Thursday, February 19, 2009

നിനക്കായി മാത്രം...

ടിന്‍റുവിന്‍റെ ബന്ധത്തില്‍ പെട്ട, കൃത്യമായി പറഞ്ഞാല്‍ പുള്ളിക്കാരിടെ ബാബേജ്‌ചേട്ടന്‍റെ മൂത്ത മകള്‍ [ടിന്‍റു അവള്‍ക്ക് അമ്മായി/അപ്പച്ചി /ആന്റി ഒക്കെ ആയിട്ട്വരും] എന്റെ കൂടെ ഇണ്ട്. അവള്‍ ഒറ്റക്കവണ്ടാല്ലോന്നു വച്ചു അവള്‍ടെ താഴേന്ന് രണ്ടാമത്തെ ആങ്ങള ഹെഡ് ഫോണിനേം ഞാന്‍ ഇങ്ങു പൊക്കി. അവരാണ് എന്‍റെബെസ്റ്റ് ഫ്രണ്ട്സ്. കുറെ നല്ല രാഗങ്ങളില്‍ ആണുങ്ങള്‍ ചയ്തു വച്ചിരിക്കുന്ന നല്ല നല്ലപാട്ടുകള്‍ എന്‍റെ സ്വന്തം കഴുത രാഗത്തിലെക്കു convert ചെയ്തു പാടുക ആണ്എന്‍റെ ഹോബി.

എന്‍റെ സഹമുറിയതികള്‍ നേപാളി- ഒറിയാളി teams പോലും കേട്ടിട്ടില്ലാത്ത എന്‍റെ മനോഹര ശബ്ദം! എന്തിന്, എന്നെ വാമഭാഗമാക്കിയെ അടങ്ങു എന്ന ജീവിത അഭിലാഷവുമായി നടക്കുന്ന പാവം ചെക്കന്‍ പോലും കേട്ടിട്ടില്ലാത്ത എന്‍റെ കുയില്‍ നാദം...[കുയിലിനു ജലദോഷം വന്നാലും കുയിലിന്‍റെ നാദം കുയിലിന്‍റെ തന്നല്ലേ...അല്ലെങ്കില്‍...ചിലപ്പോള്‍ കുയിലമ്മക്ക് കാക്കക്കൂട് വഴി പോയപ്പോള്‍ അബദ്ധത്തില്‍ ഇണ്ടായ കുഞ്ഞികുയിലിന്റെ ശബ്ദം...ആ ഇപ്പൊ ok ആയി...]...ഈ 'സംഭവം', i mean എന്‍റെ ഈ ശബ്ദം ആസ്വദിച്ചിരുന്ന കുറച്ചു പാവം കുഞ്ഞുങ്ങള്‍ ഇണ്ട് എന്‍റെ കോളേജിന്റെ മ്യൂസിക് ക്ലബ്ബില്‍. കൊറേ എണ്ണം ഒക്കെ എന്‍റെ 'ഫാന്‍സ്‌ ' ആണത്രേ...സത്യമായിട്ടും...

എന്തായാലും എന്‍റെ ആ ശബ്ദം...അതില്‍ ഞാന്‍ അങ്ങനെ പാടി തകര്‍ക്കും ചില നേരത്ത്. സഹമുറിയതികള്‍ ഇവിടില്ലെന്കില്‍ പിന്നെ ഞാന്‍ ഒറ്റയ്ക്ക് ഒരു ഗാനമേള തന്നെ നടത്തും. ടിന്‍റുവിന്‍റെ സ്വന്തക്കാരും എന്‍റെ പ്രിയപ്പെട്ട തലയണകളും ആണ് പ്രധാന രക്തസാക്ഷികള്‍...മൈക്ക് ന്റെ റോളില്‍ ഒരു ഒഴിഞ്ഞ പെര്‍ഫ്യും കുപ്പിയും കാണും. അങ്ങനെ ഒരു ദിവസം ഞാന്‍ സ്വസ്ഥവും സമാധാനവും ആയി ഞാന്‍ പാട്ടിന്റെ പാലാഴിയില്‍ നീരടുംപോഴാണ്... "ഡാഡി മമ്മി വീട്ടില്‍ ഇല്ലാ...തട പോടാ യാരും ഇല്ലാ..." ന്നും പറഞ്ഞു എന്‍റെ മൊബൈലും കൂടെ പാടുന്നു. വീട്ടില്‍ ആരും ഇല്ലാത്ത നേരം നോക്കി ഏതോ വൃത്തികെട്ടവന്‍ എന്നെ വിളിക്കുന്നു..അയ്യടാ അവന് ആള് മാറിപ്പോയി, ഞാന്‍ ആ ടൈപ്പ് അല്ല...I am from a decent family!! എന്തായാലും അവനോടു രണ്ടു പറഞ്ഞിട്ട് വേറെ കാര്യം ന്നും വച്ചു ഞാന്‍ എന്‍റെ കിളിനാദത്തില്‍ ഒരു 'hello' പറഞ്ഞു. തരിച്ചു ഘനഗംഭീര ശബ്ദത്തില്‍ ഒരുത്തന്‍, "നീലിമ.....".....!!! അവിടെ വച്ചു നിര്‍ത്തി. നീലിമ ആണോന്നോ അവിടെ ഉണ്ടോന്നോ വടി ആയോന്നോ ഒന്നും ചോദിച്ചില്ല...നമ്മള് വിടുവോ, "yeah, neelima here...". സ്വന്തം വീട്ടിന്നു വല്ലവരും വിളിച്ചാലും ഈ 'yeah' ഇല്ലാതെ സംസാരം തുടങ്ങാന്‍ വലിയ പ്രശ്നമാരുന്നു ഒരിടക്ക്. അവസാനം എന്‍റെ മലയാളം വിദുഷി കോംപ്ലാന്‍ മമ്മി ചീത്ത പറഞ്ഞു ചീത്ത പറഞ്ഞു ആ ശീലം നിന്നു. അപ്പൊ പിന്നേം ആ ഘന___ ആ ശബ്ദത്തിന്റെ ഉടമ, "hey, harish here ടീ... "...oooh ok...പിടി കിട്ടി...എന്‍റെ കോളേജ് മേറ്റ്‌ ആണ്. മ്യൂസിക് ക്ലബ്ബിലെ watch man ആണെന്ന് തെറ്റിധരിച്ചു ഞാന്‍ ആദ്യം. ഏത് നേരത്ത് ചെന്നാലും ഈ മനുഷ്യന്‍ അവിടെ കാണും. പിന്നെ മനസ്സിലായി ഭീംസെന്‍ ജോഷിയുടെ പിന്ഗാമി ആവാന്‍ ശ്രമിക്കുന്ന ഒരു കൊച്ചു കലാകാരന്‍ ആണ് കക്ഷി എന്ന്. കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോള്‍ മനസ്സിലായി ആളൊരു വലിയ കലാകാരന്‍ ആണെന്ന്, പിന്നെ പതുക്കെ പുള്ളി ഒരു സംഭവം ആണെന്നും പ്രസ്ഥാനം ആണെന്നും ഒക്കെ മനസ്സിലാക്കി .

