രാഷ്ട്രീയവും വിവാദങ്ങളും വേണ്ടാ വേണ്ടാന്നു വെച്ചാല്‍ രവന്മാര് സമ്മതിക്കില്ല്യ. ഒരുപാട് പോസ്റ്റ്സ് ഇപ്പൊ വരും ഇലെക്ഷന്‍ റിസല്‍റ്റ്‌സ്നെ പറ്റി ; എന്നാലും ഞാന്‍ പറയാനിള്ളത് ഒന്ന് പറയട്ടെ. ഇവിടെ എന്‍റെ റൂം മേറ്റ്സ്നോട് പറഞ്ഞാല്‍ അവളുമാര് വിചാരിക്കും എന്‍റെ ഒരു എട്ടു പിരി ലൂസായിന്നു. ഒട്ടുമിക്ക കൂട്ടുകാര്‍ക്കും എന്‍റെ രാഷ്ട്രീയ കത്തി വല്യ താല്പര്യം ഇല്ല.പിന്നെ ഇനിപ്പോ എല്ലാത്തിനും സാക്ഷി ആവാന്‍ എന്‍റെ ബ്ലോഗും നിങ്ങളും മാത്രേള്ളു.
അപ്പെന്തന്നാ...കേരളം UDF തൂത്തുവാരി...
ഒരു അതിശയവും ഇല്ല...
ഇത് നമ്മടെ നാട്ടില്‍ സ്ഥിരം നടക്കണ ഒരു കാര്യല്ലേ...
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരാളേം സഹിക്കാന്‍ നമ്മടെ നാട്ടുകാര്‍ക്ക് പറ്റില്ലല്ലോ; അല്ല, അതിന്‍റെ ആവശ്യവും ഇല്ല...
എന്നാലും എന്തിനും ഇണ്ട് ഒരു പരിധി!
പാര്‍ട്ടി മെംബെര്‍ഷിപ് എടുക്കണം, നാട് നന്നാക്കണം നൊക്കെ ഭയങ്കര സ്വപ്നങ്ങളും ആയിട്ട് നടന്ന ഒരു അന്തസ്സുള്ള കമ്മ്യൂണിസ്റ്റ്‌കാരിയാണ് ഞാന്‍. പിന്നെ ചില പേര്‍സണല്‍ ഇഷ്യുസ് കാരണം ഞാന്‍ കേരളം വിട്ടു (അത് എന്തായാലും നന്നായി). പാര്‍ട്ടി വിട്ടില്ല, എങ്കിലും കേരളം നന്നാക്കാംനിള്ള ആഗ്രഹം വിട്ടു. കാരണം വേറെ ഒന്നുല്ല, കേരളത്തില്‍ ജീവിക്കുന്ന ഒരുത്തനെ കേരളത്തെ അറിയാന്‍ പറ്റുള്ളൂ, കേരളീയന് എന്താണ് ആവശ്യം എന്ന് അറിയാന്‍ പറ്റുള്ളൂ. പക്ഷെ അവിടെ ഇള്ളവര്‍ക്ക് അങ്ങനെ അല്ലല്ലോ, സായിപ്പിന് എന്താ വേണ്ടെന്നു വരെ അവര് അവിടിരുന്നു ഗണിച്ചു കണ്ടു പിടിച്ചുകളയും! പുലികള്!
അപ്പെന്തന്നാ...കേരളം UDF തൂത്തുവാരി...
ഒരു അതിശയവും ഇല്ല...
ഇത് നമ്മടെ നാട്ടില്‍ സ്ഥിരം നടക്കണ ഒരു കാര്യല്ലേ...
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരാളേം സഹിക്കാന്‍ നമ്മടെ നാട്ടുകാര്‍ക്ക് പറ്റില്ലല്ലോ; അല്ല, അതിന്‍റെ ആവശ്യവും ഇല്ല...
എന്നാലും എന്തിനും ഇണ്ട് ഒരു പരിധി!
പാര്‍ട്ടി മെംബെര്‍ഷിപ് എടുക്കണം, നാട് നന്നാക്കണം നൊക്കെ ഭയങ്കര സ്വപ്നങ്ങളും ആയിട്ട് നടന്ന ഒരു അന്തസ്സുള്ള കമ്മ്യൂണിസ്റ്റ്‌കാരിയാണ് ഞാന്‍. പിന്നെ ചില പേര്‍സണല്‍ ഇഷ്യുസ് കാരണം ഞാന്‍ കേരളം വിട്ടു (അത് എന്തായാലും നന്നായി). പാര്‍ട്ടി വിട്ടില്ല, എങ്കിലും കേരളം നന്നാക്കാംനിള്ള ആഗ്രഹം വിട്ടു. കാരണം വേറെ ഒന്നുല്ല, കേരളത്തില്‍ ജീവിക്കുന്ന ഒരുത്തനെ കേരളത്തെ അറിയാന്‍ പറ്റുള്ളൂ, കേരളീയന് എന്താണ് ആവശ്യം എന്ന് അറിയാന്‍ പറ്റുള്ളൂ. പക്ഷെ അവിടെ ഇള്ളവര്‍ക്ക് അങ്ങനെ അല്ലല്ലോ, സായിപ്പിന് എന്താ വേണ്ടെന്നു വരെ അവര് അവിടിരുന്നു ഗണിച്ചു കണ്ടു പിടിച്ചുകളയും! പുലികള്!
സ്വന്തം കാല്‍ ചുവട്ടിന്നു മണ്ണ് ഒലിച്ച് പൊയ്ക്കൊണ്ടിരിക്കണതു ഒരു പ്രശ്നം അല്ല.കേരളത്തിലെ പട്ടിണി, തൊഴിലില്ലായ്മ,തീവ്രവാദം, വര്‍ഗീയത, അഴിമതി, ഭൂമാഫിയ,ലോട്ടറി മാഫിയ ഒന്നും ഒരുത്തനും ഒരു പ്രശ്നം അല്ല. പക്ഷെ അന്താരാഷ്ട്ര കണക്ഷന്‍സ് വേണം! അതോണ്ട് തിരോന്തരതുകാര് എല്ലാം കൂടെ കിളിമാനൂര്‍ സ്വന്തം മണ്ഡലതിലാണോ അല്ലെന്നു അറിയാതെ അവിടെ കേറി ആത്മാര്‍ത്ഥ പ്രചരണം നടത്തിയ ശശി തരൂരിനെ അങ്ങ് ജയിപ്പിച്ചു വിട്ടു! അതും നല്ല ഒന്നാന്തരം ഭൂരിപക്ഷത്തിന്. പെണ്ണുങ്ങള്‍ടേം യുവാക്കളുടെം വോട്ട് ആണത്രേ അങ്ങേരെ അങ്ങ് മന്ത്രി സഭേലോട്ടു കേറ്റി വിട്ടത്. അവിടത്തെ പെണ്ണുങ്ങള്‍ ഇത്രയ്ക്കു ആണുങ്ങളെ കണ്ടിട്ടില്ലേ? പ്ലാച്ചിമട മൂര്‍ദാബാദ്!
എന്തായാലും ഇവര് വിചാരിചോണ്ട് ഇനി അങ്ങേര്‍ക്കു മാസം രണ്ടു പ്രാവശ്യം സ്ഥിരം ആയിട്ട് ലോകം ചുറ്റിട്ട് വരാം, ജനത്തിന്‍റെ ചിലവില്‍...
കേരളം ഇത്തിരി നന്നായില്ലെങ്കിലെന്താ???
ഒരു മന്ത്രിയെ കിട്ടുല്ലോ!!!
ആഹാ...ഈ മന്ത്രി ഇനി എന്നാണ് കേരളത്തിലിക്ക് വരണെന്നു നമ്മടെ ജ്യോസ്ത്യന്മാര് കവടി ഉരുട്ടി കണ്ടു പിടിക്കും, കണ്ടോണം! അല്ലെങ്കില്‍ പിന്നെ സോണിയാമ്മ ഒരു ഓര്‍ഡര്‍ ഇടണം.
എന്തായാലും ഇവര് വിചാരിചോണ്ട് ഇനി അങ്ങേര്‍ക്കു മാസം രണ്ടു പ്രാവശ്യം സ്ഥിരം ആയിട്ട് ലോകം ചുറ്റിട്ട് വരാം, ജനത്തിന്‍റെ ചിലവില്‍...
