Monday, May 04, 2009

കിട്ടൂസ്‌ Vs ഇന്നൂസ്‌

കോ ഛെ...പോരാളി 1
പേര്: കിട്ടു
വയസ്സ്: 5 3/4
യോഗ്യത: ഒന്നാം ക്ലാസ്സ്‌

പോരാളി 2
പേര്: ഇന്നു | Innu [ഇന്ന്-നാളെ നൊന്നും പറഞ്ഞു കളിയാക്കണ്ട;അതിന്‍റെ അമ്മേനെ പറഞ്ഞാ മതില്ലോ | ഞാന്‍ എന്തായാലും അത് ഇംഗ്ലീഷില്‍ തന്നെ അങ്ങട് ടയിപാം]
വയസ്സ്: മൂന്ന്
യോഗ്യത: എല്‍ കെ ജി
അന്ത കാലം

രണ്ടും അന്യായ ഫ്രെണ്ട്സ്‌ രുന്നു! അങ്ങനെ കുറച്ചു വാക്കുകള്‍ നിരത്തി വിവരിക്കാന്‍ റ്റ രീതിയില്‍ ഒന്നും അല്ല. Innu ഒന്നു തുമ്മിയാല്‍ ഉടനെ കിട്ടു അറിയും. കിട്ടൂന് ഒന്നാം ക്ലാസ്സിലിക്ക് അഡ്മിഷന്‍ കിട്ടോ ഇല്ലെന്നൊക്കെ ടെന്‍ഷന്‍ അടിചോണ്ടിരുന്നത് രണ്ടും പേരും കൂടിട്ടാ. അവസാനം എന്തായാലും അത് കിട്ടി! പ്ലേ സ്കൂളിലെ ഓരോ എക്സാമിന് മുന്നേം കിട്ടുന്റെ ഒരു 'All the best' കിട്ടിലെങ്കില്‍ Innu നു വലാത്ത ഒരു വീര്‍പുമുട്ടല്‍ ആരുന്നു. പിന്നെ അങ്ങനെ ഒരു മുട്ട് വരാന്‍ കിട്ടു സമ്മതിചിട്ട്ല്യന്നിള്ളതാ; കിട്ടു ആരാ മോന്‍!

ഇവറ്റകള്‍ രണ്ടും കൂടിം ഓര്‍കുട്ടില്‍ കാണിച്ച അക്രമങ്ങള്‍ കണ്ടാല്‍ ഓര്‍ക്കുട്ട് ദൈവങ്ങള്‍ പൊറുക്കില്ല്യ. അന്തകാലത്തില്‍ കിട്ടു ഇല്ലാത്ത ഒരു പേജ് പോലും Innu നു ഡയറിയില്‍ ഇണ്ടാവാന്‍ വഴി ഇല്ല. കിട്ടുന്നു പിന്നെ അങ്ങനെ ഒരു ശീലം ഇല്ലാന്നാ തോന്നണേ. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബെറ്റ്‌! 'ബെറ്റ്‌ ലിസ്റ്റ്' ഒരെണ്ണം പ്രത്യേകം റെഡി ആക്കി വെച്ചിട്ടിണ്ടാരുന്നു (എല്ലാ ബെറ്റിലും കിട്ടു പൊട്ടിട്ടോ).

അങ്ങനെ സമാധാനം ആയിട്ട് പൊയ്ക്കൊണ്ടിരുന്ന സമയത്ത് Innu നു എല്‍ കെ ജി ക്ക് അഡ്മിഷന്‍ കിട്ടി. കഷ്ടകാലത്തിന് അത് കുറച്ച് ദൂരെഇള്ള ഒരു സ്ഥലത്തു ആയിപ്പോയി. അപ്പെന്തായി, ഡെയിലി ചാറ്റാനും/മെസ്സേജ് ചെയ്യാനും/ഫോണ്‍ ചെയ്യാനൊന്നും പറ്റാണ്ടായി. ഒരു പുതിയ സ്ഥലത്ത്‌ ഒക്കെ പോയി ഒന്നു സെറ്റില്‍ ആയി വരാന്‍ കുറച്ച് ടൈം എടുക്കും...ഇല്ലേ പിന്നെ???