അപ്പൊ പുള്ളിടെ call... "ഏയ് ഒരു emergency നീലു...". 'നീലു' ന്നാ???കോളേജില്‍ അപ്പപ്പോ ഒരു ചിരി പാസ്സാക്കും എന്നല്ലാതെ ഈ പുള്ളി ആയിട്ട് എനിക്ക് യാതൊരു കണക്ഷനും ഇല്ലാ...ആദ്യം 'ഡീ' എന്ന് വിളിച്ചതിലെ ഞാന്‍ ഒന്നു അതിശയിച്ചു..ഇപ്പൊ ദേ അടുത്തത്... ഞാന്‍ പിന്നേം എന്‍റെ മറ്റേ ശബ്ദത്തില്‍, "എന്നങ്ക ഹരീഷ്?"

പുള്ളി: "നീലു ഉന്നാല ഒരു ട്രാക്ക് പാട മുടിയുമാ? റൊമ്പ urgent ഡാ..."
[ഞാന്‍ ഇരുന്നു കണ്ണ് തള്ളുന്നു ...ഒരു audition നു പോലും അല്ല വിളിക്കുന്നത്...ഭീംസെന്‍ ജോഷിക്ക് പഠിച്ചു പഠിച്ചു ചെക്കന് വട്ടായോ??]
ഞാന്‍: "എനക്ക് പുരിയല ഹരീഷ്, എന്ന track, എങ്കെ?"
പുള്ളി: "എല്ലാം നാന്‍ വന്തു ചൊല്രെന്‍...."
[!!! വന്തു ചൊല്രെന്‍??? എപ്പോ? എങ്ങോട്ട്? നീ ആരെടെ?? ]
"... നീ റെഡി ആയിരു, ദയവു സെന്ച്ചു പൊണ്ണ് മാതിരി ലക്ഷണമാ വാ. jeans-tshirt പോട്ട് കളംബിടാതെ ..ഇന്കരുന്തു വരതുക്ക് മുന്നാടി കൂപുട്‌രെന്‍, i'll come and pick you up"

എനിക്കിട്ടു ലൈറ്റ് ആയിട്ടൊന്നു വച്ചിട്ട് പുള്ളി കാള്‍ കട്ട് ചെയ്തു.
എന്താ?? jeansum tshirtനും ഒക്കെ എന്താ ഒരു കുഴപ്പം? പെണ്ണുങ്ങളുടെ കുത്തകാവകാശം ആയ വള, മാല, കമ്മല്‍, ലോങ്ങ് ഹെയര്‍, ഹെയര്‍ ബാന്‍ഡ് etc ഒക്കെ അവന്മാര്‍ക്ക് എടുത്തു ചാര്താമെന്കില്‍ ഒരു jeans+tshirt ആണോ ഇത്ര വലിയ കുറ്റം?? അതിന് എന്താ മര്യാദക്ക് ഒരു കുറവ്...??? hmm...ഹരീഷ് എന്തോ കുറച്ച് അത്യാവശ്യതിലാണെന്ന് മനസ്സിലാക്കി ഈ ചോദ്യങ്ങളൊന്നും ഞാന്‍ അപ്പോള്‍ ചോദിച്ചില്ല. മാത്രം അല്ല സംഭവം എന്താണെന്ന് മൊത്തമായിട്ടും മനസ്സിലായും ഇല്ല.

ഇതൊക്കെ ആണെങ്കിലും പുള്ളി അവസാനം പറഞ്ഞ ആ dialogue എനിക്ക് വല്ലാതെ അങ്ങ് ബോധിച്ചു...he he...കോളേജിലെ മിക്ക പെണ്ണുങ്ങളുടെയും ആരാധനാ കഥാപാത്രമായ ഹരീഷ് അയ്യങ്കാര്‍...എന്നെ..പിക്കാം ന്നു...കുറച്ചു നേരം ഇരുന്നു ഒന്നു രോമാഞ്ചം കൊണ്ടിട്ടു പോയി കുളിക്കാന്‍ തീരുമാനിച്ചു.