കേരളം ഇത്തിരി നന്നായില്ലെങ്കിലെന്താ???
ഒരു മന്ത്രിയെ കിട്ടുല്ലോ!!!
ആഹാ...ഈ മന്ത്രി ഇനി എന്നാണ് കേരളത്തിലിക്ക് വരണെന്നു നമ്മടെ ജ്യോസ്ത്യന്മാര് കവടി ഉരുട്ടി കണ്ടു പിടിക്കും, കണ്ടോണം! അല്ലെങ്കില്‍ പിന്നെ സോണിയാമ്മ ഒരു ഓര്‍ഡര്‍ ഇടണം.
ജയിക്കാതെന്റെ കണ്ണുകടി ആണെന്നൊന്നും വിചാരിക്കണ്ട. അങ്ങനെ ഒന്നില്ല എനിക്ക്. കാരണം, UDF ഇതിനു അര്‍ഹരാണോ അല്ലെന്നോന്നും ഞാന്‍ പറയുന്നില്ല. പക്ഷെ LDF നു ഇത് തന്നെ വേണം. കിട്ടിയ നാല് സീറ്റും കൂടെ ഇല്ലെങ്കിലും കുറ്റം ഒന്നും പറയാനില്ല. അമ്മാതിരി പെര്‍ഫോമന്‍സ് ആരുന്നില്ലേ...എന്താ കഥ...!!!
കേരളത്തിനേം LDF നേം ഈ ഗതി ആക്കിയ പിണറായിക്കും അങ്ങരെടെ എല്ലാ വാലുകള്‍ക്കും സല്യുട്ട് (കൊടിയേരിക്കും ശ്രീമതി മാഡത്തിനും രണ്ടു കോല് മിട്ടായിം കൂടെ)! കൂടെ ഇണ്ടാരുന്ന എല്ലാരേം പിണക്കി വിട്ടു. കുറച്ച 'നല്ല മനുഷ്യര്‍' ഇണ്ടാരുന്ന ഒരു കുഞ്ഞിയെ ഏരിയ ആരുന്നു വീരേന്ദ്ര കുമാറിന്‍റെ ജനതാദള്‍; അവരെ കുടുംബത്തോടെ പിണക്കി. കുറച്ചെങ്കിലും അന്തസ്സിള്ള ആള്‍ക്കാരാണ് CPI ക്കാര്, (താരതമ്യേന), അവരെയും പിണക്കി. എങ്കില്‍ ശെരി CPM നകത്ത് അവന്മാര് ഉലക്കയില്‍ കേടക്കോ അതും ഇല്ല. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇതിനെക്കാള്‍ നന്നായിട്ട് ഒരു നാടിനെ സഹായിക്കാന്‍ പ്രയാസം ആരിക്കും. കുറച്ചുടെ മനക്കട്ടി എനിക്കിണ്ടായെങ്കില്‍, എന്‍റെ വീട്ടില്‍ ഒരു 'പൈതലും' കൂടെ ഇണ്ടാരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ പോയി പിണറായിടെ തലേല് നാല് ബോംബ് പൊട്ടിചേനെ.
കഴിഞ്ഞിട്ടില്ല്യ,
നമ്മടെ മുഖ്യനെ ഒന്ന് പോയി കാണും,
"അച്ചു മാമാ അച്ചു മാമാ, എന്തായാലും കുഴിലോട്ടു കാലും നീട്ടി ഇരിക്കല്ലേ...ഒരുപാട് വൃത്തികെട്ട രഹസ്യങ്ങള്‍ അറിയാല്ലോ..? എല്ലാം കൂടെ വിളിച്ചു പറഞ്ഞു അന്തസ്സായിട്ടു പോയി വടി ആയിക്കൂടെ? അവസാന കാലത്തെങ്കിലും ജനത്തിന് ഉപകരിക്കുന്ന ഒരു കാര്യം...പ്ലീസ്..." ന്നു പറയും.
പറ്റിയാല്‍ "ചുണയുള്ള പിള്ളേര് ഒരുപാടു ഈ നാട്ടിലിണ്ട്. അവര്‍ ആരെങ്കിലും നോക്കിക്കോളും ബാക്കി കാര്യങ്ങള്‍. നിങ്ങള്‍ ഒക്കെ ഒന്നു രാമനാമം ജപിച്ചു അടങ്ങ്" ന്നും കൂടെ പറയും.
അയ്യോടാ...ഇപ്പോ ദേ തുടങ്ങിട്ടിണ്ട്, എങ്ങനെ തോറ്റു, എന്തിനു തോറ്റുന്നും പറഞ്ഞിട്ട്...കണ്ടുപിടുത്തങ്ങള്!
ദേണ്ടെ ഇവിടേം ഇവിടേം ഇവിടേം ഇവിടേം ഒക്കെ പോയി കുറച്ചുടെ വായിക്കൂ...
കേരളത്തിനേം LDF നേം ഈ ഗതി ആക്കിയ പിണറായിക്കും അങ്ങരെടെ എല്ലാ വാലുകള്‍ക്കും സല്യുട്ട് (കൊടിയേരിക്കും ശ്രീമതി മാഡത്തിനും രണ്ടു കോല് മിട്ടായിം കൂടെ)! കൂടെ ഇണ്ടാരുന്ന എല്ലാരേം പിണക്കി വിട്ടു. കുറച്ച 'നല്ല മനുഷ്യര്‍' ഇണ്ടാരുന്ന ഒരു കുഞ്ഞിയെ ഏരിയ ആരുന്നു വീരേന്ദ്ര കുമാറിന്‍റെ ജനതാദള്‍; അവരെ കുടുംബത്തോടെ പിണക്കി. കുറച്ചെങ്കിലും അന്തസ്സിള്ള ആള്‍ക്കാരാണ് CPI ക്കാര്, (താരതമ്യേന), അവരെയും പിണക്കി. എങ്കില്‍ ശെരി CPM നകത്ത് അവന്മാര് ഉലക്കയില്‍ കേടക്കോ അതും ഇല്ല. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇതിനെക്കാള്‍ നന്നായിട്ട് ഒരു നാടിനെ സഹായിക്കാന്‍ പ്രയാസം ആരിക്കും. കുറച്ചുടെ മനക്കട്ടി എനിക്കിണ്ടായെങ്കില്‍, എന്‍റെ വീട്ടില്‍ ഒരു 'പൈതലും' കൂടെ ഇണ്ടാരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ പോയി പിണറായിടെ തലേല് നാല് ബോംബ് പൊട്ടിചേനെ.
കഴിഞ്ഞിട്ടില്ല്യ,
നമ്മടെ മുഖ്യനെ ഒന്ന് പോയി കാണും,
"അച്ചു മാമാ അച്ചു മാമാ, എന്തായാലും കുഴിലോട്ടു കാലും നീട്ടി ഇരിക്കല്ലേ...ഒരുപാട് വൃത്തികെട്ട രഹസ്യങ്ങള്‍ അറിയാല്ലോ..? എല്ലാം കൂടെ വിളിച്ചു പറഞ്ഞു അന്തസ്സായിട്ടു പോയി വടി ആയിക്കൂടെ? അവസാന കാലത്തെങ്കിലും ജനത്തിന് ഉപകരിക്കുന്ന ഒരു കാര്യം...പ്ലീസ്..." ന്നു പറയും.
പറ്റിയാല്‍ "ചുണയുള്ള പിള്ളേര് ഒരുപാടു ഈ നാട്ടിലിണ്ട്. അവര്‍ ആരെങ്കിലും നോക്കിക്കോളും ബാക്കി കാര്യങ്ങള്‍. നിങ്ങള്‍ ഒക്കെ ഒന്നു രാമനാമം ജപിച്ചു അടങ്ങ്" ന്നും കൂടെ പറയും.
ആര് ഭരിച്ചാല്‍ എന്താ...Onam come or Baby born, porridge for KORAN still in leaf...അതന്നെ...
അയ്യോടാ...ഇപ്പോ ദേ തുടങ്ങിട്ടിണ്ട്, എങ്ങനെ തോറ്റു, എന്തിനു തോറ്റുന്നും പറഞ്ഞിട്ട്...കണ്ടുപിടുത്തങ്ങള്
ദേണ്ടെ ഇവിടേം ഇവിടേം ഇവിടേം ഇവിടേം ഒക്കെ പോയി കുറച്ചുടെ വായിക്കൂ...