പിന്നെ ഇവള്‍ ഒരു കുഞ്ഞു ജെന്നിഫര്‍ ലോപസ് ആയകാരണം വല്ലവന്മാരും ഒക്കെ ഒന്നു നോക്കിരിക്കും ഇവള്‍ തിരിച്ചും നോക്കിന്നിരിക്കും! പിന്നെ വായിനോട്ടം,പാരവെപ്പ്, വല്ലവരുടേം കയ്യിന്നു പാര റിസീവ് ചെയ്യല്‍ തുടങ്ങി ചില്ലറ തിരക്കുകള്‍ ഒന്നും അല്ലല്ലോ..അതൊക്കെ കിട്ടുനു ഒന്നു മനസ്സിലാക്കി കൂടെ? എവിടെ? രണ്ടു പേര്‍ക്കും യാതൊരു വിധ കോമ്പ്ലെക്സ്‌കളും ഇല്ലാത്ത കാരണം കലാപ പരിപാടികള്‍ ഒക്കെ നല്ല കാര്യായിട്ട് അങ്ങട് തുടങ്ങി.

എന്നിട്ട് ഇപ്പൊ എന്തായി???


ഇന്ത കാലം!!

അധികം എക്സ്പ്ലനഷന്‍ ഒന്നും ഇല്ല. ഫോട്ടോ ഒന്നു നോക്കിയെ...അത്രേള്ളൂ...


പണ്ടാരക്കാലന്റെ നോട്ടം കണ്ടില്ല്യേ. ചുമ്മാ ഇരിക്കുന്ന കൊച്ചിനെ അവന്‍ എന്തെങ്കിലും ഒക്കെ പറഞ്ഞു പിരി കേറ്റും. പിന്നെ അവള്‍ എന്താ ജാതി, ചുമ്മാ ഇരിക്കോ???അല്ല, അങ്ങനെ ചുമ്മാ ഇരിക്കാന്‍ പാടുണ്ടോ??? കയ്യിലിരിക്കണ ഓരോ കൊണാണ്ട്രല്‍ ആയിട്ട് എടുത്തു പ്രയോഗിച്ചു തുടങ്ങും പിന്നെ രണ്ടും കൂടെ...ഇതിന് ഇനി എന്നാ ഒരു അവസാനം???
[അതോ അവസാനം ഇല്ലേ???]അപ്പൊ പറഞ്ഞു വന്നതേ...ഈ കൂട്ടുകാരന്മാരൊക്കെ എന്താ ഇങ്ങനെ? പോസ്സെസ്സിവ്നെസ്സ് ആണോ? അഥവാ ഇപ്പോ എന്തെങ്കിലും തെറ്റ് ചെയ്തുന്നു തന്നെ വെക്ക്; 'ക്ഷമിക്കുക' ന്നൊരു പരിപാടി ഇവര്‍ക്കൊന്നും അറിയാന്‍ പാടില്ലേ??? വല്യ കുട്ടികള്‍ ആയില്ലേ...!? ഡെയിലി കോണ്ടാക്റ്റ് ചെയ്തില്ല, ബോയ്‌ ഫ്രെണ്ടിനെ പറ്റി പറഞ്ഞില്ല, നാട്ടില്‍ പോണേനെ മുന്നേ/ പോയ ഉടനെ വിളിച്ചു പറഞ്ഞില്ല, etc., etc. ന്നൊക്കെ പറഞ്ഞു ഇങ്ങനെ തല്ലു കൂടാന്‍ പാടുണ്ടോ? എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഇണ്ടെങ്കില്‍ 'Cold War' നടതാണ്ട്‌ പറഞ്ഞു തീര്‍ത്താല്‍ പോരെ??? ചെക്കന്മാരൊക്കെ ഇങ്ങനെയാ???തേപ്പാശാനെ തന്നെ തേച്ച എനിക്ക് ഹാര്‍ദ്ദമായ ആദരാഞ്ജലികള്‍...ആര്‍ക്കേലും ഒക്കെ എന്തെങ്കിലും ഒക്കെ പറയാന്‍ ഇണ്ടെങ്കില്‍ പോയി എന്‍റെ 'മുന്നറിയിപ്പ്' ഒന്നുടെ വായിച്ചിട്ട് വരൂ. പിന്നെ ഫോട്ടോടെ പേരില്‍ തല്ലിണ്ടാക്കാന്‍ വന്നാലും ഞമ്മക്ക്‌ പുല്ലാണേ! പിന്നെ അത്രയ്ക്ക് പ്രശ്നം ഇള്ളവര് ഫോട്ടോ ഒന്നും നാട്ടുകാരു കാണെ വല്ലോടത്തും ഒക്കെ ഇട്ടിട്ട്
പോവരുത്.


