Thursday, May 28, 2009

I ♥ You ഡാ...

എനിക്ക് തന്നോടു ഭയങ്കര ലവ് ആണെടോ...എന്നെ ഞാന്‍ ആക്കിയ, ജീവിതത്തെ കുറിച്ച്ഒന്നുടെ വിശദം ആയിട്ട് പഠിപ്പിച്ച തന്നെ വിട്ടിട്ട് പോവാന്‍ എനിക്ക് ഭയങ്കര വെഷമാണെന്നേ ...ഇനി എന്നെങ്കിലും ഞാന്‍ തിരിച്ച് വരോന്നു അറീല്ല. പക്ഷെ തന്നെ ഞാന്‍ എന്നും ഓര്‍ക്കും...ഓര്‍ക്കാന്‍ മറന്നാലല്ലേ ല്ലേ...? താന്‍ എന്നും എന്‍റെ മനസ്സില്‍ ഇണ്ടാവും...ഓരോ നിമിഷവും...

ഇനീപ്പോ മറക്കണെന്ന് വെച്ചാലും നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല്യാല്ലോ. എങ്ങാനും വല്ല പനീം പിടിച്ച് ഒരു നേരം കുളിച്ചില്ലെങ്കില്‍ നാലുവശത്തുന്നും വിളി വരില്ല്യെ, "എടീ പാണ്ടീ നീ മലയാളികളടെ നാണം കെടുത്തുല്ലോടീ" ന്നും പറഞ്ഞിട്ട്. എങ്ങാനും ഒരു ഇത്തിരി തൈരും ചോറും കൂടെ ഒന്ന് കുഴച്ച് മ റിച്ചാല്‍ അപ്പളെക്കും വരുല്ലോ, "ഡീ പെണ്ണേ സാദങ്ങളൊന്നും ഇതുവരെ വിട്ടില്ലേ? മര്യാദക്ക് മനുഷ്യന്‍ തിന്നണ വല്ലതും തിന്നെടീ...". അതോണ്ട് ഞാന്‍ നിന്നെ മറന്നാലും നീ എന്നെ മറന്നാലും ബാക്കിള്ളോരു നമ്മള്‍ തമ്മിലിള്ള ആ ഒരു ഡിന്‍ഗോള്ഫിക്കെഷന്‍ മറക്കില്യ.

തന്നെ ഞാന്‍ വല്ലാണ്ട് മിസ്സ്‌ ചെയ്യുട്ടോ...ന്നാലും പോയല്ലേ പറ്റു. ജോലിം കൂലിം ഒന്നും ഇല്ല്യാണ്ട് ഇവിടിരുന്നു എന്ത് ചെയ്യാനാ...ഇനി എന്നാ മരീന ബീച്ചിലെ Angel Sea Food ലിക്ക്? ബസന്‍റ് നഗര്‍ കോഫി ഡേ?? ശ്രീകൃഷ്ണ സ്വീറ്റ്സിലെ നെയ്റോസ്റ്റ് ഒരു വര്‍ഷതിക്ക് ബള്‍ക്ക് ആയിട്ട് കൊണ്ട് പോവാനിള്ള എന്തേലും വകുപ്പ്ണ്ടോ? ശോ, ശരവണ ഭവനിലെ കുല്‍ഫി, ഹോട്ട് ചെന്ന, കാരമല്‍ കസ്ടാട്? റോയപ്പേട്ട പാലത്തിന്‍റെ അടീലെ തട്ടുകടെലത്തെ ഫ്രൈഡ്‌ റൈസ്?? നീല്‍ഗിരിസിന്റെ സയിഡില്‍ ഇള്ള ഉഴുന്ന് വട?? അതിന്‍റെ ഒപ്പോസിടിള്ള സൂപ്പ് കട? അതിന്‍റെ സയിടിലിള്ള ജൂസ് കട???!!! എനിക്ക് പോണ്ടേ...

പാനിപൂരി! എന്‍റെ പൊന്നു പാനിപൂരി ചേട്ടന്മാരെ, അനിയന്മാരേ...നിങ്ങള്‍ ആണ് ഈ ലോകത്തെ ഏറ്റവും വലിയ സംഭവങ്ങള്‍! ഈ ലോകത്തെ ഏറ്റവും വലിയ Cook'ers നിങ്ങളാണ്! നിങ്ങടെ ആ പവിത്രമായ കൈ കൊണ്ട് കുഴച് അളിച്ചു പിളിച്ച, മസാല എന്ന് വിളിക്കപ്പെടുന്ന 'ആ' സാധനം ഒരു കുഞ്ഞി പൂരിന്റകത്ത് കേറ്റി ആ മല്ലിവെള്ളത്തില്‍ മുക്കി തരുമ്പോള്‍...!!! നിങ്ങടെ ഷര്‍ട്ടിന്റെ ഒരറ്റവും കൂടെ ആ വെള്ളത്തില്‍ മുങ്ങിയാല്‍ ഗംഭീരം!! അമ്മേനെ നിങ്ങടെ അടുത്തിക്ക് ഒരു രണ്ടു മാസം ടൂഷന് വിട്ടാലോന്നു ആലോചിക്കാ...

ഹുമ്മ്...ഓരോരുത്തമ്മാര് ചാറ്റ് കോര്‍ണര്‍, ഹോട്ടല്‍ന്നൊക്കെ പറഞ്ഞു അവിടേം ഈ സെയിം ഐറ്റം തരും. ഒരു പ്ലേറ്റിനു 15-60 രൂപ ഒക്കെയാ. തരണതു 4-6 പീസ്‌. ഫൂ..ആര്‍ക്കു വേണം??? പഠിക്കണ കുട്ടികളാന്നൊരു കണസഷന്‍ പോലും ഇല്ലാ. കണ്ണില്‍ ചോര ഇല്ലതോമ്മാര്. നിങ്ങളാണ് ഭായിയോം താരങ്ങള്‍! ഒരു ഉന്തുവണ്ടി/ സ്ടൂള്‍, പാനിപൂരിക്ക് വേണ്ട ഇന്ഗ്രീടിയന്റ്സ്! ഹൌ സിമ്പിള്‍! ആ നിപ്പിനു തരണം കാശ്! അഞ്ചു രൂപയ്ക്കു എട്ടെണ്ണം തരണ നിങ്ങടെ വിശാലമനസ്കത വല്ലതും മറ്റവന്മാര്‍ക്കിണ്ടാ? ഇനി എന്നാ അങ്ങനെയൊക്കെ?