കുളിച്ചു സുന്ദരി ആയി ഒരു ചുരിദാര്‍ ഒക്കെ വലിച്ചു കേറ്റി ഒരു മൂളിപാട്ടും പാടി കണ്ണാടിയോ‌ട് അഭിപ്രായം ചോദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ദേ പിന്നേം എന്‍റെ മൊബൈല് കുന്നക്കുടി ടെ ഒരു വയലിന്‍ കച്ചെരിന്നു മുറിച്ചെടുത്ത ഒരു ചെറിയ കഷണം പാടുന്നു, രസിക രഞ്ജിനി രാഗത്തില്‍. ഹരീഷ് എന്‍റെ ഹിറ്റ് ലിസ്റ്റില്‍ added! എന്‍റെ ഹോസ്റ്റല്‍ ലിക്ക് വരുന്ന വഴി ഒകെ ചോദിച്ചിട്ട് ഫോണ്‍ വെച്ചു.. അതിന് മുന്നേ എനിക്കിട്ടൊന്നു വച്ചു, "റൊമ്പ make-up എല്ലാം പോടാ വേണ്ടാം..സാധാരണമാ വന്താല്‍ പോതും..."!!! grrrrrrrrrrrr.. എനിക്ക് വന്ന ദേഷ്യം...എല്ലാത്തിനും കൂടെ ഒരുമിച്ചു നിനക്കു വച്ചിട്ടുണ്ടെടാ സുന്ദര കുട്ടപ്പാന്നും പറഞ്ഞു ഞാന്‍ ഹോസ്റ്റെലിന്നു ചാടി ഇറങ്ങി മെയിന്‍ റോഡില്‍ പോയി വായിനോട്ടം ആരംഭിച്ചു. ഹോസ്റ്റല്‍ മേറ്റ്സ്, ഓണര്‍, വാട്ച്ച്മെന്‍ തുടങ്ങി എല്ലാരും എന്‍റെ rare കോലം കണ്ടു കണ്ണും തള്ളി‌ നിക്കുന്നു , ഈ പെണ്ണ് തന്നല്ലേ ആ പെണ്ണെന്നു...

ഞാന്‍ ഹരീഷ് നേം വെയിറ്റ് ചെയ്തു അങ്ങനെ നിക്കുന്നു...മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം+ഇത്തിരി അഹങ്കാരം. കോളേജിലെ പല സുന്ദരികളുടെയും applications നിര്‍ദാക്ഷണ്യം തള്ളിക്കളഞ്ഞ സുന്ദരന്‍+സല്‍സ്വഭാവി എന്നെ പിക്കാന്‍ വരുന്നു...പുള്ളിക്കാരന്റെ നിലം തൊട്ടിട്ടില്ലാത്ത റെഡ് പള്‍സര്‍ എന്‍റെ മനസ്സിലോട്ടു പറന്നു വന്നു. രണ്ടു സൈടും കാലിട്ട് ഇരിക്കണോ അതോ ഒറ്റ സൈഡ് മതിയോ? ഒറ്റ സൈഡ് മതി. പുള്ളിക്ക് കുറച്ച് homely പ്രശ്നങ്ങള്‍ ഒക്കെ ഇന്ടെന്ന് തോന്നുന്നു. അതോണ്ടല്ലേ jeans&tshirt വേണ്ടാന്നും മേക്ക് അപ് ഉം ഒന്നും വേണ്ടന്നൊക്കെ പറയുന്നത്.അപ്പൊ ദേ keeeeeeee keeeeeeee ന്നും പറഞ്ഞു ഒരു horn. ഒരു ബ്ലാക്ക് എസ്ടീം നകതുന്നു ഒരു വെളുത്ത കൈ എന്നെ വിളിക്കുന്നു . ശോ...നശിപ്പിച്ചു . ഞാന്‍ ഓടി അതിന്റെ അടുത്തോട്ടു പോയി , ഉള്ളിലിരിക്കുന്ന ആളെ നോക്കി ഹരീഷ് തന്നല്ലേ അതോ ഞാന്‍ സ്വപ്നം കണ്ടിന്യു ചെയ്യണോന്ന് അറിയാന്‍ ...വേണ്ടി വന്നില്ല...

"വാടാ, നീ എന്ന യോസിചിട്ടിരുക്ക...?"...ഓ ഞാന്‍ ഒന്നും യോസിചില്ലേ, ഇനി ഇപ്പൊ പറഞ്ഞിട്ടും കാര്യം ഒന്നും ഇല്ലല്ലോ...അങ്ങനെ ഞാന്‍ ആ ശകടതിലോട്ടു വലതുകാല്‍ എടുത്തു വച്ചതും ഹരീഷ് ന്റെ ഒരു നെടുവീര്‍പ്പ്+"അപ്പ, ഇപ്പൊ താന്‍ കൊഞ്ചം സമാധാനമാ ഇരുക്ക്‌. നീലു നീ എനക്കാഹ ഒരു ട്രാക്ക് പാടണം,പ്ലീസ് ". ഞാന്‍ ഇരുന്നു കിളിയുന്നു, ട്രാക്ക് പാടാനാ??ഞാനാ?? "നമ്മ ഇപ്പൊ വൈരമുത്തു സര്‍ വീട്ടുക്ക് പോയിട്രുക്ക്,അങ്കരുന്ത് പ്രൂഫ് എടുത്തു വിദ്യ സര്‍ വീട്ടുക്ക് പോണം...ട്രാവല്‍ പന്ര നേരം നാന്‍ ഉനക്ക് tune സൊല്ലി കൊടുക്രെന്‍." ഒരുപാടു ചോദ്യങ്ങള്‍ മനസ്സില്‍ വന്നെന്കിലും ആദ്യം ചോദിച്ചത്, "വിദ്യ സര്‍ യാര് ഹരീഷ്?" പണ്ടു സ്കൂളില്‍ പഠിപിച്ച വിദ്യ ടീച്ചര്‍ ഒരു ചൂരലും പിടിച്ചു മനസ്സില്‍ കൂടെ പോയി. " ഏയ് ,ഉനക്ക് എന്നാച്ച്‌ ഡീ? മനസ്സു എങ്കയോ ഇരുക്ക്‌. ഉന്ന പാര്‍ത്ത്തിലരുന്തു നാനും ഗൌനിക്കുരേന്‍... " ഞാന്‍ എന്ത് തെറ്റ് ചെയ്തു?എന്‍റെ ചോദ്യത്തിന് ഉത്തരം കിട്ടിയതും ഇല്ല.