ഫോട്ടോ കടപ്പാട്: Mr. ฬ เㄅサ (എന്‍റെ സ്വന്തം ആളാണ്; ഡീറ്റയില്‍സ് തരില്ല)

26 comments:

 1. കിട്ടൂസ്‌ ഒരു സുന്ദരക്കുട്ടന്‍ തന്നെ ആണല്ലോ.. ആ മുഖത്തെ നിഷ്കളങ്കത... ആ കള്ളച്ചിരി :) കണ്ടാലെ അറിയാം ആള് പുലിയാണെന്ന് :)

  പോസ്റ്റ്‌ തകര്‍ത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. തേച്ചു തരിപ്പണമാക്കി...!

  "ഇന്നു" എന്താണാവോ ? ലത് പുതിയ അറിവാണല്ലോ (തോക്ക് എവിടെ പൊയീ ?)

  ReplyDelete
 2. ഇതെന്തൊന്നു? എന്തായാലും തിരിച്ചു എത്തിയല്ലോ, സന്തോഷം...

  ഞാൻ എപ്പൊ എന്താ പറയാ? അന്തക്കാലം, ഇന്തക്കാലം, ഇപ്പൊ ദൊണ്ടെ കലികാലം..എന്റെ പൊന്നു സുമേ, അല്ല, സുമേച്ചീ‍ീ.. കലികാലം അല്ലാണ്ടെന്താ?

  ~~~~~ ~~~~~ ~~~~~~

  അപ്പൊ പറഞ്ഞു വന്നതേ...ഈ കൂട്ടുകാരന്മാരൊക്കെ എന്താ ഇങ്ങനെ? പോസ്സെസ്സിവ്നെസ്സ് ആണോ? അഥവാ ഇപ്പോ എന്തെങ്കിലും തെറ്റ് ചെയ്തുന്നു തന്നെ വെക്ക്; 'ക്ഷമിക്കുക' ന്നൊരു പരിപാടി ഇവര്‍ക്കൊന്നും അറിയാന്‍ പാടില്ലേ??? വല്യ കുട്ടികള്‍ ആയില്ലേ...!? ഡെയിലി കോണ്ടാക്റ്റ് ചെയ്തില്ല, ബോയ്‌ ഫ്രെണ്ടിനെ പറ്റി പറഞ്ഞില്ല, നാട്ടില്‍ പോണേനെ മുന്നേ/ പോയ ഉടനെ വിളിച്ചു പറഞ്ഞില്ല, etc., etc. ന്നൊക്കെ പറഞ്ഞു ഇങ്ങനെ തല്ലു കൂടാന്‍ പാടുണ്ടോ? എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഇണ്ടെങ്കില്‍ 'Cold War' നടതാണ്ട്‌ പറഞ്ഞു തീര്‍ത്താല്‍ പോരെ??? ചെക്കന്മാരൊക്കെ ഇങ്ങനെയാ???
  ~~~~~ ~~~~~ ~~~~~
  സുമേ, ഒരു കുത്ത്‌ ഉണ്ടല്ലോ അതിൽ.. ആർക്കാ? എന്തായാലും പോസ്റ്റ്‌ കലക്കി സുമേച്ചീ..

  ReplyDelete
 3. സുമേച്ചി, ആയുധങ്ങൾ കുറവാണല്ലോ? എന്തു പറ്റി? കിട്ടൂസിന്റെ കയ്യിൽ ദൊണ്ടെ റോക്കറ്റ്‌ ലൊഞ്ജരും, എ കെ 47ഉം എല്ലാം..

  ReplyDelete
 4. നീലീീീീീീീീ.. പോസ്റ്റൊക്കെ കലക്കി... അതു അവിടെ നില്‍കട്ടെ എനിക്കിപ്പോ അറിയണം ആരാ ഈ സുമ???????...

  ആ ശ്രീഹരിചെക്കന്‍ 'കെളവന്‍' എന്ന് പേരുമറ്റി എല്ലത്തിനെയും വഴിതെറ്റിച്ചു....

  എതെന്തോന്ന.. എവിടെന്താ പേരുമാറ്റല്‍ മഹൊല്‍സവമോ?????

  ReplyDelete
 5. ഈ തിന്റു ഇന്നെന്റേന്ന് വല്ലോം മേടിക്കും... കെളവന്‍ ... ന്നെ ക്കൊണ്ടോന്നും പറയിപ്പിക്കണ്ട....
  പൈത്യക്കാരി പയലേ.... സുട്ടിടുവേന്‍ .... ഹും...