എന്നെ ഞാന്‍ ആക്കിയത് നീയാണ്, നീ മാത്രം ആണ്. ഒരു നാലാള് കേട്ടാല്‍ ''ആമാ ആന്ത പൊണ്ണ്.../ ഓഹ് ആ കുട്ടി.../ Oh yes...Suma...'' ന്നൊക്കെ ഒരു അവസ്ഥ വന്നത് ഇവിടെ നിന്‍റെ കൂടെ കൂടിയോണ്ട് മാത്രാണ്...ഒരു താങ്ക്സിലൊന്നും തീരില്ല്യന്നു അറിയാം; ന്നാലും താങ്ക്സ് ട്ടാ ഗഡി...ഇനി എന്നാ മ്യൂസിക്‌ അകാദെമിടെം നാരദഗാന സഭേടെം ഒക്കെ സ്ടേജിലിക്ക്? 'രസികമണ്ട്രങ്ങള്‍' എന്നെ മറക്ക്വോ? അയ്യോഡോ അങ്ങനൊന്നും ഒരു അവസ്ഥ ഇണ്ടാക്കല്ലേ. എനിക്ക് സത്യായിട്ടും സഹിക്കാന്‍ പറ്റില്ല്യട്ടോ. വല്ലപ്പോളെങ്കിലും ഓര്‍ക്കാന്‍ പറ്റിയ കുറച്ച നല്ല കച്ചേരികള്‍ ഞാന്‍ കൊടുത്തിട്ട്ല്യെടോ അവര്‍ക്ക്...

എനിക്ക് അറിയാന്‍ പാടില്ലാത്ത അമ്പലങ്ങള്‍ ഇണ്ടോടോ ഇവിടെ? അവിടൊക്കെ പ്രദക്ഷിണം വേക്കുംപോള്ള ഒരു സുഖം! ഇനി എന്നാ..?? ഇള്ള സമയം കൊണ്ട് എല്ലാടത്തും ഒന്നുടെ പോണംന്നിണ്ട്...അങ്ങനേം ഇങ്ങനേം ഒന്നും തീരണ പരിപാടി അല്ലല്ലോ അത്! എല്ലാ കല്ലിനേം പിടിച് ഓരോ ദൈവാക്കി വെച്ചേക്കല്ലേ. കൊറേ ഒക്കെ തമാശ ആണേ തന്‍റെ കാര്യം...ഇവിടത്തെ ചേച്ചിമാരോടൊക്കെ ഇങ്ങന കണ്ട കാട്ട്ചെടികളൊക്കെ എടുത്തു തലേല് വെക്കല്ലേന്നു പറയെടോ... നാണക്കേട്‌! അത് കണ്ടു കണ്ടു മുല്ലപ്പൂവിന്‍റെ ഫാന്‍ ആരുന്ന ഞാന്‍ അതുപോലും വെറുത്തു.

പിന്നെ നീ കാരണം എനിക്കിണ്ടായ ഒരു ഭാഗ്യം, എന്‍റെ MCC. നല്ലതും ചീത്തയുമായിട്ട് ഒരുപാട് അനുഭവങ്ങള്‍ തന്ന എന്‍റെ കോളേജ്. ഇന്ടായ കാര്യങ്ങളൊക്കെ ഒരു ത്രാസില്‍ വെച്ച് നോക്കിയാല്‍ ഉറപ്പായിട്ടും ചീത്ത സംഭവങ്ങള്‍ വെചെക്കണ തട്ട് നിലത്തു വന്നു ' ഇടിക്കും. എന്നാലും കൊറേ ബായി ഫ്രെണ്ട്സും ഫാന്‍സും ഒക്കെ ആയിട്ട് ആകെ ബഹളം ആരുന്നേ... ഇനി ഒരു ഡീപ് വൂട്സ്‌ കാണണെങ്കില്‍ ഞാന്‍ 'Outsider's pass' കാശ് കൊടുത്ത് വാങ്ങിക്കണം! മ്യൂസിക്‌ ക്ലബ്ബിലിക്ക് ഇനി 'No Entry'! രണ്ടു വര്‍ഷം ക്ലാസ്സിലിരുന്നെനെക്കാട്ടിം ക്ലബ്‌ റൂമില് ഇരുന്നിണ്ടാവും. ഇനി എന്ന് എന്‍റെ HOD ടെന്ന് ചീത്ത വിളി കേള്‍ക്കും??? എന്നെ ഒരുപാട് സ്നേഹിച്ച, എന്‍റെ എല്ലാ സ്റ്റാന്‍ഡേര്‍ട് ഇല്ലാത്ത തമാശക്കും മനസ്സ് തുറന്നു ചിരിച്ചു തന്ന എന്‍റെ ക്ലാസ്സ്‌ മേറ്റ്സ്നെ ഇനി എന്ന് കാണും?

