ഹൊ ഒരു അസാമാന്യ സാധനം! ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരിണ്ടോ??പറയാന്‍ കുറചിണ്ട്ട്ടോ...ഏതാണ്ട് 8000 ദിവസത്തെ കാര്യങ്ങള്‍... ഒക്കെതും ബ്ലോഗില്‍ എഴുതി ഒരാളെ അങ്ങനെ പ്രശസ്ത ആക്കാന്‍ എനിക്ക് വലിയ താത്പര്യം ഇല്ല.
...അതോണ്ട് ഒരു കുഞ്ഞി description...
കൊല്ലം ക്രി.പി: 1982
പട്ടാമ്പി ഗവ. കോളേജിലെ പിള്ളേരെ മലയാളം പഠിപിച്ചു നന്നാക്കി കളയാന്നിള്ള അതിമോഹവും അയിട്ട് അങ്ങോട്ട് ചെന്നു. പിള്ളേര് ആരാ മക്കള്‍?അങ്ങ് തെക്കുന്നു കല്യാണം പോലും കഴിയാത്ത ഒരു ചെല്ലക്കിളി ക്ലാസ്സില്‍ വന്നു നിന്നു ചിലച്ചാല്‍ അവര്‍ എന്ത് ശ്രദ്ധിക്കും? പാഠം or ടീച്ചര്‍? പിന്നെ നെയ്യപ്പത്തിന്റെ നിറം അല്ലെ..ആരും ഒന്നും നോക്കി പോവും. ടീച്ചറിന്റെ ഇരട്ടി പ്രായം ഇള്ള പലരും മുട്ടി നോക്കി. എവിടെ, ടീച്ചര്‍ വീഴോ?!! ടീച്ചറിന് അറിയാരുന്നു, ചാടി പോണത് ബുദ്ധി മോശാണെന്ന്! അപ്പന്റെ കയ്യില്‍ തരക്കേടില്ലാതെ കുറച്ചു ചെമ്പും പറമ്പും ഒകെ ഇണ്ട്, Mrs. ആവുമ്പോള്‍ അതൊന്നും miss അവന് പാടില്ലല്ലോ. ഈ പരിപാടി പില്ക്കാലത്ത് ടീച്ചര്‍ ടീച്ചറിന്റെ മോള്‍ക്കും പഠിപിച്ചു കൊടുത്തു! അതിനിള്ളത് ഇപ്പൊ അനുഭവിക്കിണ്ട്.
പഠിച്ചു അങ്ങോട്ട് ഇറങ്ങിയ വഴി ഒരു PSC Test ഉം കിട്ടി,നാട്ടുകാര്‍ക്ക് എന്തെങ്കിലും പറയാന്‍ ഒന്ന് ആലോചിക്കാന്‍ പോലും ചാന്‍സ് കൊടുക്കാതെ ഗവ. ന്റെ വേലക്കാരി ആയതിന്റെ ഒരു ചെറിയഅഹങ്കാരം ഇല്ലാതില്ല ടീച്ചറിന്. ജോലി കിട്ടിയ വഴിക്ക് കല്യാണ ആലോചനകളുടെ ഒരു പ്രവാഹം. കുറഞ്ഞ ടീംസ് ഒന്നും അല്ലാരുന്നെങ്കിലും ടീച്ചര്‍ മധുബാലടെ ഫോട്ടോസ്റ്റാറ്റ് ആയ കാരണം ഒന്നും അങ്ങോട്ട് പിടിച്ചില്ല. നീളം ഇല്ല (ഇങ്ങോര്‍ക്കു ആറടി പൊക്കം ആണ്!), നിറം കൂടി പോയി (എല്ലാര്ക്കും നെയ്യപ്പതിന്റെ നിറം വേണന്ന് വാശി പിടിച്ചാല്‍ നടക്ക്വോ), ശബ്ദത്തിനു ആണത്തം ഇല്ല, മീശ ഇല്ലാ/കട്ടി കുറവാണ്, etc.,etc.,etc.