  പോസ്റ്റിലേക്ക് വരാം...

  "അഥവാ ഇപ്പോ എന്തെങ്കിലും തെറ്റ് ചെയ്തുന്നു തന്നെ വെക്ക്; 'ക്ഷമിക്കുക' ന്നൊരു പരിപാടി ഇവര്‍ക്കൊന്നും അറിയാന്‍ പാടില്ലേ?"

  ആരായാലും ഒന്നു പൊട്ടിച്ച ശേഷമേ ക്ഷമിക്കുന്ന പതിവുള്ളൂ...;)

  പൊസസ്സീവ്നെസ്സോ? അതെന്താ സാധനം? നിങ്ങള്‍ വേറെ ആങ്കുട്യോള്‍ഡ് മിണ്ടര്‍ത് കാണരുത്, പറയാതെ എവിടെം പോവരുത്, ദിവസം നാലു തവണ സ്റ്റാറ്റസ് അപ്ഡേറ്റ് തരണം... ഇത്തരം കൊച്ചു കൊച്ചു ആവശ്യങ്ങളൊക്കെ ഏതു പോലീസ്കാരനും ണ്ടാവില്ലേ? അതൊക്കെ ഒരു തെറ്റാണോ? അല്ല പറ തെറ്റാണോ?

  ജെന്നിഫര്‍ ലോപസൊക്കെ അങ്ങ്‌ വീട്ടില്... ഹിന്ദി സിനിമ അഭിമാന്‍ കണ്ടിട്ടില്ലല്ലേ?
  പാട്ടു പാടുന്ന ഗേള്‍സ് ആണേല്‍ ലതാ മങ്കേഷകറെപ്പോലെ അവിവാഹിതയായി കഴിഞ്ഞോളണം എന്നാണു നിയമം... ഓകേയ്സ്..... :)

  ഓഫ് സ്പിന്‍ :-
  ഈ കിട്ടു Innu എന്നിവ ചേരുമ്പോഴാണോ ഈ 'കിട്ടുന്നു' ഉണ്ടാവുന്നത്?

  ReplyDelete
 6. ഇന്നു എന്ന പേര് ഇതാദ്യായിട്ടാ കേള്‍ക്കണേ... രണ്ടാളും കൊള്ളാം
  :)

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. aadyam aayitu nalla onnatharam peru...Innu vo...eeshwara....endokke kelkkanam :D....ella exam inu munneyum "all the best" o....LKG exam ennu parayunnadu IAS nte exam ine kaal paadanennu ulla vivaram innu eniku undayi...nandiyundu magalee nandiyundu :P....LKG il tanne dairy ezuthi ennulla apoorvam aaya karyam Innu cheydirikkunu...adinu tala kumbittu namikkunu :P.....alla ee dairy ennu udesichadu valla plaavintem ila aano enulla samshayam maatrame enikullu :D ..pena kanditillata prayatil diary ye...halla pinne..:P..aaaha bet vykkunadu endu vachitaanavo??? goli aano ado naranga muttayi anoo :P ..ho IIT il admission kiti...NIT il kitti...ennu inganey valiya valiya sambhavangal anu njan idu varem ketittulladu.... :D ..endayalum aa 3 aksharangal "LKG" ee paranjdine kaalum ellam valudanenu nammade priyangari aaya paandi neeli teliyichirikkunu saghakkalee :D....english il 3 aksharam undenkil endu ahangaaravum aavam ennu :D...oru kunju jeniffer lopez o...eeshwara...endoke thettidhaaranakal...anginey okke upamikkan enginey tonni ennanu njan alojikkunadu.. :P ..jeniffer lopez valladum idu vayichalate avastha.....karanju kondu adu odi chennu adutulla valla puzhelottum edutu chaaduna vazhikku talayil tengayum chakkayum veenu, talayil idithiyum vetti, paambum kadichu , avasanam sangadam sahikkan aavade visham kazichu edutu chaadi aatmahatya cheyum :D.....vayunottatinu annum innum purakilottalla ennu veendum teliyichirikkunu :D...paara vypinte karyam pine parayanda...istam pole paarakal vannu veenitundu enu manasilayi :P..manoharam aaya foto.....veerappantem , phoolan deviyudem kochunaalile foto njan orkkunu :D....alla....aadivasikal itrem modern okke ayo...kayyil tokku irikkunu :D adu kondu chodichada....pinne chekkanmaare paranju kalikkarudu :P ..penpillerude sthiram parupaadiya.endelum oppichitu ingotu chaarum :D....innathe adikku mikkavarum 10 varsham kazinjarikkum pinangunnadu...njan atleast on the spot pinanguvallo :P....allade 10 varsham kazinju ariytha karyathinu pinangunnadine kaal nalladanalo ippo pinangunadine kaal nalladanalo pinne pinangathathine kaal nalladanallo.....hehe..appo ellam manasilayi enu viswasikkunu.....