എന്‍റെ റൂം, എന്‍റെ റൂം മേറ്റ്സ്, എന്‍റെ കട്ടില്‍, എന്‍റെ അലമാര...ഒക്കെ വേറെ ആരുടെയോ ആണ് അടുത്ത ആഴ്ച തൊട്ട്...എടാ അലമാരെ, നിന്നെ ഞാന്‍ നോക്കിയാ പോലെ വേറെ ആരേലും നോക്കുംന്നു തോന്നിണ്ടോ?? വേണെങ്കി ആ ചുവരീന്നു ഇറങ്ങി എന്‍റെ കൂടെ വീട്ടിലിക്ക്‌ പോന്നോളൂ. എടീ സഹമുറിയത്തികളെ നീയൊക്കെ അറിയാന്‍ പോണേ ഒള്ളു എന്‍റെ വില! വേറെ ഏതെങ്കിലും അവളുമാര് ഇങ്ങോട്ട് വന്നു കേറും, നിന്നെ ഒക്കെ കൊല്ലാതെ കൊല്ലും! നോക്കിക്കോ...! ഞാനും എന്‍റെ നേപാളി റൂമീം തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രിയാ! അവളും അവള്‍ടെ അമ്മേം ഞാന്‍ ഒരു പാവം മല്ലു ഗാള്‍ ആണെന്ന് പറഞ്ഞാല്‍ തല്ലിക്കൊന്നാല്‍ വിസ്വസിക്കില്ല്യ. അവള്‍ടെ ഒരു അമ്മാവന്‍ പണ്ടെങ്ങാണ്ട് മിലിട്ടറില്‍ ആരുന്ന കാലത്ത്‌ കേരളം വഴിയെങ്ങണ്ടോ പോയിട്ടിനെടെന്നും പറഞ്ഞു എന്‍റെ അമ്മേനെ വരെ അവള്‍ടെ വീട്ടുകാര്‍ക്ക് സംശയം ആണ്!

ഞാന്‍ താമസിക്കണ ഫ്ലാറ്റിന്‍റെ ചുറ്റും ഇള്ള ഫ്ലാറ്റുകളീ താമസിക്കണ ചുള്ളന്മാരേ, നിങ്ങള്‍ ആരും വെഷമിക്കരുത് പ്ലീസ്‌; എനിക്കത്‌ സഹിക്കാന്‍ പറ്റില്യ...എവടെലും വെച് ഇനിം കാണാം...!

I always love you daa...പറയാന്‍ വാക്കുകളില്ല...I 'll miss you very very very badly...

I love you my dear Chennai...

ഒരു ജീവിതം മുഴുവന്‍ നിനക്ക് തരണംന്നിണ്ട്. പക്ഷെ അതും ഞാന്‍ മാത്രം വിചാരിചിട്ട് കാര്യല്ല്യല്ലോ...മാത്രല്ല നിനക്ക് ഒടുക്കത്തെ ചൂടാണ്! ആ ചൂടില്‍ ഞാനും എന്‍റെ ഭര്‍ത്താവും എന്‍റെ മക്കളും കുടുംബത്തോടെ കരിഞ്ഞു പോവും!

Hope we 'll meet soon...Take care!
Ta taaaaaaaaaa

39 comments:

  1. എന്തു ചെയ്യാന്‍..
    എനിക്കിഷ്ടമില്ല എന്നു വാശി പിടിച്ചത് അഞ്ചുകൊല്ലം മുന്‍പാ..
    എങ്കിലും വരേണ്ടി വന്നു..വന്നു കണ്ടൂ..
    പതുക്കെ ഇഷ്ടായി....ഇപ്പോ വേറെങ്ങും പോകാന്‍ തോന്നണില്ല..
    അറിയാതെ ഞാനിവള്‍ക്കൊരു ജീവിതം കൊടുത്തു പോയി..
    കത്തിരിച്ചൂടും, കുടിവെള്ള ഷാമവും എനിക്കു പുല്ലാ....
    എന്റെ പൊന്നേ ...എല്ലാം നിനക്കായി..

    ReplyDelete
  2. കാപ്ഷന്‍ കണ്ടപ്പോലെ ഒരു അപകടം മണത്തിരുന്നു... അത് കേരളത്തിന്‍റെ മുഴുവന്‍ അപകടം ആവുമെന്ന് വിചാരിച്ചില്ലാ... പക്ഷെ തമിഴ്നാട് രക്ഷപെട്ടു..
    "എന്നാലും കൊറേ ബായി ഫ്രെണ്ട്സും ഫാന്‍സും ഒക്കെ ആയിട്ട് ആകെ ബഹളം ആരുന്നേ" ഇത് സുമയുടെ കാര്യം തന്നാണോ? അതോ അടിച്ചു മാറ്റിയ വരികളാണോ?
    "എന്‍റെ റൂം, എന്‍റെ റൂം മേറ്റ്സ്, എന്‍റെ കട്ടില്‍, എന്‍റെ അലമാര" ഇനി വരുന്ന ലവള്‍ രക്ഷപ്പെട്ടു.. സുമ ഇല്ലല്ലോ!!! നിന്റെ റൂം മേറ്റ്സ് ഒരു ആഹ്ലാദ പ്രകടനം നടത്തും... :P
    "ഞാനും എന്‍റെ ഭര്‍ത്താവും എന്‍റെ മക്കളും കുടുംബത്തോടെ കരിഞ്ഞു പോവും!"- ഭര്‍ത്താവും കുടുംബോം കരിയും.. നോ ഡൌട്ട്... അഗ്നി പര്‍വതമല്ലേ കൂടെ !!!!!

    ReplyDelete
  3. അങ്ങനെ ചെന്നൈ രക്ഷപെട്ടു അല്ലെ...ഇനിപ്പോ ഒരു കുരിശു കുറച്ചു ചുമന്നാല്‍ മതീല്ലോ...:)
    പക്ഷെ ഈ പാനി പുരി ഒരു സംഭവം തന്നെ ആണ് ട്ടോ..ആദ്യം ഒക്കെ അതിനെ കണ്ടാല്‍ weight ഇട്ടു മൈന്‍ഡ് ചെയ്യാതെ പോരുന്ന ഒരു തനി മലയാളി ആയിരുന്നു ഞാന്‍.. ഇപ്പൊ... കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്യ...അത്രയ്ക്ക് അങ്ങട് ഇഷ്ടായി പോയി...