അല്ല പരൂക്ഷ എന്നാ?????
ReplyDeleteഇതുങ്ങളു ജയിചാലും തോറ്റാലും സാധാരണകരന്റെ ജീവിതത്തിനു ഒരു മാറ്റവും വരാന്‍ പോകുന്നില്ല... പിന്നെ കൊച്ചു പറഞ്ഞതില്‍ വാസ്തവം ഇല്ലതില്ല... ശശി ചേട്ടന്‍ ജയിച്ചതിനു ഗ്ലാമര്‍ ഒരു പ്രധാന factor ആയിരുന്നു...ദേ ഇപ്പോ കൂടെ ഞാന്‍ വായിനോക്കിട്ടു വന്നതേ ഉള്ളു...എവിടെ നോക്കിയാലും വെള്ളരിക്ക പീലു ചെയിതതു കണക്കുള്ള അങ്ങേരുടെ മോന്തയല്ലേ????....എനിക്കു ഒട്ടും പിടികിട്ടാത്ത ഒരു കാര്യം ..കൊച്ചെങ്ങനെ കമ്മുണിറ്റായെന്നാ.... ആ പോട്ടെ...വല്ലോ വിമണ്‍സ് കോളേജിലോ... മാര്‍ ഇവാനിയോസിലോ ആയിരുന്നു പടിച്ചിരുന്നതെങ്കില്‍...ഇവളു,പണ്ട് ആ Fine Arts College ന്റെ മുന്നില്‍ ,സിന്ധു ജോയി കിടന്ന് തല്ലു മേടിച്ചതു കണക്ക് തല്ലു മേടിക്കണതു ഞാന്‍ live കാണേണ്ടി വന്നേനല്ലോ കര്‍ത്താവേ...എന്തായാലും നാടു വിട്ടതു നന്നായി....
ReplyDeleteകൊച്ചു തണുക്കു....
Cool Down Baby...
സുമ കൊച്ചെ..ഇത് ഒരു നടക്കു തീരുലട്ടോ...നന്നായി രാഷ്ട്രീയത്തില്‍ ഇറങ്ങാഞ്ഞേ.. അല്ലെങ്കില്‍ ആരുടെ കൈ കൊണ്ട് തീരും ന്നു പറയാന്‍ ഒക്കില്യാരുന്നു.. ഹി ഹി...
ReplyDeleteഎനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഒരു ഇഷ്ടവും പ്രതേകിച്ചു ഇല്യ.. .. ... പക്ഷെ ശശി തരൂര്‍ എന്ന columistine കുറെ ഒക്കെ വായിച്ചും കണ്ടും കേട്ടും അറിയാം.. എ പെര്‍ഫെക്റ്റ് എക്സിക്യൂട്ടീവ്.. പേഴ്സണാലിറ്റി , charecter എന്നൊക്കെ പറഞ്ഞാല്‍.. ചുള്ളന്‍ എന്ന് മാത്രല്ല ട്ടോ.. അര്‍ഥം..ലോക്കല്‍ രാഷ്ട്രീയത്തിന് അതീതമായ , സ്വന്തം കഴിവ് മറ്റുള്ളവര്‍ക്ക് ബോധ്യമാക്കുന്ന വ്യക്തിതം എന്നൊക്കെ കൂടി ഉണ്ട്.
ഞാന്‍ കേരളം വിട്ടു (അത് എന്തായാലും നന്നായി) => നമുക്ക് പാരയായി...
ReplyDeleteഅടങ്ങു ഭൈരവീ അടങ്ങ്...
കഞ്ഞി കുടിച്ചാ പോരെ? ഇലയില്‍ ആയാലും പ്ലേറ്റിലായാലും വല്ലോതും തന്നാല്‍ മതി.. അതാരായാലും...
പിന്നെ, തരൂര്‍... ഇനി അയാള്‍ എന്തുണ്ടാക്കും എന്ന് കാത്തിരുന്നു കാണാം... ഒരു ചേഞ്ച് നല്ലതല്ലേ? :D
ഫലം പ്രതീക്ഷിച്ച പോലെ തന്നെ.. ഞാന്‍ കണ്ണൂര് കാരനാ... പക്ഷെ അവിടെ പോലും LDF പരാജയപ്പെട്ടു.. കാരണങ്ങള്‍ കൊറേ ഒണ്ടാകും... പിന്നെ തരൂര്‍ ജയിച്ചതില്‍ എന്താ ഇത്ര അത്ഭുതം??
പോസ്റ്റ് എന്നത്തേയും പോലെ കലക്കിയിട്ടുണ്ട്..
ReplyDeleteപിന്നെ രാഷ്ട്രീയത്തെ കുറിച്ച് വലിയ വിവരം ഇല്ലാത്തതു കൊണ്ട് കൂടുതല്‍ ഒന്നും പറയാനില്ല
സഖാവ് നീലി,
ReplyDeleteLDF തോറ്റതില്‍ അതിശയം ഒന്നുമില്ലല്ലോ. പാവം ജനങ്ങളെ അത്രയും വെറുപ്പിച്ചു കളഞ്ഞില്ലേ ..
കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് ആയ സ്ഥിതിക്ക് കുത്തക മുതലാളിമാര്‍ കൊടി കുത്തി വാഴുന്ന Oz-ഇലേക്ക് പോവാതെ, റഷ്യയിലോ, ക്യൂബയിലോ ,ചൈനയിലോ പോയി പഠിച്ചൂടെ.... Viva la Revolucion..
പോസ്റ്റ് കൊള്ളാം ഒരു 11kv ലൈനില്‍ പിടിച്ച പോലെ...!!
ReplyDeleteമുതലാളികള്‍ ഇല്ലെങ്കില്‍ തൊഴിലാളികള്‍ ഉണ്ടോ..??? ഇങ്ങനെ മുതലാളികളെ മുഴുവന്‍ തുടച്ചു നീക്കി !! എന്ത് മറിമായം ആണ് സൃഷ്ട്ടിക്കാന്‍ പോകുന്നെ..?
ഞാന്‍ ആരെയും പിന്താങ്ങുന്നില്ല ... ആര് വന്നാലും ഈ നാട് നന്നാവില്ല...!! സ്വയം കൈയിട്ടു വാരുകയും കൂടെ നില്കുന്നവര്‍ക്ക് വാരി കൊടുക്കുകയും തന്നെയാ എല്ലാരുടെയും പരിപാടി...!!
പിന്നെ ഇലക്ഷന്‍ എന്നാല്‍ " ഇന്ന് നീ... നാളെ ഞാന്‍ !!! " എന്നാ..!! 5 കൊല്ലം ഒരു പാര്‍ട്ടി കൈയിട്ടു വാരുന്നു..അടുത്ത 5
കൊല്ലം അടുത്ത പാര്‍ട്ടി..!! നിന്റെ ശക്തമായ പ്രതിഷേധം കൊണ്ട് എന്ത് പ്രയോജനം ???
നീ പറഞ്ഞ ഒരു കാര്യം മാത്രം സത്യം "കോരന് കഞ്ഞി കുമ്പിളില്‍ തന്നാ !!! "
പിന്നെ... പണിക്കര് പറഞ്ഞത് കലക്കി..!!! ""ചൈനയും , ക്യുബയും ഒക്കെ ട്രൈ ചെയ്‌താല്‍ പോരേ സഖാവെ ..!!!""
:)..തെരഞ്ഞെടുപ്പ് ചൂടിടിവിടെ ഇനിയും കഴിഞ്ഞില്ലേ..രാഷ്ട്രീയ ബോധം കുറാവായതോണ്ടു പ്രതിഷേധം വായിച്ചിട്ടു തലകുലുക്കി പോവുന്നു..:)
ReplyDeleteതരൂർ ജയിച്ചാലും തൊറ്റാലും ഒന്നും നീ നാടു നന്നവുല്ല. അങ്ങെരു ജയിച്ചത്തു നക്കിന്റെ ഗുനതിലും പിന്നെ ഇത്തിരി സിമ്പതിയും ഒക്കെ കിട്ടില്ല.. പിന്നെ ആ വെളുത്ത മുഖോം
ReplyDeleteഎന്നലും തരൂർ മൊശമൊന്നുമല്ല.. അത്യവഷ്യം അരിവൊക്കെ ഉണ്ടെന്നു അങ്ങെരുതെ എഴുതും, പിന്നെ ഇടക്കെപ്പൊഴൊ കണ്ട പ്രസങ്ങോം ഒക്കെ കൂടെ നോക്കിയാ മനസ്സിലാവും.
