ തരാന്‍ റെഡി ആയിരുന്നതാ.. എന്തായാലും അഡ്വാന്‍സ് ആയി തന്നിരിക്കുന്നു..
ReplyDeleteസ്വപ്നം കാണാന്‍ തീവണ്ടി മാത്രമെ കിട്ടിയുള്ളൂ??
കഷ്ടം..
ചിരിച്ചു പണ്ടാറടങ്ങി :D ഇനീം ഇതു മാതിരി സുന്ദര സ്വപ്‌നങ്ങള്‍ കാണുമാറാകട്ടെ!
ReplyDeleteAnony,
ReplyDeleteഎന്നാലും എന്‍റെ അനോണീ ആദ്യം തന്നെ ഊരും പേരും ഇല്ലാത്ത തേങ്ങ എടുത്ത് ഉടച്ചു കളഞ്ഞല്ലോ....
സ്‌പന്ദനം,
അബ്...ജബ ജബ....ഷെമി ഷെമി.... ;)
ഹാഫ് കള്ളന്‍,
ഏയ് ....അവിവേകം കാണിക്കരുത് മോനെ കള്ളാ... :D
ലീ ലിങ്കിലോട്ട് ലിപ്പ പോവാട്ടാ...ഇവിടെ എല്ലാര്‍ക്കും ഒരു 'Hii' പറയട്ടെ...
ഉപ്പായി || Uppayi,
ആഹ...അത് ചിന്തിച്ചല്ലോ...അത് മതി....ഈ ജന്മം സഫലം ആയി ഉപ്പായീീീ.... :D
Panicker,
ഇനി മേലാല്‍ എന്‍റെ ബ്ലോഗിലോട്ട് വരുമ്പോ ഇങ്ങനെ ഓരോന്നും പ്രതീക്ഷിചോണ്ട് വന്നേക്കരുത്...ങ്ഹാ......
സുകു...!!! :D :D :D :D :D :D :D
പരിഗണിക്കാവുന്നതാണ്...!!
cALviN::കാല്‍വിന്‍,
മോഞ്ഞേ...വേണ്ട വേണ്ടാ...ഇത് നല്ലതിനല്ലാ...
എന്‍റെ മോനും മോള്‍ക്കും ഒക്കെ എന്ത് പേരിടണംന്നൊക്കെ ഞാന്‍ ആലോചിച്ചോളം...
ഓട്ടം നിര്‍ത്തണ്ടാ...കയ്യീ കിട്ടിയാ ഇടിച്ച് ഷേപ്പ് മാറ്റും ഞാന്‍.... B-|
മാണിക്യം,
അയ്യോ അങ്ങനെ ചങ്കീ കൊള്ളണ വര്‍ത്താനം പറയല്ലേ മാണിക്യമേ പ്ലീസ്...വല്ലപ്പളും ഒരു നമ്പര്‍ ഒക്കെ എറക്കീലെങ്കില്‍ പിന്നെ എന്തുട്ട് ലൈഫ്??? :D
ദൈവം,
ReplyDeleteയ്യോ വേണ്ടാട്ടാ...ഇത് ഞാന്‍ ഏതോ സിനിമെലോ കാമടി ഷായിലാങ്ങാണ്ട് കേട്ടതാ...കോപി റയിറ്റു ഇണ്ടാണാവോ... :P
ഗുപ്തന്‍,
ഓഹ് അതൊക്കെ വെറുതെയാ എന്‍റെ മാഷേ...അങ്ങനാണെങ്കില്‍ ബ്രാഡ് പിറ്റിന്റെം ബ്രെറ്റ് ലീടേം അര്‍ജുന്‍ രാംപാലിന്റെം ഒക്കെ ആയിട്ട് ഞാന്‍ ഇപ്പൊ ഒരു എട്ടുപത്തു പേറ്റെനേ... ;)
കാട്ടിപ്പരുത്തി,
ഹി ഹി ഹി ഹി ഹി ഹി...