    ReplyDelete
  4. ഹോ...
    ഐ ലുവ്‌ യു ഡി...
    ഒരു പുഷ്പം ചോദിച്ച എനിക്ക് ഒരു പൂക്കാലം തന്ന എന്റെ പ്രിയതമേ....
    ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ഒരുപാട്...
    നീയറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചു...
    നീ എനിക്ക് തന്ന ഓരോ പുഷ്പവും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു...
    എന്റെ ഓരോ ശ്വാസവും നിന്റെ ഓര്‍മ്മകള്‍ ആയിരുന്നു...
    എന്റെ ഓരോ കാല്‍വെപ്പും നിന്റെ ഹൃദയവും പേറി ആയിരുന്നു...
    നിന്നെ മാറോടു ചേര്‍ത്ത് ഞാന്‍ പോയ വഴികള്‍ എങ്ങനെ ഞാന്‍ മറക്കും...???
    ഞാന്‍ ആദ്യമായി നിന്നെ കണ്ടപ്പോള്‍ നിനെക്കെന്തു നാണം ആയിരുന്നു...
    നിന്റെ വളഞ്ഞ വഴിപോലുള്ള ചിരികള്‍ എന്നെ എത്രയോ പ്രാവശ്യം വഴി തെറ്റിച്ചു...
    പക്ഷെ ഇന്ന് ആ ചിരി വഴികള്‍ എനിക്ക് മനപ്പാഠം ആയി...
    നിന്റെ സ്വപ്നങളുടെ കുണ്ടിലൂടെയും കുഴികളിലൂടെയും നമ്മള്‍ ഒരുമിച്ചു യാത്ര ചെയ്തത് നീ മറന്നോ?
    ആ വഴികളില്‍ ഞാന്‍ പലപ്പോഴും തെന്നി വീണപ്പോള്‍, ഒരു താങ്ങായി നീ എന്നും ഉണ്ടായിരുന്നു...

    ദുസ്വപ്നങ്ങള്‍ പോലെ എതിരെ വരുന്ന പാണ്ടി ലോറിയെയും, കണ്ണുനീര്‍ പോലെ വളഞ്ഞു പുളഞ്ഞു വരുന്ന ഓട്ടോ റിക്ഷകളെയും ഒക്കെ വെട്ടിച്ചും തെറ്റിച്ചും നമ്മള്‍ രണ്ടു പേരും കൂടെ പോയത് നീ ഓര്‍ക്കുന്നുണ്ടോ?

    ഇതൊക്കെ ഞാന്‍ മറന്നിട്ടില്ല... നിനക്കും മറക്കാനാവുമോ?
    ഉറങ്ങാത്ത രാത്രികളില്‍ , റോഡിന്റെ അരികില്‍ ഇരുന്നു കിന്നാരം പറഞ്ഞു നേരം വെളുപ്പിച്ചതും... ബോധമില്ലാത്ത രാത്രികളില്‍ നീയെനിക്ക് കാവല്‍ നിന്നതും... ഞാന്‍ എങ്ങനെ മറക്കും...

    പക്ഷെ പ്രിയതമേ നീ എന്നെ വിട്ടു പോകുന്നോ? അല്ല.. നിന്നെ വിട്ടു ഞാന്‍ പോകുന്നോ!!
    ഈ വിരഹം ഞാന്‍ എങ്ങനെ സഹിക്കും... നീ എനിക്കായി എന്തൊക്കെ ചെയ്തു... എന്തൊക്കെ തന്നു.. എവിടെ പോയാലും ഞാന്‍ ഇതൊന്നും മറക്കില്ല.. സത്യം സത്യം സത്യം...

    നീ എനിക്ക് തന്ന തണലും...
    നീ എനിക്ക് തന്ന കുളിര്‍ കാറ്റും...
    നീ എനിക്ക് സമ്മാനിച്ച പൂക്കളും...
    നീ എന്നോട് പറഞ്ഞ സ്വകാര്യവും....
    നീ എന്നെ പുണര്‍ന്ന ഈ മൈതാനവും....
    നീ എന്നെ ചുംബിച്ച പാര്‍ക്കുകളും...
    നീ പെയ്തിറങ്ങിയ മഴകളും...
    നീ എന്നും രാവിലെ സൂര്യനായി (at 10am) എനിക്ക് തന്ന ചുടു ചുംബനവും...
    നീ എന്റെ കണ്ണുകള്‍ക്കായി തന്ന ഒരു കൂട്ടം പെണ്‍ കിളികളും ??????
    നീ എനിക്കായി സൃഷ്ടിച്ച MG റോഡും, ഫോറവും, പല പല പാര്‍ക്കുകളും ????
    നീ എന്നും എനിക്ക് തന്ന ട്രാഫിക് ബ്ലോക്കുകളും..
    നീ എന്നെ പിടിക്കാനായി അയച്ച ട്രാഫിക് പോലീസുകാരും...
    നീ എനിക്കായ പരത്തിയ പോടിക്കാറ്റുകളും...
    നീ എന്റെ വണ്ടിയുടെ മുന്‍പില്‍ ചടാനായി അയച്ച നിന്റെ കുടുംബക്കാരും...

    ഒന്നും ഞാന്‍ മറക്കില്ലാ.... സത്യായിട്ടും മറക്കില്ലാ....
    (ഞാന്‍ ബാന്ഗ്ലോര്‍ വിടുമ്പോ എഴുതാനുള്ള പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ റിലീസ് ചെയ്യുന്നു..)

    ReplyDelete
  5. അപ്പം ഇയാൾ ചെന്നയ്‌ വിടായോ?
    ഞാനോക്കെ പോരുമ്പം എന്താരുന്നു ഒരു ബഹളം.
    എന്റെയൊപ്പം,ഒപ്പം പഠിച്ചിരുന്ന തമിഴനും, കന്നഡിഗെം,പഞ്ചാബീം ഒക്കെ കരഞ്ഞു.എന്റെ റൂം മേറ്റ്‌ സർദാർജീനെ ഓർക്കുന്നു.അവനെന്തു മാത്രം കരഞ്ഞു.പാവം.
    പിന്നെ,ഒരാൾ കൂടി കരഞ്ഞു.അതാരെന്ന് പറയൂല.:D
    ഒരു മാസം എനിക്ക്‌ ശരിക്കുറങ്ങാനേ കഴിഞ്ഞില്ല.really miss my chennai.

    all the best.

    ReplyDelete
  6. ഒരു നല്ല വിടവാങ്ങല്‍ ...

    നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
    പിരിഞ്ഞു പോകും വിഷാദ യാമം
    വിരിഞ്ഞോരഴകുകള്‍ പൊഴിഞ്ഞു വീഴ്കെ
    ഇതളിടും ഓര്‍മ്മകള്‍ മിഴിപൊത്തിക്കരയവേ
    നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
    പിരിഞ്ഞു പോകും വിഷാദ യാമം

    നല്ല ചിന്തകള്‍ .. സുമ എത്ര തമാശയായി എടുത്താലും ഉള്ളില്‍ നിറയുന്ന വേര്‍പാടിന്റെ വേദന വായിച്ചെടുക്കാന്‍ കഴിയുന്നു ...
    നല്ലത് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം .....

    ആശംസകള്‍ നേരുന്നു

    ReplyDelete
  7. അങ്ങനെ നീലി ചെന്നൈ വിടുന്നു. ഈ തീരാ നഷ്ടം തമിഴ്‌ മക്കള്‍ എങ്ങനെ സഹിക്കും. കേരളത്തിലാണെങ്കില്‍ ഗ്ലാമര്‍ താരം ശശി തരൂര്‍ ഡല്‍ഹിക്ക് പോയതിന്റെ ഒരു കുറവുണ്ടായിരുന്നത് ഇപ്പോള്‍ നികത്തപ്പെടുമല്ലോ ....

    എന്തൊക്കെ കുറ്റം പറഞ്ഞാലും, ചെന്നൈ നഗരത്തിനു ഒരു പ്രത്യേക വശ്യതയുണ്ടെന്നു അഞ്ചു വര്‍ഷം അവിടെ പഠിത്തവും ജോലിയുമൊക്കെയായി കഴിഞ്ഞു യാത്ര പറയുമ്പോള്‍ എനിക്കും തോന്നിയിരുന്നു..

    "എല്ലാ കല്ലിനേം പിടിച് ഓരോ ദൈവാക്കി വെച്ചേക്കല്ലേ" ..അത് വളരെ ശരിയാട്ടോ. കല്ല് ദിവസങ്ങള്‍ കൊണ്ട് ദൈവമായി മാറുന്ന പ്രക്രിയ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാ, അതും കാമ്പസില്‍ തന്നെ. ഇന്‍സ്റ്റിറ്റ്യൂട്ട് ജിമ്മിലെ ഒരു ജോലിക്കാരന്‍ അണ്ണന്റെ കറുത്ത കരങ്ങള്‍ ആയിരുന്നു അതിനു പിന്നില്‍ ...

    മൈലാപ്പൂരിലെ രാധാകൃഷ്ണന്‍ ശാലൈ റോഡിലെ ശരവണ ഭവനും, നിലഗിരി നെസ്ടും ഒക്കെ ആണോ ഉദ്ദേശിച്ചത്? പിന്നെ Hotchips-ഇലെ Kothas Coffee-യും ഒരു സംഭവം തന്നെയായിരുന്നു. കുമരകം , തറവാട് ഹോട്ടലുകളിലെ മലയാളി ഭക്ഷണവും മറക്കാന്‍ പറ്റുവോ...

    നമ്മ ചെന്നൈ വാഴ്ക.

    ReplyDelete
  8. ഹും അവടെ ഒരു ചെന്നൈ...
    മനുഷന് ബംഗാലൂരു വിട്ടേപിന്നെ അതു മാത്രേ ഒള്ളു മനസില്...
    മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് ബസ്സ് കേറുന്ന മഡിവാളയിലെ തിരക്കേറിയ വീഥികളും...

    ബിടി‌എമ്മിലെ സുന്ദരമായ ഭവനവും,
    ഉഡുപി ഗാർഡൻസിലെ മസാലദോശയും..
    കലവറയിലെ കഞ്ഞിയും കപ്പയും,
    മുത്തശ്ശിയിലെ കുത്തരിപ്പുട്ടും ബീഫ് കറിയും,
    കാമത്തിലെ താലിയും,
    ഫോറത്തിന്റെ പുറത്തുള്ള വായി നോക്കി ഇരിത്തവും,
    ടെർമിനലിലെ ഏതെങ്കിലും രാജസ്ഥാൻ റെസ്റ്റോറന്റിലെ സ്പെഷ്യൽ മീലും.
    ഗ്രാമീണിലെ ഡിന്നറും
    എം.ജി റോഡിലൂടെ അങ്ങടും ഇങ്ങടും ഉള്ള നടത്തവും, ജയനഗറിലൂടെയും കൊമേഴ്ഷ്യൽ സ്ട്രീറ്റിലൂടെയും ഉള്ള ഷോപ്പിംഗ് നടത്തങ്ങളും...
    പൂന്തോട്ടങ്ങളുടെ നഗരത്തിലെ എണ്ണിയാലൊടുങ്ങാത്ത പാർക്കുകളിലെ മനോഹരമായ സായാഹ്നങ്ങളും...
    പിന്നെ.. അപ്പളാ അബടെ ഒരു ചെന്നൈ...
    :-/