ഇത്രേം ഒക്കെ ആയപ്പളെക്കും എസ്ടീം ഒരു കൊട്ടാരത്തിന്റെ മുന്നില്‍ ചെന്നു നിന്നു. " വാമാ തായേ..." ന്നു നമ്മളെ ആക്കി ഒരു വിളി. ഞാന്‍ ഇറങ്ങി ചെന്നു,വേറെ വഴി? ? കൊട്ടാരത്തിലൂടെ നടന്നു നടന്നു ഉള്ളിലെ ഒരു മുറിയിലെത്തി. അവിടെ കാക്കയുടെ അത്രയ്ക്ക് വരില്ലെന്കിലും ഏതാണ്ട് ആ നിറത്തില്‍ ഒരു മാന്യന്‍ ( എന്ന് പറയപ്പടുന്നു ). " കാലിലെ വീഴുടി " ഹരീഷ് എന്‍റെ കയ്യില്‍ തോണ്ടുന്നു, ഞാന്‍ ഓടിപ്പോയി കാലില്‍ വീഴുന്നു...എല്ലാവര്ക്കും സന്തോഷം...ഹരീഷ് intro കൊടുക്കുന്നു , "ഇവുങ്ക താന്‍ സര്‍ നീലിമ.നേത് നാന്‍ ചൊല്ലിയിരുന്തെനെ... ". അപ്പൊ ആ നിലക്കാണ് കാര്യങ്ങള്‍. നമ്മള്‍ ആദ്യമേ ഇവിടെ ചര്‍ച്ചാ വിഷയം ആയിരിക്കുന്നു . എന്‍റെ അനുവാദം ഇല്ലാതെ എന്നെപറ്റി ഇവിടെ വന്നു സൊല്ലാന് നിന്നോട് ആര് പറഞ്ഞു നൊക്കെ മനസ്സില്‍ വിചാരിചെന്കിലും ഒരു കൊച്ചു ചിരി fit ചെയ്തു ഹരീഷ് ന്‍റെ മോന്തായതിലോട്ടു ഒന്നു നോക്കി. ഹരീഷ് ദോ പഞ്ചപുച്ഛം അടക്കി തൊഴുതു നില്ക്കുന്നു.

മാന്യന്‍: "യെളുതി വച്ചിരുക്കേന്‍, പഠിച്ചു പാര് . വിദ്യാ സാഗര്‍ കിട്ട കേട്ടാച്ചാ?"
[aaaah vidyaa saar...'ഗ ' അവന്‍ പറയുന്നില്ല! അപ്പടി പോട് പോട് പോട്....!!!!]
ഹരീഷ്: "സരീങ്ക സര്‍, ആമാങ്ക സര്‍. ഇനി അങ്ക താന്‍ പോണം"
മാന്യന്‍ to മി: "നീ മലയാളമാ മാ ? തമിഴ് തെരിയുമാ ?"
ഞാന്‍: "ആമാങ്ക സര്‍, തമിഴ് തെരിയും
മാന്യന്‍:"കൊഞ്ചം കൊഞ്ചമാ തെരിയുമാ ഇല്ലാ നല്ലവേ തെരിയുമാ? പഠിക്ക വരുമാ ??"
ഞാന്‍: "പഠിക്ക തെരിയും സര്‍..."
മാന്യന്‍: "ഹരീഷ്, എതുക്കും നീ വന്തല്ലാ..ഒരു പാട്ടു പാടിട്ടു പോടാ...നീലിമാവോട പാട്ടും നാന്‍ കേക്കലാം ലാ..."

ഈശ്വരാ...ഞാന്‍ എന്ത് പാപം ചെയ്തു? എനിക്ക് heart attack വന്നു ഞാന്‍ ചാവുംന്നു തന്നെ വിചാരിച്ചു ഞാന്‍ .ഈ പ്രായത്തില്‍ വടിയാവുന്നതിനെക്കാള്‍ മുന്നേ വീട്ടില്‍ വിളിച്ചൊരു പെര്‍മിഷന്‍ ചോദിക്കാം ന്നു വിചാരിചോണ്ടിരുക്കുംപോള്‍ ആ പിശാച് ചെക്കന്‍ ഒരു തംബുരും പൊക്കി എടുത്തോണ്ട് വരുന്നു. " എന്ത പാട്ടു പാടണം?". ഹരീഷ് നു ആകെ ഡൌട്ട്. ഏത് വേണെങ്കിലും പാടെടോ എനിക്കിപ്പോ എല്ലാം ഒരുപോലയാ. പക്ഷെ, അതൊന്നും അവിടെ വെളിപ്പെടുത്തില... "ഏത് വേണനാലും നീങ്ക സൊല്ലുന്ക"

അപ്പൊ ദേ മാന്യന്‍റെ ഭാര്യ, എന്നെക്കാളും ഒരു നാലഞ്ചു വയസ്സ് കൂടുതല്‍ കാണും. മാന്യന് എന്‍റെ അച്ഛന്ടെ പ്രായം കാണും. ചിലപ്പോള്‍ പത്തു വയസ്സ് കൂടുതലാരിക്കും . "നഗുമോമു താനേ ഹരിയോട മാസ്ടര്‍ പീസ്. അന്ത അമ്മാവെയും അതുവേ പാട സൊല്ലുന്ഗ. ചരണ സ്വരത്തിലെ രണ്ടു പേരും പിരിച്ചു പിരിച്ചു പാടുങ്ക, കേക്കുരതുക്ക് വസതിയാ ഇരുക്കും ". അത് ഹരീഷ് നും മാന്യനും ഒക്കെ അങ്ങ് ഇഷ്ടപ്പെട്ടു, ഞാന്‍ മാത്രം ഇരുന്നു പിരിഞ്ഞു . അപ്പളതെക്ക് മാന്യന്‍റെ വകേലെ ആരുടെയോ ഒരു പൊന്നുമോന്‍ ഒരു മൃദങ്കവും തൂക്കി എടുത്തോണ്ട് വന്നു ഇരിപ്പായി... എനിക്ക് സന്തോഷം ആയി ഗോപി ഏട്ടാ സന്തോഷം ആയി...