പോസ്റ്റ് കലക്കിട്ടുണ്ടെ.. പക്സെ കുറച്ചു കടന്നു പോയി.. പക്ഷെ സുമേചി, ഞാനും ചേച്ചിടെ പർറ്റ്യ്-ൽ ചേർന്നു.. അചുമ്മാമനോടു പറയനുള്ളതു കലക്കി..
ചുണയുള്ള പിള്ളേരു എന്നു ഉദ്ദേശിച്ചത്തു എന്നെ ആണെങ്കി,ഞമ്മലില്ലപ ഈ നാടൂ ഭരിക്കാൻ..വേറേ ആരാ ഉള്ളതു എന്നുടെ ഒന്നു പറഞ്ഞു തരുവൊ?.. ആ ഇംഗ്ലീഷ് സാധനം ഉഷാരായി..
ഇനി നമുക്കു കേന്ദ്ര ഭരണം കാണാം.. മന്മോഹൻ സിംഗ് പ്രധാന മന്ത്രി.. സോണിയാ ഗാന്ധി ഭരിക്കും.. മന്ത്രി സ്ഥാനം വെണ്ടന്നു പറഞ്ഞ മഹൻ മന്ത്രിയാവും.. നമ്മുടെ അന്തൊച്ചായനും മന്ത്രി ആയി തൊടരും.. അങ്ങെരു എന്തു നല്ല മനുഷ്യൻ.. മുഖ്യ മന്ത്രി സ്ഥാനം വലിച്ചു ചാടീറ്റു പോയത്.. പൊയപ്പൊ വേറേ വെലുതു കിട്ടിയതു വേറേ കാര്യം..
Tintu | തിന്റു
ReplyDeleteഞാന്‍ തണുത്ത് ഉറഞ്ഞു :)
കണ്ണപ്പോ,
ശശി തരൂര്‍ ഒരു 'പെര്‍ഫെക്റ്റ്' മനുഷ്യന്‍ ഒക്കെ ആണ്, സമ്മതിച്ചു. അങ്ങേര്‍ക്കു പറ്റിയ പണി വേറെ എന്തെങ്കിലും ആയിരുന്നു എന്നൊരു അഭിപ്രായം...
Sudheesh|I|സുധീഷ്
അടങ്ങി അടങ്ങി... :D
ഫോറത്തിന്റെ മുന്നിലെ നടപ്പാതേല് ഒരു സദ്യ വിളമ്പിയാല്‍ സുധി കഴിക്കുവോ???
അഭി
:)
Panicker& Tarz
അങ്ങനെ റഷ്യയിലും ക്യുബയിലും ചൈനയിലും ഒക്കെ പോയി രാഷ്ട്രീയം വളര്‍ത്താന്‍ ആണെങ്കില്‍ അതും ഞാന്‍ എന്‍റെ സ്വന്തം നാട്ടില്‍ ചെയ്യില്ലേ...പോസ്റ്റില് ഞാന്‍ പറഞ്ഞില്ലേ, എന്‍റെ വീട്ടില്‍ ഒരു 'പൈതലും' കൂടെ ഇണ്ടാരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഇതിനു കൊടിം കെട്ടി ഇറങ്ങിയേനെ. പക്ഷെ എന്ത് ചെയ്യനാന്നെ, എന്‍റെ അമ്മ ഇണ്ടേ,പുള്ളിക്കാരി ഞമ്മന്‍റെ ഒരു വീക്നെസ്സ് ആണ്...ഞാന്‍ പൊതുവേ എതിര്‍ക്കാറില്ല, വിഷമിപ്പിക്കാറും ഇല്ല. അതുകൊണ്ട് മാത്രം വിട്ടു കൊടുത്തിരിക്കുന്നു.
Rare റോസ്
:)
Shravan | ശ്രവണ്‍
ഹി ഹി...തരൂര് മോശം ആണെന്നല്ല, നല്ല അറിവും കാര്യങ്ങളും ഒക്കെതും ഇണ്ട്. എങ്കിലും പണ്ട് പറഞ്ഞിട്ടിള്ള കാര്യങ്ങളും ഇപ്പൊ ചെയ്തു നടക്കണതും കൂടിം ഒരു മിസ്മാച്ച്...ഇല്ലേ?
mis match okke undu.. pakse tharoorne pole experience ulla orale veruthe enthina ozhivakkunne? experience politicsil alla, matte sambhavam ille? UN, athil :)
ReplyDeleteangerkku pattiya pani vere vallom thanne aayirikkum.. pakse onnu pareekshichu nokkikkotte paavam..
നീലി നല്ല രാഷ്ടീയ നിരീക്ഷക തന്നെ ... സമ്മതിച്ചിരിക്കുന്നു .. കൊള്ളേണ്ടവര്‍ക്ക് ശരിക്കും കൊടുത്തു .. ന്നാലും അച്ചു മാമനെ വെറുതെ വിട്ടൂടെ..
ReplyDeleteഒരു കേഡര്‍ പാര്‍ട്ടിയില്‍ നിന്ന്‍ ഒറ്റയാനായി നല്ല കാര്യങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരോട് യുദ്ധം ചെയ്യുന്ന അദ്ദേഹത്തിന് ജനങ്ങള്‍ കൊടുത്ത
ഒരു പ്രോത്സാഹനമായേ ഈ വിധിയെ കാണേണ്ടൂ.ഇത് അച്ചു മാമന്റേയും ജനങ്ങളുടേയും വിജയം . കോണ്‍ഗ്രസ്സും പിന്നെ ചുള്ളന്‍ ശശിയും
ഇതിന്റെയൊക്കെ ഒരു ഭാഗമായെന്നു മാത്രം .... ലാല്‍ സലാം സഖാവെ ..
ജൂണ്‍ രണ്ട് ഓര്‍മ്മയുണ്ടല്ലോ അല്ലേ ......ബ്ലോഗ് പിന്നേയും എഴുതാം എന്നാല്‍ പരീക്ഷ...
not a bad post... pakshe kittan pona manthriye kurichulla comment athra sukhichilla... njan oru partyudeyum aalalla... pakshe vyakthikale bahumanikkunna oraalaanu... nammude rashtriyakkare pole vagdhanangalum nalki naadu vidana party alla mooparu ennu venel parayam... mooparu thalasthana nagariyil enthengilum cheyyum ennu paranjiittundengil athu cheyyum ennu thanne namukku viswasikkam.. kakshi vyakthitham ulla oraalanennu thonnikkunathu konda njan ee parayunnathu... iniyippo angerum oru kunthavum naadinu vendi cheyyunnillengil angere kuttam paranjittu karyamilla... ee nadinte shaapam.. kerala enna brandhalayathinte... enthayalum bhaaviyil namukku ellam kandariyam... soniyajiyum, manmohanjiyum, mattella jeekalum koodi malamarikkunathum, nammude naatile aasanmarum athinoppam thullunathum ellam namukku oru kazchakkarane pole irunnu kaanam.....
ReplyDeleteവിജയം പരാജയത്തിലേക്ക് ഉള്ള ചവിട്ടു പടി ആണ് :D
ReplyDeleteഇലക്ഷനില്‍ തോറ്റതിനു ബ്ലോഗിന്റെ നെഞ്ചത്തോ...??
ReplyDeleteദൈവമേ.. കലികാലം കലികാലം.. ഒന്നടങ്ങു സുമേ.. ബീഡികുറ്റി തരാം.. തീപ്പെട്ടിയുണ്ടല്ലോ അല്ലെ..??
"ആര് ഭരിച്ചാല്‍ എന്താ...Onam come or Baby born, porridge for KORAN still in leaf...അതന്നെ..." ദാണ്ടേ.. ദീ പറഞേനു നൂറില്‍ നൂറ്റമ്പതു മാര്‍ക്ക്..