    ReplyDelete
  9. നാടെന്നു പറഞ്ഞാ പയ്യന്നൂരാണ്‌ നാട്‌. എന്താ ഒരു നാട്‌, അംബലം, പള്ളി, നവംബർ മാസത്തിലെ 15 ദിവസം ഉത്സവം ആക്കുന്ന ആരാധനാ മഹോത്സവം.. ആന ഇല്ലാത്ത ഏറ്റവും വല്യ ഉത്സവം ചിലപ്പൊ അതു തന്നെ ആവും.. ഉത്സവം കഴിഞ്ഞ പിന്നെ അംബലതിന്റെ മുറ്റത്തെ ചന്ത. അവിടെ ഉള്ള പെൺപിള്ളർ, കൊൺ ഐസ്‌ ക്രീം, പീപ്പി, ബല്ലൂൺ, തുളുവന്നുർ അംബലത്തിലെ മാർച്ച്‌ 6അം തിയ്യതിയിലെ സദ്യ, എന്താ ഒരു സദ്യ.. പാൽപായസം, കുറിഞ്ഞി അംബലത്തിലെ തെയ്യം, പിന്നെ അവസാന ദിവസത്തെ വെടിക്കെട്ട്‌, വീട്ടിന്റെ ജനലും വാതിലും ഒക്കെ നിന്നു കിടുങ്ങും. കൂൾ ലാന്റിലെ വെജിടെബിൾ ബിരിയാണി, സൈകിൾ യാത്ര, സെന്റ്‌ മേരീസ്‌ സ്കൂൾ, അവിടുതെ സുന്ദരി കുട്ടികൾ, ഗാനമേള, അടി, പോലീസ്‌, പിന്നെയും കിടക്കുന്നു ഓർമകൽ, ആദ്യത്തെ "ലൈൻ" ആ അതു തന്നെ, ഇവിടുതെ ഭാഷ അതാണ്‌. അവളുടെ വീടു ചുറ്റിയുള്ള സൈകിൾ കറക്കം, മുചിലോട്ടു തെയ്യം, ആഘോഷം, മുചിലോട്ടു തെയ്യം 75 കൊല്ലത്തിൽ ഒരിക്കളൊ മറ്റോ ആണെന്നു ആരോ പറയണതു കേട്ടിട്ടുണ്ടു, എന്തായാലും ഞാൻ അതും കണ്ടു, തെയ്യതിന്റെ ഇടയിൽ ഇടയ്ക്കുള്ള ഒളിഞ്ഞു നോട്ടം,ആ അവളെ തന്നെ.. പിന്നെ ഫോണിൽ അവൾടെ ചേട്ടന്റെ ഭീഷണി, പിന്നെ അമ്മുക്കുട്ടി, അവൾടെ അച്ചന്റെ ഷേക്ക്‌ ഹാൻഡ്‌.. എന്തെല്ലാം ഒർമ്മകൾ.. അയ്യോ സുമേച്ചി എന്നെ കരയിപിച്ചേ...

    നല്ല പോസ്റ്റ്‌.. കൊല്ലം :) ഇനി ഇപ്പൊ ചെന്നൈ രക്ഷപെട്ടു.. ഇനി എവിടെക്കാണാവോ?

    ReplyDelete
  10. ഉം... കൊള്ളാം...
    :)

    ReplyDelete
  11. ആശംസകൾ

    നന്നായിട്ടുണ്ട്‌ ഇഷ്ടപ്പെട്ടു,

    ReplyDelete
  12. ആഹാ..ചെന്നൈയിലെ മുക്കും മൂലയും ആവാഹിച്ചെടുത്തിട്ടുള്ള പോസ്റ്റാണല്ലോ..യാത്ര പറച്ചില്‍ കലക്കി...മടങ്ങിപ്പോണമെങ്കില്‍ ഇങ്ങനെ പോണം..ഈ പോസ്റ്റെങ്ങാനും വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ കൈ വിട്ടു പോകുന്ന ഇത്രേം വല്യ ആരാധികയെ നോക്കി ചെന്നൈയും ഒരു വിഷാദ വിരഹ ഗാനം പാടി കരഞ്ഞേനെ ട്ടോ..:)

    ReplyDelete
  13. "എന്നാലും കൊറേ ബായി ഫ്രെണ്ട്സും ഫാന്‍സും ഒക്കെ ആയിട്ട് ആകെ ബഹളം ആരുന്നേ..."

    തമിഴ്നാടല്ലെ... ചെന്നൈ അല്ലെ...?? ഉണ്ടാകും.. മൂക്കില്ലാ രാജ്യത്തു മുറിമൂക്കന്‍ രാജാവ്... അയ്യൊ.. സോറീ.. രാജാത്തി....!!

    ReplyDelete
  14. വളരെ നന്നായിട്ടുണ്ട് ..... വളരെ നല്ല രചനാ രീതി ...... കൊള്ളാം ....ഇനിയും രചനകള്‍ പ്രതീഷിക്കുന്നു

    ReplyDelete
  15. ചാര്‍ളി, തേങ്ങക്ക് താങ്ക്സ്... :)
    ഇഷ്ടായി കഴിഞ്ഞാല്‍ പോവാന്‍ കുറച്ച് പ്രയാസാണ്‌... :(


    സുധീഷ്‌, ആ പ്രേമലേഖനം കലക്കി...
    എന്നാലും ഇവിടെ റിലീസ് ചെയ്തു എന്‍റെ പോസ്റ്റിനു മാനക്കേട്‌ ഇന്ടക്കണ്ടാരുന്നു... :)


    കണ്ണനുണ്ണി, പിന്നല്ല പാനിപൂരി വിട്ടിട്ടു ഒരു കളിയിണ്ടോ? ;)


    പയ്യന്‍സ്, ആ ആളാരാണെന്ന് പറഞ്ഞോളുട്ടോ...
    എന്നെക്കൊണ്ട് വെറുതെ ഓരോന്ന് തെറ്റിധരിപ്പിക്കണ്ട... :D
    പിന്നെ എങ്ങനെ ഇണ്ട് നോര്‍വേ ജീവിതം?


    ശ്രീജിത്ത്‌ ഏട്ടാ...കുറച്ച് വെഷമം ഇണ്ട്ന്നെ... :(


    പണിക്കരേ, അതന്നെ ഉദ്ദേശിച്ചത്‌!!!
    നമ്മ ചെന്നൈ വാഴ്ക വാഴ്ക!!! :D

    കാല്‍വിന്‍, ഓ ശെരി, ഇതൊക്കെ സമ്മതിച്ചു...
    എന്നുവെച്ച് ചെന്നൈക്ക് എന്താ ഒരു കുഴപ്പം?
    ഈ പറഞ്ഞ എല്ലാ സാധനങ്ങളും ഇവെടെം ഇണ്ട്.. :-/

    ReplyDelete
  16. ശ്രവണ്‍, ഇനി നേരെ നാട്ടിലെക്കാ...
    ഞാന്‍ ഇല്ലാണ്ടെ കേരളം ആകെ വെഷമിക്ക്ന്നുന്നൊരു ന്യൂസ്‌ കേട്ടു...