അങ്ങനെ ക്രി.പി. 1985
കുരാക്കോരന് ബ്രോകറിന്റെ പ്രതീക്ഷ ഒകെ ഒരുവിധം അവസാനിച്ച സമയം. ഇനി കുറച്ചു കാലം ടീച്ചറിന്റെ അനിയത്തി രാഷ്ട്രീയക്കാരിക്ക് ആലോചിച്ചലോന്നു ഒരു ദുര്‍മോഹം ഇല്ലാതില്ല അയാള്‍ക്ക്. അയാളുടെ ആയുസ്സിന്റെ ബലം കൊണ്ട് അയാള്‍ ആഗ്രഹങ്ങള്‍ ഒന്നും പുറത്തു പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോള്‍ മൌട്ടത് തറവാട്ടിന്നു കുരാക്കുനു ഒരു മെസ്സേജ്, സൗകര്യം പോലെ തറവാട്ടിലേക്ക് ഒന്ന് ചെല്ലണത്രെ. ചാടി പുറപ്പെട്ടു കുരാക്കു! അവിടത്തെ ഒരു പാവം കൃഷിക്കാരന്റെ അഞ്ചാമത്തെ പുത്രന് IIT ന്നു ഇഞ്ചി നീരാക്കി മാസ്റ്റേഴ്സ് ഒക്കെ ഇടുത്തു പുര നിറഞ്ഞു നിക്കാണത്രേ. ലോകല്‍ ബ്രോകെഴ്സ് ഒന്നും വിചാരിച്ചിട്ട് ഒന്നും നടക്കുന്നില്ല. അതോണ്ട് വര്‍ഷങ്ങളുടെ പാരമ്പര്യവും തനിമയും ഇള്ള കുരാക്കൊരനില് അഭയം പ്രാപിച്ചിരിക്കുകയാണ് കാരണവന്മാര്.
എന്‍ജിനീയര്‍ സാറിന്റെ കണ്ടീഷന്‍സ് ഒകെ കേട്ടവഴിക്ക് നമ്മടെ ടീച്ചറിന്റെ രൂപം ഇങ്ങനെ തെളിഞ്ഞു വന്നു, കുരക്കുന്റെ മനസ്സില്‍. എനിക്കൊരു തല തെറിച്ച പെണ്ണിനെ തന്നെ വേണന്ന് ഒരുത്തന് നിന്ന് വാശി പിടിക്കുമ്പോള്‍ പിന്നെ വേറെ എന്ത് ചെയ്യാനാ?? കുരാക്കു ഈ സംഭവം ടീച്ചറിന്റെ അച്ഛനോട് ഉണര്‍ത്തിച്ചു. IIT, എന്‍ജിനീയര്‍, 5'10 height നൊക്കെ കേട്ടപ്പോള്‍ ടീച്ചറിനും ഒരു... ഒരു.... ഒരു ഇത്....
അങ്ങനെ ഒരു ദിവസം അതിരാവിലെ പത്തു മണിക്ക് ടീച്ചര്‍ കെടക്ക പായെന്നു എഴുനെക്കാണ്ട് കെടക്കുന്നു. രാഷ്ട്രീയക്കാരിം ടീച്ചറിന്റെ ബൂസ്റ്റ് മമ്മിയും കൂടെ മുഖത്ത് വെള്ളം എടുത്തു ഒഴിക്കുന്നു, കാലില്‍ ഇക്കിളി ആക്കുന്നു, എന്തൊക്കെയോ കലാപരിപാടികള്‍. അവസാനം എണീറ്റ് കിട്ടി! പെണ്ണുകാണാന്‍ ചെക്കനും വീട്ടുകാരും വന്നിട്ടിണ്ടുന്നു കേട്ട വഴി മാഡം അങ്ങോട്ട് ഓടാന്‍ തുടങ്ങി. പിന്നെ രാഷ്ട്രീയക്കാരി ഇടപെട്ട് ഒരു പല്ലുതേപ്പ് കലാപരിപാടി നടത്തി, സാരി ഒക്കെ ഒന്ന് മര്യാദക്ക് ഉടുപിച്ച് അവസാനം ഒരു presentable അവസ്ഥയിലെത്തി. ചെക്കനെ കാണുന്നു, ചെക്കന് കാണുന്നു, Love at first sight! ചെക്കന്റെ ജീവിതം സഫലം ആയി.