  ReplyDelete
 9. കിട്ടുസിനെയും ഇന്നുസിനെയും എനിക്ക് മനസിലായി...!! രണ്ടും ഒരു ഒന്ന് ഒന്നര മാരക വസ്തുക്കള്‍ ആണെല്ലോ..!!
  നിങ്ങടെ കൈയില്‍ ആറ്റം ബോംബ് ഒന്നും ഇല്ലേ..?? എന്നാല്‍ എല്ലാം കറക്റ്റ് ആയേനെ..!!
  എന്നാലും തേപ്പു ആശാനെ നീ തേച്ചു... :D

  കിട്ടുവിനെ പണ്ടാരകാലന്‍ എന്ന് പറയേണ്ടായിരുന്നു ...!!! പണ്ടാരങ്ങള്‍ക്ക് ഒക്കെ മാനകേട്‌ ആയാലോ..!!
  പിന്നെ ആ ഇന്നുവിനെ ... ജെന്നിഫെര്‍ മറിയാമെയോ കുഴിയാനെയോ എന്നൊക്കെ പറഞ്ഞവരെ എനിക്ക് ഒന്ന് കാണേണം... മോഹം കൊള്ളാം.. അങ്ങനെ പറഞ്ഞവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി , അവര്‍ക്ക് എല്ലാം കണ്ണട വാങ്ങി കൊടുക്ക്‌...!!!

  എന്തായാലും.. കലക്കന്‍ പോസ്റ്റ്‌ തന്നെ.....!! ഇനിയും ഇത് പോലെ പാര പ്രതീക്ഷിക്കുന്നു ...!!

  ReplyDelete
 10. ഇതില്‍ കൂടുതല്‍ വെയിറ്റ്‌ ചെയ്യണ്ട ആവശ്യം ഇല്ലാ ല്ലേ...കമന്റ്‌ കിട്ടാന്‍ ഇള്ളവരടെന്നൊക്കെ കിട്ടി...  ആ ഒരു അറിയിപ്പ്!
  ഈ 'ന്ന' ന്നു പറയുന്ന സംഭവം രണ്ടുതരത്തില്‍ വായിക്കല്ലോ...'പിന്നില്ലേ' യില്‍ ഇള്ള പോലേം 'ചെന്നില്ലേ' യില്‍ ഇള്ള പോലേം...ഇതില്‍ പിന്നില്ലേ യില്‍ ഇള്ള 'ന്ന' ആണ് ഇന്നുല്‍ വേണ്ടത്..അപ്പൊ എല്ലാം ഓ കെ ആയില്ലേ...  abhi
  സുന്ദരക്കുട്ടന്‍?നിഷ്കളങ്കത?കള്ളച്ചിരി?പുലി? മണ്ണാങ്കട്ട!!!
  കുറച്ചൂടെ നല്ല രീതിയില്‍ തേക്കാനിള്ള വകുപ്പുകള്‍ ഇണ്ടാരുന്നു, ഞാന്‍ പിന്നെ ഇതില്‍ അങ്ങ് നിര്‍ത്തിന്നെള്ളൂ...
  മാക്സിമം കൊണാണ്ട്രല്‍സ് കിട്ടുനു കൊടുത്തു, അതിന്‍റെ പേരില്‍ ഇനി ഒരു തല്ലു വേണ്ടാന്ന് വെച്ചു...  ഉണ്ണിക്കുട്ടാ...
  ആള് തിരിച്ചെത്തന്നു ആര് പറഞ്ഞു??? അത് അങ്ങനേം ഇങ്ങനേം ഒന്നും തിരിച്ചു വരുന്ന ടൈപ്പ് അല്ല മോനെ...

