Sunday, April 05, 2009

കോംപ്ലാന്‍ മമ്മി

ഹൊ ഒരു അസാമാന്യ സാധനം! ലോകത്ത് ഇങ്ങനെയും മനുഷ്യരിണ്ടോ??പറയാന്‍ കുചിണ്ട്ട്ടോ...ഏതാണ്ട് 8000 ദിവസത്തെ കാര്യങ്ങള്‍... ഒക്കെതും ബ്ലോഗില്‍ എഴുതി ഒരാളെ അങ്ങനെ പ്രശസ്ത ആക്കാന്‍ എനിക്ക് വലിയ താത്പര്യം ഇല്ല.
...
അതോണ്ട് ഒരു കുഞ്ഞി description...

കൊല്ലം ക്രി.പി: 1982

പട്ടാമ്പി ഗവ. കോളേജിലെ പിള്ളേരെ മലയാളം പഠിപിച്ചു നന്നാക്കി കളയാന്നിള്ള അതിമോഹവും അയിട്ട് അങ്ങോട്ട് ചെന്നു. പിള്ളേര്‍ ആരാ മക്കള്?അങ്ങ് തെക്കുന്നു കല്യാണം പോലും കഴിയാത്ത ഒരു ചെല്ലക്കിളി ക്ലാസ്സില്‍ വന്നു നിന്നു ചിലച്ചാല്‍ അവര്‍ എന്ത് ശ്രദ്ധിക്കും? പാഠം or ടീച്ചര്‍? പിന്നെ നെയ്യപ്പത്തിന്റെ നിറം അല്ലെ..ആരും ഒന്നും നോക്കി പോവും. ടീച്ചറിന്‍റെ ഇരട്ടി പ്രായം ഇള്ള പലരും മുട്ടി നോക്കി. എവിടെ, ടീച്ചര്‍ വീഴോ?!! ടീച്ചറിന് അറിയാരുന്നു, ചാടി പോണത് ബുദ്ധി മോശാണെന്ന്! അപ്പന്റെ കയ്യില്‍ തരക്കേടില്ലാതെ കുറച്ചു ചെമ്പും പറമ്പും ഒകെ ഇണ്ട്, Mrs. ആവുമ്പോള്‍ അതൊന്നും miss അവന്‍ പാടില്ലല്ലോ. പരിപാടി പില്‍ക്കാലത്ത് ടീച്ചര്‍ ടീച്ചറിന്‍റെ മോള്‍ക്കും പഠിപിച്ചു കൊടുത്തു! അതിനിള്ളത് ഇപ്പൊ അനുഭവിക്കിണ്ട്.

പഠിച്ചു അങ്ങോട്ട്‌ ഇറങ്ങിയ വഴി ഒരു PSC Test ഉം കിട്ടി,നാട്ടുകാര്‍ക്ക് എന്തെങ്കിലും പറയാന്‍ ഒന്ന് ആലോചിക്കാന്‍ പോലും ചാന്‍സ് കൊടുക്കാതെ ഗവ. ന്‍റെ വേലക്കാരി ആയതിന്റെ ഒരു ചെറിയഅഹങ്കാരം ഇല്ലാതില്ല ടീച്ചറിന്. ജോലി കിട്ടിയ വഴിക്ക് കല്യാണ ആലോചനകളുടെ ഒരു പ്രവാഹം. കുറഞ്ഞ ടീംസ് ഒന്നും അല്ലാരുന്നെങ്കിലും ടീച്ചര്‍ മധുബാലടെ ഫോട്ടോസ്റ്റാറ്റ് ആയ കാരണം ഒന്നും അങ്ങോട്ട്‌ പിടിച്ചില്ല. നീളം ഇല്ല (ഇങ്ങോര്‍ക്കു ആറടി പൊക്കം ആണ്!), നിറം കൂടി പോയി (എല്ലാര്ക്കും നെയ്യപ്പതിന്റെ നിറം വേണന്ന് വാശി പിടിച്ചാല്‍ നടക്ക്വോ), ശബ്ദത്തിനു ആണത്തം ഇല്ല, മീശ ഇല്ലാ/കട്ടി കുറവാണ്, etc.,etc.,etc.