ക്രി. പി. 1986 ജനുവരി 28

എല്ലാം ശുഭം!
ക്രി. പി. 1987 ന്റെ second quarter ന്റെ മധ്യതിലായിട്ട് ദമ്പതികളുടെ ആദ്യ (അന്ത്യ also) സന്താനം a.k.a Mom's Experiment Piece ഭൂമിയില്‍ കാലുകുത്തുന്നു!!! അതൊരു ഒന്നൊന്നര കുത്താരുന്നു. ആത്മവിശ്വാസ കൂടുതലു കാരണം ഇണ്ടാവാന്‍ പോണ കുട്ടിക്ക് നല്ല നിറണ്ടാവാന് ടീച്ചര്‍ ഇത്തിരി ഇമ്മിണി പാലും നെയ്യും ഒന്നും അല്ല കഴിച്ചത് (എന്നാണ് കേട്ടറിവ്, ഞാന്‍ കണ്ടിട്ടില്ല). കളറുണ്ടോ ഇല്ലേ,അതിന്റെ എല്ലാം കൂടെ കൊഴുപ്പ് കൊച്ചിന്റെ കയ്യില്‍ ഇപ്പളും ഇണ്ട്. അതിപ്പോ വളര്‍ന്നു വളര്‍ന്നു ഒരു പ്രത്യേക ലെവലില്‍ ആണ്. Experiment Piece ഒരെണ്ണത്തിനെ രണ്ടു വര്‍ഷം നോക്കിയപ്പളെ ടീച്ചര്‍ ഉറപ്പിച്ചു, അറിഞ്ഞു കൊണ്ട് ഇനി ഒരു തെറ്റ് ഈ ജന്മം ചെയ്യില്ലാന്ന് . ടീച്ചറിന്റെ ഭാവി നശിപ്പിക്കാന്‍ ഇതുതന്നെ ധാരാളം! അതും പെണ്ണ്!
ക്രി. പി. 2009
പുത്രി ഇപ്പൊ പുര നിറഞ്ഞു കവിയാറായി നിക്കാണ്. ഇരുപത്തി മൂന്നു വര്‍ഷം മുന്‍പ് ടീച്ചര്‍ പറഞ്ഞതിന്റെ ഇരട്ടിടെ ഇരട്ടി കണ്ടിഷന്‍സ് ആണ്! പുത്രി ആരുടെയാ പുത്രി!!അതിനെ പിടിച്ച് സോള്‍ ഗഡി ആകി വചെക്കാന് ടീച്ചര്‍. യൂത്ത് മനസ്സിന്റെ സ്പന്ദനങ്ങള്‍ അപ്പപ്പോ പിടിചെടുക്കാനിള്ള ഒരു അടവാണ് അതും! എന്ത് അലമ്പും കാണിക്കാന്‍ വിശ്വസിച്ചു കൂട്ടാവുന്ന കമ്പനി ആണ് ഈ മോള് കക്ഷി. ടീച്ചറിന്റെ ഔട്ട് ലുക്ക് ഒന്ന് മാറ്റി എടുക്കാന്‍ ഈ പുത്രി ആവുന്നത് ശ്രമിച്ചു. ഒരു രക്ഷയും ഇല്ല. ഹെയര്‍ ഡൈ ചെയ്യണത്, ഐ ബ്രോസ് ത്രെഡ് ചെയ്യണത്, മാസത്തില്‍ ഒരിക്കല്‍ ഒരു ക്ലീന്‍ അപ് ചെയ്യണത്, കോളേജില്‍ അല്ലാണ്ട് വേറെ എങ്ങോട്ടെങ്കിലും പോവുമ്പോള്‍ ഒരു ചുരിദാര്‍ ഇടുന്നത് ഒന്നും ഒരു തെറ്റല്ലെന്ന് മനസ്സിലാക്കന്‍ ബോധവല്‍ക്കരണ ക്ലാസ് ഒന്നും രണ്ടും അല്ല പുത്രി എടുത്തു കൊടുത്തിട്ടിള്ളത്, വിത്ത് നൂറുകണക്കിന് ഉദാഹരണങ്ങള്‍. അതും ഫ്രീ ആയിട്ട്. ആര് നന്നാവാന്‍???