പിന്നെ ദിവടെ പോ ലവ്ടെ പോ.. ദാണ്ടേ ദിങ്ങനെ പോന്നൊക്കെ പറഞു പോയ സഥലത്തൂന്നൊക്കെ വട്ടായി ഇറങ്ങി പോന്നു...
എന്തൂട്ട് ഇലക്ഷന്‍ എന്തൂട്ട് രാഷ്ട്രീയം... എനിക്കെന്തായാലും Rain Rain Go away.. come again another day.. അത്രേയൊള്ളു.. ഹല്ല പിന്നെ.. കളി നമ്മളോടേ..
ലാല്‍ സലാം സഖാവേ...
ReplyDeleteshashi tharoorne kurichu oru cheriya comment kandu. Enthaayalum enikku thonniyathu ee aduthakalathu nattil kanda vivaram ulla aalukalil petta oru annan thanne aanu shashi annan...
ReplyDeleteIni pravarthikkan kazhiyumoo ennu kandariyanam.
njaanum ethe samsayam thonni annante wikipedia il onnu parathiyirunnu...oru cheriya gedi aayittaa enikku thonniyathu..:)
http://en.wikipedia.org/wiki/Shashi_Tharoor
ഈ ലക്കം വനിതയും കൂടി വായിച്ചോളു ഉപ്പായി...ഇത്തിരി കൂടി information കിട്ടും...അതേ പുള്ളി വിദ്യാഭ്യസവും ലോകപരിചയവും ഉള്ള ഒരു മനുഷ്യന്‍ തന്നെയാണ് ...ഇത്രയും exposure കിട്ടിയിട്ടുള്ള ഒരു വ്യക്തിയും ഇതുവരെ എന്റെ അറിവില്‍ ഇവിടെ MP അയിട്ടില്ല... പിന്നെ പുള്ളി തിരുവനന്തപുരത്തുകര്‍ക്ക് ഓഫര്‍ ചെയിതിരിക്കുന്നതു... വിഴിഞ്ഞം തുറമുഖവും...വിമാനതാവള നാവീകരണവും ഒക്കെയാണ്... വിമാനതവളം നവീകരണം നടക്കുന്നുണ്ട്... പിന്നെ തുറമുഖനിര്‍മാണം...വിഴിഞ്ഞം നിവസികളുടെ ഒട്ടും പിന്തുണയില്ലത്ത ഒരു pjt ആണു അതു... So വാക്ദാനങ്ങള്‍ പാലിക്കപെടുമോന്ന് കാത്തിരുന്നു കാണണം... പുള്ളിക്ക് തിരുവനന്തപുരത്തു നിന്നു കിട്ടിയിരിക്കുന്നതു Youth ന്റെയും ladies ന്റെയും support ആയിരുന്നു... പോരാഞ്ഞിട്ട് ഇലക്ഷന്‍ കഴിഞ്ഞതും സ്വന്തം പോസ്റ്ററു കിറി നഗരം വൃത്തിയാക്കാനിറങ്ങി പിന്നെയും നല്ലകുട്ടിയായി...പുള്ളി പറയുന്ന വികസങ്ങള്‍ ഒക്കെ നല്ലതാ... പക്ഷേ ഒരു മറ്റത്തിനും തയ്യാറാകത്ത ജനങ്ങളുടെ ഇടയില്‍ അതോക്കെ എത്രതോളം നടപ്പിലാകും എന്നതാണു പ്രശ്നം... നീലിയെ പോലെ ഇത്തിരി സമുഹ്യ ബോധവും രഷ്ട്രീയബോധവും ഒക്കെ ഉള്ള പെണ്‍തരികള്‍ നമ്മൂടെ നാട്ടില്‍ കുറവായ സ്ഥിതിക്ക് സ്ത്രീവോട്ടിന്റെ പിന്നിലെ രഹസ്യം എന്താവും ? യുവക്കളൂടെ വോട്ട് നേടി ഒരു കന്നി വോട്ടുകരന്‍ ജയികണമെങ്കില്‍, വിക്കിക്കു നേരുത്തെ തന്നെ കുറേ പേജ് ഹിറ്റ് തിരുവനന്തപുരത്തു നിന്നു കിട്ടിയിട്ടുണ്ടാവും..... ഒരു class topper നു Teaching skill ഉണ്ടാവണം എന്നില്ല... അതു പോലെ പുള്ളിക്കിക്കു വിവരവും വിദ്യാഭ്യസവും ഒക്കെ ഉണ്ടാവാം... പക്ഷേ ലണ്ടനില്‍ ജനിച്ച് st stephen'sല്‍ പഠിച്ച് വല്ലോപ്പൊഴും മാത്രം കേരളത്തില്‍ വന്നിരുന്ന ന്യു യോര്‍ക്കില്‍ താമസ്സിക്കുന്ന ആളിന്റെ ജനങ്ങളോട് ഉള്ള interaction എങ്ങനെയാകുമെന്നറിയില്ല... എന്തായലും ഈയിടെയായി ഇവിടെ ഒക്കെ ആ മുഖം കണ്ടു തുടങ്ങിയിട്ടുണ്ട്.... എല്ലാം കാത്തിരുന്നു കാണാം...
ReplyDeleteശ്രീജിത്ത് ഏട്ടാ...
ReplyDeleteവന്നു ഒരു കമന്‍റ് ഇട്ടതിനു താങ്ക്സ്...
പുള്ളി ഒരു പാവം ആണ്, പക്ഷെ ഇങ്ങനേം പാവം ആവാന്‍ പാടില്ല... :)
Retwik,
ഉവ്വ്, കാണാം...ശശി തരൂരെന്ന ബുദ്ധി ജീവിയെ ഞാന്‍ ബഹുമാനിക്കുന്നു,പക്ഷെ അദ്ദേഹം ഒരിക്കലും ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല എന്ന അഭിപ്രായം ഞാന്‍ മാറ്റില്ല. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും പലേടത്തും വന്ന ലേഖനങ്ങളും ഒക്കെ ഒന്ന് വായിച്ചു നോക്കു,സംഭവം പിടികിട്ടും. കുറഞ്ഞത് പ്ലാച്ചിമട പ്രശ്നം എങ്കിലും ഒന്ന് നോക്കിട്ടു വരൂ...
അല്ല, അപ്പൊ തിരോന്തരം മാത്രം നന്നായാ മതിയോ???
അച്ചായോ,
അങ്ങനെ ഒക്കെ പറഞ്ഞു നമുക്ക് അങ്ങ് സമാധാനിക്കാം... :D :D
ഫയാസം അണ്ണോ,
ഫുള്‍ മാര്‍ക്കും പിന്നെ ഒരു അമ്പതും മാര്‍ക്കും കൂട്ടി തന്നതിന് താങ്ക്സ്...
"എന്തൂട്ട് ഇലക്ഷന്‍ എന്തൂട്ട് രാഷ്ട്രീയം" ന്നൊക്കെ അണ്ണന് പറയാം...കാരണം അണ്ണന്‍ പണ്ടേ നാട് വിട്ടല്ലോ... :D
cALviN::കാല്‍വിന്‍
ഓടിക്കോണം... X-(
ഉപ്പായി
"ഇനി പ്രവര്‍ത്തിക്കാന്‍ കഴിയുമോന്ന് കണ്ടറിയാം"-- അത്രേ ഞാനും പറഞ്ഞോള്ളൂ...
അല്ല, ജനിച്ചപ്പോള്‍ തൊട്ടു കോണ്ഗ്രസ്സിന്റെ കൊടിം പിടിച്ച്, ഇടതു പക്ഷം ചെയ്യുന്ന മൂരാച്ചിതരങ്ങള്‍ക്ക് എതിരെ ഒച്ച ഇന്ടാക്കിയിരുന്നവര്‍ക്കൊന്നും ഇല്ലാത്ത രാഷ്ട്രീയ ബോധം Early 2009 ഇല്‍ കേരള രാഷ്ട്രീയത്തില്‍ കാലു കുത്തിയ ഇദ്ദേഹത്തിനു ഇന്ടെന്നാണോ???
കുറച്ചുടെ നല്ല മറുപടി ദേണ്ടെ Ti2 പറഞ്ഞേക്ക്ണു...