എന്നെ കാറ്റില്‍ പറത്തല്ലേ.... :D
ചാര്‍ളി[ Cha R Li ],
ലിവര്‍പൂളിന് എന്താ ഒരു കുഴപ്പം??? :-/
കഴിഞ്ഞ നാലഞ്ചു വര്‍ഷായിട്ട് വട്ടിയൂര്‍ക്കാവിന്റെ തലസ്ഥാനം ലിവര്‍പൂളാ... :P
ബിനോയ്//ഹരിനവ്
ക്ഷെമിക്ക് ഇഷ്ട്ടാ... :D :D
Sureshkumar Punjhayil
Thaank youuuuuuuu thank youuuuu... :)
Sudhi|I|സുധീ,
ReplyDeleteഏക്കറു കണക്കിന് വീട്!! :D
ചെന്നൈ എക്സ്പ്രസ്സില് പ്രസവിച്ച എനിക്ക് ഒരു പത്തു ഏക്കറിനാണോ പ്രയാസം?? :D :D
" ഹോ വിമാനത്തില്‍ പോകുമ്പോ നീ 'ചന്ദ്രനില്‍' പ്രസവിക്കുമല്ലോ സുമേ".... :D :D :D
പിന്നല്ലാ... ;)
Rare Rose,
ഇതൊക്കെ ഒരു നമ്പരല്ലേ റോസമ്മേ.... :D
അഭി,
ഇത് ഏതാണ്ടൊരു 11-11.30ക്ക് കണ്ടതാ ഫലിക്ക്വോ?
ഒരു ആറേഴു മണിക്കൂര്‍ നേരത്തെ കാണണാര്ന്നുന്ന് തോന്നണു... :-/
ഉണ്ണി,
ഞാന്‍ ഏതാ വര്‍ഗ്ഗംന്നിള്ളത് കണ്ടുപിടിക്കാന്‍ തൊലി ടെസ്റ്റ്ന് കൊണ്ട് പോയെക്കാ..കട്ടി കൂടുതലാണെന്നും പറഞ്ഞ് ഓള്‍ ഇന്ത്യാ കാണ്ടാമൃഗം അസ്സോസിയെഷനീന്നു എന്നെ പുറത്താക്കി....
നീയൊന്നും ഓട്ടം നിര്‍ത്തണ്ടാ... :D :D
oru niraparaadi,
മ്മ്...അതെ, പനി പിടിച്ചു...! :O
പോസ്റ്റ് വായിച്ച എല്ലാരും ആത്മാര്‍ത്ഥം ആയിട്ട് പ്രാകിക്കാണും...
കിഷോര്‍ലാല്‍ പറക്കാട്ട്,
കണ്ടു പോയി...ഇനിപ്പോ എന്ത് ചെയ്യാനാ... :D :D
അഡ്വാന്‍സ് വിഷെസ് ഒന്നും വേണ്ട...സംയാവുംപോ മതി...നമ്മളൊക്കെ ഇനീം കാണാന്‍ ഇള്ളതല്ലേ... :)
നന്ദ,
എനിക്ക് പ്രസവ വേദന, നന്ദക്ക് വീണ വായനെ ല്ലേ...
മനസ്സാക്ഷി ഇണ്ടോ മനസ്സാക്ഷി??? :P :D
prakittentha? suma nannavuo? vattiyoorkkavinte thalasthanam entonnu? kochu incubatoril aanennoru vartha kettallo? sheriya?
ReplyDeleteഹഹഹഹ..... ഇത്ര ഭംഗിയായൊക്കെ എഴുതാന്‍ പറ്റ്വോ!!!
ReplyDeleteപറ്റുമെന്ന് ബോധ്യായി. മുഴുവന്‍ അറിഞ്ഞു വായിച്ചു. മനോഹരമായിരിക്കുന്നു.
അസാധ്യ എഴുത്ത്.. സൂപ്പര്‍ ക്ലൈമാക്സ്. ഗംഭീരം.
ReplyDeleteതകര്‍ത്തു !!! തകര്‍ത്തു അടിച്ചു വാരി .....സമതിച്ചു മോളെ..