    ശ്രീ, താങ്ക്സ് ട്ടോ...


    അരുണ്‍ ഏട്ടന്‍, പൊളിഞ്ഞു! ;)


    വരവൂരാന്‍, താങ്ക്സ്... :)


    റോസമ്മേ...താങ്ക്സ് ഇണ്ടേ... :)


    Divyam,താങ്ക്സ് ട്ടോ... :)
    'രചനാരീതി' ന്നൊക്കെ പറയാന്‍ അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും രീതി ഒക്കെ ഇണ്ടോ ഇതില്‍???
    വരണം കേട്ടോ വല്ലപ്പോളും...

    ReplyDelete
  17. ഫായസം അണ്ണോ, ഇടയ്ക്കിടയ്ക്ക് എനിക്കിട്ടു വെക്കുംല്ലേ???!!! :D :D

    ReplyDelete
  18. സുമേ പറഞതിനു വളരെ നന്ദി.. കൊറെ നാളായി ഞാന്‍ അന്വേഷിച്ചു നടക്കുന്നു...ഇവിടെ വന്നു തിരിച്ചു വീട്ടിലെത്തുമ്പോഴാണല്ലെ ഞാനിടക്കിടക്കു എന്തോ വെച്ചു മറക്കുന്നത് അല്ലേ.. ഈ ഇടക്കിടക്കു കിട്ടുന്നത് എടുത്തു വെക്കാതെ തിരിച്ചു തന്നൂടേ...?? ഞാന്‍ നോക്കി നടന്നു നടന്നു തോറ്റു.. ശ്ശോ....!!

    ReplyDelete
  19. നിങ്ങടെ ഈ കിന്നാരം പറച്ചില്‌ (കിജന വര്‍ത്തമാനം) വായിക്കാന്‍ നാല്ല രസം ഉണ്ട്‌... വലിയ അക്കാദമിക ഭാരങ്ങളില്ലാതെ വെറുതെ അങ്ങിനെ അങ്ങട്‌ വായിച്ച്‌ പുവ്വാ.... വെറുതെ ഒരു റിലാക്സിന്‌.....

    ReplyDelete
  20. തുടകത്തില്‍ ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു ... പിന്നെ മനസിലായി അതും ഒരു തേപ്പു ആണ് എന്ന്.... എന്തായാലും നിനക്ക് ഇത്രെയും മധുരിക്കുന്ന ഓര്‍മ്മകള്‍ തന്ന ചെന്നൈ എനിക്ക് നല്‍കിയത്... നിരാശ മാത്രം ആണ്..!! ഇങ്ങനെ പറയാനെ തരം ഉള്ളൂ ..... ജീവിതത്തിലെ ഒരു നല്ല പങ്കു ( നാല് വര്‍ഷം ) വെറുതേ പോയാല്‍ പിന്നെ എന്താ പറയാന്‍ പറ്റുക..

    എന്തായാലും പോസ്റ്റ്‌ കലക്കിയിട്ടു ഉണ്ട്... !! പിന്നെ ആ ആളി പിളി മസാല കൊണ്ട് ഉണ്ടാക്കിയ പാനി പൂരി ...അത് ഒരു തകര്‍പ്പന്‍ സംഭവം തന്നെ ആണേ....

    ReplyDelete
  21. കായം കുളം സൂപ്പർ ഫാ‍സ്റ്റ് വഴിയാണിവിടെയെത്തിയത്..

    തുടക്കത്തിലേ ഒരു വശപ്പിശക് തോന്നി. :)

    എന്തായാലും വരാനുള്ളത് ചെന്നെയിൽ തങ്ങില്ല എന്നല്ലേ

    ആശംസകൾ

    ReplyDelete
  22. ബ്ലോഗ് ഡിസൈനും നന്നായിട്ടുണ്ട്

    ReplyDelete
  23. ഒരു പ്രേമലേഖനം പ്രതീക്ഷിച്ചാണ് ഓടി വന്നത് .... ഇത് ഒരുമാതിരി തേപ്പു ആയി പോയി !

    ചെന്നൈയില്‍ ഞാന്‍ കഷ്ടിച്ച് ഒരു ആഴ്ച താമസിച്ചിട്ടുണ്ട്... അതോടെ എനിക്ക് മതിയായതാ... ആദ്യം ബുദ്ധിമുട്ടുണ്ടാവുമെങ്കിലും പിന്നീട് ശീലമാവും എന്ന് പറയുന്നത് വെറുതെയല്ല ;)

    പനിപുരിയുടെ കാര്യത്തില്‍ ഞാനും കൂട്ടുണ്ട്. ഇവിടെ ഹൈടെരബാദില്‍ ലാന്‍ഡ്‌ ചെയ്തിട്ട് കുറച്ചു കാലം എന്റെ രാത്രി ഭക്ഷണം പാനിപുരി ആയിരുന്നു. അത് കൊണ്ട് അവനെ മറക്കാന്‍ പറ്റില്ല !

    "ഞാന്‍ താമസിക്കണ ഫ്ലാറ്റിന്‍റെ ചുറ്റും ഇള്ള ഫ്ലാറ്റുകളീ താമസിക്കണ ചുള്ളന്മാരേ, നിങ്ങള്‍ ആരും വെഷമിക്കരുത് പ്ലീസ്‌; എനിക്കത്‌ സഹിക്കാന്‍ പറ്റില്യ" -----> ഇത് ടോടല്ലി അണ്‍സഹിക്കബിള്‍ !