അങ്ങനെ ക്രി.പി. 1985

കുരാക്കോരന്‍ ബ്രോകറിന്റെ പ്രതീക്ഷ ഒകെ ഒരുവിധം അവസാനിച്ച സമയം. ഇനി കുറച്ചു കാലം ടീച്ചറിന്‍റെ അനിയത്തി രാഷ്ട്രീയക്കാരിക്ക് ആലോചിച്ചലോന്നു ഒരു ദുര്‍മോഹം ഇല്ലാതില്ല അയാള്‍ക്ക്. അയാളുടെ ആയുസ്സിന്‍റെ ബലം കൊണ്ട് അയാള്‍ ആഗ്രഹങ്ങള്‍ ഒന്നും പുറത്തു പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോള്‍ മൌട്ടത് തറവാട്ടിന്നു കുരാക്കുനു ഒരു മെസ്സേജ്, സൗകര്യം പോലെ തറവാട്ടിലേക്ക് ഒന്ന് ചെല്ലണത്രെ. ചാടി പുറപ്പെട്ടു കുരാക്കു! അവിടത്തെ ഒരു പാവം കൃഷിക്കാരന്റെ അഞ്ചാമത്തെ പുത്രന്‍ IIT ന്നു ഇഞ്ചി നീരാക്കി മാസ്റ്റേഴ്സ് ഒക്കെ ഇടുത്തു പുര നിറഞ്ഞു നിക്കാണത്രേ. ലോകല്‍ ബ്രോകെഴ്സ് ഒന്നും വിചാരിച്ചിട്ട് ഒന്നും നടക്കുന്നില്ല. അതോണ്ട് വര്‍ഷങ്ങളുടെ പാരമ്പര്യവും തനിമയും ഇള്ള കുരാക്കൊരനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് കാരണവന്മാര്.

എന്‍ജിനീയര്‍ സാറിന്‍റെ കണ്ടീഷന്‍സ് ഒകെ കേട്ടവഴിക്ക് നമ്മടെ ടീച്ചറിന്‍റെ രൂപം ഇങ്ങനെ തെളിഞ്ഞു വന്നു, കുരക്കുന്റെ മനസ്സില്‍. എനിക്കൊരു തല തെറിച്ച പെണ്ണിനെ തന്നെ വേണന്ന് ഒരുത്തന്‍ നിന്ന് വാശി പിടിക്കുമ്പോള്‍ പിന്നെ വേറെ എന്ത് ചെയ്യാനാ?? കുരാക്കു ഈ സംഭവം ടീച്ചറിന്‍റെ അച്ഛനോട് ഉണര്‍ത്തിച്ചു. IIT, എന്‍ജിനീയര്‍, 5'10 height നൊക്കെ കേട്ടപ്പോള്‍ ടീച്ചറിനും ഒരു... ഒരു.... ഒരു ഇത്....

അങ്ങനെ ഒരു ദിവസം അതിരാവിലെ പത്തു മണിക്ക് ടീച്ചര്‍ കെടക്ക പായെന്നു എഴുനെക്കാണ്ട് കെടക്കുന്നു. രാഷ്ട്രീയക്കാരിം ടീച്ചറിന്‍റെ ബൂസ്റ്റ് മമ്മിയും കൂടെ മുഖത്ത് വെള്ളം എടുത്തു ഒഴിക്കുന്നു, കാലില്‍ ഇക്കിളി ആക്കുന്നു, എന്തൊക്കെയോ കലാപരിപാടികള്‍. അവസാനം എണീറ്റ്‌ കിട്ടി! പെണ്ണുകാണാന്‍ ചെക്കനും വീട്ടുകാരും വന്നിട്ടിണ്ടുന്നു കേട്ട വഴി മാഡം അങ്ങോട്ട്‌ ഓടാന്‍ തുടങ്ങി. പിന്നെ രാഷ്ട്രീയക്കാരി ഇടപെട്ട് ഒരു പല്ലുതേപ്പ് കലാപരിപാടി നടത്തി, സാരി ഒക്കെ ഒന്ന് മര്യാദക്ക് ഉടുപിച്ച് അവസാനം ഒരു presentable അവസ്ഥയിലെത്തി. ചെക്കനെ കാണുന്നു, ചെക്കന്‍ കാണുന്നു, Love at first sight! ചെക്കന്‍റെ ജീവിതം സഫലം ആയി.