ReplyDeleteമം..കമ്മന്റ് വായികാനും ഇടാനും സമയമില്ല. Monday ശരിയാക്കി തരാം. അത് വരെ kochineyum kalipichu irikku
ബ്ലോഗില്‍ ഈ അടുത്ത കാലത്ത് വായിച്ചവയില്‍ എറ്റവും ചിരിപ്പിച്ചത് ഇത് തന്നെ. എന്നാ എഴുത്താ
ReplyDeleteആള് വേന്ദ്രനാ...ഞാന്‍ കുഞ്ഞിനേം കൊണ്ട് വരുമ്പളെക്കും വേറെ രണ്ടെണ്ണത്തിനെ സെയിം പ്രോസസ്സിനു നാട്ടിലിക്ക് അയക്കും കക്ഷി ഹ ഹ ഹ ഇതുവായിച്ച് ഞാന്‍ ഒരുവഴിക്കായി :)
എന്നാലും ഒരു പ്രാര്‍ത്ഥന മാത്രം. ഇതുപോലെ ഒരെണ്ണത്തിനെ ഭാര്യയായി തരല്ലേ ദൈവമേ :)
സൂപ്പര്‍ അയിട്ടുന്ടു ട്ടൊ.പേടിച്ചിരിക്കുകയായിരുന്നു എന്തൊക്കെയാണവോ അവസാനം ഉന്ടാവാന്‍ പൊണു എന്നു,അവസാനം വയിചപ്പൊ നല്ല ഇഷ്ട്ടായി.
ReplyDeleteബ്രാഡ് പിറ്റ് (ലവന്‍ കുളിക്കൂല്ലാന്നും കൂടെ അഭിനയിക്കാന്‍ പ്രയാസം എന്നും നടികള്‍; സ്വപ്നത്തില്‍ മണമില്ലാത്തത് ഭാഗ്യം) ബ്രെറ്റ് ലീ അര്‍ജുന്‍ രാംപാല്‍.. കൊള്ളാം.. ചുള്ളനറിയുമോ ഈ സ്വപ്നത്തിന്റെ ഒക്കെ ഡീറ്റെയ്ല്സ് ?
ReplyDeleteവന്ന് വന്ന് സ്വപ്നത്തിലും പ്രസവമായോ?
ReplyDeleteaa niraparaadhikku veendum,
ReplyDeleteഅതുപിന്നെ........സുമാ നന്നാവോ ന്നൊക്കെ ചോദിച്ചാല്‍.... :P
ഞാന്‍ എന്ത് പറയാനാ ഇഷ്ട്ടാ... B-)
നിരപാരധി ആണോ അപരാധി ആണോന്നൊക്കെ WE the BloGGerS തീരുമാനിക്കും! പേരും നാളും ബ്ലോഗും ഒന്നും ഇല്ല്യേ??
chithrakaran:ചിത്രകാരന്‍,
ഇത് ആരാണ് എന്‍റെ ബ്ലോഗില്‍!!!
Glad to meet you! :)
തുടങ്ങിയ കാലത്തെങ്ങാണ്ട് വന്നു ഒന്ന് കമന്റീട്ടു പിന്നെ ഇപ്പളാണല്ലോ ഈ വഴി...??
താങ്ക്യൂ മാഷേ താങ്ക്യൂ... :)
കുമാരന്‍ | kumaran,
നണ്ട്രി നണ്ട്രി നണ്ട്രി! :)
Captain Haddock,
പോസ്റ്റ് ഇടണില്ല്യെന്ന് ചോദിച്ചു പ്രകോപിപ്പിച്ചതാരാ??? :D
പൈങ്ങോടന്‍,
എന്‍റെ ബ്ലോഗില് വരും,വായിക്കും, ചിരിക്കും,എന്‍റെ മറ്റവനെ പറ്റി ഞാന്‍ എന്തേലും കുറ്റം പറഞ്ഞാല്‍ അത് കണ്ടു സന്തോഷിക്കും, തലകുത്തിനിക്കും!