Tintu | തിന്റു
എന്‍റെ പൊന്നേ നന്ദി നന്ദി നന്ദി...
എല്ലാര്‍ക്കും കൂടെ ഞാന്‍ കുത്തി ഇരുന്നു മറുപടി ഇണ്ടാക്കനെക്കാള്‍ ഇത് വായിക്കാന്‍ പറയാം.എന്തായാലും ഇത്രയും കാര്യങ്ങള്‍ എനിക്കറില്ലാരുന്നു ട്ടോ...
അല്ല, അതന്നെയാ ഞാന്‍ ചോദിക്കണേ; കേരളത്തില്‍ ജനിച്ചു വളര്‍ന്ന്, കേരളീയന് എന്ത് വേണം വേണ്ടന്നൊക്കെ പ്രത്യേകം റിസേര്‍ച്ച് നടത്തി, ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ സെക്രട്ടെരിയട്ടു പടിക്കല്‍ പോയി ഒച്ചയും ബഹളവും ഇണ്ടാക്കി, അതാതു കാലത്തെ ഭരിക്കുന്നവന്റെ അടിം കൊണ്ട് കെടന്ന നമ്മടെ പാവം രാഷ്ട്രീയക്കാര്‍ക്ക് ഇല്ലാത്ത എന്ത് മഹിമ യാണ് ഈ പുള്ളിക്ക്???
'രാഷ്ടീയ പരിചയം' ന്നൊരു സാധനം വേണ്ടേ അപ്പൊ???
നല്ല ബെസ്റ്റ് കമന്‍റ് ട്ടോ...ഒരാളെങ്കിലും പുള്ളി തിരോന്തരതുകാര്‍ക്ക് ഓഫര്‍ ചെയ്ത കാര്യങ്ങളും അതിന്റെ practicalityയും അറിഞ്ഞു കമന്റിയതിനു സന്തോഷം ഇണ്ട്.. :)
രാഷ്ട്രീയം ഇഷ്ടമല്ല...പക്ഷെ രാഷ്ട്രീയ വിമര്‍ശനം എനിക്കിഷ്ടമാണ്....അതിനാല്‍ സംഭവത്തിനു ഞാന്‍ 100 ഇല്‍ 95 മാര്‍ക്കിട്ടു!
ReplyDeleteഎഴുത്തൊക്കെഇഷ്ടപ്പെട്ടു.പക്ഷെ,തരൂരിനെപ്പോലെ ഉള്ള ഒരാൾ കൂടി വേണ്ടതല്ലേ പത്താം ക്ലാസ്സും ഗുസ്തിയുമായി നടക്കുന്ന പ്രമാണികളായ രാഷ്ട്രീയക്കാർക്കിടയിൽ?ഇൻഡ്യയെപ്പോലുള്ള ഒരു മൂന്നാം ലോക രാഷ്ട്രത്തിന്റെ ശാപം തന്നെ ഇതരം രാഷ്ട്രീയക്കാരല്ലേ? നല്ല ഒരു indian-english writer കൂടിയായ ശശി തീർച്ചയായും ആ വഴിക്കു പോവില്ല എന്നു തന്നെ പ്രത്യാശിക്കാം.
ReplyDelete:D
വീണ്ടും ഇതിലെ കേറി പോയപ്പോള്‍ ഇവിടെ ആകെ ചൂട് പിടിച്ച ചര്‍ച്ച നടക്കുന്നത് കണ്ടു വീണ്ടും എഴുതാന്‍ തോന്നുന്നു..
ReplyDeleteസുമ കൊച്ചെ.., അല്ല ഞാന്‍ ചോദിക്കട്ടെ.. ഈ administration എന്ന് പറയുന്നത് ഖദറിട്ട cinemascope ചിരി ചിരിക്കുന്ന ഒരു വര്‍ഗത്തിന് മാത്രം ഉള്ളതാണോ. യഥാര്‍ത്ഥ administratives
ഇനെ നമ്മുടെ കേരളം ഒരുപക്ഷെ ആദ്യമാവും തിരഞ്ഞെടുക്കുന്നത്. (ക്ഷമിക്കണം പി. കെ . വി യെയും, v . m. സുധീരനെയും ഒന്നും മറന്നല്ല ഇത് പറയുന്നത് )
:) Yes, he is well educated and have good exposer. But we don't know how good he is, as a people's leader. Let us wait and see.
ReplyDeleteSasi is in twitter. Follow for some time and see how is he.
http://twitter.com/ShashiTharoor
ot:ഞാന്‍ കേരളം വിട്ടു (അത് എന്തായാലും നന്നായി) -->For whom ? For Malayaleeeess ???lol..just kidding...chill.
Dear Neelima,
ReplyDeleteScore Card is updated, please clear catch and refresh twice.
given live score card link in this comment.
hope u publish it.
thiruvanathapuram mathram nannakkiyal mathiyennu njan paranjittilla... pinne mooparaalu nalla rashtriyakkaran allaannu enthu basisilaa parayunne?? ayalude lekhanangal vayichittalla athu vilayiruthendathiu.... give him some time... let him prove his metal... ennittu poree angeru kurichulla comments.....
ReplyDeleteVidyabhyasamillatha bakki kure alavalathikalekkal enthu kondum bhedhamanu sasi tharoor..
ReplyDeleteadheham jayichathu verum glamourinte purathanennu parayunnathum athra shari alla..
mungi thazhunnavanu kittiya oru kachithurumbu.. avar athil muruke pidikkunnu..
ലിതൊന്നു വായിച്ചു നോക്കു ..
ReplyDeleteരാജീവ് ശ്രീനിവാസൻ പറഞ്ഞതാ..
And, to be honest, Shashi would make a good representative of the Indian State. At the very least, India would finally have a person who could talk on equal terms with the likes of US Secretary of State Hillary Clinton [Images] -- someone who is comfortable with bigwigs in the political world. And besides, all of us can actually understand what Shashi is trying to say, which is more than can be said of some others -- incoherent and with impenetrable accents -- that I could name.
In addition to his masterful English, I have heard him speak fluent French, and I am sure he can manage a few other tongues, including his brave and improving Malayalam. Besides, Shashi would cut a decent figure among other diplomats: He looks good in a well-cut suit. The average Indian foreign minister looks like a bumbling rustic in that ridiculous invention, the Nehru jacket -- which, alas, accentuates their standard attributes: pot-bellies and chicken-legs...
പിന്നെ, അങ്ങേരുടെ ലേഖനങ്ങളും interviews-ഉം മറ്റും കണ്ടിടത്തോളം, സഖാവ് നീലിപ്പെണ്ണു പറഞ്ഞ പോലുള്ള അഭിപ്രായമൊന്നും നിക്കു തോന്നീല്ല്യ... പുള്ളി എന്തെങ്കിലുമൊക്കെ ചെയ്യും എന്നു തന്നെയാണു പ്രതീക്ഷ ... പ്ലാച്ചിമട പ്രശ്നം പുള്ളി explain ചെയ്തതു ദാ ഇവിടുണ്ട് ....
http://www.huffingtonpost.com/shashi-tharoor/an-open-response-to-an-op_b_170172.html
ചിലപ്പോൾ ജനങ്ങൾക്കു തോന്നിക്കാണും ഇനി വിവരവും വിദ്യാഭ്യാസവുമുള്ള ആരെയെങ്കിലും പരീക്ഷിക്കാമെന്നു...
"..പുള്ളി തിരോന്തരതുകാര്‍ക്ക് ഓഫര്‍ ചെയ്ത കാര്യങ്ങളും അതിന്റെ practicalityയും അറിഞ്ഞു കമന്റിയതിനു ..."
indiavision-ഇന്റെ ഒരു പ്രോഗ്രാമിൽ പുള്ളി അതു കുറച്ചൂടി നന്നായി പറഞ്ഞൂന്നു തോന്നണു...
സഖാവ് റ്റിന്റു പറഞ്ഞല്ലൊ ...
.." പക്ഷേ ഒരു മറ്റത്തിനും തയ്യാറാകത്ത ജനങ്ങളുടെ ഇടയില്‍ അതോക്കെ എത്രതോളം നടപ്പിലാകും.."
ഇനിയിപ്പൊ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചന ആണോ ഇങ്ങേർക്കു കിട്ടിയ ഒടുക്കത്തെ ഭൂരിപക്ഷം... ഒരു തരം ഒബാമ ഇഫക്ട്...