ക്രി. പി. 1986 ജനുവരി 28




എല്ലാം ശുഭം!

ക്രി. പി. 1987 ന്‍റെ second quarter ന്‍റെ മധ്യതിലായിട്ട് ദമ്പതികളുടെ ആദ്യ (അന്ത്യ also) സന്താനം a.k.a Mom's Experiment Piece ഭൂമിയില്‍ കാലുകുത്തുന്നു!!! അതൊരു ഒന്നൊന്നര കുത്താരുന്നു. ആത്മവിശ്വാസ കൂടുതലു കാരണം ഇണ്ടാവാന്‍ പോണ കുട്ടിക്ക് നല്ല നിണ്ടാവാന്‍ ടീച്ചര്‍ ഇത്തിരി ഇമ്മിണി പാലും നെയ്യും ഒന്നും അല്ല കഴിച്ചത് (എന്നാണ് കേട്ടറിവ്, ഞാന്‍ കണ്ടിട്ടില്ല). കളറുണ്ടോ ഇല്ലേ,അതിന്‍റെ എല്ലാം കൂടെ കൊഴുപ്പ്‌ കൊച്ചിന്റെ കയ്യില്‍ ഇപ്പളും ഇണ്ട്. അതിപ്പോ വളര്‍ന്നു വളര്‍ന്നു ഒരു പ്രത്യേക ലെവലില്‍ ആണ്. Experiment Piece ഒരെണ്ണത്തിനെ രണ്ടു വര്‍ഷം നോക്കിയപ്പളെ ടീച്ചര്‍ ഉറപ്പിച്ചു, അറിഞ്ഞു കൊണ്ട് ഇനി ഒരു തെറ്റ് ജന്മം ചെയ്യില്ലാന്ന് . ടീച്ചറിന്‍റെ ഭാവി നശിപ്പിക്കാന്‍ ഇതുതന്നെ ധാരാളം! അതും പെണ്ണ്!


ക്രി. പി. 2009

പുത്രി ഇപ്പൊ പുര നിറഞ്ഞു കവിയാറായി നിക്കാണ്. ഇരുപത്തി മൂന്നു വര്‍ഷം മുന്‍പ് ടീച്ചര്‍ പറഞ്ഞതിന്‍റെ ഇരട്ടിടെ ഇരട്ടി കണ്ടിഷന്‍സ് ആണ്! പുത്രി ആരുടെയാ പുത്രി!!അതിനെ പിടിച്ച് സോള്‍ ഗഡി ആകി വചെക്കാന് ടീച്ചര്‍. യൂത്ത് മനസ്സിന്‍റെ സ്പന്ദനങ്ങള്‍ അപ്പപ്പോ പിടിചെടുക്കാനിള്ള ഒരു അടവാണ് അതും! എന്ത് അലമ്പും കാണിക്കാന്‍ വിശ്വസിച്ചു കൂട്ടാവുന്ന കമ്പനി ആണ് മോള് കക്ഷി. ടീച്ചറിന്റെ ഔട്ട് ലുക്ക് ഒന്ന് മാറ്റി എടുക്കാന്‍ പുത്രി ആവുന്നത് ശ്രമിച്ചു. ഒരു രക്ഷയും ഇല്ല. ഹെയര്‍ ഡൈ ചെയ്യണത്, ബ്രോസ് ത്രെഡ് ചെയ്യണത്, മാസത്തില്‍ ഒരിക്കല്‍ ഒരു ക്ലീന്‍ അപ് ചെയ്യണത്, കോളേജില്‍ അല്ലാണ്ട് വേറെ എങ്ങോട്ടെങ്കിലും പോവുമ്പോള്‍ ഒരു ചുരിദാര്‍ ഇടുന്നത് ഒന്നും ഒരു തെറ്റല്ലെന്ന് മനസ്സിലാക്കന്‍ ബോധവല്‍ക്കരണ ക്ലാസ് ഒന്നും രണ്ടും അല്ല പുത്രി എടുത്തു കൊടുത്തിട്ടിള്ളത്, വിത്ത് നൂറുകണക്കിന് ഉദാഹരണങ്ങള്‍. അതും ഫ്രീ ആയിട്ട്. ആര് നന്നാവാന്‍???