പക്ഷെ എന്നെപ്പോലത്തെ ഭാര്യേ മാത്രം വേണ്ട...!!!! :-/
നീയൊക്കെ അനുഭവിക്കും മോനെ പൈങ്ങോടാ അനുഭവിക്കും!
നീയൊരു നീഗ്രോക്കാരിയെ കെട്ടി അവളടെ ആട്ടും തുപ്പും കേട്ടു കെടക്കണ കാലത്ത് വിചാരിക്കും..."അയ്യോ...I missed Suma..." ന്ന്!!!!
രാധിക,
താങ്ക്യൂ താങ്ക്യൂ പട്ടാമ്പിക്കാരീ...
ഗുപ്തന്‍,
ഇതൊക്കെ ചുള്ളനോട് പറയാന്‍ പറ്റിയ കാര്യങ്ങളാണോ?? ഒടുക്കത്തെ പൊസ്സസ്സീവ്‌നെസ്സാണ്...ആണല്ലേ വര്‍ഗ്ഗം...
ശ്രീ,
പ്രായത്തിന്റെയാ... :P
perum naalum bloggum okke und :D fone cheyyam ennu paranja cheyyanam :D eppo manassilaayello aara ennu :D
ReplyDeleteആദ്യായിട്ട് ഈ വഴി വന്നതു കൊണ്ട് ഒരു കൺഫ്യൂഷനുമില്ലാതെ ആസ്വദിച്ച് ശരിക്കുള്ള അനുഭവമാണെന്നു കരുതിയങ്ങനെ വായിച്ചു വായിച്ചു വന്നു (ഇടക്ക് ഭർത്താവ് വായിച്ച് കുട്ടിക്ക് ഈ എഴുതീരിക്കുന്നതിനൊക്കെ ഇടി കിട്ടില്ലേന്നും ചിന്തിച്ചു). ആ ട്വിസ്റ്റ് വന്നിട്ട് അങ്ങട്ട് മനസ്സിലാവാൻ തന്നെ കുറച്ചു സമയമെടുത്തു :))
ReplyDeleteഎന്തായാലും കലക്കികളഞ്ഞു. അസ്സലായി എഴുത്ത് :)
അല്ല, കമ്പനി പ്രസിഡന്റ് ആകുന്നു, സി ഇ ഓ ആകുന്നു, secretary ആകുന്നു എന്നെലാം പറഞ്ഞു ചെന്നൈയ്ക് പോയത് ഇതിനു ആയിരുന്നു അല്ലെ....ഞങള്‍ അറിയാതെ കൊച്ചു ഒന്ന് !!!! ഭയംകരി!!!!
ReplyDeleteപിന്നെ, പ്രസവത്തിനു നാട്ടില്‍ പോകാത്തതു നന്നായി. കുഞ്ചു ദി കുക്കുടം രണ്ടല്ല, ഇരുപതു എണ്ണത്തെ പ്രോസ്സാസ് ചെയ്തു അയയ്ക്കും...
ബൈദിബൈ "എന്നെ ബോധം കെടുത്താന്‍ പറയു ചേട്ടാ." - patient നു കേട്ട് മാത്രം പരിചയം ഉള്ള, ജീവിതത്തില്‍ ഇത് വരെ ഇല്ലാത്ത സാധനം കെടുത്തുന്ന മരുന്ന് സായിപ്പിന്റെ ആശുപര്തിയില്‍ ഉണ്ടോ ?????
Panikar : പേര് കൊള്ളാം, "മോന് 'സുകു' എന്നായിരിക്കുമോ പേര് ? കൂടുതല്‍ permutations നോക്കിയാല്‍ 'മകു', 'മഞ്ചു', 'സുഞ്ചു' .."