രാഷ്ട്രീയത്തിൽ വല്യ വിവരമൊന്നുമില്ല, ആയതിനാൽ മണ്ടത്തരമാണെങ്കിൽ വിചക്ഷണന്മാരും(-മതികളും) ക്ഷമിച്ചേക്കുക...
പുള്ളികാരന്‍ ജയിചതില്‍ എനിക്കു യാതോരു വിരോധവും ഇല്ല... പിന്നെ... തിരുവനതപുരത്തിന്റെ ചരിത്രം വെച്ചു നോക്കിയാല്‍.. ഇത്തവണ ഏതു മരമണ്ടനെ UDF സ്ഥാനാര്‍ഥിയാക്കിയിരുന്നാലും.. അയളേ ജനങ്ങള്‍ ജയിപ്പിക്കുമായിരുന്നു...
ReplyDeleteപിന്നെ ഞാന്‍ മേളില്‍ പറഞ്ഞ കാര്യങ്ങള്‍ ചനലുകളിലും പത്രത്തിലും ഒക്കെ വന്നതു തന്നെയാന്.. :D
ഇത്രയും education ഉള്ള ഇദ്ദേഹം വല്ലതും ചെയ്യും എന്ന പ്രതീഷയിലാവാം നാട്ടുകാരു...സത്യപ്രതിജ്ന പോലും കഴിഞ്ഞില്ലല്ലോ.. നമുക്കു നോക്കമെന്നേ...
പിന്നെ അദേഹത്തിനു GLAMOUR നെ പറ്റി സ്ത്രികളോട് ഒന്നു ചോദിക്കു...
എനിക്കു ഇനി ഇതിന്റെ പേരില്‍ ഇവിടെ തല്ലുണ്ടാകാന്‍ താല്‍പര്യമില്ല :D
നീര്‍വിളാകന്‍
ReplyDeleteഅത്യാവശ്യം നല്ല മാര്‍ക്കിട്ടതിനു നന്ദിയോണ്ടേ... :)
വേറിട്ട ശബ്ദം
ശെരി, അങ്ങനെ പ്രത്യാശിക്കാം... :D
കണ്ണനുണ്ണി, Ashly A K, Retwik, കിഷോര്‍ലാല്‍ പറക്കാട്ട്,
നിങ്ങള്‍ എല്ലാരും ഒന്ന് സമാധാനപ്പെടെന്നെ. ഞാന്‍ എഴുതിയത് എന്‍റെ ഒരു കാഴ്ചപ്പാട്. ഉമേഷ് ഗുരുക്കളുടെ ഗുരുകുലത്തില്‍ മാരാര്‍ടെ ഒരു കമന്റ് ഇണ്ട്,
"ഒരാള്‍ സ്വന്തം നിലപാട് വ്യക്തമാക്കിയതില്‍ എന്താ ഇത്ര പ്രശ്നം? ഒരാളുടെ രഷ്ട്രീയാഭിമുഖ്യം നോക്കിയാണോ അയാളുടേ മറ്റു വിഷയങ്ങളിലുള്ള പോസ്റ്റുകളും വായിക്കുന്നത്? ഇങ്ങനെയാണെങ്കില്‍ ഇനി എല്ലാ ബ്ലൊഗ്ഗന്മാരും സ്വന്തം ബ്ലൊഗിനു മുകളില്‍ ഒരു വിഡ്ജെറ്റ് ചേര്‍ക്കുക “ നിയമ പ്രകാരമുള്ള മുന്നറിയിപ്പ്. ഈ ബ്ലൊഗര്‍ ഒരു സിപിഎം/കോണ്‍ഗ്രസ്സ്/ബിജെപി/ബിഎസ്‌പി അനുഭാവിയാണ് . ഇതുമായി യോജിക്കാത്തവര്‍ പ്രവേശിക്കരുത് “ Enter Exit എന്ന രണ്ടു ബട്ടണ്‍സും കൊടുക്കുക "
പിന്നെ, തരൂരിനെ എതിര്‍ത്തത് ഞാന്‍ മാത്രം അല്ല, കേരളത്തിലെ ഒട്ടുമിക്ക കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും എതിര്‍പ്പായിരുന്നു പുള്ളിടെ വരവിനെ പറ്റി. ഇതൊക്കെ പല മാധ്യമങ്ങളിലും വന്നതാണ്; പിന്നല്ലാതെ ലീഡറും ആന്റണി സാറും ചാണ്ടി സാറും ഒന്നും നമ്മളെ വിളിച്ച് ഇത്തരം കാര്യങ്ങള്‍ ഒന്നും നേരിട്ട് പറയില്ലല്ലോ. ഇനി ഇപ്പൊ എങ്ങാനും പുള്ളി ഇതുവരെ കേരളം കണ്ട രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ അല്ലാന്നു വെക്ക്, നല്ലത്. അങ്ങനെ എങ്കിലും കേരളം വികസിക്കട്ടെ. അങ്ങനെ ഒരു സ്ഥിതിവിശേഷം ഇണ്ടായാല്‍ തീര്‍ച്ചയായും എന്‍റെ അഭിപ്രായങ്ങള്‍ മാറ്റാനും എനിക്ക് മടിയില്ലട്ടോ.
ഒരു നാട് നന്നാക്കണെങ്കില്‍ MP സാറ് മാത്രം വിചാരിച്ചിട്ട് കാര്യല്ല്യ...അവിടത്തെ നാട്ടുകാര്‍ക്കും കൂടി സ്വീകാര്യം ആയിട്ടിള്ള പരിപാടികളൊക്കെ പ്ലാന്‍ ചെയ്യണം. അതിപ്പോ തരൂരെന്നല്ല, ആരായാലും ജനങ്ങളെ പിണക്കിട്ടിള്ള പരിപാടി ഒന്നും നടക്കില്ല്യ. കൂടെ ഇള്ളവര്‍ക്കും കൂടി ചെറിയ റോള്‍ ഒക്കെ കൊടുത്തില്ലെങ്കില്‍ അവസാനം പിണറായിടെ ഗതിആവും.
പിന്നെ ഈ ഗ്ലാമറിന്റെ കാര്യം, അത് ഞാന്‍ പറഞ്ഞിണ്ടാക്കിതോന്നും അല്ല. മാധ്യമങ്ങളോട് ചോദിക്കൂ. അതേയ്...അപ്പൊ പുള്ളിക്ക് ഗ്ലാമര്‍ ഇല്ലന്നാണോ???ഇണ്ട്ന്നെ...പുള്ളിടെ മോനും തരക്കെടില്ല്യ.. ;) (ആരോടും പറയണ്ട ങ്ങ്മ്...)
ഇവിടേം ഇവിടേം ഒക്കെ പോയി ഒന്ന് വായിചിട്ട് വരാന്‍ വെറുതെ പറഞ്ഞതല്ല.
പണിക്കരേ, Tin2 നെ വെറുതെ വിട്ടേക്ക്. ഞാന്‍ ഇവിടെ കെടന്നു പ്രതിഷേധിക്കന്നുതോ പണിക്കര്‍ അവിടെ കെടന്നു തൊള്ള തുറക്കണതോ ഒന്നും കാര്യല്ല. Tin2 തിരോന്തരംകാരിയാണ്, നാട്ടില്‍ എന്ത് നടക്കുന്നുന്നു നമ്മളെക്കാള്‍ ബോധ്യള്ള ആളാണ്. ഇനി ഇപ്പോ ഇത്തരം ബ്ലോഗ്സും കാര്യങ്ങളും ഒക്കെ കണ്ടു തരൂര്‍ നമ്മടെ നാട് അങ്ങ് നന്നാക്കിയാലും ആവട്ടെന്നെ...നമ്മടെ നാടല്ലെ...
ആരു വന്നാലും നാട് നന്നാവണം എന്നേ എനിക്കുമുള്ളൂ..
ReplyDeleteഞാനും എന്റെ അഭിപ്രായം പറഞ്ഞു എന്നൂ മാത്രം.
അച്ചു മാമയോടുള്ള ഡയലോഗിന് നൂറു മാര്‍ക്ക്... :)
ReplyDeleteനീലി & ടിൻ2,
ReplyDeleteക്ഷമിക്കൂ. ഞാനും ഒരു അഭിപ്രായം പറഞ്ഞന്നേയൊള്ളു..