പിന്നെ ദോഷം പറയുരതല്ലോ, വായിനോട്ടം തീരെ ഇല്ല, sweet sixteen ആണെന്ന് ഒരു തെറ്റിധാരണ ഇടക്ക് ടീച്ചറിന് ഇണ്ടാവും Tax അടക്കാന്‍ പോയ അവിടിരിക്കണ രണ്ടുപേരെ എങ്കിലും sight അടിക്കും. 'Customes officer' ന്നു കേട്ടാലെ രോമാഞ്ചം വരും!! (അത് സിക്രെറ്റ് ആണുട്ടോ, പറഞ്ഞാല്‍ മിക്കവാറും എന്‍റെ കഞ്ഞികുടി മുട്ടും). നാട്ടില്‍ ഇള്ള ഒരാളെ പറ്റി പറയാന്‍ നിവര്‍ത്തി ഇല്ല.

Eg: " അമ്മാ, ഭാസി അങ്കിള്‍ തിരുവല്ലം കാരനാണ് കേട്ടോ. ഇപ്പൊ നാട്ടില്‍ വന്നിട്ടിണ്ടെന്ന വിഷ്ണു പറഞ്ഞെ.അങ്ങേരോട് ചോദിച്ചാല്‍ എല്ലാം കര്രക്റ്റ് ആയിട്ട് അറിയാന്‍ പറ്റും".

അമ്മ: " ആഹാ, അങ്ങേരു എന്താ ജാതി? നായരാണോ? മക്കള്‍ ഒണ്ടോ???''

ഇത് അമ്മ അമ്മക്ക് വേണ്ടി ചോദിച്ചതാണോ അതോ പുത്രിക്ക് വേണ്ടി ചോദിച്ചതാണോ? പുത്രി ഇരുന്നു കണ്ണ് തളളുന്നു! പുത്രി പറഞ്ഞു വന്ന കാര്യവും കോംപ്ലാന്‍ മമ്മി ചോദിക്കുന്ന കാര്യവും തമ്മില്‍ ഒരു യാതൊരു ബന്ധവും ഇല്ല.

മാഡം പിന്നെ കമ്യുണിസ്റ്റ് കുടുംബത്തിലെ അംഗമായ കാരണം അമ്പലങ്ങളിന്നു ഇറങ്ങില്ല, അടുത്തിട ആയിട്ട് അതും കുറച്ച് കൂടിട്ടിണ്ട്. മാസം കുറഞ്ഞത് രണ്ടു ജ്യോത്സ്യന്മാരെ എങ്കിലും കണ്സല്റ്റ് ചെയ്യും. വഴിയെ കൂടെ പോനോരുടെം വരുനോരുടെം ഒകെ ജാതി അറിയണം.

അമ്മ ROCKS!!!

ഇനീം കൊറേ കൊറേ കൊറേ ഇണ്ട്..എഴുതി എഴുതി അങ്ങനെ പോവും...അധികം മുഷിപ്പിക്കിനില്ല്യ.