ഹെന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ... ലിവള് ഞാന്‍ വിചാരിച്ചപോലെയല്ല ഇത്തിരി കൂടിയ ഇനമാ... ഹെന്‍റെ കണ്‍മുന്നിലെങ്ങാനും പെടാതെ ലെവളെ കാത്തോളണേ... കണ്ടാ കയ്യിക്കിട്ടീതുകൊണ്ട് ഞാനെറിയും
ReplyDeleteഹെന്‍റെമ്മോ.. വല്ലാത്തൊരു ഇനം...
ഇതു വായിച്ചു തീര്‍ന്നപ്പൊ എന്‍റെ അടിവയറ്റിലൊരു വേദന... പ്രസവ വേദനാണെന്നാ തോന്നുന്നത്.....
തൃപ്തിയായില്ലേ...... നിനക്ക്.....?????
സുമേ വായിക്കാന്‍ തുടങ്ങിയപ്പോള്‍ ...ഒരു ഡൌട്ട്...
ReplyDeleteഞാന്‍ ബ്ലോഗ് മാറി കയറിയോ...
ഒടുക്കത്തെ originality
അവസാനത്തെ ട്വിസ്റ്റ് ഉം..ഹി..ഹി..:0
എഴുത്ത് നന്നായിട്ടുണ്ട്...
എനി അധികം മിസ് ചെയ്യേണ്ടി വരില്ല...ഈ പോസ്റ്റ് കണ്ടാല്‍ ചുള്ളന്‍ ഓടി വന്നുകൊള്ളും...
:).
http://cukkshere.blogspot.com/2009/09/blog-post_25.html
ReplyDeleteടൈം കിട്ടിയാല്‍..ഈ ലിങ്ക് ല്‍ പോകു..
എന്നിട്ട് അഭിപ്രായം അറിയിക്കണേ..
:)
താങ്ങള്‍ ഒരു അപാര സംഭവം ആണേ.... അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു hooo
ReplyDeleteCrazy thinking... Great style
Continue this njettikal :)
ഒട്ടുമിക്ക വട്ടുകളും വായിക്കാറുണ്ട്,ട്ടൊ.
ReplyDeleteഅവസാനം ഇത്തരം ഞെട്ടിക്കൽസ് ഇവിടെ പതിവായോണ്ട് ഇപ്പൊ ഞെട്ടിയില്ലാന്നു മാത്രം.
പിന്നേ..... ലിവർപൂളാത്രെ ലിവർപൂൾ..... ചുമ്മാ കേരള തമിഴ്‌നാട് ബോർഡറിലെവിടെയോ ഓണംകേറാമൂലയിൽ ഏതോ കറുത്തുകരിമുട്ടിയായ ഒരുത്തന്റെ കാളവണ്ടിയിൽ കോയമ്പത്തൂർ ചുവയിൽ "എന്നാങ്കേ" എന്ന് വിളിച്ചാർത്തുനടക്കുന്ന പാവാടക്കാരിക്കല്ലേ ലിവർപൂൾ.... വല്ല തേങ്ങാപ്പൂളുമാവും. സത്യം പറ.... തൊട്ടപ്പുറത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിലല്ലേ പേറെടുക്കാൻ പോയത്.... അതോ ബിഎസ്‌എൻഎൽ ടെക്നിക് - ഇന്റർനെറ്റ് വഴി ഗൈനക്കോളജി പഠിക്കൽ - ഉപയോഗിച്ച് സിനിമാനടിയാണോ പേറെടുത്തത്.
ReplyDeleteഅല്ലാ.... ലിവർപൂളിൽ നമ്മടെ സിദ്ധവൈദ്യന്റെ ആശ്രമം ഇല്ലേ... അവിടെപ്പോയി പെറ്റാമതിയായിരുന്നില്ലേ....ഹും, വിവരദോഷികൾ.
ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ ഇംഗ്ലണ്ടിലിരിക്കുന്ന ഭർത്താവിന്റെ വേദന നിങ്ങൾക്കറിയില്ല (അതെന്റെ അനുഭവം), അതറിയണമെങ്കിൽ മമ്മൂട്ടി പറഞ്ഞ ആ മൂന്നുസാധനം വേണം (നാവിനു വഴങ്ങുന്നില്ല, അല്ലേൽ പറയാർന്നു)
കുട്ടീടെ പേരിന്റെ കാര്യം കണ്ടപ്പഴാ ഒരു കാര്യം ഓർമ്മ വന്നത്. നാരായണനും യശോദയ്ക്കും കുട്ടിയുണ്ടായപ്പോൾ എന്തോ തരികിടയായി ഒരു പേരിട്ടത്രെ.
ഏതായാലും ട്രെയിനിലുരുന്ന് പ്രസവിക്കാൻ കഴിഞ്ഞ (അതിനേക്കുറിച്ച് സ്വപ്നം കാണാൻ കഴിഞ്ഞ) ഭാഗ്യവതീ....
ക്രിസിനോടും ക്രോസിനോടും കുഞ്ചൂനോടും ഒക്കെ അന്വേഷണങ്ങൾ പറയണേ.....
ചാത്തനേറ്:സ്വപ്നം ഒക്കെ കലക്കി എന്നാലും സൂചിവെച്ചപ്പോള്‍ പോലും ഉണര്‍ന്നില്ലേ!!
ReplyDeleteആദ്യായിട്ടാ ഈ വഴി. ഇനിയും വരാം ഇതെന്ത് ടെമ്പ്ലേറ്റാ ആകെ കുഴഞ്ഞ് മറിഞ്ഞ് സാമ്പാറായി കിടക്കുന്നു.
ശ്ശൊ...കാണാന്‍ അറ്റ്ലാന്റിക് സമുദ്രം പോലെ മധുര മനോഹര സ്വപ്നങ്ങള് ഡസന്‍ കണക്കിന് കേടക്കുംപോ എന്നാത്തിനാ സുമ കൊച്ചെ ഇതൊക്കെ കാണുന്നെ...
ReplyDeleteഎന്നാലും ഒന്നൊന്നര ഒരിജിനാലിട്ടി .. കലക്കിട്ടാ
jaggu,
ReplyDeleteതാങ്ക് യൂ ജഗ്ഗു ബോസ്സ്
വികടശിരോമണി,
ഈശ്വരാ ഇത് അവസാനം പുലി വരുന്നേ പുലി പോലെ ആവുല്ലോ... :D
കുട്ടിച്ചാത്തന്‍,
കഥ എവിടെ എങ്ങനെ കൊണ്ടുപോയി അവസാനിപ്പിക്കണംന്ന് എനിക്ക് ഐഡിയ ഇല്ലാണ്ടെ വരുമ്പളല്ലേ എണീക്കാന്‍ പറ്റു...
ശ്യോ tempalte ന് എന്താ പ്രശ്നം??
എന്താ കാണാന്‍ പറ്റാതെ??
കണ്ണനുണ്ണി,
താങ്ക്യു താങ്ക്യൂ... :)
അപ്പൂട്ടന്‍,
ReplyDeleteമ്മ്മ്...അതേ ലിവര്‍പൂള്‍...എന്താ പ്രശ്നം.... :P
സിദ്ധവൈദ്യന്‍റെ ആശ്രമം സായിപ്പ് പൂട്ടിച്ചു, അറിഞ്ഞില്ലേ??
പിന്നെ..മമ്മൂട്ടി പറഞ്ഞ സാധനം...ഞാനും നാക്ക് വടിക്കാറില്ല....സെയിം പിന്ച്ച്... :D :D
ക്രിസിനോടും ക്രോസിനോടും കുഞ്ചൂനോടും ഒക്കെ പറഞ്ഞു!!! :D :D
51. :))
ReplyDeleteസുമേനെ ആരൊക്കെയോ പൊക്കി പൊക്കി മാനത്ത് കേറ്റീട്ടുണ്ട്...
വേഗം താഴെ വന്നു നിലത്തു നിലക്ക്... അല്ലേല്‍ 'പൊത്തോം'ന്നും പറഞ്ഞു വീഴും :D
ഹോ ഇത് ഒരൊന്നൊന്നര ട്വിസ്റ്റായി പോയി.