എന്‍റെ tension ഒക്കെ കണ്ടു, ഹരീഷ് എന്‍റെ തോളില്‍ തട്ടിട്ടു പറഞ്ഞു, "എതുക്കുടാ ഭയപ്പെട്ര? നീ കാഷ്വല്‍ ആ പാട് .ക്ലബ്ബ്ല ഇരുന്ത് പാടുറ മാതിരിയെ വച്ചുക്കോ, ഭയപ്പെടാത...നാന്‍ ഇരുക്കുല്ല" . എന്ടമ്മോ... അത് കേട്ടപ്പോള്‍ എന്തൊരു ആശ്വാസം!! അങ്ങനെ ഒരു ഗംഭീര കച്ചേരി തന്നെ ഞങ്ങള്‍ അവിടെ നടത്തി . ആഭേരി രാഗത്തിന്റെ അനന്ത സാധ്യതകള്‍ ഞങ്ങള്‍ തൊട്ടറിഞ്ഞു!!! എന്തായാലും Mrs. മാന്യന്‍റെ ഐഡിയ കലക്കി. ഒരു പാട്ടെന്നും പറഞ്ഞു തുടങ്ങിയ ഞങ്ങള്‍, ഒരു നാലഞ്ചു പാട്ടുകള്‍ പാടി ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടാണ് മംഗളം പാടിയത് . Mr.&Mrs. മാന്യന് എന്‍റെ പാട്ടങ്ങു പുടിച്ച്‌ പോച്ച്! മാന്യന്‍ എനിക്ക് സരസ്വതി ദേവിയുടെ ഒരു ചെറിയ locket തന്നു. "നല്ല വരും മാ...ഉന്‍ നാവില സരസ്വതി ഇരുക്ക്‌. മേലും ഉയരട്ടും" എന്ന് എന്‍റെ തലയില്‍ കൈ അനുഗ്രഹിച്ചു . ആ നിമിഷം വടി ആയാലും തരക്കെടില്ലന്നു തന്നെ വിചാരിച്ചു.

ഹരീഷ് പതുക്കെ മാന്യനോട് അടുത്ത മാന്യനെ കാണാന്‍ പോണ്ട കാര്യം ഉണര്‍ത്തിക്കുന്നു, ഞങ്ങള്‍ അവിടന്ന് ചാടി ഇറങ്ങുന്നു , കാറില്‍ കേറുന്നു, ഹരീഷ് വണ്ടി ചവിട്ടി വിടുന്നു . " വിദ്യാ സര്‍ വീട്ടുക്ക് കൊഞ്ചം ദൂരം പോണം , ബ്ലോക്ക് എല്ലാം താണ്ടി അന്ഗ പോയി സെരുരതുക്ക് ഒരു ഒരുമണി നേരം ആകും". ഞാന്‍ ഒരുപാടു നന്ദിയോടെ ഹരീഷിനെ ഒന്നു നോക്കി, " ഹരീഷ്, thank you so much. നീങ്ക ഇല്ലന എനക്ക് ഇപ്പടി ഒരു വായ്പ് കെടചിരുക്കവേ മാട്ടാ... ആനാ എനക്ക് എതുവും പുരിയല...കൊഞ്ചം തെളിവാ ചൊല്ലുന്കളെ ...". ചെറുതായിട്ട് 'ആനന്ദകണ്ണീര് ' വന്നോ എന്നൊരു സംശയം .. ഹരീഷ്അപ്പളാണ് സ്റ്റോറി പറയുന്നത്...പുള്ളിക്കാരന് ഒരു jewellary ടെ ആഡ് ന്‍റെ മ്യൂസിക് ചെയ്യാന്‍ കിട്ടി, വിദ്യാ സാഗര്‍ വഴി , പുള്ളിടെ വിദ്യാ സാര്‍ . track പാടാന്‍ ഒരു 'പുതുമുഘതെ' തപ്പി കൊണ്ടു വരാന്‍ മാന്യന്‍ II പറഞ്ഞതു കാരണം ആണ് കുട്ടിപിശാച് എന്നേം തപ്പി വന്നത്. ആദ്യം തന്നെ എന്‍റെ എല്ലാ ടെടില്സ് ഉം അവര്ക്കു കൊടുത്തു കഴിഞ്ഞിട്ടാണ് എന്‍റെ അടുത്തേക്ക് വന്നത് ...ഒന്നും ഇല്ലെങ്കിലും വലിയ ആളുകളുടെ പേരൊക്കെ ഉപയോഗിക്കുന്നതിന് മുന്നേ ഒരു പെര്‍മിഷന്‍ വാങ്ങിക്കണ്ടേ??പോട്ടെ...ഞാന്‍ ക്ഷമിച്ചിരിക്കുന്നു ,നമ്മടെ ഹരീഷ് അല്ലെ...അല്ലെ??