  ഡാ ഡാ അതിന്‍റെ ഇടയില്‍ നീ പുട്ടുകച്ചവടം നടത്തുന്നോ???
  കോമ്മണ്‍ ആയിട്ട് കുത്ത് ഒരെണ്ണം അങ്ങ് കുത്തിന്നെ ള്ളൂ...  റ്റിന്ടുവെ... :D :D
  ഒന്ന് ഷമി...പേര് ഇനി മാറ്റില്ല, ഇത് ഉറപ്പിച്ചു...  ഹരി,
  ബുഹഹഹ..ടിന്റു നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ...

  ആ പോസ്റ്റിലേക്ക് വരാം...

  ശെരി പൊട്ടിച്ചോ...ആരാ ഇപ്പോ വേണ്ടാന്ന്...ഇതിപ്പോ അതും ചെയ്യില്ലല്ലോ, അതല്ലേ പ്രശ്നം...
  ഓഹ്...ആ പറഞ്ഞതൊന്നും ഒരു തെറ്റല്ല, എങ്കിലും ഒരു പാലം ഇടുമ്പോ അതും അങ്ങോട്ട്‌ മാത്രം പോരല്ലോ? അവിടെ ഗേള്‍ ഫ്രെണ്ടിനെ തപ്പിഎടുത്ത കാര്യം ഒക്കെ ഇവിടെ കിലോ മീറ്റെര്സ് ആന്‍ഡ്‌ കിലോ മീറ്റെര്സ് ദൂരത്തിരുന്നു ഗണിച്ചു കണ്ടു പിടിച്ച കാര്യങ്ങളാ...
  എങ്കിലും ഒരു ടെലിപ്പതി പോലെ ഏതാണ്ട് ഒരെണ്ണം വര്‍ക്ക്‌ ഔട്ട്‌ ആയി, അതോണ്ട് പെട്ടന്ന് അങ്ങ് കണ്ടു പിടിച്ചു രഹസ്യങ്ങള്‍ ഒക്കെ...

  പാട്ടു പാടുന്ന ഗേള്‍സ് ഒക്കെ ലതാ മങ്കേഷ്കറിനു പഠിക്കാന്‍ നിന്നാല്‍ ഹരി തെണ്ടി പോവുല്ലോ ഹരീീീീീീീീ...  ശ്രീ :)
  പിന്നെ കൊള്ളാതെ...
  ശെരിക്കു കൊള്ള്ന്നിണ്ട്...  ഈശ്വരാ...ഇതെന്താ ഇത്, ആന കരിമ്പിന്‍ കാട്ടില്‍ കേറിയ ഒരു എഫക്റ്റ്‌... :O
  ശ്യാമുവേ...നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടു??? :-/
  എന്‍റെ മാഷെ താങ്കളും ഒന്ന് ഷമി...ഒന്നാം ക്ലാസ്സ്‌ ഒരു ജോലിയും എല്‍ കെ ജി ഒരു പോസ്റ്റ്‌ ഗ്രാജുവേഷനും ആണെന്ന് വിചാരിക്ക്‌...
  പിന്നെ ജെന്നിഫര്‍ ലോപസിന് മലയാളം വായിക്കാന്‍ അറില്ലന്നു കഴിഞ്ഞ ആഴ്ച വിളിച്ചപോ പറഞ്ഞിരുന്നു, അതോണ്ട് ആ പുഴയും തേങ്ങയും ചക്കയും പാമ്പും എല്ലാം ഹോപ്‌ലെസ്സ്!!!
  വീരപ്പന്റെം ഫൂലന്‍ ദേവിടെം ഫോട്ടോ എന്താ വഴിയില്‍ കെടന്നു കളഞ്ഞു കിട്ടിയോ??? ഞങ്ങള്‍ ഒന്ന് മനസ്സ് വെച്ചെങ്കില്‍ ഈ പറഞ്ഞ പാര്‍ട്ടിസ് ഒന്നും പുറം ലോകം കാണില്ലാരുന്നു.

  ഒന്നും ശെരി ആയില്ല... :-/ :(


  Tarz...
  കൊച്ചു കള്ളന്‍!!!
  മനസ്സിലാക്കില്ലേ... :D :D :D

  "കിട്ടുവിനെ പണ്ടാരകാലന്‍ എന്ന് പറയേണ്ടായിരുന്നു ...!!! പണ്ടാരങ്ങള്‍ക്ക് ഒക്കെ മാനകേട്‌ ആയാലോ..!!" :D :D :D :D :D

  കിട്ടുനു ഞാന്‍ അന്നേ വാണിംഗ് കൊടുത്തതാ..."സ്വന്തം ആയിട്ട് ഫാമിലിയും ഫ്രണ്ട്സും ഇള്ള സ്ഥിതിക്ക് അവരെപറ്റി എഴുതല്ലോ" ന്നു...