ന്നാലും, ഗ്ലാമർ നോക്കിയും വിക്കി പേജ് വായിച്ചുമൊന്നുമല്ലല്ലൊ സാക്ഷര കേരളത്തിലെ യുവജനങ്ങൾ വോട്ടു ചെയ്യുന്നതു ...
ആരു വന്നാലും നാടു നന്നായാൽ മതീന്നെ...
:)
ലേലു അല്ലു..
പോസ്റ്റ് നന്നായിട്ടുണ്ട്.
ReplyDeleteഎന്റെ പണിക്കരു കൊച്ചേ.. ശശിചേട്ടനെ കുറിച്ചറിയണമെങ്കില്‍
ReplyDeleteസാക്ഷരകേരളത്തിലെ യുവജനങ്ങള്‍ വെല്ലോടത്തും തപ്പിയാലെ നിവൃത്തിയുള്ളൂ.... സത്യം പറയാമല്ലോ... പ്രചരണം തുടങ്ങിയ സമയത്തു തന്നെ ഞാന്‍ വിക്കി തപ്പിയിരുന്നു...
പിന്നെ നീലി പറഞ്ഞതു പോലെ ഗ്ലാമറിന്റെ കാര്യം ഞാനും പറഞ്ഞുണ്ടാക്കിയതല്ല...അതിനെ പറ്റി സ്ത്രീബ്ലോഗര്‍മാരു മനസ്സു തുറന്ന് പറയുമെങ്കില്‍ പറയട്ടെ...
ആ പോ.. അങ്ങേര്‍ക്കു ഗ്ലാമറുണ്ടായാലും ഇല്ലങ്കിലും എനിക്കൊന്നും കിട്ടാനില്ല.... പണിക്കര്‍ക്ക് തീരെ ഇല്ല.... ശരിയല്ലേ????
ഹ ഹ പറഞ്ഞു പറഞ്ഞു ലാസ്റ്റില്‍ ഭരണപക്ഷോം പ്രതിപക്ഷോം എല്ലാരും സുല്ലിട്ടോ .. :)
ReplyDeleteഅദ്ദാണ്!!! എന്തൊരു സമാധാനപ്രിയരായ മനുഷ്യര്!!! :D :D :D :D
ReplyDeletehAnLLaLaTh
സ്വാഗതം :)
(ആദ്യായിട്ട് വരണവര്‍ക്ക് ഒരു സ്വാഗതം പറയണ മര്യാദ Rare Rose ന്‍റെ കയ്യിന്നു പഠിച്ചതാണ്...)
ഫുള്‍ മാര്‍ക്കിനു താങ്ക്സ് ട്ടോ...
പണിക്കരേ,
ലേലു അല്ലി
കുമാരന്‍ | kumaran
:)
കൊറേ കാലം ആയല്ലോ കണ്ടിട്ട്...
"Onam come or Baby born, porridge for KORAN still in leaf..." Deepasthambam mahashcharyam namukkum kittanam panam..!!! Manoharam.. Ashamsakal...!!!
ReplyDeleteസാരമില്ല മോള്‍ !!
ReplyDeleteപാര്‍ലമെന്റ് ഇലക്ഷന്‍ ആര്‍ക്ക് വേണം.
രണ്ടു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്നു, പിന്നെ നിയമ സഭയും, എല്ലാം ശരിയാക്കാം.
അഡ്മിനിസ്ടേഷന്‍ നടത്താന്‍ കാശുകൊടുത്ത് കൂലിക്കാരെ വക്കുന്നുണ്ടല്ലോ സര്‍ക്കാര്‍, അതാര്‍ക്കും ചിന്തിക്കേണ്ട കാര്യമില്ല.
:)
എന്താ ഇവിടൊരു ബളഹം..??
ReplyDeleteസുമേ..,:)..ഒരു കുഞ്ഞു പുഞ്ചിരി (ആദ്യായിട്ട് വരണവര്‍ക്ക് ഒരു സ്വാഗതം പറയണ മര്യാദ Rare Rose ന്‍റെ കയ്യിന്നു പഠിച്ചതാണ്...)ഈ ഡയലോഗിനു...ഇത്രേം നാളു ബ്ലോഗ്ഗിയിട്ടു ആദ്യായിട്ടാ എന്നെ പറ്റി ഇങ്ങനെ ഒരു നല്ല കാര്യം പറഞ്ഞു കേള്‍ക്കണേ...:)
ReplyDeletenjanum communist ayrunnu...paksae sasi tharoorinae kandathum communism okke engando poyanne..
ReplyDeletevivaram ullorkalle vote cheyendae...!!!
ivdae ethreyum lahala nadannathu arinjilla...alel nerathae eththi randu dialogue adichenae..alla pinne!
ippravsyavum njan post nae aanu commentiyathu...sumayae alla!!!
:)
off comment :
ReplyDeletetin2 :പിന്നെ അദേഹത്തിനു GLAMOUR നെ പറ്റി സ്ത്രികളോട് ഒന്നു ചോദിക്കു...
എനിക്കു ഇനി ഇതിന്റെ പേരില്‍ ഇവിടെ തല്ലുണ്ടാകാന്‍ താല്‍പര്യമില്ല :D
!!!!
sreehari mash paranja pole njan ee nadu vittu poyi :)
off comment sumechikku venel delete cheyyavunnataan!!
ReplyDeleteഎന്‍റെ ദൈവമേ, രാഷ്ട്രിയമായി ബന്ധമുള്ള പോസ്റ്റാണല്ലോ?
ReplyDeleteഞാന്‍ ഈ നാട്ടുകാരനല്ല
കാലം മാറുന്നതനുസരിച്ച് ഇനിയും റിസള്‍ട്ടുകള്‍ മാറും
Sureshkumar Punjhayil
ReplyDeleteസ്വാഗതം... :)
താങ്ക്സ് ട്ടോ...
അനില്‍@ബ്ലോഗ്
സ്വാഗതം എന്‍റെ ബ്ലോഗിലേക്ക്...'മോള്‍' ന്നൊക്കെ വിളിച്ചു ഒന്ന് സുഖിപ്പിച്ചുട്ടോ... :)
ഉം...ഇങ്ങനെ ഒക്കെ തന്നെ വിചാരിച്ച് ഇരിക്കാം ഇപ്പളതിക്ക്...രണ്ടു വര്‍ഷം കഴിഞ്ഞു ഇപ്പൊ കിട്ടിയ നാല് സീറ്റ് എങ്കിലും ഇണ്ടായാ മതിയാരുന്നു...
faayasam|ഫായസം അണ്ണോ... :D
ഒരു ബഹളവും ഇല്ലാ...എല്ലാരും വെള്ളക്കൊടി കാണിച്ചു...
Rare Rose
:)
ഒരുപാടു പേര് പറഞ്ഞിട്ടിണ്ട് റോസുവേ...താന്‍ കേള്‍ക്കാണ്ടാ...ഞാന്‍ എന്‍റെ ഒരു 'താങ്ക്സ്' അത് വഴി അറിയിച്ചുന്നെള്ളൂ...
അപരിചിത
പോസ്റ്റിനെ ഡയറക്റ്റ് ആയിട്ട് കമന്റിയതിനു നണ്ട്രി!!!
Shravan
നീയെന്താ ഉദ്ദേശിചെന്നു എനിക്ക് മനസ്സിലായില്ലാട്ടോ... :D
അരുണ്‍ കായംകുളം
ഉം..ഇങ്ങനെ മാറാണെങ്കില്‍ മാറാണ്ടിരിക്കണതാ ഭേദം..
രൌദ്രഭീകരമായ പോസ്റ്റ് ആണല്ലോ ...
ReplyDeleteഅച്ചുമാമ വരെ കണ്ടാൽ ഞെട്ടിപ്പോകും
manassilaavulla..nannayi vayichu nokku chechi.. pareeshka enthaayi?
ReplyDeleteഞെട്ടി പൊട്ടി തെറിക്കട്ടെ എല്ലാം കൂടെ...
ReplyDeleteBythby ഭാസ്കരപട്ടേലിനു ബ്ലോഗില്ലെ??? :-/
:)
ReplyDelete