26 comments:

  1. കെട്ടാറായി അല്ലെങ്കില്‍ കെട്ടിക്കാറായി എന്നതിന്റെ അനൌണ്‍സ്മെന്റ് വല്ലതും ആണോ? എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
  2. തകര്‍ത്തടുക്കി ഇരിക്കയാണല്ലോ...

    കഞ്ഞികുടി മുട്ടാന്‍ ഉള്ള സ്കോപ് കാണുന്നുണ്ട്.... :)

    താന്‍ ഞാന്‍ വിചാരിച്ചതിലും കുഞ്ഞാണല്ലോ? അതോണ്ട് ചേച്ചിവിളിയും ബഹുമാനങ്ങളും തിരിച്ചെടുത്തു ;)

    ReplyDelete
  3. Really your അമ്മ Rocks..!!! Wonderfull to have a Sweet mom like this for a kaanthaari like you..!!!

    നീ ഇവിടെ എഴുതി പിടിപ്പിച്ച് വച്ചിറികുന്നത്‌ അമ്മയെ അറിയിച്ചോ...?? അല്ലേല്‍ പറഞ്ഞാല്‍ മതി.. നിന്റെ കഞ്ഞി കുടി
    മുടക്കാന്‍ ഞാന്‍ ഹെല്പ് ചെയ്യാം...!!

    ReplyDelete
  4. ഈ ഫ്ലാഷ് ബാക്ക് കഥകള്‍ ഒക്കെ എവിടുന്നു കിട്ടി ? എന്തായാലും സംഭവം അടിപൊളി !

    "കൊഴുപ്പ്‌ കൊച്ചിന്റെ കയ്യില്‍ ഇപ്പളും ഇണ്ട്" ---> ഇത് സത്യം !

    ഇത് ഒരു ഫാമിലി ബ്ലോഗ് ആയി മാറുന്നുണ്ടോ എന്നൊരു സംശയം ;)

    ReplyDelete
  5. Tht was a masterpiece frm u...pinne amma allellum rock akum itu vayichal....ah oru experiment inte kashta kalam ee prayam vare sahichille..amma amma rocks matram all amma oru kodumudi thanne ane.........

    ReplyDelete
  6. ithokke paranalum tht amma is so sweet and blessed with a naughty girl like u....wat evr said and done both loves each other a lot....pin ne entha mol oru onneonnara sadanam alle pokkathillum swabhavathilum ....amma tata parannal aval oru jada look unde karyam entha onnude amma mole ennu vilichal avida veenupokum athu konde alla kattum pidiche thallu koodan pokum appam lavale jeyechallo....allede...

    ReplyDelete
  7. വിന്‍സ്,
    നന്ദിയൊണ്ട് വിന്‍സേ നന്ദിയൊണ്ട്...ഒരുപാടൊരുപാട്...
    വിന്‍സ് എങ്കിലും എന്നെ മനസ്സിലാക്കിയല്ലോ...


    ശ്രീഹരി,

    പ്രായം ഇത്തിരി കുറവായാലും ബുദ്ധി...:P
    അതോണ്ട് ചേച്ചി വിളിയും ബഹുമാനങ്ങളും ഒന്നും കളയണ്ട... :D


    Tarz...
    എന്‍റെ ബ്ലോഗില്‍ വന്നു ഒരു കമന്‍റ് ഇടാന്‍ ഇത്ര കാലം എടുത്തല്ലേ...ഹം...അമ്മേനെ അറിയിച്ചു...അമ്മേടെ comments ഒന്നും ഞാന്‍ പറയുന്നില്ല..ഇവറ്റകള് കുടുംബത്തോടെ തള്ളിപ്പൊളികള്‍ ആണോന്നു ആരേലും തെറ്റിദ്ധരിച്ചാലോ...
    എന്‍റെ കഞ്ഞികുടി മുട്ടിക്കുന്നതിലാണ് എല്ലാര്‍ക്കും താല്പര്യം അല്ലെ...