  ReplyDelete
 11. dispassionate observer il ninnu suma aayo?


  enthayalum njaanum oru comment adichirikunnu...


  :)

  ReplyDelete
 12. അപരിചിത ഇത് എന്നെ കമന്‍റ് അടിച്ചതാണോ ഈ പോസ്റ്റിനെ കമന്‍റ് അടിച്ചതാണോ?

  എന്തായാലും... ThE DiSpAsSioNAtE ObSErVEr ന്നൊക്കെ ആരുന്നു...പിന്നെ നാടുവിട്ട ചില മലയാളികള്‍ക്ക് ഇതു വായിച്ചെടുക്കാന്‍ ഒന്നുടെ പോയി SSLC പാസ്‌ ആയിട്ടു വരണംന്നൊക്കെ ഒരു അഭിപ്രായം വന്നു..സായിപ്പിന്‍റെ നാട്ടില്‍ ചെന്നപ്പോള്‍ ഡെയിലി പല്ലുതേപ്പും നാക്കുവടിക്കലും ഒക്കെ മറന്നുത്രേ...പിന്നെ ഞാന്‍ ആയിട്ട് വിഷമിപ്പിക്കണ്ടാന്നുവച്ചു...

  ശ്രീഹരിയോ???കാല്‍വിനോ???
  അതൊക്കെ ആരാ??എന്താ???

  ReplyDelete
 13. ThE DiSpAsSioNAtE ObSErVEr തന്നെ ആയിരുന്നോ സുമ?
  അപ്പം നാളെ നീലിമ ആകുമോ?
  പിന്നെ പടം കൊള്ളാം കേട്ടോ.
  ThE DiSpAsSioNAtE ObSErVEr എന്ന പേരു കണ്ട് പേടിച്ചാ ഇത് വരെ ഇങ്ങോട്ട് നോക്കാനെ, ഇനി സ്ഥിരം കാണും

  ReplyDelete
 14. "ThE DiSpAsSioNAtE ObSErVEr എന്ന പേരു കണ്ട് പേടിച്ചാ ഇത് വരെ ഇങ്ങോട്ട് നോക്കാനെ, ഇനി സ്ഥിരം കാണും"

  കണ്ടാ കണ്ടാ... നല്ലോരു കാര്യം ചെയ്യിച്ചതാന്നിപ്പോ മനസിലായല്ലോ?
  ന്നാലും കുറ്റം പറഞ്ഞോണം

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. എനിക്കൊന്നും മനസ്സിലാവുന്നില്ല. ഈ ബ്ലൊഗു ലൊകത്തു കാണുന്നതും കെള്‍ക്കുന്നതും പകുതി പൂലും മനസ്സിലാവുന്നില്ല.

  ReplyDelete
 17. നീലിമ .. ഒരു കിട്ടുവിനെയും ഇന്നുവിനെയും വച്ചു ബ്ലോഗിയല്ലേ.. ഉം .. ഓള്‍ ദി ബെസ്റ്റ് ഉണ്ട് ട്ടോ .. ചങ്ങാതീ

  ReplyDelete
 18. അരുണേട്ടാ, :)
  സുമ ഉറപ്പിച്ചു, ഇനി മാറില്ല...'നീലിമ' അങ്ങ് മറന്നേക്ക്‌ട്ടോ
  പേടി മാറിയ സ്ഥിതിക്ക് വല്ലപ്പളും ഒക്കെ ഒന്ന് വന്നു നോക്കിട്ടെ പോണേ...

  കാല്‍‌വിന്‍,
  ഹോ സമ്മതിച്ചേ...
  ആ പിന്നെ,എവിടെയോ എന്‍റെ ㄅനു ഇട്ട് ഒന്ന് കുത്തിയത് ഞാന്‍ കണ്ടു; അതിനു പ്രത്യേകം കണ്ടോളാം...


  ഉപ്പായി,
  എന്നോട് ക്ഷമിക്കു...കുറച്ചുടെ നാട്ടുകാര്‍ക്ക് മനസ്സിലാവണ രീതിയില്‍ എന്തേലും ഒക്കെ എഴുതാന്‍ നോക്കാം...

  ശ്യാമുവേ, കമന്‍റ് ഇട്ടിട്ടു ഡിലീറ്റിയാല്‍ വീട് കേറി അടിക്കും, പറഞ്ഞില്ലാന്നു വേണ്ട...