ReplyDeleteഅപ്പൊ ഇങ്ങനെയൊക്കെയാണല്ലേ സംഗതി.
രസകരമായിട്ടുണ്ട്.
ഇനി ചെന്നൈ വഴി ട്രെയിനില്‍ വരുമ്പോള്‍ ഒന്നു ശ്രദ്ധിച്ചോളാം, ഇതുപോലുള്ള വല്ലതും ആണോ മുകളിലെ ബെര്‍ത്തില്‍ എങ്കില്‍ കാര്യം കട്ടപ്പൊഹയാവും.
:))
:))
ReplyDeleteവായിച്ച് തുടങ്ങിയപ്പോഴേ അറിയാമായിരുന്നു ഇതിങ്ങനായി തീരുമെന്നു
ReplyDelete:)
ചേച്ചി ഇനീം ഇനീം പ്രസവിക്കട്ടെ.........
ReplyDeletekeep it up............
ബൂലോകത്ത് കുറെ ദിവസമായി ചുറ്റിക്കറങ്ങാന്‍ തൊടങ്ങിയിറ്റ്... പക്ഷെ ഇവിടെ എതാന്‍ വൈകിപ്പോയല്ലൊ ദൈവമേ.....
ReplyDeleteദെന്തൊരു കഥയാ...
ഇതൊ പോലത്തെ ഒരായിരം പ്രസവങ്ങള്‍ നടക്കട്ടെ എന്നു പ്രാര്‍ത്തിക്കുന്നു.
റ്റെമ്പ്ലേറ്റ് ആകെ മൊത്തം കൊളമാണല്ലൊ.. അത് വായന സുഖം കുറക്കുന്നു
ReplyDeleteനമിച്ചു ടീച്ചറെ ............!!!!!!!!!!!
ReplyDeleteSudhi|I|സുധീ,
ReplyDeleteദേ ദേ ഇടി മേടിക്കും....
krish | കൃഷ്,
താങ്ക് യൂ... :)
ഉഗാണ്ട രണ്ടാമന്‍,
:D
അരുണ്‍ കായംകുളം,
അതെന്താ അങ്ങനെ?
കണ്ട മനൂനും അവനും ഇവനും ഒക്കെ പ്രസവിക്കാങ്കില്‍ എനിക്കാണോ ഒന്ന് പ്രസവിച്ചുടാത്തെ?? :-/
Midhin Mohan,
ആഹ നല്ല ഒന്നാന്തരം ആശംസ! B-)
കാങ്ങാടന്‍,
ഹി ഹി...താങ്ക് യൂ ബോസ്സ്... :)
ടെമ്പ്ലേറ്റ് മാറ്റീട്ടിണ്ട്, ഇപ്പൊ നോക്കി നോക്കിയേ..
ഉമേഷ് പിലിക്കൊട്,
ഹി ഹീ... :D :D
transliteration work akunnilla.
ReplyDeleteappol pine ee mangish thanne saram.
Roseinte blog il ninna ivide ethiyath.
Ho enthoru katha, adipoli supr. thakarthirkkunnu.
first okke vayichappol ithu vayichittu husband onnum parayille ennu chinthichu poyi.
climax kidu.
enthayalum blog has been added to google reader.
ഹ ഹ ഞെട്ടിച്ചു കളഞ്ഞു...:)
ReplyDeleteതീര്‍ത്തും അപ്രതീക്ഷിത ട്വിസ്റ്റ്..:):)
എന്നാലും ആ കൊച്ചിനെ അവിടെ ഉപേക്ഷിച്ചത് ശരിയായില്ല...
സത്യം പറ... എത്ര പ്രാവശ്യം പെറ്റിട്ടുണ്ട്...?? വായിച്ചപ്പോ എതാണ്ട് ഞാനും പെറാൻ പോണ പോലത്തെ ഒരു ഫീലിലാ വായിച്ചത്.. അവസാനം ഒരു ട്രെയിനും..
ReplyDelete