കല്യാണം കഴിഞ്ഞു കുട്ടികള്‍ ആയ, ഒരു കാലത്തു ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്ന ചേച്ചിസ് എല്ലാം കയ്യില്‍ കിട്ടുന്ന ഒരു ചുരിദാറും വലിച്ചു കയറ്റി കല്യാണം പോലുള്ള നാലാള്‍ കൂടുന്ന്നിടത് പ്രത്യക്ഷപ്പെട്ടപ്പോള്‍- കുഞ്ഞമ്മ ഏറ്റവും നല്ല സില്‍ക്ക് സാരി ഉടുത്തു കൊണ്ടുവരികയും എന്റെ അമ്മയെ പോലുള്ള നാത്തൂന്മാര്‍ക്ക് ഒരു കളങ്കമായി അതില്‍ ഒരിത്തിരി സാമ്പാറോ പായസമോ പറ്റിക്കാതെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരിന്നു. എല്ലാം ഹരികുട്ടന്റെ കാരുണ്യത്തില്‍.
'നാമൊന്നു, നമുക്കൊന്ന്' പോളിസിയില്‍ ഭേദഗതി വരുത്തുന്നതിന് മുന്‍പായി ചിറ്റപ്പനും കുഞ്ഞമ്മയും അവന് ആവശ്യത്തിനു കൌന്‍സെല്ലിംഗ് അരച്ച് കലക്കി കൊടുത്തു. അങ്ങനെ സന്തോഷത്തോടെ അവന്‍ തന്റെ കുഞ്ഞനിയനെ സ്വീകരിച്ചു. ബാക്കി വില്ലന്‍മാര്‍ക്ക് വേണ്ടി സ്വയം ഒതുങ്ങിയ ഹരിക്കുട്ടന്‍ സ്വന്തം അനിയന് വേണ്ടി എന്താണ് ചെയ്യാത്തത്? അവസാനം കുഞ്ഞൂസ് എത്തി.ഇല്ല ചിടുങ്ങുകള്‍ക്കും ചെല്ലപ്പേര് ഇടുന്നതില്‍ മിടുക്കനായ ചിറ്റപ്പന്‍ അവനും ഒരു പേരിട്ടു, കുഞ്ഞാപ്പി. കുഞ്ഞമ്മയോ കുഞ്ഞമ്മയുടെ അമ്മയോ ഒക്കെ തക്ക സമയത്ത് ഇടപെട്ടത് കൊണ്ടു ഹരിക്കുട്ടന്‍ ആ പേരിടലില്‍ നിന്നു രക്ഷപെട്ടു. ജോണ്‍സന്‍& ജോണ്‍സന്‍ പരസ്യങ്ങളിലെ കുഞ്ഞുങ്ങളെ പോലെയുള്ള കുഞ്ഞാപ്പിയുടെ ആരെയും മയക്കുന്ന ചിരി കാരണം ആയിരിക്കും പിഞ്ചു ചേട്ടന് അവന്റെ പേരില്‍ ഒരു തൃപ്തി പോരായിരുന്നു. ഒരുപാടു പേരുകള്‍ ആലോചിച്ചെങ്കിലും എല്ലാത്തിനും എന്തെങ്കിലും ഒരു കുഴപ്പം ഞാന്‍ കണ്ടു പിടിച്ചു. ആവസാനം, ജോണ്‍സന്‍&ജോണ്‍സന്‍ ന്റെ പരസ്യത്തിലെ പോലത്തെ കൊച്ചെ ന്നു വിളിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവനെ ഞങ്ങള്‍ ചുരുക്കി ജോണ്‍സന്‍ എന്ന് വിളിച്ചു. എന്നെക്കൊണ്ട് ആവുന്ന രീതിയില്‍ ഞാന്‍ ആ പേരിനു നല്ല പബ്ലിസിടിയും കൊടുത്തു.

ചിറ്റപ്പനും കുഞ്ഞമ്മയും നല്ലത് എന്ന് പറയുന്ന എന്തും പൂര്‍ണ മനസ്സോടെ സ്വീകരിച്ചിരുന്ന ഹരിക്കുട്ടനെ പോലെ അല്ല ജോണ്‍സന്‍. എല്ലാത്തിനും സ്വന്തമായി അഭിപ്രായമുള്ളവന്‍. സ്വന്തം പേരു പോലും അവനാണ് സെലക്റ്റ് ചെയ്തത്. ഹരിക്കുട്ടന് അദ്വൈത് എന്ന പേരു അവന്‍ ജനിച്ച കാലത്തു തന്നെ കുഞ്ഞമ്മ ഉറപ്പിച്ചതാണ്. ജോണ്‍സന്‍ ന്റെ 'സ്കൂളിലെ പേരിന്‍റെ' സ്ഥാനത്തേക്ക് മല്‍സരിച്ച പല പേരിനും കെട്ടി വെച്ച കാശ് നഷ്ടമായി. പല റൌണ്ടുകളില്‍ ആയി ജയിച്ചു ജയിച്ചു മുകളില്‍ എത്തിയ രണ്ടു പേരുകള്‍ ആശ്വന്ത് ഉം അന്ഗദ് ഉം ആയിരുന്നു. ചിറ്റപ്പനും കുഞ്ഞമ്മക്കും ആകെ കണ്‍ഫ്യൂഷന്‍. ഒരു ദിവസം ചിറ്റപ്പന്‍ ഈ കന്ഫുഷനെ പറ്റി ശാന്ത അപ്പച്ചിയോട് വിവരിക്കുന്നു. "ആശ്വന്തു ന്നു മതിടാ മോനേ. മറ്റത് പുരാണത്തിലെ ഒരു കുരങ്ങിന്‍റെ പേരടാ. ഇതാവുമ്പോ വേണേല്‍ അച്ചുന്നും വിളിക്കാം"; അപ്പച്ചിയുടെ ആത്മാര്ത്തമായ് കമന്‍റ്. പിന്നെയും ആ കുഞ്ഞു ശബ്ദം; " എനിക്ക് അച്യുതന്‍ പണിക്കന്റെ പേരു വേണ്ടച്ചാ". അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനം ആയി.

ചിറ്റപ്പനും കുഞ്ഞമ്മയും വേണ്ട ഉപദേശങ്ങള്‍ കൊടുക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ അവന്‍ സ്വീകരിച്ചിട്ടില്ല. ഒന്നുല്ലേലും മറ്റുള്ളവരുടെ മുന്നില്‍ വച്ച് വികൃതി കാണിക്കല്ലേ മോനേ എന്ന ന്യായമായ അപേക്ഷ അവന്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അത് ഏതാണ്ട് പരിഗണനക്ക് കയ്യില്‍ എടുക്കുന്നതിനു മുന്നേ തള്ളിക്കളഞ്ഞ മട്ടാണ്. ചിറ്റപ്പന്‍ ഒരുപാടു നരച്ചു, കുറച്ച് ക്ഷീണിക്കുകയും ചെയ്തു. നാല് വയസ്സില്‍ ഇതാണ് അവസ്ഥ എങ്കില്‍ എട്ടു വയസ്സ് ആകുംപളെക്കും എന്താവും...???!!!
Any more stories/Pic ?
ReplyDeleteജോണ്‍സണെ എനിക്കിഷ്ടായിട്ട..
ReplyDeleteഎന്നിട്ട് ഇപ്പോ വല്ല പുരോഗതിയുമുണ്ടോ?