അങ്ങനെ മാന്യന്‍ II നെ കണ്ടു. രണ്ടു പാട്ടൊക്കെ പാടിക്കഴിഞ്ഞപ്പോള്‍ പുള്ളിക്കാരനും നമ്മളെ അങ്ങ്ബോധിച്ചു. ഒരു saturday track recording, അതും ഹരിണി ക്ക് വേണ്ടിട്ട്‌. അടുത്ത saturday ആയപ്പളെക്കും രണ്ടു ആഴ്ചത്തെ കഠിനപരിശ്രമത്തിന്റെ ചിക്കിളി കയ്യില്‍ കിട്ടി. അതും കൊണ്ടു ഞങ്ങള്‍ ഇവിടത്തെ shopping complex ആയ shopping complex എല്ലാം അരിച്ചു പെറുക്കി ..പിന്നെ ഞാന്‍ ഹരീഷ് ന്‍റെ സ്വന്തം പാട്ടുകാരി ആയി...പിന്നെയും രണ്ടു മൂന്നു ട്രാക്കുകള്‍, കുറേ പ്രോഗ്രാംസ് അങ്ങനെ അങ്ങനെ അങ്ങനെ..എല്ലാം ഹരീഷിനു വേണ്ടി...ഇപ്പൊ അത്യാവശ്യം തരക്കേടില്ലാതെ പാടും എന്നാണ് പലരുടെയും അഭിപ്രായം...



പ്രിയപ്പെട്ട ഹരീഷിനു, ഒരു നല്ല സുഹൃത്തായി , ഒരു നല്ല ഗുരുവായി , ഒരുപാടു നല്ല നല്ല അവസരങ്ങള്‍ നീ എനിക്ക് തന്നു. പക്ഷെ, ഇപ്പോള്‍ ...നീ എന്നെ ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മയാണ് . ഗുരുദക്ഷിണ ആയി കുറെ നല്ല പാട്ടുകള്‍ നിനക്കു തരണമെന്നുണ്ടായിരുന്നു . പക്ഷെ നീ കാത്തു നിന്നില്ല ...നമ്മുടെ കോളേജ് ഇന്നും 'നീ ' എന്ന രാഗത്തില്‍ പാടുന്നു. campus ഇലെ ഓരോ കരിയിലയും നമ്മുടെ മ്യൂസിക് ക്ലബും അവിടത്തെ ഓരോ വാദ്യോപകരണവും നീ തിരിച്ചു വന്നിരുന്നെന്കില്‍ എന്ന് ആഗ്രഹിക്കുന്നു , വെറുതെയെങ്കിലും ഞങ്ങള്‍ എല്ലാം അതിനായി പ്രാര്ഥിക്കുന്നു ..നീ എന്ന ശാന്തിക്കാരന്‍ ഒരു അമ്പലം പോലെ സൂക്ഷിച്ച നമ്മുടെ മ്യൂസിക് ക്ലബ്ബിന്റെ മുറിയില്‍ ഗബ്രിയേല്‍ സാര്‍ എന്നും ഒരു വിളക്ക് വെക്കും...നിനക്കായി മാത്രം...
നിന്നോട് ഞാന്‍ അടക്കം എല്ലാവരും പറഞ്ഞിട്ടില്ലേ ബൈക്കിന്റെ speed ഒന്നു കുറക്കൂന്നു ...എന്തെ ഹരീഷ് നീ കേട്ടില്ല ...?
നീ പണ്ടു പറഞ്ഞിട്ടില്ലേ ഹരീഷ്, പാട്ടിനു വേണ്ടി ഒരു ബ്ലോഗ്, ഒരു website നൊക്കെ ...നിന്റെ, അല്ലെങ്കില്‍ നമ്മുടെ നടക്കാതെ പോയ ഒരുപാടു സ്വപ്നങ്ങളുടെ കൂടെ അതും പോയി ...അല്ലെ...ഇന്നു ഞാന്‍ നിന്നെ പറ്റി , എന്‍റെ ഗുരുവിനെ പറ്റി എന്‍റെ ബ്ലോഗില്‍ എഴുതുന്നു ഹരീഷ്. നീ ഉണ്ടായിരുന്നെന്കില്‍ ഇതിന്റെ അവസാനം മറ്റൊന്നാവുമായിരുന്നു. ..എന്‍റെ ഓരോ കണ്ണുനീരിലും എനിക്ക് നിന്റെ മുഖം കാണാം , നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും എനിക്ക് നിന്റെ പാട്ടു കേള്ക്കാം...തിരിച്ചു വരില്ലേ ഹരീഷ്...?

14 comments:

  1. இது நிஜம் தானா ?
    பட்ஹிச்ச் ரொம்ப feelings வந்தாச்ச்
    பிரமாதமா write பண்ணியிரிக்கெ

    തമിഴില്‍ എഴുതിയാല്‍ മാത്രേ നീലിമ റിപ്ലൈ തരൂ എന്നത് കൊണ്ട് ഇത്രേം കഷ്ടപ്പെട്ട് എഴുതിയെടുത്തു... മാരിയമ്മന്‍ കോവിലമ്മേ.. തമിള്‍ ദൈവങ്ങള്‍ എന്നോട് പൊറുക്കട്ടെ..

    വളരെ നല്ല എഴുത്ത് ...ആദ്യം ചിരിപ്പിച്ചു പിന്നെ വേദനിപ്പിച്ചു :(

    ReplyDelete
  2. ഇതു ഒരു നാടക്ക്‌ തീരില്ല... എനിക്കിട്ട്‌ പണിഞ്ഞല്ലേ?????

    ശ്രീഹരി പരഞ്ഞതു പോലെ.. നല്ല എഴുത്ത്‌... പക്ഷേ അവസാനം ഒന്ന് വേദനിച്ചു...