    ReplyDelete
  24. സുമേ,
    ഞാന്‍ ആധ്യമായിട്ടാ ഇവിടെ. കിടിലം, കിടികിടിലം.
    ഞാനും സിന്ഗാര ചെന്നയില്‍ രണ്ടു വര്‍ഷം കയിലു കുത്തിയിട്ടുണ്ട്‌. എനിക്ക് പറയാനുള്ളത് ഇതാണ് -
    "ചെന്നൈ ഉന്നൈ സന്ധിക്കാമേല്‍ ഇരുക്ക മുടിയും
    ആനാല്‍ ഉന്നൈ സിന്ധിക്കാമേല്‍ ഇരുക്ക മുടിയാത്"
    പോരട്ടെ അങ്ങനെ പോരട്ടെ ബ്ലോഗ്ഗുഗ്ഗല്‍!
    സലില്‍

    ReplyDelete
  25. കലക്കി മോന്ട്ട... ഇതുവരെയുള്ള പോസ്റ്റുകളില്‍ ഏറ്റവും മികച്ചത്.. നര്‍മ്മം ചേര്‍ത്താണ് എഴുതിയിരിക്കുനതെങ്ങിലും അതിലെ വിരഹം വായനക്കാരന് ഫീല്‍ ചെയ്യുന്നിണ്ടു‌...

    ReplyDelete
  26. സുമേ...
    കയറി കയറി എവിടെ എത്തി? സൂക്ഷിക്കണേ!

    ReplyDelete
  27. daa...aarenthokke paranjaalum...nee kalakkeeedaaa......

    ReplyDelete
  28. സുമേച്ചീ,
    ഇവിടൊക്കെ ആദ്യാട്ടോ.എനിക്കേതായാലും ഇഷ്ടായി.ഈ ബ്ലോഗും,എഴുത്തും.ഇനീം പ്രതീക്ഷിക്കുന്നു.

    ReplyDelete
  29. അങ്ങനെ ചെന്നൈ രക്ഷപെട്ടു !!! പാവം കേരള !!!

    പിന്നെ, ചേചി അവിടെ ഫുള്‍ ടൈം hotelil ആയിരുന്നോ ? അലമാര്യെക് കിട്ടിയ ഓഫര്‍ കൊള്ളാം

    good writing, liked it :)

    ReplyDelete
  30. “ഒരു ജീവിതം മുഴുവന്‍ നിനക്ക് തരണംന്നിണ്ട്. പക്ഷെ അതും ഞാന്‍ മാത്രം വിചാരിചിട്ട് കാര്യല്ല്യല്ലോ...മാത്രല്ല നിനക്ക് ഒടുക്കത്തെ ചൂടാണ്! ആ ചൂടില്‍ ഞാനും എന്‍റെ ഭര്‍ത്താവും എന്‍റെ മക്കളും കുടുംബത്തോടെ കരിഞ്ഞു പോവും!”

    അതു കലക്കി..
    എന്തായാലും സ്വന്തം നാട്ടില്‍ കിട്ടുന്ന സുഖം വേറെ എവിടെയും കിട്ടില്ലല്ലോ... All the Best!!

    ReplyDelete
  31. u mean chennai, the place...
    ok?
    hahahaha
    i think the animal Chennnaaaai(malayalam)
    athu maathre kandullu kaaranam sundey njan nalla vellathilaaaaaa

    ReplyDelete
  32. ശ്രീ ബാലാ .ക. മേനോന്റെ 19,കനാല്‍ റോഡ് വായിച്ചപ്പോഴാണ് ആദ്യമായി ചെന്നൈ നഗരത്തോട് പ്രണയം തോന്നിയത്..ഇക്കരെ നില്‍കുമ്പോള്‍ അക്കരെ പച്ചയാണോ എന്ന സംശയവുമായി ആണ്
    4 വര്ഷം മുന്പ് ഇങ്ങോട്ട് ട്രെയിന്‍ കയറിയത്..
    ഇതു വരെ പ്രണയിച്ചു മതിയായിട്ടില്ല ഈ നഗരത്തെ.
    ഓര്മകുരിപുകള്‍് വളരെ നന്നായി ഇരിക്കുന്നു സുമ..

    ReplyDelete
  33. ഫായസം അണ്ണോ,
    ഇനി തൊട്ട് ഞാന്‍ എല്ലാം മറക്കാതെ എടുത്തു തിരിച്ച് തന്നേക്കാം... :D


    സന്തോഷ്‌ പല്ലശ്ശന
    :)
    thanks...


    Tarz,
    അത് കയ്യിലിരിപ്പിന്റെ പ്രശ്നം കാരണം ആണ്...


    ബഷീര്‍ വെള്ളറക്കാട്‌ / പബ്
    :)
    Hearty Welcome...
    സൂപ്പര്‍ ഫാസ്റ്റ്ന്‍റെ ഡ്രൈവര്‍ക്ക് സ്തുതി...


    abhi,
    :D :D
    'ചുള്ളന്മാര്‍' ടെ കാറ്റഗൊറില്‍ താങ്കള്‍ വരാത്തെന്‍റെ അസൂയ അല്ലെ???


    Salil
    :D :D
    എനിക്കും അതന്നെ പറയാനിള്ളത്...
    ഇനിം വരണേ...


    Retwik
    Thanks Bch... :D


    cALviN & Sudheesh
    എന്തുട്ടാ??? :-/

    ReplyDelete
  34. VEERU
    താങ്ക്സ് മാഷെ... :D
    അതെ ഞാന്‍ daa അല്ല, dee യാ...


    മാളുക്കുട്ടി
    Welcome ഇണ്ട്ട്ടോ... :)
    ഇനിം വരണേ...


    Ashly A K
    Dangu! :D :D


    കിഷോര്‍ലാല്‍ പറക്കാട്ട്
    :D :D
    ങും..ഇനി ഇപ്പൊ അങ്ങനെ ഒക്കെ തന്നെ പറഞ്ഞു അങ്ങ് കൂടാം...


    Gowri
    ഏറ്റു!


    Laveen.V.Nair
    :D :D :ഡി
    വേണ്ട വേണ്ടാ...


    INDULEKHA
    പ്രണയിക്കുന്നതൊക്കെ കൊള്ളാം, അവസാനം ചങ്കിനു കുത്തീട്ട്‌ പോവരുത്‌...

    ReplyDelete
  35. Shravan | ശ്രവണ്‍,
    hmmmmmmmmmm... :D


    കടിഞൂല്‍ പൊട്ടന്‍,
    thanQ thanQ.. ;)

    ReplyDelete
  36. ചെന്നൈയേക്കാള്‍ ഇഷ്ടായി ഈ എഴുത്ത് :)

    ReplyDelete