    അഭി,
    പിന്നെ, സ്വന്തം ആയിട്ട് ഫാമിലിയും ഫ്രണ്ട്സും ഇള്ള സ്ഥിതിക്ക് അവരെപറ്റി എഴുതല്ലോ. ഈ പറഞ്ഞ രണ്ടു ഗ്രൂപ്പിലും പെടുന്നവര്‍ക്ക് ഇതൊരു warning ആയിട്ട് എടുക്കാം..


    Abs,
    കമന്‍റ് അടിച്ചു കമന്‍റ് അടിച്ചു ബ്ലോഗില്‍ കേറി കമന്‍റ് അടിക്കുന്നോ?? 'അമ്മ ഒരു കൊടുമുടി തന്നെ ആണ്'!!! താങ്കളുടെ സഹമുറിയന്‍മാരുടെ ആരുടേലും സംഭാവന ആരിക്കുംല്ലേ ഇത്?? എന്തായാലും അത് എനിക്കങ്ങു ഇഷ്ടപ്പെട്ടു. "wat evr said and done.......''!!! എന്ത് പറഞ്ഞു?എന്ത് ചെയ്തു? ഇത് കണ്ടാല്‍ തോന്നും ഞങ്ങള്‍ രണ്ടും ഫുള്‍ ടൈം വാളും പരിചയും ആയിട്ട് കച്ച കെട്ടി നിക്കാണെന്ന്!

    പിന്നെ, പേര്‍സണല്‍ ആയിട്ട് പറയുവാ, വേണ്ടാത്ത കാര്യങ്ങള്‍ ഇവിടെ വന്നു വിളിച്ചു പരയരു‌ത്. എനിക്ക് പൊക്കം തീരെ കുറവാണെന്ന് ഇത് വായിക്കുന്നവര് വിചാരിക്കില്ലേ??? :P പിന്നെ ഈ 'taa taa' ടെ കാര്യം...എന്നെ നാണംകെടുത്തും അല്ലെ...

    ReplyDelete
  8. മകള്‍ടെ അമ്മ ! ലതോ അമ്മേടെ മകളോ! മക്കളെന്തായാലും കുരുത്തംകെട്ടതാണല്ലോ ഈശ്വരാ... ഇനി ആ നല്ല അമ്മയെക്കൂടെ കുരുത്തക്കേടാണെന്ന്നാട്ടുകാരെക്കോണ്ട് പറയിക്കണം ല്ലെ !... ടീച്ചറമ്മേ... ലാ ചൂരലെടുത്തോ... ഇവക്കിത്തിരി കൂടുതലാ കുരുത്തക്കേട്...

    ReplyDelete
  9. അമ്മ റോക്ക്സ്... മകളും...
    കുഞ്ഞി വിവരണത്തിന് നല്ല effect! :D
    പാവം അമ്മേന്റെ കഞ്ഞി കുടി മുടങ്ങതിരുന്നാല്‍ ഭാഗ്യം ;-)

    ReplyDelete
  10. കൊല്ലാലോ.. കുടുംബം തന്നെ വിഷയം അല്ലേ? നടക്കെട്ടെ :)

    enikkistapettu :)+ njan ithiri chirichu.

    pinne, thank you for the visit to my blog, obnoxious mind, and thank you so so much for the comments. you made my day.

    and here is the answer for your query, all posts, in the blog, are someway or the otherway related to my life, rather, that blog is the exact reflection of my self. and chechi vayicha 2 postum, athil "prayanam", classil vechu chumma ezhuthiyatha. 2nd one, "charam", it has got nothing to do with my personal life, though it matters me somehow.

    thanks once again, and thanks for the blog roll. :) de pidicho ente vaka oru നാരങ്ങ മുട്ടായി

    cheers shravan :)

    ReplyDelete
  11. padachone.... paavam ushaamma... ithokke ariyunnundo aavo...
    bloggereee aapeesu poottanulla ella lakshanavum kaanunnundallo... enthokke aayalum kidilan aayind...