  ശ്രീജിത്ത്‌ ഏട്ടാ...
  കിട്ടുനു ഒരു ലൈറ്റ് തേപ്പു കൊടുക്കണന്നു മാത്രേ വിചാരിച്ചുള്ളൂ...

  ReplyDelete
 19. ഒരു പുലിയുടെ എല്ലാ മണവും അടിക്കുന്നുണ്ട്‌. പോസ്റ്റ്‌ തകർത്തു എന്നു പ്രത്യേകം പറയേണ്ടല്ലോ.

  ReplyDelete
 20. ഇന്നു എന്ന പുതിയൊരു പേര് തന്നതിനു നണ്ട്രി.
  പോഷ്ട് കൊള്ളാം.ഇങ്ങനെ എയ്തണോര് ഇപ്പൊ ബ്ലോഗിലില്ലാണ്ടാവുന്നൂ എന്ന പരാതി കേട്ടതേയുള്ളൂ.

  ReplyDelete
 21. ഇന്ന് നാളെ.. ഇന്ന് നാളെ.. ഇന്ന് നാളെ... കൊള്ളാമോ?

  """എല്ലാ ബെറ്റിലും കിട്ടു പൊട്ടിട്ടോ"""-- ഇത് വെറും അപവാദം...

  ചെക്കന്മാരൊക്കെ ഇങ്ങനെയാ??? എങ്ങനെ??? അത്രക്കായോ???
  കിട്ടൂ... ഇനി റോക്കറ്റ് ലോഞ്ചര്‍ പ്രയോഗിച്ചോ... ഇതങ്ങനെ വിട്ടാല്‍ പറ്റില്ല....

  ലേറ്റായിട്ട് വന്നാലെന്താ, ഞാന്‍ ആരാ മോന്‍... !! ഹി ഹി..

  ReplyDelete
 22. പിള്ളേരടെ പടം കാണുമ്പൊ ബിന്‍ ലാദനേം അമേരികയേം ആണ് ഓര്‍മ്മ വരണേ..

  ReplyDelete
 23. ആദ്യമായാ ഈ ബ്ലോഗ്ഗില്‍, അതും വികടശിരോമണി എന്താ പറഞ്ഞെതന്നറിയാനായി വന്നതാ.
  :)

  വീണ്ടും വരാം.

  ReplyDelete
 24. പയ്യൻസ്‌ : പയ്യന്‍സ്
  പുലിക്കൂട്ടിന്റെ അടുത്തുന്നു ഒന്ന് വിട്ടു നിന്നോ...അതെ താങ്കളുടെ ബ്ലോഗില്‍ കമന്റ്‌ ഒന്നും ഇടാന്‍ പറ്റണില്ല...അതെന്താന്നു ഒന്ന് നോക്കുട്ടോ...


  വികടശിരോമണി
  നണ്ട്രി അമ്മക്ക് പാസ്‌ ചെയ്തിരിക്കുന്നു... :)
  എന്താ ഉദ്ദേശിചെന്നു ഒന്നുടെ വ്യക്തമായിട്ട് പറഞ്ഞു തരാമോ... :O :-/


  ശ്രീനാഥ്‌ | അഹം
  :P


  Sudheesh|I|സുധീഷ്‌
  ഹമം..."ഇന്ന് നാളെ.. ഇന്ന് നാളെ.." വേണ്ട വേണ്ടാ...ആദ്യമേ വാണിംഗ് തന്നതല്ലേ...
  അത് അപവാദം ഒന്നും അല്ല, കിട്ടുനോട് ചോദിച്ചു നോക്ക്...
  ദേ ദേ ദേ...ഇപ്പൊ നോക്കിക്കോ...സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യല്ല്യ...


  കണ്ണനുണ്ണി
  ഒരു തെറ്റും ഇല്ല്യ...അതന്നെയാ ഓര്‍മ വരണ്ടേ...!


  അനില്‍@ബ്ലൊഗ്
  നന്ദി... :)
  വികടന്‍ അപ്പോ ഒരു ചെറിയ ഉപകാരം ആണ് ചെയ്തതെന്ന് ചുരുക്കം...

  ReplyDelete
 25. സ്ട്രിക്റ്റ്ലി പേഴ്സണല്‍...

  എന്നാലും വായിക്കാന്‍ കൊള്ളാം..:)

  ReplyDelete