പിന്നെ ദോഷം പറയുരതല്ലോ, വായിനോട്ടം തീരെ ഇല്ല, sweet sixteen ആണെന്ന് ഒരു തെറ്റിധാരണ ഇടക്ക് ടീച്ചറിന് ഇണ്ടാവും Tax അടക്കാന്‍ പോയ അവിടിരിക്കണ രണ്ടുപേരെ എങ്കിലും sight അടിക്കും. 'Customes officer' ന്നു കേട്ടാലെ രോമാഞ്ചം വരും!! (അത് സിക്രെറ്റ് ആണുട്ടോ, പറഞ്ഞാല്‍ മിക്കവാറും എന്റെ കഞ്ഞികുടി മുട്ടും). നാട്ടില്‍ ഇള്ള ഒരാളെ പറ്റി പറയാന്‍ നിവര്‍ത്തി ഇല്ല.
Eg: " അമ്മാ, ആ ഭാസി അങ്കിള്‍ തിരുവല്ലം കാരനാണ് കേട്ടോ. ഇപ്പൊ നാട്ടില്‍ വന്നിട്ടിണ്ടെന്ന വിഷ്ണു പറഞ്ഞെ.അങ്ങേരോട് ചോദിച്ചാല്‍ എല്ലാം കര്രക്റ്റ് ആയിട്ട് അറിയാന്‍ പറ്റും".
അമ്മ: " ആഹാ, അങ്ങേരു എന്താ ജാതി? നായരാണോ? മക്കള്‍ ഒണ്ടോ???''
ഇത് അമ്മ അമ്മക്ക് വേണ്ടി ചോദിച്ചതാണോ അതോ പുത്രിക്ക് വേണ്ടി ചോദിച്ചതാണോ? പുത്രി ഇരുന്നു കണ്ണ് തളളുന്നു! പുത്രി പറഞ്ഞു വന്ന കാര്യവും കോംപ്ലാന്‍ മമ്മി ചോദിക്കുന്ന കാര്യവും തമ്മില്‍ ഒരു യാതൊരു ബന്ധവും ഇല്ല.
മാഡം പിന്നെ കമ്യുണിസ്റ്റ് കുടുംബത്തിലെ അംഗമായ കാരണം അമ്പലങ്ങളിന്നു ഇറങ്ങില്ല, അടുത്തിട ആയിട്ട് അതും കുറച്ച് കൂടിട്ടിണ്ട്. മാസം കുറഞ്ഞത് രണ്ടു ജ്യോത്സ്യന്മാരെ എങ്കിലും കണ്സല്റ്റ് ചെയ്യും. വഴിയെ കൂടെ പോനോരുടെം വരുനോരുടെം ഒകെ ജാതി അറിയണം.
അമ്മ ROCKS!!!
ഇനീം കൊറേ കൊറേ കൊറേ ഇണ്ട്..എഴുതി എഴുതി അങ്ങനെ പോവും...അധികം മുഷിപ്പിക്കിനില്ല്യ.