    ReplyDelete
  12. കുരുത്തം കേട്ടവനെ,
    നൂറു ശതമാനം അമ്മയുടെ മകള്! ഹി...ഹി...
    പിന്നെ എങ്ങനെ കുരുത്തം കെട്ടത് ആവാതിരിക്കും??എല്ലാം സമ്പര്‍ക്ക ദോഷം...


    സുധീഷ്‌,
    താങ്ക്സ് കേട്ടോ...
    ഇനിം വരണെ...


    Shravan,
    പിശുക്കന്‍! നാരങ്ങ മിട്ടായി മാത്രേ ഇള്ളുല്ലേ?? അതും ഒരെണ്ണം ല്ലേ???


    Bch... (ഇത് മിക്കവാറും ആരെങ്കിലും ഒകെ തെറ്റായിട്ട് വായിക്കും :P, കുരുത്തം കെട്ടവന്മാരും തല്ലുകൊള്ളികളും ആണ് എല്ലാം...mind ചെയ്യണ്ട ബേച്ചാ...)
    ഇതാരാ വന്നേക്കണേ എന്‍റെ ബ്ലൊഗിലിക്കു...!!! ഉഷേമ്മേനെ ഒകെ എല്ലാം അറിയിച്ചു..."ഈ പെണ്ണിന്‍റെ കാര്യം!! നീ ഞങ്ങളെ വിറ്റു തിന്നുവോ"...Best!!! വിക്കാനും പറ്റിയ ചളുക്കുകള്...

    ReplyDelete
  13. അല്ലാ ഇതെന്തരു ചെല്ലക്കിളീ..ശരിക്കും താന്‍ തന്നെ വിലസിലയത്..പോസ്റ്റ് കിടിലന്‍..ആ അക്ഷര പിശാശുക്കള്‍ ചില്ലറ ബൂദ്ധിമുട്ടുണ്ടാക്കീട്ടോ...

    ReplyDelete
  14. പുത്രി ഇപ്പൊ പുര നിറഞ്ഞു കവിയാറായി നിക്കാണ്. ഇരുപത്തി മൂന്നു വര്‍ഷം മുന്‍പ് ടീച്ചര്‍ പറഞ്ഞതിന്‍റെ ഇരട്ടിടെ ഇരട്ടി കണ്ടിഷന്‍സ് ആണ്! പുത്രി ആരുടെയാ പുത്രി!!



    hahahaha..kollaams............

    ReplyDelete
  15. നന്നായി എഴുതിയിരിക്കുന്നു ..ഈ കി .പി എന്ന് വെച്ചാല്‍ എന്താ കുട്ടി :)

    ReplyDelete
  16. അതാ.... കഞ്ഞികുടി മുട്ടുന്നതിന്റെ എല്ലാ ലക്ഷണവും ഞാന്‍ കാണുന്നുണ്ട്‌ എന്റെ നീലി...

    സെയിം പീന്‍ച്ച്‌ നീലി.. എനിക്കും എതു പോലെ ഒരു കൊമ്പ്ലാന്‍ മുമ്മിയുണ്ട്‌. തല ഡൈ ചെയ്യും എന്നല്ലതെ വേറേ ഒരു മറ്റവുമില്ല...വായിനോട്ടം തീരെ ഇല്ല...

    അല്ല നീലി..ഈ headerല്‍ എന്തിനാ നീലിയൂയും frndsന്റെയും ഫോട്ടോ വെച്ചിരിക്കുന്നതു???? ങേ???


    പോസ്റ്റ്‌ കിടു.. അടുത്തതു പോരട്ടെ....

    Tin2

    ReplyDelete
  17. ശ്ശോ, ഇതില്‍ ഒക്കെതും ടൈപ്പ് ചെയ്തു ശെരിയാക്കി വരുമ്പഴേക്കും ഒരു വഴി ആവും എന്‍റെ ഗൌരിയേച്ചി...താങ്ക്സ് ഇണ്ട്ട്ടോ കമന്‍റ്നു മാത്രല്ല..ചേച്ചിയാണ് ഈ പോസ്റ്റ്നു react ചെയ്യണ ആദ്യത്തെ പെണ്‍തരി..ഒരുപാട് തള്ളികൊള്ളികളെ പ്രതീക്ഷിച്ചതാണ്, പക്ഷെ ചതിച്ചു!!!