    പോസ്റ്റുകള്‍ അങ്ങനെ പോരട്ടെ...dabbl

    ReplyDelete
  3. ശ്രീഹരി,
    സത്യം ആണ്...എത്രയോ മാസങ്ങള്‍ കഴിഞ്ഞിട്ടും അംഗീകരിക്കാന്‍ പറ്റാത്ത ഒരു സത്യം. പിന്നെ തമിഴില്‍ എഴുതിയാലേ റിപ്ലെ ചെയ്യുന്നോന്നും ഇല്ലാട്ടോ... :) ഇനി തമിഴില്‍ ഒന്നും എഴുതി ബുദ്ധിമുട്ടണ്ട. ചിലപ്പോള്‍ തമിഴ് ദൈവങ്ങള്‍ക്ക് പൊറുക്കാന്‍ പറ്റുന്നതിനും അപ്പുറം ആവും. ;) :D
    തമിഴില്‍ ഉള്ള ആ പോസ്റ്റിന്റെ ഒരു കമന്‍റ് എന്നെ ഇത്തിരി വേദനപ്പിച്ചു.അതുകൊണ്ട് അധികം നന്ദി പറയാനൊന്നും നില്ക്കാന്‍ തോന്നില്ല.

    അതിന്റെ tamglish version ഇവിടെ കൊടുക്കുന്നു...

    manasu thaan pesuthu...

    nee kooda erunthappo bhoologame kaila adakkiya madhiri erunthadhu...aana eppo...ethumae en kaila ella...yaarumae enne purijikkavum mattengaranga...unmayiliyae solren,yaaru yaaru ellamo purinjikkadhadhile enakku kavalaye ella...aana nee...unnale yen ennaya purinjikka mudiyila? appadi enna thappu pannen naan...romba romba valikkuthuda...unakku theriyama naan oru moochi kooda vitadhilla, theriyath unakku? kaalayile kannu muzhikkirathlarundhu raathri kannu mooduruthu varaikkum unna kettu than senchaen...

    nee kavalapadakkoodathu endrathukkaha poi solliyirukken...nee varuthapada koodathu endrathukaha sonthoshama irukra madiri nadichen...athellam evvalavu periya thappa maarum nu naan ethirparkkave ella.naama sendhu pona ella koil leyum irukkura kadavul sathyama solren, therinju naan unakku entha vidhathileyum droham pannala...

    oru laddu paatha, oru apple paatha,oru beach kku pona, oru bike la yerina, oru restaurant pona, oru metti paatha...un gnapagam dhan varudhu...un mugham dhan theriyuthu...nee pakkathiliye irukkura maadhiri dhan thonuthu... aana nee, naan solra yedhayum kekra alavukku kuda alavukku kuda unakku poruma ella la? indha alavukku enna verukrathukku enna thappu pannen...

    enna nee purinjikita alavukku vere yaarum purinjiruka matanga, nee virumbiya alavukku veere yaarum enna virumbi iruka matanga...nee yosicha athana vatti yaarum enna pathi yosichirukka matanga...aana ippo...???ippo koode enakku unna romba romba pudichirukku...

    thamizhum thamizhnattayum intha nattu kalacharangalayum pudikka vachathum nee dhan, ippo marakka vekradhum nee dhan.Nee enimel illandratha yethikka mudiyala ennala. edho oru edathila irunthu nee en swasatha kattupaduthalana moochiye vida theva ellanu thonudhu. unna eppo naan miss panra maathiri yaarukkum yaareyum miss panniyirukkamatanga...unna naan kaathalicha alavukku indha ulakathil yaarum yaareyum kaathalichirikkamattanga...

    കുറച്ചൊക്കെ വ്യത്യാസങ്ങള്‍ ഇണ്ടാവും...
    നന്ദി...



    ടിന്റു,
    അനുവാദം ചോദിയ്ക്കാതെ താങ്കളെയും ഏതാനും ചില സ്വന്തക്കാരെയും ഇതിലേക്ക് വലിച്ചിഴച്ചതിന് ക്ഷമിക്കുക... :)
    പ്രോത്സാഹനത്തിനു നന്ദി...

    ReplyDelete
  4. കൊള്ളാം നല്ല രസം ഉള്ള എഴുത്ത് ... നല്ല ഒഴുക്ക് കിട്ടി ...പക്ഷെ അവസാനം വായിച്ചപ്പോള്‍ നൊമ്പരവും ... ഇവിടെ ആദ്യം
    വീണ്ടും വരാം ...

    അതോടൊപ്പം ഇപ്പൊ തരക്കേടില്ലാതെ പാടും എന്നല്ലേ പറയുന്നേ ഒരുപാടു പാടു നല്ല ഉയരങ്ങളില്‍ എത്തണം ... ഗുരു (ഹരിഷ്) കാണുന്നുണ്ടാവും ...

    ReplyDelete
  5. ["ഉന്ന നാന്‍ കാതലിച്ച അളവുക്കു ഇന്ത ഉലകത്തില്‍ യാരും യാരെയും കാതലിച്ചിരിക്കമാട്ടാങ്ക.."

    "ഒരു ലഡ്ഡു പാത്താ ഒരു ആപ്പിള്‍ പാത്താ ഒരു ബീച്ച് ക്ക് പോനാ ഒരു ബൈക്ക് ലേ യേറിനാ ഒരു റെസ്റ്റോറന്റ് പോനാ, ഒരു മെട്ടി പാത്താ ഉന്‍ ഞാപകം താന്‍ വരുത് ഉന്‍ മുഖം താന്‍ തെരിയിത്"...]


    വേറുതെ എന്നെയും കൂടെ വേദനിപ്പിച്ചു :(


    "അമര്‍ന്ത് പേസും മരങ്കളിന്‍ നിഴലും,
    ഉന്നൈ കേക്കും എപ്പടി സൊല്‍‌വേന്‍?
    ഉതിര്‍ന്തു പോന മലരെന്‍ മൗനമാ?