    കല്യാണിക്കുട്ടി, താങ്ക്സ് ട്ടോ... :)


    കാപ്പിലാന്‍ ചേട്ടാ വന്നതിനും കമന്റിയതിനും നന്ദി...ക്രിസ്തുവിനു പിന്‍പ് (ക്രി. പി) എന്നാണ് ഉദ്ദേശിച്ചത്...ശെരിയല്ലേ???


    Tin2,
    ഉം...താങ്ക്സ്‌..
    ഡൈ ടെ കാര്യം ഇപ്പോ കുറേശെ പരിഗണനയില്‍ ഇണ്ട്...
    വേറെ ആരടെ ഫോട്ടോ വെക്കണം??

    ReplyDelete
  18. ഹെണ്റ്റമ്മോ...ഇതെന്തു മൊതല്‌ :-) എഴുത്തു തകര്‍ത്തു തുടരൂ...ടീച്ചറ്‍ക്ക്‌ പണിയാവട്ടെ....

    ReplyDelete
  19. സംഭവം കൊള്ളാമല്ലോ. ഓരോന്നായി എഴുതൂ

    ReplyDelete
  20. wow...you got a fan here olready...

    ReplyDelete
  21. ഹി ഹി...തെനാലി, വന്നതിനും കമന്റിയതിനും താങ്ക്സ് കേട്ടോ...ടീച്ചര്‍ക്ക് ഒരുവിധം നല്ല range ലിള്ള പണികളൊക്കെ അപ്പപ്പോ കൊടുക്കുനിണ്ട്...

    Unni, Thanks...എന്‍റെ അസിസ്റ്റന്റ് സെലക്റ്റ് ചെയ്തു തന്നതാ... ;) :D

    വന്നതിനു നന്ദി ശ്രീ...

    dark nymph, thanks baby...a fan for meeee??? you funny!!! :D

    ReplyDelete
  22. ഇന്നിരുന്ന് തന്റെ ബ്ലോഗ്‌ മൊത്തം വായിച്ചു.തകർക്കുവാണല്ലോ.ബൂലോകത്തെഅടുത്ത പുലി താൻ തന്നെ ഇങ്ങനെ മുന്നോട്ടു പോയാൽ.എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  23. നല്ല രസമുള്ള എഴുത്ത്....
    ഈ പോസ്റ്റ്‌ കണ്ടിട്ടെങ്കിലും വീട്ടുകാര്‍ ആരെ എങ്കിലും കണ്ടു പിടിച്ചു തരട്ടെ, അല്ലെങ്കില്‍ താങ്കള്‍ തന്നെ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടെങ്കില്‍ കെട്ടിച്ചു തരട്ടെ, എന്ന് ആശംസിക്കുന്നു. :D

    keep dancing 2 the music of time...

    ReplyDelete
  24. ഹെന്റെ അമ്മോ ........ഇതൊരു അക്രമ ഫാമിലി തന്നെ....എന്തായാലും രസം പിടിപ്പിക്കുന്ന എഴുത്തു.......ഇനി അങ്ങു ബ്ലൊഗ് പിന്‍തുടര്‍ന്നെക്കാം

    ReplyDelete
  25. ഹ ഹ..പാവം റ്റീച്ചര്‍..ന്നാലും ഷീ റോക്ക്സ്..
    അതുശരി..87ല്‍ ഉണ്ടാ‍യ മൊതലാണല്ലേ..കണ്‍ഫ്യൂഷ്യസൊക്കെ ഇപ്പം ശരിക്കും മാറി വരണുണ്ട് എല്ലാറ്റിലും..:)
    ഉം..ഇച്ചിരെ ബഹുമാനൊക്കെ ഇണ്ടാവണത് എളയോര്‍ക്ക് നല്ലതാ‍..:)

    ReplyDelete