    ഉള്ളം കൈയില്‍ വെപ്പം സേര്‍ക്കും വിരല്‍കള്‍ ഇണ്ട്ര് എങ്കെ?
    തോളില്‍ സായ്ന്ത്‌ കതൈകള്‍ പേസ മുഖമും ഇല്ലയിങ്കെ..

    എടുത്ത് പഠിത്ത് മുടിക്കും ഉന്നൈ,
    എരിയും കടിതം എതിര്‍ക്ക് പെണ്ണേ...
    ഉന്നാല്‍ താനേ നാനേ വാഴ്കിരേന്‍..." :( :( :(

    ReplyDelete
  6. ചിരിയുടെ മൂടുപടമണിയിച്ച്‌ ദുഖത്തിലേക്കൊരു യാത്ര... എഴുത്തു നന്നായി, അഭിനന്ദനങ്ങള്‍... വായിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലെവിടെയോ ഒരു ചെറിയ നീറ്റല്‍...

    ReplyDelete
  7. :)
    athyamae vaayichatha...comment adikkan marannu....

    ninakkayi maathram *ahem ahem*
    :P

    ReplyDelete
  8. ധൂമകേതു
    നന്ദി, വന്നു വായിച്ചതിനും അഭിപ്രായത്തിനും

    അപരിചിത
    ക്ഷമിക്കു...വേറെ എന്ത് പറയാനാ...

    ReplyDelete
  9. അച്ചായോ...thanks ട്ടോ... :)

    ReplyDelete
  10. ഡാഡി യും മമ്മിയും വീട്ടിലില്ല, ചോദിക്കാനും പറയാനും ആരും ഇല്ല, വിളയാടാന്‍ ഉള്ളില്‍ വാടാ വില്ലാല... [ശ്ചായ് വൃത്തികെട്ട പാട്ട്...]

    ReplyDelete
  11. that was touching :) but i expected the end to be like that, almost all good posts have a sad ending:) thats the blogger law it seems like. may he rest in peace and come back again, as you said.. to sing with the music of time :)

    ReplyDelete
  12. ചിരിപ്പിചു.. പിന്നെ അല്‍പ്പം നൊമ്പരം.

    നല്ല പാട്ടുകാരിയാവണം. വല്ല്യ പാട്ടുകാരി.
    കൂട്ടുകാരിക്ക് എല്ലാ ഭാവുകങളും നേരുന്നു.

    ReplyDelete
  13. "പ്രിയപ്പെട്ട ഹരീഷിനു,
    ഒരു നല്ല സുഹൃത്തായി , ഒരു നല്ല ഗുരുവായി , ഒരുപാടു നല്ല നല്ല അവസരങ്ങള്‍ നീ എനിക്ക് തന്നു. പക്ഷെ, ഇപ്പോള്‍ ...നീ എന്നെ ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മയാണ് . ഗുരുദക്ഷിണ ആയി കുറെ നല്ല പാട്ടുകള്‍ നിനക്കു തരണമെന്നുണ്ടായിരുന്നു . പക്ഷെ നീ കാത്തു നിന്നില്ല ...നമ്മുടെ കോളേജ് ഇന്നും 'നീ ' എന്ന രാഗത്തില്‍ പാടുന്നു. ആ campus ഇലെ ഓരോ കരിയിലയും നമ്മുടെ മ്യൂസിക് ക്ലബും അവിടത്തെ ഓരോ വാദ്യോപകരണവും നീ തിരിച്ചു വന്നിരുന്നെന്കില്‍ എന്ന് ആഗ്രഹിക്കുന്നു , വെറുതെയെങ്കിലും ഞങ്ങള്‍ എല്ലാം അതിനായി പ്രാര്ഥിക്കുന്നു ..നീ എന്ന ശാന്തിക്കാരന്‍ ഒരു അമ്പലം പോലെ സൂക്ഷിച്ച നമ്മുടെ മ്യൂസിക് ക്ലബ്ബിന്റെ മുറിയില്‍ ഗബ്രിയേല്‍ സാര്‍ എന്നും ഒരു വിളക്ക് വെക്കും...നിനക്കായി മാത്രം...

    നിന്നോട് ഞാന്‍ അടക്കം എല്ലാവരും പറഞ്ഞിട്ടില്ലേ ആ ബൈക്കിന്റെ speed ഒന്നു കുറക്കൂന്നു ...എന്തെ ഹരീഷ് നീ കേട്ടില്ല ...?

    നീ പണ്ടു പറഞ്ഞിട്ടില്ലേ ഹരീഷ്, പാട്ടിനു വേണ്ടി ഒരു ബ്ലോഗ്, ഒരു website നൊക്കെ ...നിന്റെ, അല്ലെങ്കില്‍ നമ്മുടെ നടക്കാതെ പോയ ഒരുപാടു സ്വപ്നങ്ങളുടെ കൂടെ അതും പോയി ...അല്ലെ...ഇന്നു ഞാന്‍ നിന്നെ പറ്റി , എന്‍റെ ഗുരുവിനെ പറ്റി എന്‍റെ ബ്ലോഗില്‍ എഴുതുന്നു ഹരീഷ്. നീ ഉണ്ടായിരുന്നെന്കില്‍ ഇതിന്റെ അവസാനം മറ്റൊന്നാവുമായിരുന്നു. ..എന്‍റെ ഓരോ കണ്ണുനീരിലും എനിക്ക് നിന്റെ മുഖം കാണാം , നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും എനിക്ക് നിന്റെ പാട്ടു കേള്ക്കാം...തിരിച്ചു വരില്ലേ ഹരീഷ്...?"

    Really touching......

    ReplyDelete